Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയും കുഞ്ഞുമായുള്ള ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത് ബാക് ടു ഹോം എന്ന്; വിമാനത്തിൽ നിന്നെടുത്ത ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം മരണം; വിമാനം കയറിയത് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയിലേക്കുള്ള വിഹിതം സുഹൃത്തിനെ ഏൽപ്പിച്ച്; വിമാനാപകടത്തിൽ മരിച്ച ഷറഫു പിലാശ്ശേരി ഗ്രാമത്തിന്റെ നൊമ്പരമാകുമ്പോൾ

ഭാര്യയും കുഞ്ഞുമായുള്ള ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചത് ബാക് ടു ഹോം എന്ന്; വിമാനത്തിൽ നിന്നെടുത്ത ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം മരണം; വിമാനം കയറിയത് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയിലേക്കുള്ള വിഹിതം സുഹൃത്തിനെ ഏൽപ്പിച്ച്; വിമാനാപകടത്തിൽ മരിച്ച ഷറഫു പിലാശ്ശേരി ഗ്രാമത്തിന്റെ നൊമ്പരമാകുമ്പോൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് നടന്ന അപകടത്തിൽ മരിച്ച കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി മേലെമരുതക്കോട്ടിൽ മൂസയുടെ മകൻ ഷറഫു അവസാനമായി ഫെയ്സ്ുക്കിൽ കുറിച്ചത് ബാക് ടു ഹോം എന്നാണ്. വിമാനത്തിൽ നിന്നും ഭാര്യയോടും മകളോടും ഒപ്പമുള്ള ചിത്രത്തിന്റെ ക്യാപ്ഷനായിട്ടാണ് ഷറഫു ഇങ്ങനെ കുറിച്ചത്. നിർഭാഗ്യവശാൽ ചിത്രത്തിന് ലൈക്കടിച്ച സുഹൃത്തുക്കൾ മണിക്കൂറുകൾക്ക് ശേഷം കേൾക്കുന്നത് അവന്റെ മരണ വാർത്തയാണ്.

നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഷറഫു. നാട്ടിലുണ്ടാകുന്ന സമയത്ത് എല്ലാ കാര്യങ്ങൾ മുന്നിട്ടിറങ്ങുന്ന ചെറുപ്പക്കാരൻ. തന്റെ പൊതുപ്രവർത്തനവും സഹജീവി സ്നേഹവും പ്രവാസലോകത്തും തുടർന്നു കൊണ്ടു പോന്നു. രണ്ടര വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിക്കുമ്പോൾ അവസാനമായി ഷറഫു ചെയ്തത് പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയിലേക്കുള്ള തന്റെ സംഭാവന സുഹൃത്തുക്കളെ ഏൽപ്പിക്കലായിരുന്നു. സുഹൃത്ത് ഷാഫി പാറക്കുളമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ഷറഫു എന്നെ വന്ന് കണ്ടിരുന്നു. പാവപ്പെട്ടവർക്ക് ഭക്ഷണം നൽകണമെന്ന് പറഞ്ഞ് ഒരു സംഖ്യ എന്നെ ഏൽപ്പിക്കുകയും ചെയ്തു.

യാത്രക്ക് മുമ്പ് മുമ്പെങ്ങുമില്ലാത്ത ടെൻഷൻ ഉണ്ടെന്നും അവൻ പറഞ്ഞു. വിതുമ്പലോടെ ഷാഫി പാറക്കുളം ഓർക്കുന്നു. ദുബൈയിലെ നാദക്കിൽ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ഷറഫു ജോലി ചെയ്തിരുന്നത്. പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം സജീവമായിരുന്നു. അതു കൊണ്ട് തന്നെ ഷറഫുവിന്റെ മരണം പിലാശ്ശേരി ഗ്രാമത്തിലുള്ളവരെ പോലെ ദുബൈയിലെ സുഹൃത്തുക്കൾക്കും ഏറെ വേദനയുണ്ടാക്കുന്നു. എം കെ ഷറഫുദ്ദീൻ എന്നാണ് പൂർണ്ണ നാമമെങ്കിലും ഷറഫു എന്നാണ് നാട്ടുകാരെല്ലാം വിളിച്ചിരുന്നത്. അത്രയേറെ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. എട്ട് വർഷത്തോളമായി ഷറഫു പ്രവാസിയാണ്.

രണ്ടര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നുപോയത്. ഈ ലോക്ഡൗണിന് തൊട്ടുമുമ്പായി ഭാര്യയെയും മകളെയും വിസിറ്റിങ് വിസയിൽ ഗൾഫിലേക്ക് കൊണ്ടു പോയി. വിസയുടെ കാലാവധി അവസാനിച്ചിരുന്നെങ്കിലും ലോക്ഡൗണും കൊറോണയും കാരണം അവിടെ തന്നെ തുടരുകയായിരുന്നു. ഷറഫുവിന്റെ ഭാര്യ ആമിന ഷെറിനും മകൾ ഫാത്തിമ ഇസ്സയും കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി എന്നിവിടങ്ങളിൽ ഇപ്പോൾ ചികിത്സയിലാണ്. ഭാര്യയ്ക്ക് നിസ്സാര പരിക്കുകളാണ് സംഭവവിച്ചിട്ടുള്ളത്.

അവർ മിംസ് ആശുപത്രിയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല. മകൾ ഫാത്തിമ ഇസ്സ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ തുടരുന്നത്. നിരീക്ഷണത്തിലാണ്. ഇന്ന് വീണ്ടും സ്‌കാനിങ് നടത്തിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ. ഷറഫുവിന്റെ മൃതദേഹം കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള നടപടികൾ ചെയ്തു കൊണ്ടിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളുമെല്ലാം ഇന്നലെയും ഇന്നുമായി ആശുപത്രികളിലെത്തിയിട്ടുണ്ടെന്നും ഷറഫുവിന്റെ ബന്ധു നൗഷാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആമിനയാണ് മാതാവ് സഹോദരങ്ങൾ ഷംസുദ്ദീൻ, ശിഹാബുദ്ദീൻ, ഷറഫുന്നീസ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP