Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടുതൽ വലിയ ദുരന്തത്തിലെ ഇരകൾക്കു ചെറിയ പരിഗണനയോ? വിമാനയാത്രക്കാരുടെയും കൂലിയെടുത്തു ജീവിക്കുന്നവരുടെയും മനുഷ്യജീവനുകൾ തമ്മിൽ ക്രൂരമായി വിവേചനം എന്തിനാണ്? രാജമല -കരിപ്പൂർ ദുരന്തങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിലും വിഐപികളുടെ പരിഗണനയിലും വിവേചനമെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം; വേർതിരിവില്ലെന്ന് മുഖ്യമന്ത്രി; രാജമലയിൽ ആദ്യഘട്ട ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിശദീകരണം

കൂടുതൽ വലിയ ദുരന്തത്തിലെ ഇരകൾക്കു ചെറിയ പരിഗണനയോ? വിമാനയാത്രക്കാരുടെയും കൂലിയെടുത്തു ജീവിക്കുന്നവരുടെയും മനുഷ്യജീവനുകൾ തമ്മിൽ ക്രൂരമായി വിവേചനം എന്തിനാണ്? രാജമല -കരിപ്പൂർ ദുരന്തങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിലും വിഐപികളുടെ പരിഗണനയിലും വിവേചനമെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം; വേർതിരിവില്ലെന്ന് മുഖ്യമന്ത്രി; രാജമലയിൽ ആദ്യഘട്ട ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കിയിൽ മരിച്ച പാവങ്ങളുടെ കുടംബാഗങ്ങൾക്കു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് രണ്ടു ലക്ഷം രൂപ ധനസഹായം. പരിക്കേറ്റവർക്കു 50,000 രൂപയും. രാജമല ദുരന്തത്തിലെ മരിച്ചവരുടെ കുടുംബങ്ങൾക്കു കേരള സർക്കാർ അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. ഇതേ ദിവസം കരിപ്പൂരിൽ വിമാനം തകർന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രവും കേരള സർക്കാരും പ്രഖ്യാപിച്ചത് 10 ലക്ഷം രൂപ വീതമാണ്. പരിക്കേറ്റവർക്കു കേന്ദ്രം രണ്ടു ലക്ഷം രൂപ നൽകും. നിസാര പരിക്കേറ്റവർക്കു 50,000 രൂപ വീതവും. ഇക്കാര്യത്തിൽ വിവേചനമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ, നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ കരിപ്പൂരിലും രാജമലയിലും വർതിരിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രാജമലയിൽ ആദ്യഘട്ട ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കു ശേഷം മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിക്കൂ.

അതിനു ശേഷം കൂടുതൽ നപടികൾ ഉണ്ടാകും. രാജമലയിലെ ജനങ്ങളെ സംരക്ഷിക്കും അവരുടെ കൂടെ നിൽക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് ദുരന്ത സ്ഥലത്ത് പോയി രാജമലയിൽപോയില്ല എന്ന തരത്തിലുള്ള വിമർശനത്തിലും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജമലയിൽ അപകടവിവരം അറിഞ്ഞപ്പോൾ തന്നെ പോകണമെന്ന് ആലോചിച്ചിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമായിരുന്നില്ല. എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. രാജമലയിൽ എത്തിയില്ലെങ്കിൽ മൂന്നാറിൽ എങ്കിലും എത്തണമെന്നും ആലോചിച്ചിരുന്നു. അതിനും സാധിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ ജോർജ് കള്ളിവയലിൽ എഴുതിയ കുറിപ്പ് ഇങ്ങനെ:

മരണത്തിലും വിവേചനമോ? അവസാനിപ്പിക്കൂ (ജോർജ് കള്ളിവയലിൽ)

ഇടുക്കി രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ 24 പേരുടെ മൃതദേഹം കിട്ടി. വലിയ ഈ ദുരന്തത്തിൽ ഇനി 42 പേരെ മണ്ണിനടിയിൽ നിന്നു പുറത്തെടുക്കാനുണ്ട്.

ഇതേ ദിവസം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നു തെറിച്ചുണ്ടായ ദുരന്തത്തിൽ 18 പേർ മരിച്ചു. ഇടുക്കിയിലും കോഴിക്കോട്ടും നിരവധി പേർക്കു പരിക്കേറ്റു. പെരുമഴയും വെള്ളപ്പൊക്കവും കോവിഡും സാമ്പത്തിക തകർച്ചയുമെല്ലാം കൂടിയുള്ള കഷ്ടതകൾക്കിടയിലെ ഈ രണ്ടു ദുരന്തങ്ങളും എല്ലാവരെയും വേദനിപ്പിച്ചു. രണ്ടു ദുരന്തങ്ങളും അപകടങ്ങളാണ്. വിമാന ദുരന്തത്തിൽ സാങ്കേതികമോ, മാനുഷികമോ ആയ പിഴവാകും കാരണം.

പ്രശ്നം അതല്ല. ഇടുക്കിയിൽ മരിച്ച പാവങ്ങളുടെ കുടംബാഗങ്ങൾക്കു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് രണ്ടു ലക്ഷം രൂപ ധനസഹായം. പരിക്കേറ്റവർക്കു 50,000 രൂപയും. രാജമല ദുരന്തത്തിലെ മരിച്ചവരുടെ കുടുംബങ്ങൾക്കു കേരള സർക്കാർ അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.
ഇതേ ദിവസം കരിപ്പൂരിൽ വിമാനം തകർന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രവും കേരള സർക്കാരും പ്രഖ്യാപിച്ചത് 10 ലക്ഷം രൂപ വീതമാണ്. പരിക്കേറ്റവർക്കു കേന്ദ്രം രണ്ടു ലക്ഷം രൂപ നൽകും. നിസാര പരിക്കേറ്റവർക്കു 50,000 രൂപ വീതവും.

കൂടുതൽ പേർ മരിച്ചതും ഇനിയും 42 പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനുമുള്ള കൂടുതൽ വലിയ ദുരന്തത്തിലെ ഇരകൾക്കു ചെറിയ പരിഗണന. വിമാനയാത്രക്കാരുടെയും കൂലിയെടുത്തു ജീവിക്കുന്നവരുടെയും മനുഷ്യജീവനുകൾ തമ്മിൽ ക്രൂരമായി വിവേചനം എന്തിനാണ്?

കോഴിക്കോട്ടെ ദുരന്തഭൂമിയിലേക്ക് നേതാക്കളുടെ പ്രവാഹം. കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി, ഗവർണർ അരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, മറ്റു സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ. നല്ലത്. പക്ഷേ ഇടുക്കിയിലെ പാവങ്ങളുടെ ദുരന്തം അന്വേഷിക്കാൻ എത്തിയത് മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എം.എം. മണി സ്ഥലം എംപി ഡീൻ കുര്യാക്കോസ്, എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ മാത്രം.

പല പ്രമുഖ മാധ്യമങ്ങളിലെ കവറേജിലും വിവേചനം വ്യക്തം. ഇടുക്കിയിലേത് കൂടുതൽ വലിയ ദുരന്തമായിട്ടും ചിലർ ഉള്ളിലേക്കും താഴേക്കും ഒതുക്കി. ദേശീയ മാധ്യമങ്ങളിൽ വിമാനദുരന്തം ആഘോഷമാക്കിയപ്പോൾ ഇടുക്കിയിലെ പാവങ്ങളുടെ ദുരന്തത്തിന് പ്രാധാന്യമേയില്ല.

മരണത്തിലും വിവേചനവും അവഗണനയുമെന്നതു പൊറുക്കാനാകുമോ?

ഈ വിഷയത്തിൽ മുൻ ഡിജിപി ജേക്കബ് തോമസും വിമർശനവുമായി എത്തി



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP