Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ കഴിയുന്ന ക്വാറന്റൈൻ സെന്ററിൽ എത്തി സല്യൂട്ട് ചെയ്ത് ആദരവ് പ്രകടിപ്പിച്ചത് സിവിൽ ഓഫീസർ നിസാർ അരിമ്പ്ര എന്ന് സോഷ്യൽ മീഡിയ; കേരളപൊലീസ് അങ്ങനെ സല്യൂട്ട് നൽകാനായി ക്വാറന്റൈൻ കേന്ദ്രത്തിൽ പോയിട്ടില്ലെന്നും ചിത്രത്തിന്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂർ പൊലീസ്; സണ്ണി വെയ്‌നിലൂടെ വൈറലായ ഫോട്ടോയിൽ അന്വേഷണം

രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ കഴിയുന്ന ക്വാറന്റൈൻ സെന്ററിൽ എത്തി സല്യൂട്ട് ചെയ്ത് ആദരവ് പ്രകടിപ്പിച്ചത് സിവിൽ ഓഫീസർ നിസാർ അരിമ്പ്ര എന്ന് സോഷ്യൽ മീഡിയ; കേരളപൊലീസ് അങ്ങനെ സല്യൂട്ട് നൽകാനായി ക്വാറന്റൈൻ കേന്ദ്രത്തിൽ പോയിട്ടില്ലെന്നും ചിത്രത്തിന്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂർ പൊലീസ്; സണ്ണി വെയ്‌നിലൂടെ വൈറലായ ഫോട്ടോയിൽ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിലെ രക്ഷാപ്രവർത്തകരെ ക്വാറന്റൈൻ കേന്ദ്രത്തിൽ പോയി പൊലീസുകാരൻ സല്യൂട്ട് ചെയ്ത ഫോട്ടോയിൽ അന്വേഷണത്തിന് ഉത്തരവ്. രക്ഷാപ്രവർത്തനം നടത്തിയവരിൽ പലരും ക്വാറന്റീനിലാണ്. ഇവർക്ക് ആദരസൂചകമായി സല്യൂട്ട് നൽകുന്ന പൊലീസുകാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം്

കൺട്രോൾ റൂമിൽനിന്ന് സ്‌പെഷൽ ഡ്യൂട്ടിക്ക് വന്ന ഉദ്യോഗസ്ഥനാണ് മേലുദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരത്തിൽ ചെയ്തത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊണ്ടോട്ടി സിഐയോട് എസ്‌പി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരൻ സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങൾ സിനിമാതാരങ്ങൾ അടക്കം ഒട്ടേറെ പേരാണ് ഫേസ്‌ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. 'കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ കേരളാ പൊലീസ് അവരുടെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പോയി സല്യൂട്ട് ചെയ്ത് ആദരിക്കുന്നു...Big Salute' സണ്ണി വെയ്ൻ കുറിച്ചു. ഇതോടെയാണ് വിഷയത്തിൽ അന്വേഷണം തുടങ്ങിയത്.

Stories you may Like

കരിപ്പൂരിലെ വിമാന ദുരന്തത്തിൽ അടിയന്തിര രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ പ്രദേശവാസികൾക്കുള്ള അഭിനന്ദനങ്ങളാണ് മലയാളികളുടെ സമൂഹമാധ്യമങ്ങളിൽ മുഴുവനും. പൊലീസും അഗ്‌നിശമന സേനയുമൊക്കെ എത്തുന്നതിനു മുൻപ് അപകടം നടന്നയുടൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ കരിപ്പൂരുകാർക്കും രാത്രി വൈകി രക്തബാങ്കുകൾക്കു മുന്നിൽ വരി നിന്ന മറ്റുള്ളവർക്കുമൊക്കെ അഭിനന്ദനങ്ങൾ നേരുകയാണ് നിരവധി പേർ. രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവർത്തകരോട് ക്വാറന്റീനിൽ പോകാൻ സർക്കാർ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇവർ ക്വാറന്റീനിലാണ്. ഇവിടെ എത്തിയാണ് പൊലീസ് സല്യൂട്ട് ചെയ്തത്.

സോഷ്യൽ മീഡിയയിലെ ചിത്രം പൊലീസ് നിഷേധിക്കുകയാണ്. കരിപ്പൂർ പൊലീസ് ഇത് നിഷേധിച്ചു. കേരളപൊലീസ് അങ്ങനെ സല്യൂട്ട് നൽകാനായി ക്വാറന്റൈൻ കേന്ദ്രത്തിൽ പോയിട്ടില്ലെന്നും ചിത്രത്തിന്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റേതെങ്കിലും സുരക്ഷാ വിഭാഗത്തിലുള്ളവരാണോ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അന്വേഷണം.

വെള്ളിയാഴ്ച രാത്രി 7.40ന് നടന്ന വിമാനാപകടത്തിൽ 18 പേർ മരണമടഞ്ഞിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. 184 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കനത്ത മഴയേയും കോവിഡ് ഭീതിയെയും വകവയ്ക്കാതെ സംഭവസ്ഥലത്ത് ഓടിയെത്തി വിമാനത്തിൽനിന്ന് യാത്രക്കാരെ പുറത്തെടുക്കാനും ആശുപത്രികളിൽ എത്തിക്കാനും പ്രദേശത്തുള്ളവർ വലിയ ജാഗ്രതയായിരുന്നു കാണിച്ചിരുന്നത്. ഇത് ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാനും നിരവധി പേരെ രക്ഷിക്കാനും ഇടയാക്കി.

കരിപ്പൂരിൽ നാടിനെ നടുക്കിയ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പ്രദേശവാസികൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം ആദരവ് നൽകുകയാണ് ലോകം. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാട്ടുകാരെയും പ്രദേശവാസികളെയും കുറിച്ച് വാക്കുകൾ ഇല്ലാതെയാണ് ദൃശ്യമാധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു പിന്നാലെ മന്ത്രിമാരും കേന്ദ്രമന്ത്രിമാരും സമൂഹ മാധ്യമങ്ങളിലും നേരിട്ടും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫോട്ടോ എത്തിയത്.

കരിപ്പൂർ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മുഴുവൻ പേരും കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. ഇവർ നിരീക്ഷണത്തിൽ കഴിയുന്ന സ്ഥലങ്ങളിൽ അഞ്ചരയോടെ കേരള പൊലീസ് എത്തുകയും തുടർന്ന് സല്യൂട്ട് നൽകി ആദരിക്കുകയും ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. സിവിൽ ഓഫീസർ നിസാർ അരിമ്പ്ര എത്തിയാണ് ഇവരെ സല്യൂട്ട് നൽകി ആദരിച്ചത് എന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം. കൊണ്ടോട്ടി നിവാസികളായ ഇവരുടെ അവസരോചിതമായ ഇടപെടലാണ് വിമാന ദുരന്തത്തിന് വ്യാപ്തിയും മരണനിരക്കും കുറച്ചത്.

വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ വിമാനാപകടം നടന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. കനത്ത മഴയെ തുടർന്ന് ലാൻഡിങ്ങിന് ഇടയിൽ തെന്നിമാറിയതാണ് അപകടകാരണം. തെന്നിവീണ വിമാനം രണ്ടാമത് വീണ്ടും ടേക്ക് ഓഫ് ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിമാനം രണ്ടായി പിളർന്നിരുന്നു.

വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്. നിലവിൽ 115 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP