Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒരുകാലത്ത് വിദേശത്തേക്കും സ്വദേശത്തേക്കും പറന്നതെല്ലാം ഇനി ഓർമ മാത്രം; പേരിനോട് നീതി പുലർത്താൻ വിമാനാകൃതി ഉണ്ടാകുമെന്ന് മാത്രം; ഓരോ ഭാഗങ്ങളായി ഇനി വേറൊരിടത്തേക്ക് മാറിത്താമസം; കരിപ്പൂരിൽ 21 പേരുടെ ജീവൻ കവർന്ന എയർ ഇന്ത്യ വിമാനത്തിന്റെ എല്ലാഭാഗങ്ങളും ഉപയോഗശൂന്യം

ഒരുകാലത്ത് വിദേശത്തേക്കും സ്വദേശത്തേക്കും പറന്നതെല്ലാം ഇനി ഓർമ മാത്രം; പേരിനോട് നീതി പുലർത്താൻ വിമാനാകൃതി ഉണ്ടാകുമെന്ന് മാത്രം; ഓരോ ഭാഗങ്ങളായി ഇനി വേറൊരിടത്തേക്ക് മാറിത്താമസം; കരിപ്പൂരിൽ 21 പേരുടെ ജീവൻ കവർന്ന എയർ ഇന്ത്യ വിമാനത്തിന്റെ എല്ലാഭാഗങ്ങളും ഉപയോഗശൂന്യം

ജംഷാദ് മലപ്പുറം

 മലപ്പുറം: 21 യാത്രക്കാരുടെ ജീവൻ കവർന്ന് കരിപ്പൂരിൽ തകർന്നുവീണ എയർഇന്ത്യാ വിമാനത്തിന്റെ ഒരു ഭാഗവും ഇനി ഉപയോഗിക്കാൻ കഴിയില്ലെന്ന് അധികൃതർ. തകർന്ന വിമാന ഭാഗങ്ങൾ കരിപ്പൂർ വിമാനത്തവളത്തിലെ തന്നെ മറ്റൊരിടത്തേക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റിത്തുടങ്ങി. പരിശോധനകൾക്കും തുടരന്വേഷണത്തിനുമായി രണ്ട് വർഷം കരിപ്പൂരിൽ തന്നെ പാർക്ക് ചെയ്യുമെന്ന് എയർഇന്ത്യ അധികൃതർ വ്യക്തമാക്കി.

എയർഇന്ത്യയുടെ നേതൃത്വത്തിൽ പ്രത്യേകം രൂപരേഖ തെയ്യാറാക്കിയാണ് അപകടം നടന്ന സ്ഥലത്തുനിന്നും കരിപ്പൂർ വിമാനത്തവളത്തിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത്. ഇന്നു അപകടത്തിൽ തകർന്ന വേറിട്ട നിലയിലായി വിമാനത്തിന്റെ മുൻവശമാണ് ക്രെയിൻ ഉപയോഗിച്ച് മാറ്റിയത്. നിർത്തിയിടുന്ന സ്ഥലം മാർക്ക് ചെയ്താണ് മാറ്റുന്നത്. വിമാനം കിഴക്കു പടിഞ്ഞാറ് ചെരിച്ചാണ് നിർത്തിയിടുക. വിമാനത്തിന്റെ ചിറകുകൾ ഉയർന്നു നിൽക്കാനായി കരിപ്പൂരിലെ മറ്റു വിമാനങ്ങളുടെ ഉപയോഗ ശൂന്യമായ ചക്രങ്ങളാണ് നിരത്തിയിരിക്കുന്നത്. വിമാനത്തിന്റെ ഓരോ ഭാഗങ്ങളും അഴിച്ചെടുത്തും മുറിച്ചെടുത്തും കൊണ്ടുവരുമ്പോൾ വെക്കേണ്ട സ്ഥലവും ഇന്നലെ ഉദ്യോഗസ്ഥർ പ്രത്യേകം മാർക്ക് ചെയ്തു.

ചക്രങ്ങളില്ലാതെ തന്നെ ഒരു വിമാന ആകൃതിയിലാണ്് നിർത്തിയിടുക. അതേ സമയം വിമാനം പരിശോധനകൾക്കും, തുടരന്വേഷണത്തിനുമായി രണ്ട് വർഷം വരെ കരിപ്പൂരിൽ തന്നെ പാർക്ക് ചെയ്യുമെന്ന് എയർഇന്ത്യാ അധികൃതർ പറഞ്ഞു. ഈവിമാനം ഇനി പ്രയോജനപ്പെടുത്താനാകില്ല. പൂർവ്വസ്ഥിതിയിലേക്ക് മാറ്റാനും,വിമാനത്തിന്റെ മറ്റുഭാഗങ്ങൾ പ്രയോജനപ്പെടുത്താനുമാകില്ലെന്ന് കണ്ടെത്തിയതോടെയാണ് കരിപ്പൂരിൽ തന്നെ വിമാനം നിർത്താൻ എയർഇന്ത്യ തീരുമാനിച്ചത്. നിലവിൽ രണ്ട് വർഷം വരെ വിമാനത്തിന്റെ പരിശോധനകളും തുടരന്വേഷണങ്ങളും നടത്തും. ഇതിന് ശേഷം വിമാനം നിലവിലെ സ്ഥലത്ത് തുടരണോ എന്ന് ആലോചിക്കും. അപകടം നടന്ന സ്ഥലത്ത് നിന്ന് വിമാനം റൺവേയുടെ തെക്ക്ഭാഗത്തെ താഴ്‌വാരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് നിർത്തിയിടുന്നത്.

എയർഇന്ത്യയുടെ അന്വേഷണ വിഭാഗം, ടെക്നിക്കൽ വിഭാഗത്തിലുള്ളവരടക്കം സംഭവസ്ഥലത്തുണ്ട്.വിമാനത്തിന്റെ യന്ത്രങ്ങൾ ക്രൈനിലേക്ക് വെക്കേണ്ട രീതിവരെ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിലാണ് നടത്തുന്നത്. കേന്ദ്ര സുരക്ഷ സേനയും എയർഇന്ത്യ സെക്യൂരിറ്റി വിഭാഗത്തിന്റെ കാവലിലാണ് അപകട സ്ഥലം.നിലവിൽ കരിപ്പൂരിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോഴും പറന്നുയരുമ്പോഴും പ്രവർത്തികൾ നിർത്തിവെക്കാനും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം തകർന്ന് വീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP