Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട്ടെ സജീവ കെഎസ്‌യു പ്രവർത്തകൻ; അവസാനം പങ്കെടുത്തത് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തിന് എതിരായ രാപ്പകൽ സമരത്തൽ; ജോലി തേടി ഗൾഫിലേക്ക് പോയത് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ; കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച മുഹമ്മദ് റിയാസ് ചെർപുളശ്ശേരി ഐഡിയൽ കോളേജിന്റെ മുൻ യൂണിയൻ ചെയർമാൻ

പാലക്കാട്ടെ സജീവ കെഎസ്‌യു പ്രവർത്തകൻ; അവസാനം പങ്കെടുത്തത് യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് സംഭവത്തിന് എതിരായ രാപ്പകൽ സമരത്തൽ; ജോലി തേടി ഗൾഫിലേക്ക് പോയത് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ; കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച മുഹമ്മദ് റിയാസ് ചെർപുളശ്ശേരി ഐഡിയൽ കോളേജിന്റെ മുൻ യൂണിയൻ ചെയർമാൻ

ജാസിം മൊയ്ദീൻ

പാലക്കാട്: ഇന്നരെ രാത്രിയിൽ കരിപ്പൂർ വിമാത്താവളത്തിലുണ്ടായ അപകടത്തിൽ മരണപ്പെട്ട മുഹമ്മദ് റിയാസ് സജീവ കെഎസ്‌യു പ്രവർത്തകൻ. കെഎസ്‌യു ചളവറ മണ്ഡലം കമ്മറ്റി പ്രസിഡണ്ടും ചെർപുളശ്ശേരി ഐഡിയൽ കോളേജിലെ ചെയർമാനുമായിരുന്നു.

ഏറ്റവും ഒടുവിൽ കെഎസ്‌യു സമരത്തിൽ പങ്കെടുത്തത് യൂണിവേഴിസിറ്റി കോളേജിലെ കത്തിക്കുത്ത് വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ രാപ്പകൽ സമരത്തിലായിരുന്നു എന്ന് കെഎസ്‌യു പാലക്കാട് ജില്ലാ പ്രസിഡണ്ട് അജയഘോഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാട്ടിൽ പൊതുപ്രവർത്തനത്തിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലും സജീവമായിരുന്ന റിയാസ് ഒരു വർഷം മുമ്പാണ് ജോലി തേടി വിദേശത്തേക്ക് പോയത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് റിയാസ് ഗൾഫിൽ പോകാൻ തയ്യാറായത്.

അവിടെ സഹോദരങ്ങൾക്കൊപ്പമായിരുന്നു റിയാസ് താമസിച്ചിരുന്നത്. മനസ്സില്ലാമനസ്സോടെയാണ് റിയാസ് ഗൾഫിലേക്ക് പാകോൻ തയ്യാറായതെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. എപ്പോഴും പാലക്കാട്ടെ കോൺഗ്രസ് പ്രസ്ഥാനത്തിനൊപ്പം പ്രവർത്തിക്കാൻ താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു. ഷാഫി പറമ്പിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന റിയാസ് തെരഞ്ഞെടുപ്പ് കാലങ്ങളിൽ പാർട്ടിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു.

ലോകസഭ ഇലക്ഷനിൽ ഇടതുകോട്ടയായ പാലക്കാട് ജില്ലയിലെ രണ്ട് സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ അതിയായി സന്തോഷിക്കുകയും അത് കൂട്ടുകാരുമായി പങ്കുവെക്കുകയും ചെയ്തിരുന്നതായും റിയാസിന്റെ സഹപ്രവർത്തകർ ഓർക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് വരുന്നുണ്ടെന്നും, നാട്ടിലെത്തി ക്വാറന്റെയിൻ പൂർത്തിയാക്കിയാൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും റിയാസ് സഹപ്രവർത്തകരെയും കൂട്ടുകാരെയും അറിയിച്ചിരുന്നു.

റിയാസിന്റെ നിര്യാണം പാലക്കാട്ടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കടുത്ത ആഘാതമാണുണ്ടാക്കിയതെന്ന് കെഎസ്‌യു പാലക്കാട് ജില്ലാ പ്രസിഡണ്ട് അജയഘോഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. മുഹമ്മദ് റിയാസിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. റിയാസിന്റെ നിര്യാണത്തിൽ പാലക്കാട് എംപി വികെ ശ്രീകണ്ഠൻ എംപി അനുശോചനം അറിയിച്ചു. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലും റിയാസിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

കെഎസ്‌യു കാരനായ ഒരു ഐഡിയൽ പൊതുപ്രവർത്തകനായിരുന്നു റിയാസെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. പരിചയപ്പെട്ടവർക്കെല്ലാം അവന്റെ ആത്മാർത്ഥയെ പറ്റി ഒരു വാക്ക് പറയാനുണ്ടാവുന്നതും അതു കൊണ്ടാണ്. കരിപ്പൂരിലെ വിമാനപകടം തന്ന ഞെട്ടലിൽ സഹിക്കാൻ കഴിയാത്ത വേർപാടായി റിയാസിന്റേതെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP