Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

വിമാനം വീണതുകൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക്; മഴയെ അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് നാട്ടുകാരുൾപ്പടെയുള്ളവരും ഓടിക്കൂടി; കോഴിക്കോട്ടെ മെഡിക്കൽ കോളജിലും രണ്ട് സ്വകാര്യ ആശുപത്രികളിലായി പരിക്കേറ്റ് ചികിൽസയിലുള്ളത് നാൽപ്പതോളം പേർ; ഇതിൽ പത്തുപേരുടെ നില ഗുരുതരം; കരിപ്പൂരിൽ മരണസംഖ്യ ഉയരുമെന്ന് ആശങ്ക

വിമാനം വീണതുകൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക്; മഴയെ അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് നാട്ടുകാരുൾപ്പടെയുള്ളവരും ഓടിക്കൂടി; കോഴിക്കോട്ടെ മെഡിക്കൽ കോളജിലും രണ്ട് സ്വകാര്യ ആശുപത്രികളിലായി പരിക്കേറ്റ് ചികിൽസയിലുള്ളത് നാൽപ്പതോളം പേർ; ഇതിൽ പത്തുപേരുടെ നില ഗുരുതരം; കരിപ്പൂരിൽ മരണസംഖ്യ ഉയരുമെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: മഴയെയും കോവിഡ് ഭീതിയെയും വകവെക്കാതെ ഓടിക്കൂടിയ ഒരുപറ്റം സുമനസ്സുകളാണ് കരിപ്പുർ വിമാനത്താവള അപകടത്തിന്റെ വ്യാപ്തി കുറച്ചത്. പരിസര പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോൺ ആയതും കനത്തമഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചില്ല. ഒരു കുട്ടി ഉൾപ്പെടെ നിരവധിപേരെ രക്ഷിക്കാനും നാട്ടുകാർക്ക് കഴിഞ്ഞു. അതേസമയം മരണസംഖ്യ ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റലിലും മിംസിലുമായി നാൽപ്പതോളം പേർ ചികിൽസയിലാണ്. ഇവരിൽ പത്തോളം പേരുടെ നില ഗുരുതരമാണ്. പലർക്കും സാരമായി പരിക്കേറ്റിറ്റുണ്ടെന്നാണ് ആശുപത്രിയിൽ എത്തിച്ച ആരോഗ്യപ്രവർത്തകർ പറയുന്നത്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നും ആശങ്കയുണ്ട്. നിലവിളികൾ നിറയുകയാണ് ഈ ആശുപത്രികളിലെന്നാണ് ദൃക്സാക്ഷികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.

മംഗലാപുരം വിമാനാപകടത്തിന് സമാനമായ രീതിയിലാണ് കരിപ്പൂരിലും അപകടം സംഭവിച്ചത്. ക്രാഷ് ലാൻഡിങ്ങിനിടെയാണ് അപകടമുണ്ടായത്. കരിപ്പൂരിലെ ടേബിൾ ടോപ് റൺവേയിൽ നിന്ന് തെന്നി താഴേക്ക് പതിച്ച വിമാനം റണ്ടായി പിളർന്നു. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വിമാനം തകർന്നുവീണ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനത്താവളത്തിലെ രക്ഷാപ്രവർത്തന സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിച്ചു. മഴയെ അവഗണിച്ച് രക്ഷാപ്രവർത്തനത്തിന് നാട്ടുകാരുൾപ്പടെയുള്ളവരും ഓടിക്കൂടി. ഭൂരിഭാഗം യാത്രക്കാരെ എത്രയും വേഗത്തിൽ പുറത്തെത്തിക്കാൻ സാധിച്ചു.

Stories you may Like

സാധാരണഗതിയിൽ വിമാനാപകടം ഉണ്ടാകുമ്പോൾ തീപ്പിടുത്തം രക്ഷാപ്രവർത്തനത്തിന് ഒരു വെല്ലുവിളിയാകാറുണ്ട്, എന്നാൽ ഇവിടെ വിമാനത്തിൽ നിന്ന് കനത്ത പുക ഉയർന്നുവെങ്കിലും തീപ്പിടുത്തമുണ്ടായില്ലെന്നുള്ളത് അനുഗ്രഹമായി. അതിനാൽത്തന്നെ പരിക്കേൽക്കാത്ത യാത്രക്കാർക്ക് സ്വയം വേഗത്തിൽ വിമാനത്തിൽ നിന്ന് പുറത്തുകടക്കാൻ സാധിച്ചു. എന്നാൽ ഇന്ധച്ചോർച്ചയുണ്ടായതിനാൽ തീപ്പിടുത്ത ആശങ്കയും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തകരെ അലട്ടിയിരുന്നു. ഇതിനെ തുടർന്ന് സമീപത്തുള്ളവരെയും സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു.

വാർത്ത അറിഞ്ഞ ഉടൻ കോഴിക്കോട് ജില്ലയിൽ നിന്നുൾപ്പടെ ആംബുലൻസുകൾ വിമാനത്താവളത്തിലേക്ക് എത്തി. കോഴിക്കോട്- മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള ആംബുലൻസുകളും നിമിഷനേരത്തിനുള്ളിലാണ് സേവനസന്നദ്ധരായി വിമാനത്താവളത്തിലെത്തിയത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലെത്തിക്കാനും സാധിച്ചു. ഫയർഫോഴ്‌സും വിമാനത്താവളത്തിലെത്തി. വാഹനമുള്ള സമീപവാസികൾ രക്ഷാപ്രവർത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP