ചെറിയ അളവിലുള്ള സ്വർണവുമായി വരുന്നവരെ പരിശോധിക്കുന്ന സമയത്ത് വൻതോതിൽ സ്വർണവുമായി ആളുകൾക്ക് പോകാൻ സൗകര്യമൊരുക്കി; കള്ളക്കടത്തിൽ പിടിക്കപ്പെടുന്നവരുമായി രഹസ്യ സംഭാഷണവും; കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനെന്ന് അന്വേഷണ ഏജൻസികൾ

മറുനാടൻ ഡെസ്ക്
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും ഇന്റലിജൻസ് ബ്യൂറോയും. ഇയാൾ കേരളത്തിലെയും കർണാടകത്തിലെയും സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനാണെന്നാണ് ഡി.ആർ.ഐ, ഐ.ബി എന്നിവരുടെ രഹസ്യ റിപ്പോർട്ട്. കസ്റ്റംസ് ഇയാൾക്കെതിരെ പ്രാഥമിക ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു. ഡി.ആർ.ഐ.യുടെയും ഐ.ബി.യുടെയും കണ്ടെത്തലുകൾ ശരിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം മൂന്നുതവണയാണ് ഈ ഉദ്യോഗസ്ഥനെതിരേ റിപ്പോർട്ട് നൽകിയത്. എന്നാൽ ഇയാൾക്കെതിരെ യാതൊരുവിധ നടപടിയുണ്ടായില്ല. കരിപ്പൂരിൽ അടുത്തിടെ സ്വർണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വർണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു.
കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർക്ക് സംശയംതോന്നിയത് കഴിഞ്ഞ ജനുവരിമുതലാണ്. കള്ളക്കടത്തുകാരെ പിടികൂടുമ്പോൾ ബാഗേജ് പരിശോധന പെട്ടെന്ന് അവസാനിപ്പിക്കാൻ ഈ ഉദ്യോഗസ്ഥൻ നിരന്തരം ഇടപെട്ടതാണ് സംശയത്തിനുകാരണം. കസ്റ്റംസ് ജോയന്റ് കമ്മിഷണറോട് ഇക്കാര്യം ഇന്റലിജൻസ് വിഭാഗം സൂചിപ്പിച്ചപ്പോൾ ഉദ്യോഗസ്ഥനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശം ലഭിച്ചു.
കള്ളക്കടത്തിന് പിടിക്കപ്പെടുന്നവരെ സൂപ്രണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് സ്ഥിരമായി കൂട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. പക്ഷേ, രേഖാമൂലമുള്ള തെളിവ് ശേഖരിക്കാനായിരുന്നില്ല. ലോക്ഡൗണിനുശേഷം കരിപ്പൂരിൽ വിമാനസർവീസ് പുനരാരംഭിച്ച മേയിൽ ബാഗേജുകളുടെ എക്സ്റേ പരിശോധന നടത്താറുള്ള കസ്റ്റംസ് ഇൻസ്പെക്ടറെ ഇയാൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. മൊബൈൽ ഫോണുകൾ കടത്താൻ കൂട്ടുനിൽക്കണമെന്നായിരുന്നു ആവശ്യം. ഈ ഉദ്യോഗസ്ഥൻ ഇക്കാര്യം ഇന്റലിജൻസിനോട് വെളിപ്പെടുത്തി.
ഈ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിരുന്ന യാത്രക്കാരെ പരിശോധിക്കുമ്പോൾ, ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചിരുന്ന സ്വർണം കണ്ടെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തിൽ കള്ളക്കടത്ത് സ്വർണവുമായെത്തുന്ന യാത്രക്കാരെക്കുറിച്ചും ഇയാൾ വിവരം നൽകിയിരുന്നു. ഉദ്യോഗസ്ഥർ മുഴുവൻ ഈ യാത്രക്കാരുടെ പിന്നാലെ പോകുമ്പോൾ വൻതോതിൽ സ്വർണം കടത്തിയിരുന്നവർ കാര്യമായ പരിശോധനകൂടാതെ കടന്നുപോയിരുന്നു. സ്വർണക്കടത്തുസംഘത്തിലെ സ്വന്തക്കാരെ വിമാനത്താവളത്തിൽനിന്ന് പുറത്തുകടത്താൻ കസ്റ്റംസ് സൂപ്രണ്ട് ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു ‘ഇൻഫോർമർ’. ഇയാൾ ചൂണ്ടിക്കാണിച്ചിരുന്ന സ്വർണക്കടത്തുകാരിൽ 90 ശതമാനവും കർണാടക ഭട്കലിൽനിന്നുള്ളവരായിരുന്നു.
കരിപ്പൂരിൽ ഇറങ്ങി കർണാടകത്തിലേക്ക് പോകുന്നവരിൽനിന്ന് കർണാടകപൊലീസ് സ്ഥിരമായി സ്വർണം പിടികൂടുന്നത് മംഗളൂരു ഡി.ആർ.ഐ.യുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരെ ചോദ്യംചെയ്തപ്പോൾ കരിപ്പൂരിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കടത്തെന്നുവ്യക്തമായി. കർണാടക പൊലീസ് വൻതോതിൽ സ്വർണം പിടിച്ച ദിവസങ്ങളിൽ കരിപ്പൂരിൽ ചെറിയതോതിലുള്ള കള്ളക്കടത്ത് സ്വർണം പിടിച്ചിരുന്നതായി കണ്ടെത്തി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ ഫോട്ടോ പിടിക്കപ്പെട്ടവരെ കാണിച്ചപ്പോൾ അവർ തിരിച്ചറിഞ്ഞു.
ഡി.ആർ.ഐ.യിൽനിന്നുലഭിച്ച വിവരങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടിനെതിരേ ഇന്റലിജൻസ് ബ്യൂറോയും റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഈ ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽനിന്ന് മാറ്റണമെന്നുചൂണ്ടിക്കാട്ടി കരിപ്പൂർ കസ്റ്റംസ് ഇന്റലിജൻസ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കസ്റ്റംസ് ഉന്നതർക്ക് റിപ്പോർട്ട് അയച്ചത്. അതിനുമുമ്പ് ജൂലായിലും മാർച്ചിലും ഈ ഉദ്യോഗസ്ഥനെതിരേ കസ്റ്റംസ് ഉന്നതർക്ക് രഹസ്യറിപ്പോർട്ട് അയച്ചിരുന്നു. പക്ഷേ, തുടർനടപടിയുണ്ടായില്ല. സിബിഐ. റെയ്ഡ് നടന്നപ്പോഴും ഈ ഉദ്യോഗസ്ഥൻ കരിപ്പൂരിൽ സൂപ്രണ്ടായി തുടരുകയായിരുന്നു.
ഈ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്കെതിരേ ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് കഴിഞ്ഞയാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ. റെയ്ഡ് നടത്തിയത്. ഒരുകോടിയിലധികം രൂപയുടെ മൂല്യമുള്ള സ്വർണവും പണവുംമറ്റും പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നുമാത്രം എട്ടുലക്ഷം രൂപ പിടിച്ചു. നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പക്ഷേ, അതിൽ ഈ ഉദ്യോഗസ്ഥനില്ല. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും പിടികൂടിയിരുന്നു.
കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ സിഗരട്ട് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വർണം പിടികൂടിയ യാത്രക്കാരുടെ പാസ്പോർട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു. പത്തംഗ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ചൊവ്വ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലർച്ചെയാണ്. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- നേമത്ത് ജയിച്ചാൽ കൊച്ചുമകൾക്ക് 'നേമം' എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട്ടുകാരനായ എഐസിസി സെക്രട്ടറി; ഹൈക്കമാണ്ട് സർവ്വേയിൽ നിറയുന്നത് 'ബിജെപി വിരുദ്ധന്റെ' വിജയം; കുമ്മനത്തിനെതിരെ ജയമുറപ്പിക്കാൻ വേണ്ടത് ശിവൻകുട്ടിയെ വെല്ലുന്ന കരുത്തൻ; പരിവാർ വിരുദ്ധ വോട്ടുകളുടെ ധ്രൂവീകരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്
- അവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നു
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- മുല്ലപ്പള്ളിയുടെ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിന് പിന്നിൽ ഹൈക്കമാണ്ടിലെ മലയാളികൾ; കണ്ണൂരിലെ കരുത്തനെ ഇന്ദിരാ ഭവന്റെ താക്കോൽ സ്ഥാനത്ത് എത്താതിരിക്കാൻ കരുക്കൾ നീക്കുന്നത് കെസിയും എകെയും സംയുക്തമായി; കണ്ണൂരിലെ സുരക്ഷിത സീറ്റ് ഓഫർ ചെയ്ത സുധാകരനെ കണ്ടില്ലെന്ന് നടിച്ച് മുല്ലപ്പള്ളി; ചെന്നിത്തലയും ചാണ്ടിയും നിശബ്ദരും; കെപിസിസി അധ്യക്ഷൻ ഉടനൊന്നും മാറില്ല
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍