Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

എന്റെ ജീവിതത്തിൽ ഞാൻ ലാൻഡ് ചെയ്തിട്ടുള്ള ഏറ്റവും മോശം റൺവേകളിൽ ഒന്നാണ് കരിപ്പൂരിലേത്; അവിടത്തെ റൺവേ ഗൈഡൻസ് ലൈറ്റിങ് സിസ്റ്റം വളരെ മോശമാണ്; റൺവേയിലെ ബ്രേക്കിങ് സാഹചര്യങ്ങൾ കൃത്യമായി പരിശോധിക്കപ്പെടാത്ത അവസ്ഥയുണ്ടെന്ന് പൈലറ്റിന്റെ വെളിപ്പെടുത്തൽ; റബ്ബർ റൺവേയുടെ പ്രതലവും വിമാനത്തിന്റെ ലാൻഡിങ് ഗിയറും തമ്മിലുള്ള ഘർഷണം കുറയുമെന്ന മുന്നറിയിപ്പ് ഡിജിസിഎയും നൽകിയിരുന്നു; കരിപ്പൂർ വിമാനത്താവളത്തിന്റെ സുരക്ഷയിൽ ചർച്ച മുറുകുമ്പോൾ

എന്റെ ജീവിതത്തിൽ ഞാൻ ലാൻഡ് ചെയ്തിട്ടുള്ള ഏറ്റവും മോശം റൺവേകളിൽ ഒന്നാണ് കരിപ്പൂരിലേത്; അവിടത്തെ റൺവേ ഗൈഡൻസ് ലൈറ്റിങ് സിസ്റ്റം വളരെ മോശമാണ്; റൺവേയിലെ ബ്രേക്കിങ് സാഹചര്യങ്ങൾ കൃത്യമായി പരിശോധിക്കപ്പെടാത്ത അവസ്ഥയുണ്ടെന്ന് പൈലറ്റിന്റെ വെളിപ്പെടുത്തൽ; റബ്ബർ റൺവേയുടെ പ്രതലവും വിമാനത്തിന്റെ ലാൻഡിങ് ഗിയറും തമ്മിലുള്ള ഘർഷണം കുറയുമെന്ന മുന്നറിയിപ്പ് ഡിജിസിഎയും നൽകിയിരുന്നു; കരിപ്പൂർ വിമാനത്താവളത്തിന്റെ സുരക്ഷയിൽ ചർച്ച മുറുകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആർക്ക് നേരേയും വിരൽ ചൂണ്ടേണ്ട യഥാർത്ഥ സമയം അല്ലിത്-ഇങ്ങനെയാണ് ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ തുടക്കം. എന്നാൽ അനന്ദ് മോഹൻ രാജ് എന്ന ഐഡിയിൽ നിന്ന് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. തന്റെ വ്യോമയാന ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റൺവേ ആയാണ് ആനന്ദ് മോഹൻ രാജ് കരിപ്പൂരിനെ വിശേഷിപ്പിക്കുന്നത്. റൺവേയിലെ ഗെയിഡൻസ് ലൈറ്റിങ് സിസ്റ്റം നിലവാരം കുറഞ്ഞതാണ്. റൺവേയിലെ ബ്രേക്കിങ് കണ്ടിഷനും ആരും സ്ഥിരമായി നിരീക്ഷിക്കാറില്ല-ഈ കുറിപ്പിൽ പറയുന്നു.

ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ റൺവേയുടെ നൈറ്റ് കണ്ടിഷനും മഴയും കാറ്റയും ഏതൊരു പൈലറ്റിനും വലിയ വെല്ലുവിളിയാണ്. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സുരക്ഷയാണ് വ്യോമായന മേഖലിയിലെ ആദ്യ വാക്കു തന്നെ. കരിപ്പൂരിലെ വിമാന അപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റിനും സഹ പൈലറ്റിനും ആദരാജ്ഞലി അർപ്പിച്ച് ആനന്ദ് മോഹൻ രാജ് കുറിച്ചു. ഇത് കോഴിക്കോട് വിമാനത്താവളത്തിലെ സുരക്ഷാ ആശങ്കകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനം പറത്തിയത് യുദ്ധ വിമാനങ്ങൾ പോലും നിയന്ത്രിച്ച് പരിചയമുള്ള വ്യോമസേനയിൽ നിന്ന് വിരമിച്ച പൈലറ്റാണ്. പൈലറ്റ് ഡി വി സാഥെയുടെ മനക്കരുത്താണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്നും അഭിപ്രായം ഉയരുന്നു. ഈ സാഹചര്യത്തിലാണ് ആനന്ദ് മോഹൻ രാജ് എന്ന പ്രൊഫൈലിലെ അഭിപ്രായം ചർച്ചയാകുന്നതും.

Stories you may Like

2019 ജൂലൈയിൽ 'ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(DGCA) ഇന്ത്യയിലെ എല്ലാ എയർപോർട്ടുകളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്ന കൂട്ടത്തിൽ കരിപ്പൂരിലേതും ഓഡിറ്റിന് വിധേയമാക്കി. അന്ന് അവരുടെ കണ്ടെത്തൽ സിവിൽ ഏവിയേഷൻ രംഗത്തെ ആരെയും ഞെട്ടിക്കുന്നവയായിരുന്നുവെന്ന് ഏഷ്യാനെറ്റും റിപ്പോർട്ട് ചെയ്യുന്നു. ആ കണ്ടെത്തലുകളുടെ പേരിൽ അവർ എയർപോർട്ട് അഥോറിറ്റിയെ നിശിതമായി വിമർശിച്ചുകൊണ്ട് ഒരു 'കാരണം കാണിക്കൽ' നോട്ടീസ് (ഷോകോസ് നോട്ടീസ്) നൽകി. ആ നോട്ടീസിലെ പരാമർശങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു., 'റൺവേയിൽ അമിതമായ റബ്ബർ ഡെപ്പോസിറ്റുകൾ ഉണ്ട്. അത് കനത്ത മഴയുള്ള രാത്രികാലങ്ങളിൽ, വിമാനങ്ങളുടെ ലാൻഡിങ്ങിന് അത്യന്തം അസുരക്ഷിതമായ സാഹചര്യങ്ങൾ ഒരുക്കാൻ കാരണമാകും'. റബ്ബർ റൺവേയുടെ പ്രതലവും, വിമാനത്തിന്റെ ലാൻഡിങ് ഗിയറും തമ്മിലുള്ള ഘർഷണം(friction) കുറയാൻ കാരണമാവും എന്നതുതന്നെയായിരുന്നു അവരുടെ ആശങ്കയ്ക്ക് കാരണം. റൺവേയിലെ റബ്ബറിന്റെ അധികാംശത്തിനു പുറമെ, അവിടത്തെ വെള്ളത്തിന്റെ അധിക സാന്നിധ്യം, C/Lമാർക്കിങ്ങുകളിൽ വിള്ളൽ എന്നിവയും ഓഡിറ്റിങ്ങിൽ തെളിഞ്ഞ പിഴവുകളാണ്.

ഇതോടെ കരിപ്പൂരിലെ വിമാനത്താവളത്തിന്റെ സുരക്ഷ സംബന്ധിച്ച ചർച്ചകളും സജീവമാകുകയാണ്. സുരക്ഷിതമല്ലാത്ത വിമാനത്താവളമെന്ന ചർച്ചകൾ സജീവമാകുമ്പോൾ കരിപ്പൂരിലേക്ക് യാത്ര ചെയ്യാൻ ഏവരും മടിക്കുമെന്ന വസ്തുതയും മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ അതിവേഗ ഇടപെടൽ അനിവാര്യമായി മാറും. 2019 ജൂലൈ രണ്ടിന് ദമാമിൽ നിന്ന് വന്നിറങ്ങിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് ലാൻഡിങ്ങിനിടെ സംഭവിച്ച 'ടെയിൽ സ്‌ട്രൈക്ക്' (Tail Strike) ആയിരുന്നു ഇങ്ങനെ ഒരു ഇൻസ്പെക്ഷൻ ഓഡിറ്റ് ഉണ്ടാകാൻ പ്രധാന കാരണം. ലാൻഡിങ് നടക്കുന്ന സമയത്ത് വിമാനത്തിന്റെ വാൽഭാഗം നിലത്ത് ആഞ്ഞിടിക്കുന്നതിനെയാണ് 'ടെയിൽ സ്‌ട്രൈക്ക്' എന്ന സംജ്ഞ കൊണ്ട് അർത്ഥമാക്കുന്നത്. അങ്ങനെയൊരു അനിഷ്ടസംഭവം നടന്നതിനെത്തുടർന്ന് അന്ന് എയർ ഇന്ത്യ രണ്ടു പൈലറ്റുകളെ സസ്പെൻഡ് ചെയ്യുകയുമുണ്ടായിരുന്നു. അതിനു ശേഷമാണ് 2019 ജൂലൈ 4/5 തീയതികളിൽ ഡിജിസിഎ എയർപോർട്ടിലെ റൺവേ ഓഡിറ്റ് ചെയ്തത്.

അന്ന്, ഇപ്പോൾ അപകടമുണ്ടായിരിക്കുന്ന പത്താം നമ്പർ റൺവേയിലെ ടച്ച് ഡൗൺ ഏരിയയിലുള്ള C,L മാർക്കിങ്ങുകളിൽ വിള്ളലുകൾ ഉണ്ടെന്നും ഡിജിസിഎ കണ്ടെത്തുകയുണ്ടായി. വിമാനം റൺവേയിൽ നിലം തൊടുന്ന പ്രതലമാണ് ടച്ച്‌ഡൗൺ ഏരിയ എന്നറിയപ്പെടുന്നത്. അവിടെ റൈറ്റ്(R), ലെഫ്റ്റ്(L), സെന്റർ(C) എന്നിങ്ങനെ മാർക്കിങ്ങുകൾ ഉണ്ടാകും. അവയിൽ വിള്ളൽ ഉണ്ടെങ്കിൽ അത് ലാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കും. അത് ഉടനടി പരിഹരിക്കേണ്ടതാണ്. ഡിജിസിഎ ഓഡിറ്റിങ് സമയത്ത് അവ പരിഹരിക്കപ്പെട്ട നിലയിലായിരുന്നില്ല. വിമാനം ലാൻഡ് ചെയ്ത ടാക്‌സി ചെയ്ത് വരുന്ന ഭാഗങ്ങളിലെ തറനിരപ്പ് പലയിടത്തും അളവിൽ കവിഞ്ഞ വിധത്തിൽ ചെരിവുണ്ടെന്നും എത്രയും പെട്ടെന്നുതന്നെ അത് നിരത്തണം എന്നും ഓഡിറ്റിൽ കർശന നിർദ്ദേശം ഉണ്ടായിരുന്നു.

അന്ന് എയർപോർട്ട് ഡയറക്ടർ ശ്രീനിവാസ റാവുവിന് അയച്ച കത്തിൽ ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ ഡിസി ശർമ്മ ചോദിച്ചത് 'സിവിൽ ഏവിയേഷൻ റെഗുലേഷൻ (CAR) മാനദണ്ഡങ്ങൾക്ക് അനുസരിച്ച് റൺവേയിലെ സുരക്ഷ ഉറപ്പാക്കാതിരുന്നതെന്ത് ?' എന്നായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയിൽ പല സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല, അത് തുടർന്നാൽ ആ സാഹചര്യം ഈ ടേബിൾ ടോപ് റൺവേയിൽ രാത്രിയിൽ മോശം വിസിബിലിറ്റി ഉള്ളപ്പോൾ, ശക്തമായ മഴകൂടി ഉള്ളപ്പോൾ നടത്തേണ്ടി വരുന്ന ലാൻഡിങ്ങുകൾ അപകടത്തിലാക്കും എന്ന് അന്നേ ഡിജിസിഎ പറഞ്ഞിരുന്നതാണ്.

ഈ അവസരത്തിൽ പറയുന്നത് ശരിയാണോ എന്നറിയില്ല എന്ന മുഖവുരയോടെ ഒരു പൈലറ്റ് ഇന്നലെ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ. 'എന്റെ ജീവിതത്തിൽ ഞാൻ ലാൻഡ് ചെയ്തിട്ടുള്ള ഏറ്റവും മോശം റൺവേകളിൽ ഒന്നാണ് കരിപ്പൂരിലേത്. അവിടത്തെ റൺവേ ഗൈഡൻസ് ലൈറ്റിങ് സിസ്റ്റം വളരെ മോശമാണ്. റൺവേയിലെ ബ്രേക്കിങ് സാഹചര്യങ്ങളും(മേല്പറഞ്ഞ ഘർഷണവും മറ്റും) കൃത്യമായി പരിശോധിക്കപ്പെടാത്ത അവസ്ഥയുണ്ട്.'

റൺവേയിൽ ഒരു തീപിടുത്തമുണ്ടായത് അതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട അഗ്‌നിശമന സാമഗ്രികളിലും കാര്യമായ കുറവ് ഡിജിസിഎ ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. 6,630 ലിറ്ററിന്റെ കുറവാണ് അക്വസ് ഫിലിം ഫോമിങ് ഫോം (AFFF) കോൺസൺട്രേറ്റിന്റെ അളവിൽ കണ്ടെത്തിയത്. അതുപോലെ ഡിസിപി കോംപ്ലിമെന്ററി ഏജന്റ് എന്ന അഗ്‌നിശമനസാമഗ്രി വേണ്ടതിലും 140 കിലോയോളം കുറവുണ്ടായിരുന്നു. രണ്ടും തന്നെ എയർ ക്രാഫ്റ്റ് റെസ്‌ക്യൂ ഫയർ ഫൈറ്റിങ് (ARFF) സ്റ്റേഷനിൽ തീയണക്കാൻ കരുതണം എന്ന് ഡിജിസിഎ സിവിൽ ഏവിയേഷൻ റെഗുലേഷനിൽ കർശനമായി നിഷ്‌കർഷിച്ചിട്ടുള്ള കാര്യങ്ങളാണ്.

ഇങ്ങനെ നിരന്തരമുള്ള മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടതിന്റെ ഫലമാണ് ഇന്നലെ രാത്രി, കനത്ത മഴ പെയ്തതുകൊണ്ടുണ്ടായ കുറഞ്ഞ വിസിബിലിറ്റി (2000m) സാഹചര്യത്തിൽ നടത്തേണ്ടി വന്ന ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിനുണ്ടായ അപകടം. അതിനു പിന്നിൽ ഒരു പരിധിവരെ എയർപോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യാ അധികാരികളിൽ ചിലരുടെ കുറ്റകരമായ അനാസ്ഥയാണ് എന്ന് പറയാതെ വയ്യെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP