Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ചികിത്സയിൽ കഴിയുന്ന 115 പേരിൽ 14 പേരുടെ നില ഗുരുതരം; യാത്രക്കാരിൽ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; രക്ഷാപ്രവർത്തകർ സ്വയം ക്വാറന്റീനിൽ പോയും മാതൃകയായി; വിമാനാപകടം ലാൻഡിങ് സമയത്തെ 'അശ്രദ്ധമായ പ്രവൃത്തി' മൂലമെന്ന വിലയിരുത്തി കേസെടുത്ത് സംസ്ഥാന പൊലീസും; വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും; ഇൻഷുറൻസിന് പൊലീസ് അന്വേഷണം അനിവാര്യമെന്നും റിപ്പോർട്ട്; കരിപ്പൂരിൽ യഥാർത്ഥ കാരണം ഇനിയും അജ്ഞാതം

ചികിത്സയിൽ കഴിയുന്ന 115 പേരിൽ 14 പേരുടെ നില ഗുരുതരം; യാത്രക്കാരിൽ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്; രക്ഷാപ്രവർത്തകർ സ്വയം ക്വാറന്റീനിൽ പോയും മാതൃകയായി; വിമാനാപകടം ലാൻഡിങ് സമയത്തെ 'അശ്രദ്ധമായ പ്രവൃത്തി' മൂലമെന്ന വിലയിരുത്തി കേസെടുത്ത് സംസ്ഥാന പൊലീസും; വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും; ഇൻഷുറൻസിന് പൊലീസ് അന്വേഷണം അനിവാര്യമെന്നും റിപ്പോർട്ട്; കരിപ്പൂരിൽ യഥാർത്ഥ കാരണം ഇനിയും അജ്ഞാതം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വിമാനാപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 115 പേരിൽ 14 പേരുടെ നില ഗുരുതരം. 57 പേർ ആശുപത്രി വിട്ടു. വിമാനത്തിൽ സഞ്ചരിച്ച 2 പേർ മാത്രമാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. എങ്കിലും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ജാഗ്രത എടുക്കേണ്ടതാണ്. ഇവരെല്ലാം ക്വാറന്റീനിൽ പോയി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 

മരിച്ച ഒരാൾക്കും ചികിത്സയിലുള്ള ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പരുക്കേറ്റവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യവകുപ്പ് നേരിട്ടു സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബില്ലുകൾ പരുക്കേറ്റവരെ നേരിട്ട് ഏൽപിക്കരുതെന്ന് സ്വകാര്യ ആശുപത്രികളോടും നിർദേശിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. അതിനിടെ : വന്ദേഭാരത് ദൗത്യം തുടരുമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു. കരിപ്പുർ എയർഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. കരിപ്പുരിലെ അപകടം ദൗത്യത്തെ ബാധിക്കില്ല.വന്ദേഭാരത് ദൗത്യത്തിലേർപ്പെട്ടിരിക്കുന്ന വിമാനങ്ങൾക്കു കുഴപ്പമില്ലെന്നും ദൗത്യം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കരിപ്പൂർ വിമാന അപകടത്തിൽ യഥാർത്ഥ കാരണം ഇനിയും പുറത്തു വന്നിട്ടില്ല. ഇതിൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

അതിനിടെ കരിപ്പൂരിൽ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസും എത്തിക്കഴിഞ്ഞു. മലപ്പുറം അഡീഷനൽ എസ്‌പി: ജി. സാബുവിന്റെ നേതൃത്വത്തിൽ 30 അംഗ സംഘമാണു രൂപീകരിച്ചത്. വ്യോമയാന മന്ത്രാലയത്തിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിരുന്നു. വിമാനത്തിന്റെ ബ്ലാക് ബോക്സുകൾ അവർ പരിശോധനയ്ക്കായി കൊണ്ടുപോയി. മലപ്പുറം ഡിവൈ.എസ്‌പി. ഹരിദാസനാണ് പൊലീസ് സംഘത്തിലെ മുഖ്യഅന്വേഷണോദ്യോഗസ്ഥൻ. എ.എസ്‌പി. ഹേമലത, ഇൻസ്പെക്ടർമാരായ ഷിബു, കെ.എം. ബിജു, സുനീഷ് പി. തങ്കച്ചൻ തുടങ്ങിയവരും സംഘത്തിലുണ്ട്

വിമാനാപകടം ലാൻഡിങ് സമയത്തെ 'അശ്രദ്ധമായ പ്രവൃത്തി' മൂലമെന്നാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. കരിപ്പൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്‌ഐആർ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന് സമർപ്പിച്ചു. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു.

അപകടത്തിൽപെട്ടവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്.അപകടസ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ തയാറാക്കിയത്. കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് 91 പേർ കോഴിക്കോട് ജില്ലയിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിലെ ഏഴ് ആശുപത്രികളിലായി ചികിത്സയിലുള്ള 91 പേരിൽ 20 പേർ കുട്ടികളാണ്. 11 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. അതിൽ മൂന്നുപേർ ജീവൻരക്ഷ ഉപകരണത്തി?ന്റെ സഹായത്തോടെയാണ് കഴിയുന്നത്.

ദുബായിൽ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വെള്ളിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെടുന്നത്. നാല് കുട്ടികളുൾപ്പടെ 18 പേരാണ് മരിച്ചത്. അതിൽ രണ്ടുപേർ വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരായിരുന്നു. നിലവിൽ 115 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തുടരുന്നത്. അതിൽ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ചികിത്സ തുടരുന്നത്. 57 പേർ വിദഗ്ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

കോട്ടക്കൽ അൽമാസ് ആശുപത്രി രണ്ട് പേർ, പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി 16 പേർ, മഞ്ചേരി കൊരമ്പയിൽ ആശുപത്രി ഒരാൾ, മഞ്ചേരി മലബാർ ആശുപത്രി ഒരാൾ, കോഴിക്കോട് മിംസ് ആശുപത്രി 32പേർ, കോട്ടക്കൽ മിംസ് അഞ്ചു പേർ, പെരിന്തൽമണ്ണ മൗലാനാ ആശുപത്രി രണ്ട് പേർ, കോഴിക്കോട് മൈത്രി ആശുപത്രി 10പേർ, കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രി 22പേർ, കോഴിക്കോട് ഇഖ്‌റ ആശുപത്രി അഞ്ചു പേർ, പെരിന്തൽമണ്ണ എം.ഇ.എസ് ആശുപത്രി മൂന്ന് പേർ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഒൻപത് പേർ, കോഴിക്കോട് ബീച്ച് ആശുപത്രി ഏഴ് പേർ ന്നിങ്ങനെയാണ് പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP