Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

പ്രദേശവാസികൾ കേട്ടത് രണ്ട് വലിയ സ്‌ഫോടനങ്ങൾ; ഓടിയെത്തിയപ്പോൾ കണ്ടത് രണ്ടായി പിളർന്ന വിമാനത്തെ; ഫ്‌ളൈറ്റ് പറത്തിയത് എയർഫോഴ്‌സിൽ ജോലി തുടങ്ങിയ രാഷ്ട്രപതിയിൽ നിന്ന് വരെ മെഡൽ വാങ്ങിയ അനുഭവ സമ്പത്തേറെയുള്ള വൈമാനികൻ; കരിപ്പൂരിലെ ദുരന്തത്തിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരം; ബിസിനസ് ക്ലാസിലുണ്ടായിരുന്നവർക്ക് കൂടുതൽ പരിക്ക്; ദുരന്തവ്യാപ്തി കുറയണേ എന്ന പ്രാർത്ഥനകളോടെ രാജ്യം

പ്രദേശവാസികൾ കേട്ടത് രണ്ട് വലിയ സ്‌ഫോടനങ്ങൾ; ഓടിയെത്തിയപ്പോൾ കണ്ടത് രണ്ടായി പിളർന്ന വിമാനത്തെ; ഫ്‌ളൈറ്റ് പറത്തിയത് എയർഫോഴ്‌സിൽ ജോലി തുടങ്ങിയ രാഷ്ട്രപതിയിൽ നിന്ന് വരെ മെഡൽ വാങ്ങിയ അനുഭവ സമ്പത്തേറെയുള്ള വൈമാനികൻ; കരിപ്പൂരിലെ ദുരന്തത്തിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരം; ബിസിനസ് ക്ലാസിലുണ്ടായിരുന്നവർക്ക് കൂടുതൽ പരിക്ക്; ദുരന്തവ്യാപ്തി കുറയണേ എന്ന പ്രാർത്ഥനകളോടെ രാജ്യം

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിനിടയാക്കിയത് കനത്ത മഴയെന്ന് സൂചന. സംഭവം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ പലരുടേയും നില അതീവ ഗുരതരമാണ്. അതുകൊണ്ട് തന്നെ കരിപ്പൂരിലെ വിമാന ദുരന്തത്തിൽ പരിക്കേറ്റവർ സുഖം പ്രാപിക്കണമെന്ന പ്രാർത്ഥനയിലാണ് രാജ്യം. പരിക്കേറ്റവരുടെ ചികിൽസയ്ക്ക് അതിവിദഗ്ധരായ ഡോക്ടർമാരെ എത്തിക്കാൻ സർക്കാരും നടപടി എടുത്തു. വലിയൊരു സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയവരാണ് ദുരന്തം ആദ്യം നേരിൽ കണ്ടത്. രണ്ടായി പിളർന്ന വിമാനം. ഇവർ രക്ഷാപ്രവർത്തനം ഉടൻ തുടങ്ങി. മഴയിൽ പുക ശമിച്ചതു കൊണ്ട് വലിയൊരു തീഗോളമായി വിമാനം മാറിയില്ല.

അപകടത്തിൽ പൈലറ്റ് മരിച്ചു. പൈലറ്റ് ക്യാപ്റ്റൻ വിവി സാഥിയാണ് മരിച്ചത്. ഏറെ പരിചയ സമ്പന്നനായിരുന്നു ഇദ്ദേഹം. എയർഫോഴ്‌സിൽ ജോലി തുടങ്ങിയ ഇദ്ദേഹം രാജ്യത്തെ മികച്ച വൈമാനികരിൽ ഒരാളായിരുന്നു. പ്രസിഡന്റിന്റെ മെഡൽ അടക്കം നേടിയിട്ടുണ്ട്. മഴയാണ് സാഥിയെ ചതിച്ചതെന്നാണ് വിലയിരുത്തൽ. 4.45ന് ദുബായിയിൽ നിന്നും പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം. 7.45 ഓടെയാണ് കരിപ്പൂരിലെത്തിയത്. ലാൻഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറുകയായിരുന്നു. വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തെന്നിമാറി താഴേക്ക് പതിച്ചു. ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാനായില്ല. മഴയിൽ റൺവേ കുതിർന്ന് കിടന്നതും അപകടത്തിന് കാരണമായി.

Stories you may Like

ഇതാണ് അപകടത്തിന് ഇടായാക്കിയത്. വീഴ്ചയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുൻവാതിലിന്റെ അടുത്ത് വച്ചാണ് വിമാനം രണ്ടായി പിളർന്നത്. ടേബിൾ ടോപ്പ് റൺവേയിൽ 35 അടി താഴ്ചയിലേക്ക് മറിഞ്ഞു. വിമാനത്തിൽ വച്ചു തന്നെ പൈലറ്റ് മരിച്ചതായാണ് സൂചന. ലാൻഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കോക്ക്പിറ്റ് മുതൽ ആദ്യത്തെ വാതിൽ വരെയുള്ള മുൻഭാഗമാണ് പൂർണമായും തകർന്നത്. വിമാനം രണ്ടായി പിളർന്നിട്ടുണ്ട്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസ്സിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. വിമാനം മതിൽ തകർത്താണ് താഴേക്ക് പതിച്ചത്. അതും ദുരന്ത വ്യാപ്തി കൂട്ടി. മോശം കാലാവസ്ഥയാണ് അപകട കാരണം. പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ല എന്നു കരുതുന്നു.

115 വയസിൽ താഴെയുള്ള 10 കുട്ടികൾ വിമാനത്തിൽ ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നമ്പർ: 0483- 2719493 ദുബായ് കരിപ്പൂർ 1344 നമ്പർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 191 യാത്രക്കാരിൽ 171 മുതിർന്ന യാത്രക്കാർ, 10 കുഞ്ഞുങ്ങൾ, നാലു ജീവനക്കാർ, രണ്ടു പൈലറ്റുകൾ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സമീപവാസികൾ അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുതെന്നും നിർദ്ദേശമുണ്ട്. എയർ ഇന്ത്യ വിമാനം റൺവേയിൽനിന്ന് 35 അടിയോളം താഴേയ്ക്ക് വീണുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിന് എൻ.ഡി.ആർ.എഫിനെ അയച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് വിമാനത്താവളം. ഇടതുവശത്തേക്ക് തെന്നിമാറിയ വിമാനം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആംബുലൻസുകളും അഗ്‌നിരക്ഷാസേനാ വാഹനങ്ങളും അതിവേഗം വിമാനത്താവളത്തിലേക്ക് എത്തി. വിമാനം ലാൻഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാൽത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി. കരിപ്പൂർ വിമാനാപകടത്തിൽ അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. അദ്ദേഹം തൃശൂരിൽ നിന്ന് പുറപ്പെട്ടു.

ദുബായിൽനിന്നുള്ളഎയർ ഇന്ത്യ എക്സ്പ്രസ് വിമാനം കത 1344 ആണ് അപകടത്തിൽപ്പെട്ടത്. 174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ ഇന്ധനം ചോരുന്നതായും റിപ്പോർട്ടുണ്ട്. ഐ ജി യുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു.

വിമാനത്താവളത്തിനു പുറത്തുകൊണ്ടോട്ടി- കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കു പതിച്ച വിമാനം വീഴ്ചയുടെ ആഘാതത്തിലാണ് രണ്ടായി പിളർന്നത്. കനത്ത മഴയാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം വീണ്ടും ടേക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇടതുവശത്തേക്കു തെന്നിമാറി താഴേക്കു പതിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP