Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പടിഞ്ഞാറ് ഭാഗത്ത് ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം റൺവേയുടെ പകുതിയോളം പിന്നിട്ടപ്പോൾ പൊട്ടിത്തെറിച്ചത് പിറകിലെ ഇടതുവശത്തെ ചക്രം; വിമാനം സുരക്ഷിതമായി റൺവേയിൽ തന്നെ നിർത്താനായത് മൂലം ഒഴിവായത് വൻ ദുരന്തം; റൺവേ അടയ്‌ക്കേണ്ടി വന്നത് കേടായ വിമാനം ഏപ്രണിലേക്ക് മാറ്റാനുള്ള താമസം കാരണം; കോഴിക്കോട് വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രത്തെ തകരാറിലാക്കിയത് ലാൻഡിങിനിടെയുണ്ടായ അസ്വാഭാവിക മർദ്ദം; കരിപ്പൂർ വീണ്ടും സാധാരണ നിലയിൽ

പടിഞ്ഞാറ് ഭാഗത്ത് ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം റൺവേയുടെ പകുതിയോളം പിന്നിട്ടപ്പോൾ പൊട്ടിത്തെറിച്ചത് പിറകിലെ ഇടതുവശത്തെ ചക്രം; വിമാനം സുരക്ഷിതമായി റൺവേയിൽ തന്നെ നിർത്താനായത് മൂലം ഒഴിവായത് വൻ ദുരന്തം; റൺവേ അടയ്‌ക്കേണ്ടി വന്നത് കേടായ വിമാനം ഏപ്രണിലേക്ക് മാറ്റാനുള്ള താമസം കാരണം; കോഴിക്കോട് വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രത്തെ തകരാറിലാക്കിയത് ലാൻഡിങിനിടെയുണ്ടായ അസ്വാഭാവിക മർദ്ദം; കരിപ്പൂർ വീണ്ടും സാധാരണ നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം പൊട്ടിയെങ്കിലും ദുരന്തമൊഴിവാക്കിയത് പൈലറ്റിന്റെ കൃത്യമായ ഇടപെടലുകൾ. വിമാനം തെന്നിയെങ്കിലും റൺവേയിൽ സുരക്ഷിതമായി നിർത്താനായതിനാൽ വൻ അപകടം ഒഴിവായി. ജിദ്ദയിൽനിന്നു കോഴിക്കോട് വഴി ബെംഗളൂരുവിലേക്കു പോകേണ്ട വിമാനമാണു കേടായത്. ഇന്നലെ വൈകിട്ട് 6.13ന് ആണു സംഭവം. ചക്രം പൊട്ടുന്നത് വലിയ ദുരന്തമാവുകയാണ് പതിവ്. എന്നാൽ പരിചയ സമ്പന്നനാണ് പൈലറ്റ് കാര്യങ്ങൾ കൃത്യമായി തന്നെ കൈകാര്യം ചെയ്തു. ഇതുകൊണ്ട് വലിയ ദുരന്തം മാറി മറിഞ്ഞു.

കേടായ സ്‌പൈസ് ജെറ്റ് വിമാനത്തിൽനിന്ന് 180 യാത്രക്കാരെയും ജീവനക്കാരെയും റൺവേയിൽനിന്ന് വാഹനത്തിലാണു ടെർമിനലിൽ എത്തിച്ചത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ഇടതു വശത്തെ പിറകിലെ ചക്രമാണു പൊട്ടിയത്. ഇതു നന്നാക്കി തുടർ സർവീസ് നടത്തുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. അല്ലാതെ മറ്റ് സാങ്കേതിക പ്രശ്‌നമൊന്നും വിമാനത്തിനുണ്ടായിട്ടില്ല. ചക്രം പൊട്ടിയതിന് ശേഷം റൺവേയിലൂടെ വിമാനം പോകുമ്പോൾ തീപ്പൊരി ഉണ്ടായിരുന്നുവെങ്കിൽ അത് വലിയ ദുരന്തമാകുമായിരുന്നു. എന്നാൽ കൃത്യമായി തന്നെ വിമാനത്തിന്റെ വേഗത നിയന്ത്രണത്തിലാക്കി ദുരന്ത സാധ്യതകളെല്ലാം പൈലറ്റ് ഇല്ലാതെയാക്കുകയായിരുന്നു.

ഈ വിമാനം റൺവേയിൽ കിടന്നതിനാൽ ഉടൻ റൺവേ അടച്ചു. 6.55ന് ഇറങ്ങേണ്ട ഒമാൻ എയറിന്റെ മസ്‌കത്തിൽനിന്നുള്ള വിമാനവും 7.55ന് ഇറങ്ങേണ്ട എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ഷാർജയിൽനിന്നും ബഹ്‌റൈനിൽനിന്നുമുള്ള വിമാനങ്ങളും കൊച്ചിയിലേക്കു തിരിച്ചുവിട്ടു. 6.30ന് അടച്ച റൺവേ രാത്രി 8.30ന് സർവീസിനു തുറന്നുകൊടുത്തു. ഇപ്പോൾ സർവ്വീസെല്ലാം നോർമ്മലായിട്ടുണ്ട്. ലാൻഡിങിനിടെ ഉണ്ടാകുന്ന മർദ്ദമാണ് ടയർ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് സൂചന.

പടിഞ്ഞാറ് ഭാഗത്ത് ഇറങ്ങിയ വിമാനം റൺവേയുടെ പകുതിയോളം പിന്നിട്ടപ്പോഴാണ് പിറകിലെ ഇടതുവശത്തെ ചക്രം പൊട്ടിത്തെറിച്ചത്. പൈലറ്റിന്റെ അവസരോചിത ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി റൺവേയിൽ തന്നെ നിർത്തി. ഉടൻ അഗ്‌നിശമന സേന, വ്യോമഗതാഗത വിഭാഗം, എൻജിനീയറിങ് വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി. തുടർന്ന് യാത്രക്കാരെ റൺവേയിൽനിന്ന് ബസുകളിൽ ടെർമിനലിൽ എത്തിച്ചു. ചക്രം പൊട്ടിയതിനാൽ വിമാനം ഏപ്രണിലേക്ക് മാറ്റാൻ സാധിക്കാത്തതിനാലാണ് റൺവേ താൽക്കാലികമായി അടച്ചത്.

6.55ന് മസ്‌കത്തിൽ നിന്നെത്തിയ ഒമാൻ എയർ വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇത് അൽപസമയത്തിന് ശേഷം കരിപ്പൂരിൽ തിരിച്ചിറങ്ങി. മറ്റ് വിമാനങ്ങളും അൽപം വൈകിയാണ് ലാൻഡ് ചെയ്തത്. ചക്രം റൺവേയിൽ വെച്ച് തന്നെ മാറ്റിയിട്ട ശേഷം 8.15ഓടെയാണ് വിമാനം സുരക്ഷിതമായി ഏപ്രണിലെത്തിച്ചത്. തുടർന്ന് റൺവേ പരിശോധനക്ക് ശേഷം 8.20ഓടെ എയർഇന്ത്യ എക്സ്‌പ്രസിന്റെ ഷാർജ വിമാനം ലാൻഡ് ചെയ്തു. ജിദ്ദയിൽ നിന്നെത്തിയ ശേഷം സ്‌പൈസ്‌ജെറ്റ് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ഈ സർവിസ് രാത്രി 9.30ലേക്ക് പുനഃക്രമീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP