Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടം തുടങ്ങിയത് രണ്ട് സ്‌കൂട്ടിയിൽ; കാഞ്ഞങ്ങാട് താജിലെ മദ്യപാനത്തിന് ശേഷം ത്രിബിൾസ് അടിച്ച യാത്ര ഒറ്റവണ്ടിയിലാക്കി; കരിന്തളം ബാങ്കിന് മുമ്പിലെ പ്രശ്‌നകാരികൾ സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ; അപകടം കണ്ട് ഓടിയെത്തിയവർ കെഎൽ 60 എൻ 5418 നമ്പർ യാത്രക്കാരികളെ കണ്ടത് കാലു നിലത്തുറയ്ക്കാത്ത നിലയിൽ; ഒപ്പം നാവുറയ്ക്കാത്ത തെറിവിളയും ഛർദ്ദിയും; ഉദുമയിലെ ഉഷയും വിജയലക്ഷ്മിയും അശ്വതിയും മദ്യപിച്ചെന്ന് ഉറപ്പിച്ചത് വൈദ്യപരിശോധനയിലൂടെ; കാസർഗോഡ് പൊലീസിനെ വട്ടം കറക്കി വില്ലത്തിമാർ

ഓട്ടം തുടങ്ങിയത് രണ്ട് സ്‌കൂട്ടിയിൽ; കാഞ്ഞങ്ങാട് താജിലെ മദ്യപാനത്തിന് ശേഷം ത്രിബിൾസ് അടിച്ച യാത്ര ഒറ്റവണ്ടിയിലാക്കി; കരിന്തളം ബാങ്കിന് മുമ്പിലെ പ്രശ്‌നകാരികൾ സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാർ; അപകടം കണ്ട് ഓടിയെത്തിയവർ കെഎൽ 60 എൻ 5418 നമ്പർ യാത്രക്കാരികളെ കണ്ടത് കാലു നിലത്തുറയ്ക്കാത്ത നിലയിൽ; ഒപ്പം നാവുറയ്ക്കാത്ത തെറിവിളയും ഛർദ്ദിയും; ഉദുമയിലെ ഉഷയും വിജയലക്ഷ്മിയും അശ്വതിയും മദ്യപിച്ചെന്ന് ഉറപ്പിച്ചത് വൈദ്യപരിശോധനയിലൂടെ; കാസർഗോഡ് പൊലീസിനെ വട്ടം കറക്കി വില്ലത്തിമാർ

എം മനോജ് കുമാർ

നീലേശ്വരം: അടിച്ചു പിമ്പിരിയായി മദ്യലഹരിയിൽ സ്‌കൂട്ടി പറത്തിയ നീലേശ്വരത്തെ മൂന്നു യുവതികൾ പൊലീസിനുണ്ടാക്കിയത് വലിയ തലവേദന. അറസ്റ്റിലായത് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ താജ് റെസ്റ്റോറന്റിൽ നിന്നും മദ്യപിച്ച് കെഎൽ 60 എൻ 5418 നമ്പർ സ്‌കൂട്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് ഇവർ അപകടത്തിൽപ്പെട്ടത്.

ബാറിൽ നിന്നും മദ്യപിച്ച ശേഷം മൂവരും സഞ്ചരിച്ച സ്‌കൂട്ടി തെന്നി മറിഞ്ഞതാണ് ഇവർ പിടിയിലാകാൻ കാരണം. കരിന്തളം ബാങ്കിനു മുന്നിൽ സ്‌കൂട്ടി തെന്നിമറിഞ്ഞപ്പോൾ രക്ഷിക്കാനെത്തിയ നാട്ടുകാർക്ക് മദ്യം മണത്തു. യുവതികളുടെ സംസാരത്തിലും അവ്യക്തത. ഇതിന്നിടയിൽ രണ്ടു യുവതികൾ റോഡിൽ ഛർദിക്കുകയും ചെയ്തു. ഇതോടെ പന്തികേട് മണത്ത പൊലീസുകാർ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച യുവതികളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്ത് നേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. രക്തസാമ്പിൾ എടുത്തുള്ള വൈദ്യപരിശോധനയിലെ ഫലം വന്നിട്ടില്ല. മദ്യപിച്ച് എന്ന് യുവതികൾ തന്നെ സമ്മതിച്ചതിനാൽ നീലേശ്വരം സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ പൊലീസ് ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മോട്ടോർ വെഹിക്കിൾ ആക്റ്റ് 185, ഐപിസി 279 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

നീലേശ്വരത്തെ നാട്ടുകാരെ ഞെട്ടിച്ച സംഭവത്തിൽ അറസ്റ്റിലായത് ഉദുമ പാലക്കുന്ന് സ്വദേശികളായ ഉഷ (39), വിജയലക്ഷ്മി (36 ), അശ്വതി (24) എന്നീ യുവതികളാണ്. ഉറ്റ സുഹൃത്തുക്കളും പാലക്കുന്ന് സ്വകാര്യ ബാങ്കിന്റെ കളക്ഷൻ ഏജന്റുമാരുമാണ് യുവതികൾ. ഇതിൽ അശ്വതി ഒഴിച്ച് മറ്റു രണ്ടു യുവതികളും വിവാഹിതകളുമാണ്. ഇവർക്ക് കുട്ടികളുമുണ്ട്. പാലക്കുന്ന് നിന്ന് ചീമേനി മൗക്കോടെയ്ക്ക് പോകുമ്പോഴാണ് ഇവർ കരിന്തളം ബാങ്കിന് മുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡിൽ യുവതികൾ തെന്നിവീഴുന്നത് കണ്ടു രക്ഷിക്കാനായി നാട്ടുകാർ എത്തിയപ്പോഴാണ് ഇവരുടെ കള്ളി പൊളിഞ്ഞത്. സംസാരിക്കാൻ പോലും കഴിയാത്ത വിധം അവശരായിരുന്നു ഇവർ. മദ്യത്തിന്റെ രൂക്ഷഗന്ധം ഇവരിൽ നിന്നും ഉയരുകയും ചെയ്തു.

സ്ഥലകാല ബോധമില്ലാത്തതിനാൽ രക്ഷിക്കാനെത്തിയ നാട്ടുകാരോടും ഇവർ വഴക്കിട്ടു. സംസാരത്തിന്നിടെ രണ്ടു യുവതികൾ റോഡിൽ തന്നെ ഛർദിക്കുകയും ചെയ്തു. ഇവരെക്കുറിച്ച് മനസിലാക്കിയ നാട്ടുകാർ നീലേശ്വരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മറിഞ്ഞ സ്‌കൂട്ടി ലോക്ക് ചെയ്ത് ഇവർ താക്കോൽ കൈയിൽ പിടിച്ചു. പൊലീസ് എത്തിയപ്പോൾ വാഹനത്തിലേക്ക് കയറാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവതികൾ. പൊലീസ് നിർബന്ധിച്ചപ്പോൾ പൊലീസ് വാഹനത്തിലേക്ക് കയറാൻപോലുമാവാത്ത അവസ്ഥയിലായിരുന്നു യുവതികൾ. കുഴഞ്ഞു കിടന്ന യുവതികളെ ഇവരെ ബലംപ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ എതിർക്കുകയും ചെയ്തു. വനിതാ പൊലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാൻ കഴിയൂ എന്ന് വാശിപിടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത നാട്ടുകാർക്കും പൊലീസിനുംനേരേ തട്ടിക്കയറുകയും ചെയ്തു. പക്ഷെ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത് നേരെ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.

യുവതികളുടെ അറസ്റ്റിനെക്കുറിച്ച് നീലേശ്വരം പൊലീസിന്റെ വിശദീകരണം ഇങ്ങനെ:

ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാർ യുവതികളുടെ വാഹനാപകടവുമായി ബന്ധപ്പെട്ടു നീലേശ്വരം സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. ഉഷ , വിജയലക്ഷ്മി, അശ്വതി എന്നീ യുവതികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരു സ്‌കൂട്ടിയിൽ മദ്യപിച്ചാണ് ഇവർ സഞ്ചരിച്ചത്. പാലക്കുന്നിൽ നിന്നും മൗക്കോടെയ്ക്ക് പോകുന്ന വഴിക്കാണ് ഇവർ അപകടത്തിൽപ്പെട്ടത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവർ നല്ല മദ്യ ലഹരിയിൽ ആയിരുന്നു. കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡിനു അടുത്തുള്ള താജ് റെസ്റ്റോറന്റിൽ നിന്നുമാണ് ഇവർ മദ്യപിച്ചത്. ഉച്ച ഭക്ഷണത്തിനു മുൻപാണ് ഭക്ഷണം കഴിച്ചത്. മദ്യമല്ല ബിയർ ആണ് കഴിച്ചത് എന്നാണ് പറഞ്ഞത്. അത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കാരണം മദ്യത്തിന്റെ രൂക്ഷഗന്ധമാണ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവരിൽ നിന്നും വന്നത്. നാട്ടുകാരോടു തട്ടിക്കയറുന്നതിന്നിടെ ഇവർ കുഴയുകയും റോഡിൽ ഛർദിക്കുകയും ചെയ്തിരുന്നു. എന്നാൽബിയർ കഴിച്ചു എന്ന് പറഞ്ഞ ഇവർ പക്ഷെ മദ്യപിച്ച കാര്യം നിഷേധിക്കുകയും ചെയ്തു.

രണ്ടു സ്‌കൂട്ടിയിലാണ് പാലക്കുന്നിൽ നിന്നും തങ്ങൾ യാത്ര തുടങ്ങിയത്. കാഞ്ഞങ്ങാട് എത്തിയപ്പോൾ അശ്വതി ഓടിച്ച സ്‌കൂട്ടിക്ക് തകരാർ വന്നു. അതോടെ ഒരു വണ്ടിയിൽ ഞങ്ങൾ യാത്ര തുടർന്നു. മൗക്കോട് ഭിന്ന ശേഷിയുള്ള യുവതിയെ കാണാനാണ് പോയത്. ഇതിന്നിടയിലാണ് അപകടം വന്നത്. കരിന്തളത്ത് എത്തിയപ്പോൾ വണ്ടി മറിഞ്ഞു. സഹായത്തിനു എത്തിയ നാട്ടുകാർക്ക് ഇവർ മദ്യപിച്ചതായി മനസിലായി. കുഴഞ്ഞ രീതിയിലാണ് ഇവർ സംസാരിച്ചത്. റോഡിൽ ഛർദിക്കുകയും ചെയ്തിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഇവർ നല്ല രീതിയിൽ തന്നെ മദ്യപിച്ചിരുന്നു എന്ന് പൊലീസിനും ബോധ്യമായ കാര്യമാണ്.

നാട്ടുകാർ ഇവരെ തടഞ്ഞു വെച്ചതും മദ്യപിച്ചത് കാരണമാണ്. പൊലീസ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും നീലേശ്വരം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. കേസ് ചാർജ് ചെയ്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടു- പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP