Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കിളിവാതിൽ വിൽപ്പന: അടൂർ കരിക്കിനേത്ത് സിൽക്ക് ഗലേറിയ ഉടമയ്ക്ക് വേണ്ടി രാഷ്ട്രീയ ഇടപെടൽ; ജോസിനെ ഒഴിവാക്കി സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരേ മാത്രം കേസ്; തുണി വാങ്ങാൻ വന്നവരും പ്രതികളായി; ജോസിനെ ഒഴിവാക്കാൻ അടൂർ ഡിവൈഎസ്‌പിക്ക് സമ്മർദം: എസ്‌പി അറിയാതെ പ്രതിപ്പട്ടിക തിരുത്തിയെന്നും സൂചന

കിളിവാതിൽ വിൽപ്പന: അടൂർ കരിക്കിനേത്ത് സിൽക്ക് ഗലേറിയ ഉടമയ്ക്ക് വേണ്ടി രാഷ്ട്രീയ ഇടപെടൽ; ജോസിനെ ഒഴിവാക്കി സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരേ മാത്രം കേസ്; തുണി വാങ്ങാൻ വന്നവരും പ്രതികളായി; ജോസിനെ ഒഴിവാക്കാൻ അടൂർ ഡിവൈഎസ്‌പിക്ക് സമ്മർദം: എസ്‌പി അറിയാതെ പ്രതിപ്പട്ടിക തിരുത്തിയെന്നും സൂചന

ശ്രീലാൽ വാസുദേവൻ

അടൂർ: ലോക്ക് ഡൗൺ നിയമം ലംഘിച്ച് കിളിവാതിൽ കച്ചവടം നടത്തിയ കേസിൽ കരിക്കിനേത്ത് സിൽക്സ് ഗലേറിയ ഉടമ ജോസ് കരിക്കിനേത്തിനെ രക്ഷിക്കാൻ വേണ്ടി രാഷ്ട്രീയ ഇടപെടൽ. വിലക്ക് ലംഘിച്ച് കടയിൽ രഹസ്യക്കച്ചവടം നടത്തിയ ജോസിനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഷാഡോ പൊലീസ് ചെല്ലുന്ന സമയത്ത് ഉടമ കൈപ്പട്ടൂർ കരിക്കിനേത്ത് ഹൗസ് ജോസ്, അക്കൗണ്ടന്റായ കൊടുമൺ സ്വദേശി ബിനു, ജീവനക്കാരനായ പിറവന്തൂർ സ്വദേശി സുജേഷ്, സെയിൽസ് ഗേൾസ് ആയ ഷിജിന, ജയശ്രീ, ഇലക്ട്രീഷ്യനായ കട്ടപ്പന സ്വദേശി അനീഷ്, തുണി വാങ്ങാൻ വന്ന അരവിന്ദാക്ഷൻ നായർ, രാജലക്ഷ്മി എന്നിവരാണ് കടയിലുണ്ടായിരുന്നത്. ഇതിൽ ജോസിനെ മാത്രം ഒഴിവാക്കിയുള്ള പ്രതിപ്പട്ടിക തയാറായിട്ടുണ്ട്. അടൂരിൽ നിന്നുള്ള സിപിഎമ്മിന്റെ ജില്ലാ നേതാക്കളാണ് ജോസിനെ ഒഴിവാക്കാൻ ഇടപെട്ടത്.

റെയ്ഡിന് നിർദ്ദേശം നൽകിയ ജില്ലാ പൊലീസ് മേധാവി കെജി സൈമൺ അറിയാതെയാണ് അടൂർ സ്്റ്റേഷനിൽ ആൾമാറാട്ട നാടകം നടന്നിട്ടുള്ളത് എന്നാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡ് തുണിക്കടയിൽ പരിശോധന നടത്തിയത്. വിഷുവും ഈസ്റ്ററും പ്രമാണിച്ച് അടൂർ കരിക്കിനേത്തിൽ രഹസ്യ കച്ചവടം നടന്നു വരുന്നുവെന്നാണ് ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസിനെ പരിശോധനയ്ക്ക് അയച്ചത്. തുണിക്കടയും മുൻവശം അടഞ്ഞു കിടക്കുകയാണ്.

സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തെ കിളിവാതിലിലൂടെയാണ് അകത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പൊലീസ് ചെല്ലുമ്പോൾ തുണിയെടുക്കാൻ വന്ന മൂന്നു പേരും കൂടിയുണ്ടായിരുന്നു. ഇവർ മകന്റെ വിവാഹ ആവശ്യത്തിന് വേണ്ടി തുണി എടുക്കാൻ എത്തിയതായിരുന്നു. എല്ലാവരെയും കസ്റ്റഡിയിൽ എടുത്തു. രണ്ടു സെയിൽസ് ഗേൾസും ഇവിടെ ഉണ്ടായിരുന്നു. ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് കട തുറന്ന് തുണി എടുത്തു നൽകുകയായിരുന്നു. നാലു ദിവസമായി ഈ രീതിയിൽ കച്ചവടം നടന്നു വരികയായിരുന്നു. അടൂർ പൊലീസിൽ വിവരം അറിയിച്ചാൽ ജോസിന് അതു ചോർന്നു കിട്ടുമെന്ന് മനസിലാക്കിയാണ് ജില്ലാ പൊലീസ് മേധാവിക്ക് വിവരം കൈമാറിയത്. ലോക്കൽ പൊലീസിനെ അറിയിക്കാതെ സ്പെഷൽ ബ്രാഞ്ചും ഷാഡോ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനാണ് കേസ്.

പത്തനംതിട്ട കരിക്കിനേത്തിലെ കാഷ്യറായിരുന്ന ആനിക്കാട് സ്വദേശി ബാബുവിനെ കടയ്ക്കുള്ളിലിട്ട് ചവിട്ടിക്കൊന്ന കേസിലെ മുഖ്യപ്രതിയാണ് ജോസ് കരിക്കിനേത്ത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസിന്റെ വിചാരണ തുടങ്ങുന്നത് ഇയാൾ വൈകിപ്പിക്കുകയാണ്. ഇയാൾക്ക് വേണ്ടി സിപിഎം കോൺഗ്രസ് നേതാക്കൾ ഒത്താശ ചെയ്യുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP