Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രക്തസാക്ഷിയായ അഭിമന്യുവിന് സ്തൂപം സ്ഥാപിച്ച കോളേജ് കാമ്പസിൽ കൊലക്കേസ് പ്രതി അതിഥായിയെത്തി! മഹാരാജാസിലെ പുസ്തക പ്രകാശന വേദിയിൽ അതിഥിയായി എത്തിയത് ഫസൽ വധക്കേസിൽ സിബിഐ പ്രതിപട്ടികയിലുൾപ്പെട്ട സിപിഎം നേതാവ് കാരായി ചന്ദ്രശേഖരൻ; കോളജ് സംഘടിപ്പിച്ച ചടങ്ങിൽ സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും അതിഥിയായി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും; കളങ്കിതരെ ക്ഷണിച്ചു വരുത്തിയതിൽ ഇടതു അനുഭാവ അദ്ധ്യാപകരിലും അമർഷം

രക്തസാക്ഷിയായ അഭിമന്യുവിന് സ്തൂപം സ്ഥാപിച്ച കോളേജ് കാമ്പസിൽ കൊലക്കേസ് പ്രതി അതിഥായിയെത്തി! മഹാരാജാസിലെ പുസ്തക പ്രകാശന വേദിയിൽ അതിഥിയായി എത്തിയത് ഫസൽ വധക്കേസിൽ സിബിഐ പ്രതിപട്ടികയിലുൾപ്പെട്ട സിപിഎം നേതാവ് കാരായി ചന്ദ്രശേഖരൻ; കോളജ് സംഘടിപ്പിച്ച ചടങ്ങിൽ സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും അതിഥിയായി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും; കളങ്കിതരെ ക്ഷണിച്ചു വരുത്തിയതിൽ ഇടതു അനുഭാവ അദ്ധ്യാപകരിലും അമർഷം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐയുടെ രക്തസാക്ഷിയാണ് അഭിമന്യു. പോപ്പുലർ ഫണ്ട് നേതാക്കളാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നിലും. അടുത്തിടെയാണ് അഭിമന്യുവിന് വേണ്ടി കോളേജ് കാമ്പസിൽ സ്മാരകം പണിതതും. ഇതേ കോളേജിൽ നടക്കുന്നത് ഇടതുപക്ഷത്തിന്റെ താന്തോന്നിത്തരമാണ് എന്നതിന് തെളിവായി ഒരു സംഭവം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫസലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിപിഎം നേതാവ് കാരായി ചന്ദ്രശേഖരനെ കോളേജിലേക്ക് ക്ഷണിച്ചു വരുത്തി നടത്തിയ പുസ്തകത പ്രകാശന ചടങ്ങാണ് വിവാദമായത്.

കോളജിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ അതിഥിയായിട്ടാണ് കാരായി ചന്ദ്രശേഖരനെ ക്ഷണിച്ചിരുത്തിയത്. കോളജിലെ ഇസ്ലാമിക് ഹിസ്റ്ററി വകുപ്പ് അദ്ധ്യാപകൻ ഡോ.പി.ടി.പാർഥസാരഥി രചിച്ച ചരിത്ര പുസ്തക പ്രകാശന ചടങ്ങിലാണ് ഏറെ വിവാദമായ കൊലക്കേസിലെ പ്രതി ചന്ദ്രശേഖരൻ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തത്. കോളജിലെ മലയാളം വിഭാഗം ഹാളിലായിരുന്നു ചടങ്ങ്. തൃപ്പൂണിത്തുറ എംഎൽഎ എം.സ്വരാജ് പുസ്തക പ്രകാശനം നിർവഹിച്ച ചടങ്ങിൽ സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും അതിഥിയായി പങ്കെടുത്തു. ഈ സംഭവം വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

രാഷ്ട്രീയം അധികം പറയാതെ ചരിത്രരചനയിലെ രാഷ്ട്രീയമായ വളച്ചൊടിക്കലിനെക്കുറിച്ചായിരുന്നു ഇരുവരുടെയും പ്രസംഗം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളിലുൾപ്പെട്ട ചന്ദ്രശേഖരനെയും ബിനീഷിനെയും ചടങ്ങിൽ അതിഥികളായി ക്ഷണിച്ചതിനെതിരെ ഇടതുപക്ഷ അനുഭാവികളായ അദ്ധ്യാപകരിൽ തന്നെ അമർഷമുണ്ട്. ഇവർക്കു വിഷയവുമായി എന്ത് ബന്ധമെന്നാണ് അവരുടെ ചോദ്യം. എങ്ങനെയാണ് ഇവർ പരിപാടിക്ക് എത്തിയതെന്ന ചോദ്യത്തിന് പരസ്പ്പരം കൈമലർത്തുകയാണ് ഇവർ ചെയ്യുന്നത്.

കോളജ് സംഘടിപ്പിച്ച ചടങ്ങാണിതെങ്കിലും താൻ പ്രിൻസിപ്പലായി വരുന്നതിനു മുൻപാണ് അതിഥികളെ ക്ഷണിച്ചതെന്നും അതിനാൽ കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും പുതിയ പ്രിൻസിപ്പൽ ഡോ.കെ. ജയകുമാർ പ്രതികരിച്ചത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മാഗസിൻ പ്രകാശന ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ താൻ പുസ്തക പ്രകാശന ചടങ്ങിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വിട്ട് എൻഡിഎഫിൽ ചേർന്ന തലശേരി സ്വദേശി ഫസൽ 2006 ഒക്ടോബർ 22നാണു കൊല്ലപ്പെട്ടത്. കൊടി സുനി ഒന്നാം പ്രതിയായ കേസിൽ പൊലീസ് അന്വേഷണത്തിലും സിബിഐ അന്വേഷണത്തിലും ഗൂഢാലോചന കുറ്റമാണ് കാരായി ചന്ദ്രശേഖരനും കാരായി രാജനുമെതിരെ ചുമത്തിയിരിക്കുന്നത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇരുവരും കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ സുപ്രീം കോടതി വരെ പോയെങ്കിലും ഇളവനുദിക്കാത്തതിനെ തുടർന്ന് 4 വർഷമായി എറണാകുളമാണ് ഇരുവരുടേയും താമസം. എറണാകുളം ജില്ലാ കമ്മിറ്റിയിലാണ് ഇപ്പോൾ കാരായിയുടെ പ്രവർത്തനം. ഇതിനിടെയാണ് അദ്ദേഹം കോളേജിലും അതിഥിയായി എതത്തിയത്. തലശേരി മുൻസിപ്പാലിറ്റി മുൻ ചെയർമാൻ കൂടിയാണ് ചന്ദ്രശേഖരൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP