Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

പൗരത്വ ഭേദഗതി നിയമത്തെ തുറന്നെതിർക്കുന്ന ഇടതുപക്ഷത്തെ എംഎൽഎയും ബിജെപിയുടെ പ്രചരണത്തെ പിന്തുണച്ചു; കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് ബിജെപിയുടെ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചതിന്റെ ഫോട്ടോ പുറത്ത്; ബിജെപി നേതാക്കളോട് വിയോജിപ്പ് അറിയിച്ചിരുന്നെന്നും ചിത്രം പ്രചരിപ്പിച്ചത് അനുമതി ഇല്ലാതെയെന്നും വിവാദമായപ്പോൾ എംഎൽഎയുടെ വിശദീകരണം; ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിയെന്നും കാരാട്ട് റസാഖ്; നാസർ ഫൈസി കൂടത്തായിക്ക് പിന്നാലെ ഇടതു എംഎൽഎക്കും പണികിട്ടി

പൗരത്വ ഭേദഗതി നിയമത്തെ തുറന്നെതിർക്കുന്ന ഇടതുപക്ഷത്തെ എംഎൽഎയും ബിജെപിയുടെ പ്രചരണത്തെ പിന്തുണച്ചു; കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് ബിജെപിയുടെ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചതിന്റെ ഫോട്ടോ പുറത്ത്; ബിജെപി നേതാക്കളോട് വിയോജിപ്പ് അറിയിച്ചിരുന്നെന്നും ചിത്രം പ്രചരിപ്പിച്ചത് അനുമതി ഇല്ലാതെയെന്നും വിവാദമായപ്പോൾ എംഎൽഎയുടെ വിശദീകരണം; ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിയെന്നും കാരാട്ട് റസാഖ്; നാസർ ഫൈസി കൂടത്തായിക്ക് പിന്നാലെ ഇടതു എംഎൽഎക്കും പണികിട്ടി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായിള്ള പ്രചരണത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായി വീടുകൾ കയറി ഇറങ്ങിയുള്ള പ്രചരണം ബിജെപി നടത്തുമ്പോൾ അതുമായി സഹകരിച്ചതിന്റെ പേരിൽ പണി കിട്ടുന്നവരുടെ എണ്ണവും കൂടുകയാണ്. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ബിജെപി പ്രചരണത്തോട് സഹകരിച്ചതിന്റെ പേരിൽ സംഘടനയുടെ അച്ചടക്ക നടപടി നേരിട്ട് ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇതിന് പിന്നാലെ വീണ്ടും വെട്ടിലായത് ഇടതു എംഎൽഎ കാരാട്ട് റസാഖാണ്.

ഇടത് സ്വതന്ത്രനും കൊടുവള്ളി എംഎൽഎയുമായ കാരാട്ട് റസാഖ് ബിജെപിയുടെ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചതിന്റെ ഫോട്ടോ പുറത്തു വന്നതോടെ ശരിക്കും വെട്ടിലായിരിക്കയാണ്. പൗരത്വ നിയമത്തെ കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയിൽ ബിജെപി നേതാക്കൾക്കൊപ്പം കാരാട്ട് റസാഖ് എംഎൽഎ നിൽക്കുന്നതിന്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.

ചിത്രം വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി കാരാട്ട് റസാഖ് രംഗത്തെത്തി. ബിജെപിയുടെ ജനസമ്പർക്ക പരിപാടിക്ക് പിന്തുണ നൽകിയെന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കാരാട്ട് റസാഖ് എംഎൽഎയുടെ മുന്നറിയിപ്പ്. ബിജെപി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ വീട്ടിലെത്തിയപ്പോൾ തന്നെ പൗരത്വ വിഷയത്തിലുള്ള വിയോജിപ്പ് അറിയിച്ചിരുന്നു, എന്നാൽ അനുമതിയില്ലാതെയാണ് ബിജെപി ചിത്രം സാമൂഹിക മാധ്യമങ്ങളിൽ നൽകിയതെന്നും കാരാട്ട് റസാഖ് വിശദീകരിച്ചു.

നേരത്തെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി കൈക്കൊണ്ടത്. ബിജെപി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം ഇന്നലെ തന്നെ ഉയർന്നിരുന്നു. ഫൈസിക്കെതിരെ കടുത്ത എതിർപ്പാണ് ഉയർന്നത്.

നാസർ ഫൈസി ലഘുലേഖ സ്വീകരിക്കുന്ന ചിത്രം ബിജെപി ഫേസ്‌ബുക്ക് പേജുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ബിജെപി നേതാക്കളോട് ആതിഥ്യ മര്യാദയാണ് കാണിച്ചതെന്നും ഫോട്ടോ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും നാസർ ഫൈസി കൂടത്തായ് പ്രതികരിച്ചു. പൗരത്വ ബിൽ അനുകൂല കാംപയ്‌നിൽ പങ്കെടുത്ത എസ്വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിയെ സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കടുത്ത ഭാഷയിൽ ശാസിച്ചു. കൂടത്തായിക്കെതിരേ അച്ചടക്ക നടപടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് ജിഫ്രി തങ്ങളുടെ ഇടപെടൽ. സമസ്തയുടെ പൗരത്വ ബിൽ വിരുദ്ധ തുടർപ്രക്ഷോഭങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നതിന്റെ ഭാഗമായി കൂടത്തായിയെ സംഘടനാ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക ലഘുലേഖാ കാംപയിന്റെ ഭാഗമായ നാസർ ഫൈസി കൂടത്തായിക്കെതിരെ നടപടി വേണമെന്ന ആവശ്യം സമസ്തയിൽ ശക്തമായിരുന്നു. ബിജെപി നേതാക്കളെ വീട്ടിൽ സ്വീകരിക്കുകയും പൗരത്വ നിയമത്തിന് അനുകൂലമായ ലഘുലേഘ സ്വീകരിച്ച് ഫോട്ടോ എടുക്കാൻ നിന്നു കൊടുക്കുകയും ചെയ്ത നടപടി സമുദായത്തെയും സംഘടനയെയും ഒറ്റുകൊടുത്തതിന് തുല്യമാണെന്ന വികാരം സംഘടനയിൽ ശക്തമായിരുന്നു.

സമസ്തയുടെ ഖതീബുമാരുടെ സംഘടനാ നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമാണ് നാസർ ഫൈസി. വിവാദ പരാമർശങ്ങളുടെ പേരിൽ നേരത്തെയും നാസർ ഫൈസിക്കെതിരെ സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. നാസർ ഫൈസിക്കെതിരെ പരസ്യ വിമർശനവുമായി കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ജമലുല്ലൈലി തങ്ങളാണ് ആദ്യം രംഗത്തെത്തിയത്. ചെയ്തത് വലിയ തെറ്റാണെന്നും എത്ര വലിയ ആളായാലും തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം ഫേസ്‌ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ അടുപ്പിക്കാൻ പറ്റാത്തവരെ ഉമ്മറത്തു പോലും കയറ്റരുതെന്നും ജമലുല്ലൈലി തങ്ങൾ ഫേസ് ബുക്കിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP