Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

പത്താംക്ലാസും ഗുസ്തിയും; വളർന്ന് പന്തലിച്ചത് മുസ്ലിം ലീഗിന്റെ തണലിൽ; ആരു കല്യാണത്തിന് വിളിച്ചാലും പാരിതോഷികം ഒരു പവൻ! ലീഗിനോട് ഇടഞ്ഞ് ഇടതു സ്വന്ത്രനായി പച്ചക്കോട്ട ചുവപ്പിച്ചു; ഇപ്പോൾ 'സ്വപ്‌ന' വിവാദം; റമീസിനെ അറിയില്ലെന്നും കാരാട്ട് എന്ന പേരു കാരണം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുയാണെന്നും റസാഖ്: കൊടുവള്ളിയിലെ 'വിൻസന്റ് ഗോമസ്' വീണ്ടും ചർച്ചകളിൽ

പത്താംക്ലാസും ഗുസ്തിയും; വളർന്ന് പന്തലിച്ചത് മുസ്ലിം ലീഗിന്റെ തണലിൽ; ആരു കല്യാണത്തിന് വിളിച്ചാലും പാരിതോഷികം ഒരു പവൻ! ലീഗിനോട് ഇടഞ്ഞ് ഇടതു സ്വന്ത്രനായി പച്ചക്കോട്ട ചുവപ്പിച്ചു; ഇപ്പോൾ 'സ്വപ്‌ന' വിവാദം; റമീസിനെ അറിയില്ലെന്നും കാരാട്ട് എന്ന പേരു കാരണം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുയാണെന്നും റസാഖ്: കൊടുവള്ളിയിലെ 'വിൻസന്റ് ഗോമസ്' വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'സ്വർണ കള്ളക്കടത്ത് കേസിലേക്ക് എന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രതികളുമായി യാതോരു ബന്ധമില്ല. റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ല. എ അന്വേഷണ ഏജൻസികൾ തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. പ്രത്യേജ അജണ്ട വെച്ചുള്ള അന്വേഷണം പാടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണ്. എന്റ ജീവിയം തുറന്ന പുസ്തകമാണ്. ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ പേര് പറഞ്ഞത് പ്രതികളല്ല പ്രതിയുടെ ഭാര്യയാണ്. മൊഴി വിശ്വസനീയമല്ല. പുറത്ത് നിൽക്കുന്നവരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ട്'- സ്വർണ്ണക്കടത്തുകേസിൽ ആരോപിതായ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിലാണ് കാരാട്ട് റസാക്കിനെക്കുറിച്ച് പരാമർശിച്ചത്. സന്ദീപ് തന്നോട് പറഞ്ഞതിൽ കെടി റമീസിന്റെയും അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നുവെന്നും ഇവർ ഒരു സംഘമായാണ് പ്രവർത്തിച്ചതെന്നും റമീസ് വഴിയായിരുന്നു ഇടപെടലെന്നുമാണ് സൗമ്യയുടെ മൊഴി. ഈ മൊഴിയടങ്ങിയ റിപ്പോർട്ട് കസ്റ്റംസ് കേന്ദ്രത്തിന് സമർപ്പിച്ചു. റിപ്പോർട്ടിൽ കാരാട്ട് റസാക്കിന്റെ പേര് കാനാട്ട് റസാക്ക് എന്നാണ് തെറ്റായി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ക്ലറിക്കൽ തെറ്റ് മാത്രമാണെന്നാണ് കസ്റ്റംസ് വ്യത്തങ്ങളുടെ പ്രതികരണം.

അതേ സമയം അദ്ദേഹം എംഎൽഎയാണെന്നും കസ്റ്റംസ് റിപ്പോർട്ടിൽ പരാമർശിച്ചില്ല. പക്ഷേ കോഴിക്കോട് കൊടുവള്ളിക്കാർക്ക് എന്നെങ്കിലും ഒരു ദിവസം കാരാട്ടിന്റെ പേര് പുറത്തുവരുമെന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നില്ല. കാരണം സ്വർണ്ണക്കള്ളക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും പേരിൽ നേരത്തെ പലതവണ ഇദ്ദേഹം ആരോപണ വിധേയൻ ആയിട്ടുണ്ട. നേരത്തെ കസ്റ്റംസ് കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്തപ്പോൾ തന്നെ ഇനി പുറത്തുവരാനുള്ള പേര് റസാഖിന്റെതാണെന്ന് അഭ്യുഹം ഉണ്ടായിരുന്നു. എന്നാൽ ഹവാല-സ്വർണ്ണക്കടത്ത് ബിസിനസുകൾ ഒക്കെ നിർത്തി ഇപ്പോൾ പൂർണ്ണമായും സാമൂഹിക- രാഷ്ട്രീയ മേഖലയിലേക്ക് തിരിഞ്ഞിരിക്കയാണ് കാരാട്ടും കൂട്ടരും. പൂർവകാലംവെച്ച് ഒരാളെ വിധിഎഴുതാൻ ആവില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

കാരാട്ടിന്റെത് സിനിമാ സ്റ്റെൽ വളർച്ച

രാജാവിന്റെ മകൻ എന്ന സിനിമയിൽ മോഹൻലിന്റെ അധോലോക നായകൻ വിൻസന്റ് ഗോമസിനെ ഓർമ്മയില്ലേ. അധോലോക വഴികളിലൂടെ കടന്നുവന്ന സ്വന്തമായി സാമ്രാജ്യം സൃഷ്ടിച്ച ആ പ്രതിനായകന്റെ അതേ നിലയിലായിരുന്നു ഇപ്പോൾ കോടതിയ വിധിയിലൂടെ എംഎൽഎ സ്ഥാനം നഷ്ടമായ കൊടുവള്ളിയിലെ ജനപ്രതിനിധി കാരാട്ട് റസാഖിന്റെ ഉയർച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കോടുവള്ളിയിലെത്തിയ യുഡിഎഫിന്റെ ഒരു പ്രമുഖ നേതാവ് പൊതയോഗത്തിൽ ചോദിച്ചത് ഇയാൾ ആരാണ് കൊടുവള്ളിയിലെ 'വിൻസന്റ് ഗോമസോ' എന്നാണ്.

അതിശയകരവും സിനിമാറ്റിക്കുമായ വളർച്ചയായിരുന്ന സത്യത്തിൽ കാരാട്ട് റസാഖിന്റെത്. കോഴിക്കോട്ടെ ഒരു പിന്നോക്ക ഗ്രാമമായ കൊടുവള്ള്ളിൽ ജനിച്ച റസാഖ് വളരെ ചെറുപ്പത്തിലെ തന്നെ ജൂവലറി ബിസിനിസിലേക്കും ലീഗ് രാഷ്ട്രീയത്തിലേക്കും ഇറങ്ങുകയായിരുന്നു. സ്വർണത്തിന്റെ നഗരമെന്നായിരുന്നു ഒരു കാലത്തു കൊടുവള്ളി അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് സ്വർണ്ണകള്ളക്കടത്തുകാരുടെയും കൂഴൽപ്പണക്കാരുടെയും നാടായി. ഇവിടെ അടുത്തകാലംവരെ എല്ലാകാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഹവാലാ ലോബിയാണെന്നത് പരസ്യമായ രഹസ്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽപ്പണം ഇറങ്ങുന്ന പ്രദേശമാണിത്. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും. ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല. ഏതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് മുമ്പ് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്. എന്നാൽ നോട്ടു നിരോധനത്തോടെ

പത്താംക്ലാസും ഗുസ്തിയുമായി പൊതു രംഗത്ത് ഇറങ്ങിയ കാരാട്ട് റസാഖ് മുസ്ലീലീഗിന്റെ സ്വാധീനംവെച്ച് വളരെ പെട്ടെന്ന് വളർന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആഡംബര കാറുകളും കൂറ്റൻ വീടുകളും മറ്റുമുള്ള 'വ്യവസായ' പ്രമുഖനായി അദ്ദേഹം വളർന്നു. ലീഗിലും യുവനേതാവായി റസാഖ് തിളങ്ങി. മുസ്ലീലീഗിൻെ കൊടുവള്ളി മണ്ഡലം സെക്രട്ടറിയായി ഇയാൾ വളരെ വേഗം ഉയർന്നു. പാവപ്പെട്ടവരെ കൈയയച്ച് സഹായിക്കാനും റസാഖ് മടിച്ചില്ല. നിർധനരായ ആര് വിവാഹം ക്ഷണിച്ചാലും ജാതി മതഭേദമന്യേ ഒരു പവനിൽ കുറയാത്ത സ്വർണം റസാഖ് എത്തിക്കുമായിരുന്നു. അതുപോലെ ഗൾഫിൽ ജോലും വീടുവെച്ചുകൊടുക്കലുമൊക്കെയായി ഇയാൾ പാവങ്ങളുടെ കണ്ണിലുണ്ണിയായി. ഒടുവിൽ കൊടുവള്ളിയെന്നാൽ കാരാട്ട് റസാഖ് എന്ന നില വന്നു. റിയൽഎസ്റ്റേറ്റ ബിസിനസുകൾ, വൻകിട ആശുപത്രികൾ,സി.ബി.എസ്.ഇ സ്‌കൂളുകൾ ജൂവലറികൾ, അനാഥശാലകൾ അടങ്ങുന്ന ജീവകാരുണ്യ ട്രസ്റ്റുകൾ എന്നിങ്ങനെയുള്ള വിവിധ മേഖലകളിലേക്ക് റസാഖ് വളർന്നു പന്തലിച്ചു

പച്ചതുരുത്ത് ചുവപ്പിച്ചു

മുൻസിപ്പാലിറ്റിയായി മാറിയ കൊടുവള്ളിയിലെ മുൻ പഞ്ചായത്ത് ഭരണ സമിതിയുമായി കാരാട്ട് റസാഖിന് നേരത്തെ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ കഴിഞ്ഞ തദ്ദശേ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അദ്ദഹേം പ്രചാരണ രംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ പങ്കടെുത്ത തദ്ദശേ തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗങ്ങളിൽ പോലും അദ്ദേഹം പങ്കടെുത്തിരുന്നില്ല.തെരഞ്ഞെടുപ്പിൽ അതിന്റെ മാറ്റവും കണ്ടിരുന്നു. ഉറച്ച കോട്ടയെന്ന് കരുതിയ കൊടുവള്ളി നഗരസഭയിൽ കഷ്ടിച്ചാണ് യു.ഡി.എഫ് കേവല ഭൂരിപക്ഷത്തിൽ എത്തിയത്.

അതിനടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കൊടവള്ളിയിൽ മുസ്ലിം ലീഗിൽ വിമത കലാപം പൊട്ടിപ്പുറപ്പെട്ടത്. സീറ്റിൽ കാരാട്ട് റസാഖ് മൽസരിക്കുമെന്നായിരുന്നു ലീഗ് അണികളുടെ ആവശ്യം. ലീഗ് മണ്ഡലം സെക്രട്ടറി, കൊടുവള്ളി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാരാട്ട് റസാഖ് നടത്തിയിട്ടുള്ളത്. അതിനാൽ റസാഖിന് സീറ്റ് നൽകണമെന്ന് പ്രാദേശിക തലത്തിൽ നിന്ന് ആവശ്യം ഉയർന്നിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിലെ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് തുടങ്ങിയ നേതാക്കളുടെയും ജില്ലാ കമ്മിറ്റിയുടെയും പിന്തുണയുടെ കരുത്തിൽ സീറ്റ് എം എ റസാഖ് സ്വന്തമാക്കുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് സ്ഥാനങ്ങൾ രാജിവച്ച് സ്വതന്ത്രനായി ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചു. പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ ലീഗിന് ഇതോടെ കഴിഞ്ഞില്ല.പക്ഷേ തന്ത്രപരമായിരുന്നു കാരാട്ടിന്റെ നീക്കങ്ങൾ. പാർട്ടി വിട്ട് തന്നോടൊപ്പം പരസ്യമായി ആരും വരേണ്ടതില്ലെന്നും വോട്ടുചെയ്ത് സഹായിച്ചാൽ മതിയെന്നുമാണ് റസാഖ് പറഞ്ഞിരുന്നത്. ജില്ലാസംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് വിയോജിപ്പുള്ള ലീഗ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ചാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം പ്രചരിപ്പിച്ചു.

ഇതിനിടെ ഇടതുമുന്നണിയുടെ പിന്തുണ നേടിയെടുക്കാനും റസാഖിന് കഴിഞ്ഞു. പി ടി എ റഹീം എം എൽ എ, എളമരം കരീം എന്നിവരാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ നേരിൽ കണ്ട് പിന്തുണയും റസാഖ് നേടി. റസാഖിനെ പിന്തുണക്കുന്നതിനെ ചൊല്ലി കടുത്ത ഭിന്നതയാണ് സിപിഎമ്മിൽ ഉണ്ടായിരുന്നത്. റസാഖിന്റെ പൂർവകാല കള്ളക്കടത്ത് ആരോപണങ്ങൾ തന്നെയാണ് പാർട്ടിയിൽ കല്ലുകടിയായിരുന്നു. നേരത്തെ പല സിപിഎം നേതാക്കളും ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിരുന്നു. സ്വർണംകുഴൽപ്പണം കള്ളക്കടത്തുമായി റസാഖിനെതിരെ പലകേസുകളും ഉണ്ടായിട്ടും ലീഗ് നേതൃത്വം ഇടപെട്ട് അത് ഒതുക്കുകയായിരുന്നെന്നാണ് സിപിഎം ഒരു കാലത്ത് ആരോപിച്ചിരുന്നത്. പക്ഷേ ഒരു കള്ളക്കടത്തുകാരനാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയെന്ന് പ്രചാരണം വന്നാൽ അത് സംസ്ഥാനമൊട്ടാകെ തങ്ങളുടെ ഇമേജിനെ ബാധിക്കുമെന്നാണ് സിപിഎം ജില്ലാനേതാക്കളിൽ ഒരു വിഭാഗം പറഞ്ഞിരുന്നത്.

2006ൽ ലീഗിലെ പ്രശ്‌നങ്ങളെ തുടർന്ന് പി.ടി.എ റഹീം പുറത്തുവന്നപ്പോൾ ഇടതുമുന്നണി പിന്തുണ നൽകുകയും അദ്ദേഹം ജയിക്കുകയും ചെയ്തിരുന്നു. റഹീമിനെ തഴയാൻ അന്ന് സീറ്റിങ് സീറ്റ് ലീഗ് കോൺഗ്രസിന് നൽകുകയായിരുന്നു. യു ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരനെ തകർത്ത് രംഗത്തത്തെിയ റഹീമും അനുയായികളും കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത തിരിച്ചടിയാണ് ലീഗിന് നൽകിയത്. ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളി പഞ്ചായത്തിൽവരെ റഹീമിന്റെ സഹായത്തോടെ എൽ ഡി എഫ് ഭരണം പിടിച്ചിരുന്നു. ഈ രീതിയിൽ മണ്ഡലം പി്ടിക്കാമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടൽ. അങ്ങനെ എതിർപ്പുകളെ മറികടന്ന് കാരാട്ട് ഇടതുപക്ഷ സ്വതന്ത്രനായി.

സിപിഎമ്മിന്റെ പ്രവചനം ശരിവെച്ചുകൊണ്ട് റസാഖ് കടുത്ത മൽസരത്തിലൂടെ എഴുനൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടി. ഈ വിജയവും കോടതി കയറി. എതിർസ്ഥാനാർത്ഥി എം എ റസാക്കിനെ വ്യക്തിഹത്യചെയ്ത് വോട്ടുപിടിച്ചതിന് അംഗത്വം കോടതി റദ്ദാക്കിയെങ്കിയും പിന്നീട് സ്റ്റേ കിട്ടി. ഈ കേസ് ഇപ്പോഴും തുടരുകയാണ്.

എംഎൽഎആയിട്ടും വിവാദങ്ങൾ വിടുന്നില്ല

എംഎൽഎയായിട്ടും വിവാദങ്ങളുടെ സഹയാത്രികനായിരുന്നു റസാഖ്. സ്വർണക്കടത്ത് കേസിലെ പ്രതിയായ അബു ലെയ്സുമായി രണ്ട് ഇടത് സ്വതന്ത്ര എംഎൽഎമാരുടെ ബന്ധം വെളിവാക്കുന്ന ഫോട്ടോ പുറത്ത് വന്നത് വൻ വിവാദമായിരുന്നു. കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖും, കുന്ദമംഗലം എംഎൽഎ പി.ടി.എ. റഹീമും ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത കോഫെപോസെ കേസിൽ പിടികിട്ടാപ്പുള്ളിയായ അബ്ദുൾ ലെയ്‌സിനൊപ്പം ദുബായിൽ ഒരു ഷോറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. ജനജാഗ്രതാ യാത്രയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച ആഡംബര വാഹനമായ മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ഫോട്ടോയിലുണ്ട്. ഈ കൂപ്പർ വിവാദവും പാർട്ടിക്ക് വൻ തിരിച്ചടിയായിരുന്നു.

2013ലാണ് കള്ളക്കടത്ത് കേസിൽ പ്രതിയായ അബു ലെയ്സിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഷഹബാസ്, നബീൽ അബ്ദുൽ ഖാദർ എന്നിവർക്കെതിരെയും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മേപ്പൊയിൽ എന്ന ബിസിനസ് ഗ്രൂപ്പിന്റെ ദുബായിലെ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കള്ളക്കടത്ത് കേസിലെ പ്രതികൾക്കൊപ്പം എംഎൽഎമാർ ദുബായിൽ പങ്കെടുത്തത്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് അബ്ദുൾ ലെയ്സ്. 2016 ജൂണിലാണ് കൊടുവള്ളി സ്വദേശി മേപ്പൊയിൽ മുഹമ്മദിന്റെ കട ഉദ്ഘാടനം ചെയ്യാൻ എംഎൽഎമാർ ദുബായിൽ എത്തിയത്. മുഹമ്മദിന്റെ അടുത്ത സുഹൃത്തായ അബൂലെയ്സും ചടങ്ങിനെത്തിയിരുന്നു. അന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പുറത്തായത്. ലുക്കൗട്ട് നോട്ടിസ് വിവരം മുൻകൂട്ടി അറിഞ്ഞ ഇവർ വിദേശത്തേയ്ക്കു കടക്കുകയായിരുന്നു. അബൂലെയ്സ് കള്ളക്കടത്തുകേസിൽ പ്രതിയാണെന്ന് അറിയാമെന്നും വേദി പങ്കിട്ടത് അറിവോടെയാണെന്നും പി.ടി.എ റഹീം എംഎൽഎയും കാരാട്ട് റസാഖും പ്രതികരിച്ചത്.

ഇപ്പോഴിതാ സ്വപ്നയും ശിവശങ്കറും ഉൾപ്പെട്ട സംസ്ഥാന സർക്കാറിനെ ഒന്നടക്കം പ്രതിക്കൂട്ടിലാക്കിയ നയതന്ത്രസ്വർണ്ണക്കടത്ത് കേസിലും കാരാട്ട് റസാഖിന്റെ പേര് ഉയരുകയാണ്. മുസ്ലിം ലീഗ് നേതാവ് പി കെ ഫിറോസ് അടക്കമുള്ളവർ നേരത്തെ പലതവണ ഉന്നയിച്ച കാര്യമാണിത്. സിപിഎമ്മിൽ വരും ദിനങ്ങളിൽ ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP