Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202207Sunday

മസ്ജിദ് ജീവനക്കാർക്ക് കോവിഡ് ദുരിതാശ്വാസ തുക നൽകരുത്; ക്ഷേത്രപ്രവർത്തനങ്ങൾക്കായി മുസ്‌റെ വകുപ്പിന്റെ പണം വകമാറ്റുന്നതിൽ വിഎച്ച്പിക്ക് പ്രതിഷേധം; ഇമാമുമാർക്കും ബാങ്ക് വിളിക്കുന്നവർക്കും 3,000 രൂപ വീതം കോവിഡ് സഹായധനം നൽകാനുള്ള തീരുമാനം കർണാടക പിൻവലിച്ചു

മസ്ജിദ് ജീവനക്കാർക്ക് കോവിഡ് ദുരിതാശ്വാസ തുക നൽകരുത്; ക്ഷേത്രപ്രവർത്തനങ്ങൾക്കായി മുസ്‌റെ വകുപ്പിന്റെ പണം വകമാറ്റുന്നതിൽ വിഎച്ച്പിക്ക് പ്രതിഷേധം; ഇമാമുമാർക്കും ബാങ്ക് വിളിക്കുന്നവർക്കും 3,000 രൂപ വീതം കോവിഡ്  സഹായധനം നൽകാനുള്ള തീരുമാനം കർണാടക പിൻവലിച്ചു

ബുർഹാൻ തളങ്കര

ബംഗളൂരു: കർണാടകയിൽ വി.എച്ച്.പിയുടെ എതിർപ്പിനെ തുടർന്ന് മസ്ജിദ് ജീവനക്കാർക്ക് കോവിഡ് ദുരിതാശ്വാസതുക വിതരണം ചെയ്യുന്നത് സർക്കാർ തടഞ്ഞു. മുസ്റെ വകുപ്പിന് കീഴിൽ സി കാറ്റഗറിയിലെ ക്ഷേത്ര ജീവനക്കാർക്കും മസ്ജിദുകളിലെ ഇമാമുമാർക്കും ബാങ്ക് വിളിക്കുന്നവർക്കും 3,000 രൂപ വീതം സഹായധനം നൽകാനുള്ള തീരുമാനമാണ് പിൻവലിച്ചത്.

ഹിന്ദുമതവുമായി ബന്ധപ്പെട്ട ക്ഷേത്രപ്രവർത്തനങ്ങൾക്കായുള്ള മുസ്റെ വകുപ്പിന്റെ ധനം മറ്റു മതസ്ഥർക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി ദക്ഷിണ കന്നട ജില്ലാ ഭാരവാഹികൾ വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ പൂജാരിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് നടപടി. മറ്റു മതസ്ഥർക്കുള്ള ധനസഹായം തൽക്കാലം തടഞ്ഞതായും ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. വിവിധ ഹിന്ദു സംഘടനകളുടെ പരാതി ലഭിച്ചിട്ടുണ്ട്. മുസ്റെ വകുപ്പിന് കീഴിൽ മറ്റു മതസ്ഥർക്ക് സഹായം നൽകുന്നത്? അടിയന്തരമായി നിർത്തിവെക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. വി.എച്ച്.പി ഭാരവാഹികൾ നിവേദനം സമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു വകുപ്പു മന്ത്രിയുടെ നടപടി. കഴിഞ്ഞദിവസം വൈകീേട്ടാടെ മുസ്റെ കമ്മീഷണറുടെ ഔദ്യോഗിക ഉത്തരവും ഇതുസംബന്ധിച്ച് പുറത്തിറങ്ങി.

ഹിന്ദു ക്ഷേത്രങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനം ഹിന്ദുക്കളുടെ സേവനത്തിനായി വിനിയോഗിക്കണമെന്നും ഇമാമുമാർക്ക് സഹായം നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പള്ളികളും മദ്റസകളും കർണാടക വഖഫ് ബോർഡിന് കീഴിൽ കൊണ്ടുവന്ന് ദുരിതാശ്വാസം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും വി.എച്ച്.പി ഭാരവാഹികൾ പറഞ്ഞു.

കർണാടകയിൽ 27,000 ക്ഷേത്രങ്ങൾക്കായി 133 കോടി രൂപയാണ് മുസ്റെ വകുപ്പിന് കീഴിൽ സാമ്പത്തിക സഹായമായി നൽകുന്നത്. ഇതിന് പുറമെ, ഹൈന്ദവ ആരാധനാലയങ്ങളല്ലാത്ത 764 ആരാധനാലയങ്ങൾക്കും സഹായം നൽകിവരുന്നുണ്ട്. ഇതും നിർത്തിവെക്കാനാണ് മുസ്റെ വകുപ്പിന്റെ തീരുമാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP