Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ടെയിന്മെന്റ് സോൺ നിർണയിക്കുമ്പോൾ മസിൽ പവർ കാട്ടരുത്..വേണ്ടത് അനുരഞ്ജനം; ഭയപ്പെടുത്തൽ അല്ല വേണ്ടത് ബോധവത്കരണം; അശാസ്ത്രീയ കണ്ടെയിന്മെന്റ് സോണുകൾക്ക് എതിരെ പരാതി ഉയരുന്നതിനിടെ ജനതാ കണ്ടെയിന്മെന്റ് സോണുമായി തലസ്ഥാനത്തെ കരമനനിവാസികൾ; എസ്എസ് സ്ട്രീറ്റിൽ അസോസിയേഷൻ സഹകരണത്തോടെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മാതൃകാപ്രവർത്തനം

കണ്ടെയിന്മെന്റ് സോൺ നിർണയിക്കുമ്പോൾ മസിൽ പവർ കാട്ടരുത്..വേണ്ടത് അനുരഞ്ജനം; ഭയപ്പെടുത്തൽ അല്ല വേണ്ടത് ബോധവത്കരണം; അശാസ്ത്രീയ കണ്ടെയിന്മെന്റ് സോണുകൾക്ക് എതിരെ പരാതി ഉയരുന്നതിനിടെ ജനതാ കണ്ടെയിന്മെന്റ് സോണുമായി തലസ്ഥാനത്തെ കരമനനിവാസികൾ; എസ്എസ് സ്ട്രീറ്റിൽ അസോസിയേഷൻ സഹകരണത്തോടെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മാതൃകാപ്രവർത്തനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ടെയ്ന്മെന്റ് സോണിലെ നിയന്ത്രണങ്ങളിൽ വ്യാപക പരാതി നേരത്തെ ഉയർന്നിരുന്നു. കോവിഡ് സ്ഥിരീകരിച്ച പ്രദേശമാകെ അടച്ചുപൂട്ടുമ്പോൾ അടിയന്തര ആവശ്യത്തിന് പോലും പുറത്തുപോകാനാവുന്നില്ലെന്നാണ് പരാതി. കണ്ടെയ്ന്മെന്റ് സോൺ നിർണ്ണയത്തിൽ രാഷ്ട്രീയം കലർത്തുന്നതായും ആരോപണമുണ്ട്. പോരാത്തതിന് അശാസ്ത്രീയമായ കണ്ടെയിന്റ്‌മെന്റെ സോൺ നിർണയവും വലിയ പരാതികൾക്കിടയാക്കിയിരുന്നു. തിരുവനന്തപുരത്ത് എംജി റോഡിൽ ഒരുഭാഗത്തെ കടകൾ തുറക്കുകയും മറുഭാഗത്തെ കടകൾ അടച്ചിടുകയും ചെയ്തത് പോലെ പ്രായോഗികമല്ലാത്ത തീരുമാനങ്ങളും വന്നു. ഏതായാലും കണ്ടെയിന്മെന്റ് സോണിനെ കൂടുതൽ ജനകീയമാക്കുകയാണ് തിരുവനന്തപുരത്തെ കരമനയിൽ.

കരമനയിൽ ജനപങ്കാളിത്തത്തോടെ ജനതാ കണ്ടെമെന്റ് സോൺ തദ്ദേശവാസികൾ സ്വയം നടപ്പിലാക്കി മാതൃകയാകുന്നു.കരമന എസ്എസ് സ്ട്രീറ്റിൽ കോവിഡ് 19 ആറു പോസിറ്റീവ് കേസുകൾ കഴിഞ്ഞ രണ്ടു ദിവസത്തിനകം റിപ്പോർട്ട് ചെയ്ത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ട്രീറ്റ് പൂർണമായും അടച്ചിട്ടു. കൗൺസിലറിന്റെ നേതൃത്വത്തിൽ, എസ് എസ് സ്ട്രീറ്റ് റെസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ, പൊലീസിന്റെയും അനുവാദത്തോടെ എസ്എസ് സ്ട്രീറ്റ് ഏഴുദിവസത്തെയ്ക്ക് ജനതാ കണ്ടെയിന്മെന്റ് സോണാക്കി. തദ്ദേശവാസികൾക്ക് രാവിലെ എട്ടു മണി മുതൽ 9 മണി വരെയും, വൈകുന്നേരം 6 മണി മുതൽ 7 മണി വരെയും അത്യാവശ്യ സാധനങ്ങൾ വാങ്ങുവാൻ സൗകര്യമൊരുക്കി. പലവ്യഞ്ജന സാധനങ്ങൾ വീട്ടിൽ എത്തിക്കുവാൻ തൊട്ടടുത്ത മാർജിൻ ഫ്രീ ഷോപ്പിനെ ചുമതലപ്പെടുത്തി.

കണ്ടെയിന്മൈന്റ് സോൺ നിർണയിക്കുമ്പോൾ ജില്ലാ ഭരണകൂടം മസിൽ പവർ കാട്ടുകയല്ല, അനുരഞ്ജനമാണ് വേണ്ടതെന്ന് കൗൺസിലർ കരമന അജിത്ത് പറഞ്ഞു. ഭയപ്പെടുത്തൽ അല്ല വേണ്ടത് ജാഗ്രതാബോധവൽക്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സ്ഥിരീകരിക്കുന്ന പ്രദേശമാകെ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ അടിയന്തര ഘട്ടങ്ങളിൽ പോലും പുറത്തിറങ്ങാനാകുന്നില്ലെന്ന പരാതികൾ ഉയർന്നിരുന്നു. കണ്ടെയ്ന്മെന്റ് സോൺ നിർണയത്തിൽ രാഷ്ട്രീയം കലർത്തുന്നുവെന്നും വിമർശനം ഉയർന്നിരുന്നു.ഒരു പഞ്ചായത്ത് വാർഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചാൽ 1000 മുതൽ 1500പേരുടെ വരെ ജീവിതപ്രവർത്തനങ്ങളാണ് തടസപ്പെടുക. കോർപറേഷൻ വാർഡുകളാണെങ്കിൽ 10,000ലേറെ പേർ നിയന്ത്രണത്തിൽ വരും. കണ്ടെയ്ന്മെന്റ് സോണിൽ കുടുങ്ങി വീടുപണി അടക്കം പ്രതിസന്ധിയിലായവരും ഏറെ. അതേസമയം, കണ്ടെയ്ന്മെന്റ് സോണുകളുടെ അതിർത്തി നിർണയത്തിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിലും രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന വിമർശനം വന്നതോടെ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളിലേക്ക് മാറ്റാൻ തീരുമാനമായിരുന്നു. ഒരു വീട്ടിൽ കോവിഡ് സ്ഥിരീകരിച്ചാൽ ആ വീടും ചുറ്റുപാടുള്ള വീടുകളും ചേർന്ന് ഒരു ക്ലസ്റ്റർ മാത്രമായിരിക്കും കണ്ടെയ്ന്മെന്റ് സോൺ ആക്കുക. അവിടെ കൂടുതൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP