Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2020ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ കെയ്ൻ വെസ്റ്റിന്റെ കുടുംബ ജീവിതത്തിൽ പൊട്ടിത്തെറി; ബുദ്ധിമാനാണെങ്കിലും സങ്കീർണ്ണമായ മനോനിലയാണ് വെസ്റ്റിന്റേതെന്ന് ഭാര്യ കിം കർദാഷിയൻ;സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വെസ്റ്റ്; അമേരിക്കൻ ഗ്ലാമർ ലോകത്തെ മറ്റൊരു കുടുംബ പോരിന്റെ കഥയിങ്ങനെ

2020ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ കെയ്ൻ വെസ്റ്റിന്റെ കുടുംബ ജീവിതത്തിൽ പൊട്ടിത്തെറി; ബുദ്ധിമാനാണെങ്കിലും സങ്കീർണ്ണമായ മനോനിലയാണ് വെസ്റ്റിന്റേതെന്ന് ഭാര്യ കിം കർദാഷിയൻ;സുഹൃത്തുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ താൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വെസ്റ്റ്; അമേരിക്കൻ ഗ്ലാമർ ലോകത്തെ മറ്റൊരു കുടുംബ പോരിന്റെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: തന്നെ ശേഷിയില്ലാത്തവൾ എന്ന് വിളിച്ച ഭർത്താവിനെ അതീവ് സങ്കീർണ്ണമായ മാനസികാവസ്ഥയുള്ള ആളെന്ന് വിശേഷിപ്പിച്ച് പ്രശസ്ത റിയാലിറ്റി ഷോ താരം കിം കർദാഷിയാൻ ട്വിറ്ററിലെത്തിയതോടെ അമേരിക്കൻ ഗ്ലാമർ ലോകത്തിലെ മറ്റൊരു കുടുംബ വഴക്ക് കൂടി പുറത്തുവരികയാണ്. ഭർത്താവിന്റെ സുഹൃത്തുകൂടിയായ പോപ്പ് സ്റ്റാർ മീക്ക് മില്ലുമായി വഴിവിട്ട ബന്ധം തുടരുന്നതിന്റെ പേരിൽ താൻ കിമ്മിനെ ഉപേക്ഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് പറഞ്ഞ ഭർത്താവ് കെയ്ൻ വെസ്റ്റ്, പലപ്പോഴും പറയുന്നതെന്താണെന്ന് മനസ്സിലാകാത്ത വ്യക്തിയാണെന്നാണ് കിം പറയുന്നത്.

ബർത്ത്ഡേ പാർട്ടി എന്നൊരു രാഷ്ട്രീയ കക്ഷി ഉണ്ടാക്കി പ്രസിഡണ്ട് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം നൽകിയിരിക്കുകയാണ് കെയ്ൻ വെസ്റ്റ്. ഈ അവസരത്തിലാണ് കുടുംബ വഴക്ക് മറനീക്കി പുറത്തുവരുന്നത്. കിമ്മിന്റെ മാതാവ് ക്രിസിനെ ക്രിസ് ജോങ്ങ് ഉൻ എന്ന് വിശേഷിപ്പിച്ച കെയ്ൻ വെസ്റ്റ് പറയുന്നത് അമ്മയും മകളും വെളുത്തവർഗ്ഗക്കാരുടെ ആധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് എന്നാണ്. എന്നാൽ കറുത്തവന്റെ അപകർഷതാബോധമാണ് കെയിനിനെന്നാണ് കിം തിരിച്ചടിക്കുന്നത്.

മാതാവിനെ നഷ്ടപ്പെടുകയും, കടുത്ത ഏകാന്തത അനുഭവിക്കേണ്ടിവന്നതും കെയ്ൻ വെസ്റ്റിന്റെ മനോനില തെറ്റിച്ചിരിക്കുകയാണെന്നും കിം പറയുന്നു. ദ്വന്തവ്യക്തിത്വം അഥവാ ബൈ-പോളാർ ഡിസോർഡർ എന്നൊരു മാനസികാവസ്ഥയിലാണ് കെയ്ൻ വെസ്റ്റിപ്പോൾ. അദ്ദേഹത്തെ അടുത്തറിയാവുന്നവർക്കറിയാം പലപ്പോഴും അദ്ദേഹത്തിന്റെ വാക്കും ചിന്തയും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന്.

എന്നാൽ താൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകിയതോടെ അമ്മയും മകളും ചേർന്ന് തന്നെ മനോരോഗിയാക്കി ആശുപത്രിയിലടയ്ക്കാൻ ശ്രമിച്ചു എന്നാണ് കെയ്ൻ ആരോപിക്കുന്നത്. ബൈബിൾ പ്രചാരകയായ മിഖായേൽ ടിഡ്ബാളിനെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയാക്കിയാണ് കെയ്ൻ വെസ്റ്റ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നേരത്തേ ട്രംപിന്റെ കടുത്ത അനുയായി ആയിരുന്ന വെസ്റ്റ്, ആ ആരാധനയെല്ലാം വെടിഞ്ഞാണ് ഇപ്പോൾ തെരഞ്ഞെടുപ്പിലേക്ക് വന്നിരിക്കുന്നത്. ബർത്ത് ഡേ പാർട്ടി എന്നൊരു പാർട്ടിയുണ്ടാക്കി അതിന്റെ സ്ഥാനാർത്ഥി ആയാണ് അയാളുടെ രാഷ്ട്രീയ രംഗപ്രവേശം. നമ്മൾ ജയിച്ചാൽ അത് എല്ലാവരുടെയും ജന്മദിനമായി മാറും എന്നാണ് അയാൾ പറയുന്നത്.

എന്നാൽ രാഷ്ട്രീയ നിരീക്ഷകർ ഇത് കാര്യമായി എടുത്തിട്ടില്ല. തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാൻ വെസ്റ്റിനാകില്ല എന്നുതന്നെയാണ് അവർ പറയുന്നത്. പുതിയതായി ഇറക്കുന്ന മ്യുസിക് ആൽബത്തിന് പ്രചാരം കിട്ടാനുള്ള കുറുക്കുവഴി മാത്രമായാണ് അവരിൽ ഏറെപേരും ഇതിനെ കാണുന്നത്.

അതേസമയം വെസ്റ്റിന്റെ മനോനില തകരാറിലാണെന്ന ഭാര്യയുടെ വാദം ഖണ്ഡിക്കുകയാണ് വൈസ്പ്രസിഡന്റ് സ്ഥാനാർത്തി ടിഡ്ബാൾ. തികച്ചും ആരോഗ്യകരമായ ഒരു മാനസികാവസ്ഥയാണ് കെയ്ൻ വെസ്റ്റിനുള്ളതെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയ നിരീക്ഷകർ പുച്ഛിച്ച് തള്ളുമ്പോഴും, കെയ്ൻ വെസ്റ്റ് തെരഞ്ഞെടുപ്പിനെ ഗൗരവകരമായി തന്നെയാണ് കാണുന്നത്. കഴിഞ്ഞ ഞായറാഴ്‌ച്ചഒരു തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടത്തുകയും ചെയ്തിരുന്നു. തന്റെ ആദ്യം കുഞ്ഞിനെ ഗർഭം ധരിച്ച കിം അതിനെ ഇല്ലാതെയാക്കാൻ ശ്രമിച്ചു എന്നും ഗർഭചിദ്രം നടത്തുന്നതിൽ നിന്നും താനാണ് അവരെ തടഞ്ഞതെന്നും ആ റാലിയിൽ അയാൾ അവകാശപ്പെട്ടു. ഇത്തരത്തിൽ നിരവധി ആരോപണങ്ങൾ ഉയർത്തി കെയ്ൻ എത്തിയപ്പോഴാണ് അയാളുടെ മനോനില ചൂണ്ടിക്കാട്ടി കിമ്മിന് പ്രതികരിക്കേണ്ടിവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP