Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാന്തപുരത്തിന്റെ ഗ്രാൻഡ് മുഫ്തി പദവി വ്യാജമെന്ന് ഇ കെ സമസ്ത; ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു ബറേൽവി മുസ്ലിംകളുടെ ഗ്രാൻഡ് മുഫ്തി അസ്ജദ് റസാഖാനാണ് ബറേൽവി പണ്ഡിത നേതൃത്വം; കാന്തപുരത്തിന്റെ നുണപ്രചരണം പൊതു ജനങ്ങളെയും മാധ്യമങ്ങളെയും വേണ്ട രീതിയിൽ അറിയിക്കണമെന്ന് ബറേൽവി മുസ്ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫിൽ നിന്ന് തങ്ങളെ രേഖാമൂലം അറിയിച്ച് സമസ്ത; മുടിപ്പള്ളി വിവാദത്തിനു പിന്നാലെ കാന്തപുരത്തെ കുടുക്കി ഗ്രാൻഡ് മുഫ്തി പദവിയും

കാന്തപുരത്തിന്റെ ഗ്രാൻഡ് മുഫ്തി പദവി വ്യാജമെന്ന് ഇ കെ സമസ്ത; ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു ബറേൽവി മുസ്ലിംകളുടെ ഗ്രാൻഡ് മുഫ്തി അസ്ജദ് റസാഖാനാണ് ബറേൽവി പണ്ഡിത നേതൃത്വം; കാന്തപുരത്തിന്റെ നുണപ്രചരണം പൊതു ജനങ്ങളെയും മാധ്യമങ്ങളെയും വേണ്ട രീതിയിൽ അറിയിക്കണമെന്ന് ബറേൽവി മുസ്ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫിൽ നിന്ന് തങ്ങളെ രേഖാമൂലം അറിയിച്ച് സമസ്ത; മുടിപ്പള്ളി വിവാദത്തിനു പിന്നാലെ കാന്തപുരത്തെ കുടുക്കി ഗ്രാൻഡ് മുഫ്തി പദവിയും

ജംഷാദ് മലപ്പുറം

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഗ്രാൻഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേൽവി പണ്ഡിത നേതൃത്വം അറിയിച്ചതായി ഇ കെ സമസ്ത. ഇക്കാര്യം പൊതു ജനങ്ങളെയും മാധ്യമങ്ങളെയും വേണ്ട രീതിയിൽ അറിയിക്കണമെന്ന് ബറേൽവി മുസ്ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫിൽ നിന്നു തങ്ങളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഭാരവാഹികൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ വർഷം നിര്യാതനായ താജുശ്ശരീഅ മുഫ്തി അഖ്തർ റസാഖാന്റെ ഔദ്യോഗിക പിൻഗാമിയായി നിയമിച്ചിരിക്കുന്നത് പുത്രൻ മുഫ്തി അസ്ജദ് റസാഖാനെയാണ്. അദ്ദേഹമാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള ദശലക്ഷക്കണക്കിനു ബറേൽവി മുസ്ലിംകളുടെ ഗ്രാൻഡ് മുഫ്തിയും ഇസ്ലാമിക് ചീഫ് ജസ്റ്റിസും. ഗ്രാൻഡ് മുഫ്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി ഈ മാസം തുടക്കത്തിൽ നടത്തിയ നിയമനം ബറേൽവി നേതൃത്വം ഒറ്റക്കെട്ടായാണ് നടത്തിയിരിക്കുന്നത്.

എന്നാൽ, പുതിയ ഗ്രാൻഡ് മുഫ്തിയായി കാന്തപുരത്തെ അവരോധിച്ചുവെന്ന പ്രചരണം ശുദ്ധ അസംബന്ധവും ബറേലി ശരീഫിൽ നിന്നുള്ള ഔദ്യോഗിക നിയമനത്തിനു കടകവിരുദ്ധവുമാണ്. ഇതുസംബന്ധമായി ബറേൽവി പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്ഥഫ ഔദ്യോഗികമായി കൈമാറിയ കുറിപ്പ് സമസ്ത നേതാക്കൾ മാധ്യമങ്ങൾക്കു മുൻപിൽ പ്രദർശിപ്പിച്ചു. ജമാഅത്തെ റസായെ മുസ്ഥഫ വൈസ് പ്രസിഡന്റ് സൽമാൻ ഹസൻ ഖാൻ ഖാദിരിയാണ് കുറിപ്പിൽ ഒപ്പുവെച്ചിരിക്കുന്നത്. നിയുക്ത ഗ്രാൻഡ് മുഫ്തി അസ്ജദ് റസാഖാനാണ് സംഘടനയുടെ അധ്യക്ഷൻ.

പുതിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം അബൂബക്കർ മുസ്ലിയാരെ ബറേൽവി നേതൃത്വം നിയമിച്ചുവെന്ന് കഴിഞ്ഞമാസം മുതലാണ് എ.പി വിഭാഗം സുന്നികൾ അവകാശപ്പെട്ടുതുടങ്ങിയത്. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണ ചടങ്ങുകളും ഇതിന്റെ പേരിൽ സംഘടിപ്പിക്കുകയുണ്ടായി.എന്നാൽ, സ്ഥാനാരോഹണത്തിനായി ഡൽഹി രാംലീല മൈതാനിയിൽ സംഘടിപ്പിച്ച സമാധാന സമ്മേളനത്തിൽ ബറേൽവി നേതൃനിരയിലെ പ്രമുഖരാരും സംബന്ധിക്കാതിരുന്നത് നേരത്തെ തന്നെ ദുരൂഹത ഉയർത്തിയിരുന്നു.

പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തിരുന്ന താജുശ്ശരീഅയുടെ സഹോദരൻ മന്നാൻ ഖാൻ റസ്വി പ്രതികരിച്ചത്, തങ്ങളുടെ ആത്മീയാചാര്യൻ അഅ്ലാ ഹസ്രത്തിന്റെ നൂറാം ഉറൂസ് മുബാറകിൽ സംബന്ധിക്കണമെന്ന് അഭ്യർത്ഥിച്ചാണ് കാന്തപുരം ക്ഷണിച്ചത് എന്നാണ്. പരിപാടിയിൽ താജുശ്ശരീഅയുടെ പിൻഗാമിയായി താൻ കാന്തപുരത്തെ പ്രഖ്യാപിച്ചിട്ടില്ല. ഇക്കാര്യം പരാമർശിച്ച് മന്നാൻ ഖാൻ റസ്വി കൈമാറിയ നിഷേധക്കുറിപ്പും സമസ്ത ഭാരവാഹികൾ മാധ്യമങ്ങൾക്കു കൈമാറി. ഇതുസംബന്ധമായ വിവാദങ്ങൾക്കു കൂടുതൽ വ്യക്തത നൽകുന്നതാണ് ബറേലി ശരീഫിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണം.

കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ സമസ്തയിൽ നിന്നു വിഘടിച്ചുപോയവരാണ് കാന്തപുരം വിഭാഗം. അവരുമായുള്ള ഐക്യചർച്ചകൾക്ക് സമസ്ത എന്നും അനുകൂലമാണെന്നും എന്നാൽ കാന്തപുരത്തിന്റെ ആത്മീയ ചൂഷണങ്ങളോടും വേഷംകെട്ടലുകളോടും ഒരുനിലക്കും രാജിയാവാനാകില്ലെന്നും സമസ്ത ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കെ. ആലിക്കുട്ടി മുസ്ലിയാർ (ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി ( ജന.സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ), മുഫ്തി റഫീഖ് അഹ്മദ് ഹുദവി കോലാര് എന്നിവർ പങ്കെടുത്തു.

നേരത്തെ പ്രവചാകന്റെ തിരുകേശമാണെന്ന പേരിൽ കാന്തപുരം കൊണ്ടുന്ന മുടികളും വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഇവ വ്യാജമാണെന്നും മുംബൈയിലുള്ള ഒരാളിൽനിന്ന് വാങ്ങിയ വ്യാജകേശമാണെന്ന് പറഞ്ഞ് ഇ കെ സമസ്തയടക്കമുള്ളവർ രംഗത്തെത്തിയുരുന്നതോടെ കാന്തപുരം പ്രതിരോധത്തിൽ ആയിരുന്നു. തുടർന്ന് തിരുകേശം സംരക്ഷിക്കാനാണെന്ന് പറഞ്ഞ് തുടങ്ങിയ കോടികളുടെ പള്ളിയും കേരളീയ സമൂഹത്തിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP