Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സൂഫികളിൽ അഗ്രഗണ്യനായ മൊഈനുദ്ദീൻ ചിശ്തിയുടെ ദർഗയിലെ ആദരം കാന്തപുരത്തിന് പിടിവള്ളിയാകും; അജ്‌മേർ ദർഗ ഉറൂസിൽ ഗ്രാന്റ് മുഫ്തിയെ മുഖ്യാതിഥിയാക്കുന്നത് ചർച്ചയാക്കി സമസ്ത എപി വിഭാഗം; വായിൽ വെള്ളമൂറി കിനാവ് കണ്ട് വ്യാജ വേഷം സ്വീകരിച്ചെന്ന് കളിയാക്കിയ ഇകെ വിഭാഗത്തിന് തിരിച്ചടിയായി കാന്തപുരത്തിന് രാജസ്ഥാനിൽ നിന്നും അംഗീകാരം

സൂഫികളിൽ അഗ്രഗണ്യനായ മൊഈനുദ്ദീൻ ചിശ്തിയുടെ ദർഗയിലെ ആദരം കാന്തപുരത്തിന് പിടിവള്ളിയാകും; അജ്‌മേർ ദർഗ ഉറൂസിൽ ഗ്രാന്റ് മുഫ്തിയെ മുഖ്യാതിഥിയാക്കുന്നത് ചർച്ചയാക്കി സമസ്ത എപി വിഭാഗം; വായിൽ വെള്ളമൂറി കിനാവ് കണ്ട് വ്യാജ വേഷം സ്വീകരിച്ചെന്ന് കളിയാക്കിയ ഇകെ വിഭാഗത്തിന് തിരിച്ചടിയായി കാന്തപുരത്തിന് രാജസ്ഥാനിൽ നിന്നും അംഗീകാരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട മുസ്ലിം തീർത്ഥാടന കേന്ദ്രമാണ് രാജസ്ഥാനിലെ അജ്‌മേർ ദർഗ. ചിശ്തി രീതിയിലുള്ള സൂഫികളിൽ ഏറ്റവും അഗ്രഗണ്യനായി കരുതപ്പെടുന്നയാളാണ് മൊഈനുദ്ദീൻ ചിശ്തി. 1141ൽ ജനിച്ച ഇദ്ദേഹം 1230ൽ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ദർഗയാണ് അജ്മീറിലുള്ളത്. വിവാദങ്ങൾക്കിടയിലും പ്രധാനപ്പെട്ട ഈ ദർഗയുടെ ഉറൂസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് കാന്തപുരം എ.പി. അബൂബക്കറാണ്. ഉറൂസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന നിലയിലാണ് കാന്തപുരത്തെ തേടി അംഗീകാരമെത്തുന്നത്.

Stories you may Like

ബുധനാഴ്ച രാജസ്ഥാനിലെ അജ്‌മേർ ശരീഫിൽ നടക്കുന്ന ഉറൂസ് മഹാസമ്മേളനത്തിൽ അദ്ദേഹം ഗരീബ് നവാസ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തി അനുസ്മരണപ്രഭാഷണം നടത്തും. അജ്‌മേർ ദർഗ കമ്മിറ്റി സ്ഥാപിക്കുന്ന ഖ്വാജാ ഗരീബ് നവാസ് യൂണിവേഴ്‌സിറ്റിയുടെ പ്രഖ്യാപനവും കാന്തപുരം നിർവഹിക്കും. ഗ്രാൻഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ട കാന്തപുരത്തെ ആദരിക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും ആദരവ് കിട്ടുകായണ് കാന്തപുരത്തിന്. കാന്തപുരത്തിന്റെ ഗ്രാന്റ് മുഫ്തി സ്ഥാനത്തിനെതിരെ നിരവധി വിവാദങ്ങൾ ഉയരുന്നുണ്ട്. ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം നേതാവാണെന്ന തരത്തിലാണ് ഇത്. ഇതിനിടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട ഇസ്ലാം തീർത്ഥാടന കേന്ദ്രം ഗ്രാന്റ് മുഫ്തിയെ ആദരിക്കുന്നത്.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഗ്രാന്റ് മുഫ്തി പദവിയെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് എത്തിയിരുന്നു. ഇന്ത്യക്ക് പുറമെ അമേരിക്ക, ബ്രിട്ടൺ, ആഫ്രിക്കൻ രാജ്യങ്ങളിലും അധികാരമുള്ള ഗ്രാന്റ് മുഫ്തിയാണ് കാന്തപുരമെന്നാണ് സംഘടനയുടെ പുതിയ അവകാശവാദം. എന്നാൽ തട്ടിപ്പും, വെട്ടിപ്പും ഉപേക്ഷിച്ച് ഇനിയുള്ള കാലം നന്നായി ജീവിക്കണമെന്ന് കാന്തപുരത്തെ ഉപദേശിച്ച് സമസ്ത ഇ.കെ വിഭാഗം രംഗത്ത് വരികയും ചെയ്തു. സുന്നി ഐക്യ ചർച്ചകൾക്ക് തടസമാകുന്ന തരത്തിലാണ് കാന്തപുരത്തിന്റെ ഗ്രാന്റ് മുഫ്തി പദവിയെചൊല്ലിയുള്ള തർക്കങ്ങൾ എത്തി നിൽക്കുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നത്.

ഇന്ത്യയിലെ ബറേൽവി പ്രസ്ഥാനത്തിന്റെ ഗ്രാന്റ് മുഫ്തിയായി കാന്തപുരത്തെ പ്രഖ്യാപിച്ചെന്നായിരുന്നു അനുയായികളുടെ ആദ്യ അവകാശവാദം. പിന്നീടാണ് വിവിധ രാജ്യങ്ങളിൽ അധികാരമുള്ള ഗ്രാന്റ് മുഫ്തിയാണെന്ന് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് ദിനപത്രം തന്നെ അവകാശപ്പെട്ടത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവിടെനിന്ന് മുസ്ലിം കുടിയേറ്റം നടക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിലും അധികാരമുണ്ടെന്ന് മുഖപത്രം പറയുന്നു. ഇതിനെതിരെ കടുത്ത ഭാഷയിലാണ് സമസ്ത ഇ.കെ വിഭാഗത്തിന്റെ വിമർശനം. ഇ.കെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിൽ സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി ലേഖനവുമായത്തിയത്.

വീണ്ടുമൊരു ആത്മീയ തട്ടിപ്പിന് കാന്തപുരം ഒരുങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ പരമോന്നതനായി വാഴ്‌ത്തപ്പെടുന്നത് വഴി അറബ്-ഇതര രാജ്യങ്ങളിൽ സ്വീകാര്യത ലഭിക്കുമെന്ന് കരുതി വായിൽ വെള്ളമൂറി കിനാവ് കണ്ട് വ്യാജ വേഷം സ്വീകരിച്ചതാണ് കാന്തപുരമെന്ന് ലേഖനം ആരോപിച്ചിരുന്നു. കാലങ്ങൾക്ക് മുമ്പ് തുടങ്ങിയ തട്ടിപ്പും വെട്ടിപ്പും അവസാനിപ്പിച്ച്, കുരുട്ടുവിദ്യയൊന്നും കാണിക്കാതെ ഇനിയുള്ള കാലം നന്നായി ജീവിക്കണമെന്നും സമസ്ത ഉപദേശിച്ചിരുന്നു. ഇങ്ങനെ കേരളത്തിൽ തർക്കം മുറുകുമ്പോഴാണ് അജ്‌മേർ ദർഗയിൽ കാന്തപുരത്തെ ക്ഷണിച്ച് ആദരിക്കുന്നത്. ഇതോടെ ഗ്രാന്റ് മുഫ്തിയെന്ന പദവിയുടെ മഹത്വമാകും കാന്തപുരത്തിന്റെ അനുയായികൾ ചർച്ചയാക്കുക.

രാജ്യത്തെ ഗ്രാന്റ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്ക് ആശംസ അർപ്പിച്ച് സംസ്ഥാന സർക്കാർ രംഗത്ത് വന്നിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു പണ്ഡിതന് ഈ പദവി ലഭിച്ചത് സംസ്ഥാനത്തിനാകെ ആഹ്ലാദം പകരുന്ന കാര്യമാണെന്നും കാന്തപുരത്തിന് കോഴിക്കോട് വെച്ച് നൽകിയ പൗരസ്വീകരണത്തിൽ മന്ത്രി ടി.പി രാമകൃഷണൻ പറഞ്ഞു. ഇന്ത്യൻ മുസ്ലീങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മതവിധികൾ പുറപ്പെടുവിക്കാനും രാജ്യത്തെ സുന്നി മുസ്ലിങ്ങളെ പ്രതിനിധാനം ചെയ്യാനുമുള്ള ഉന്നത ബഹുമതിയായ ഗ്രാന്റ് മുഫ്തിയായി കാന്തപുരത്തെ തെരഞ്ഞെടുത്തതിൽ നമ്മുടെ നാടിനും ജനങ്ങൾക്കാകെയും വലിയ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാനിൽ നിന്നും ആദരവ് എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP