Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സീറ്റുകൾ കുത്തി കീറി വാരിയിട്ട് കൂട്ടിയിട്ടതിനു ശേഷം തീപ്പെട്ടി ഉരച്ചുതീവച്ചു; തീ ആളിപ്പടരുന്നതിനു മുമ്പ് റെയിൽവെ ട്രാക്കിലൂടെ ഇറങ്ങിയോടി; കണ്ണൂരിൽ ട്രെയിൻ തീവെപ്പുകേസ് പ്രതിയെ കൊണ്ടുതെളിവെടുപ്പ് നടത്തി പൊലീസ്

സീറ്റുകൾ കുത്തി കീറി വാരിയിട്ട് കൂട്ടിയിട്ടതിനു ശേഷം തീപ്പെട്ടി ഉരച്ചുതീവച്ചു;  തീ ആളിപ്പടരുന്നതിനു മുമ്പ് റെയിൽവെ ട്രാക്കിലൂടെ ഇറങ്ങിയോടി; കണ്ണൂരിൽ ട്രെയിൻ തീവെപ്പുകേസ് പ്രതിയെ കൊണ്ടുതെളിവെടുപ്പ് നടത്തി പൊലീസ്

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ നഗരത്തെ ഞെട്ടിച്ച ട്രെയിൻ തീവയ്‌പ്പു കേസിലെ പ്രതിയെയും കൊണ്ടു പൊലിസ് തെളിവെടുപ്പ് നടത്തി. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ എട്ടാം യാർഡിൽ നിർത്തിയിട്ട ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിന്റെ ബോഗികൾക്ക് തീവെച്ച കേസിലെ പ്രതിയായ കൊൽക്കത്ത 24 ഫർഗാന സ്വദേശി പ്രസോൺജിത്ത് സിക്തറുമായി പൊലീസ് വ്യാഴാഴ്‌ച്ച വൈകുന്നേരം നാലുമണിയോടെ ഒരുമണിക്കൂറോളം കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ചു തെളിവെടുപ്പ് നടത്തിയത്.

കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തിച്ച പ്രതിയെയും കൊണ്ടു ബോഗികളിലും റെയിൽവെ സ്റ്റേഷൻ പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ, ടൗൺ പൊലിസ് ഇൻസ്പെക്ടർ പി. എം ബിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് കനത്ത സുരക്ഷാസന്നാഹങ്ങളോടെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രസോൺജിത്ത് സിക്തറിനെ കോടതിയിൽ അപേക്ഷ നൽകിയതിനു ശേഷമാണ് പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസം റിമാൻഡിലുള്ള പ്രതിയെ പൊലിസ് തിരിച്ചറിയൽ പരേഡിന്വിധേയനാക്കിയിരുന്നു. കണ്ണൂർ സ്പെഷ്യൽ സബ്കജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽകേസിലെ പ്രധാനസാക്ഷിയായ ബി.പി.സി. എൽ ജീവനക്കാരൻ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ് നടത്തിയത്. ഇതിനു ശേഷമാണ് പ്രതിയെ പൊലിസ് ജുഡീഷ്യൽ കസ്റ്റഡിയിൽനിന്നും തെളിവെടുപ്പിനായി വാങ്ങിയത്.

ഭിക്ഷാടനത്തെ പൊലിസും യാത്രക്കാരും എതിർത്ത വൈരാഗ്യവും കയ്യിൽ പണമില്ലാത്തതിന്റെ നിരാശയിലുമാണ് ട്രെയിനിന് തീവെച്ചതെന്നു പ്രതിയായ പ്രിസോൺജിത്ത് പൊലിസിന് മൊഴിനൽകിയിരുന്നു. സംഭവത്തിലെ തീവ്രവാദ ബന്ധമില്ലെന്ന് നേരത്തെ പൊലിസ് വ്യക്തമാക്കിയിരുന്നു. തലശേരിയിൽ നിന്നും നടന്നു വന്ന പ്രസോൺജിത്ത് കണ്ണൂരിലെത്തുകയും മൂന്നു ദിവസം തങ്ങിയതിനു ശേഷം ഭിക്ഷാടനം നടത്താൻ അനുവദിക്കാത്തതിന്റെ വൈരാഗ്യത്തിൽ ബോഗിയുടെ ചില്ല് കല്ലുകൊണ്ടു തകർത്തതിനു ശേഷം അകത്തുകയറി സീറ്റുകൾ വലിച്ചു കുത്തിക്കീറി തീവെച്ചുവെന്നാണ് കേസ്.

തെളിവെടുപ്പിന്റെ ഭാഗമായി പ്രതി പ്രസോൺജിത്ത് തീ വച്ചതെങ്ങനെയെന്ന കാര്യം പൊലിസിനോട് ബോഗിയിൽ കയറിയതിനു ശേഷം വിശദീകരിച്ചു. തീപ്പെട്ടി ഉരച്ചാണ് തീവെച്ചതെന്നാണ് ഇയാൾ പറഞ്ഞത്. സീറ്റുകൾ കുത്തികീറി വാരിയിട്ട് കൂട്ടിയിട്ടതിനു ശേഷം തീവയ്ക്കുകയായിരുന്നുവെന്നാണ് മൊഴി. തീ ആളിപ്പടരുന്നതിനു മുൻപെ റെയിൽവെ ട്രാക്കിലൂടെ ഇറങ്ങിയോടിയതായും ഇയാൾ പറഞ്ഞു. കണ്ണൂരിലെ ട്രെയിൻ തീവയ്‌പ്പിനു ശേഷം ആർ.പി. എഫ് റെയിൽവെ സ്റ്റേഷനിൽ സുരക്ഷാക്രമീകരണങ്ങൾ അതീവ ശക്തമാക്കിയിരിക്കുകയാണ്. സംശയാസ്പദമായ സാഹചര്യത്തിൽ അസമയങ്ങളിൽ റെയിൽവെ സ്റ്റേഷനുകളിൽ കാണുന്നവരെ കസ്റ്റഡിയിലെടുക്കുകയും ഭിക്ഷാടകരെ നീക്കം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP