Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നൂറിലേറെ പ്രശ്‌ന സാധ്യതാ ബൂത്തുകൾ; തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; പാനൂർ സ്‌ഫോടന പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകൾക്ക് കനത്ത സുരക്ഷ; ചില ബൂത്തുകളിൽ ബാരിക്കേഡ് ഉയർത്തും; കേന്ദ്ര സേനയെ വിന്യസിക്കും

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നൂറിലേറെ പ്രശ്‌ന സാധ്യതാ ബൂത്തുകൾ; തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; പാനൂർ സ്‌ഫോടന പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകൾക്ക് കനത്ത സുരക്ഷ; ചില ബൂത്തുകളിൽ ബാരിക്കേഡ് ഉയർത്തും; കേന്ദ്ര സേനയെ വിന്യസിക്കും

അനീഷ് കുമാർ

കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് വന്നതോടെ ക്രമീകരണങ്ങളും സുരക്ഷയും ശക്തമാക്കി. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പാർട്ടി ഗ്രാമങ്ങളിലെ പ്രദേശങ്ങളിലെ ബൂത്തുകളിൽ വോട്ടെടുപ്പിൽ പ്രശ്‌നസാധ്യതയുണ്ടന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയത്.

തലശേരി താലൂക്കിലെ പാനൂർ മൂളിയത്തോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് വോട്ടെടുപ്പിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്ക് മുൻപെ പുതിയ റിപ്പോർട്ട് പുറത്തുവന്നത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ 320 ബൂത്തുകളിൽ വോട്ടെടുപ്പിൽ പ്രശ്ന സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറയുവ്വത്.

വടകര പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന തലശേരി താലൂക്കിലെ പാനൂർ മൂളിയത്തോട് ബോംബ് നിർമ്മാണത്തിനിടെ ഒരാൾ മരിച്ച സംഭവം തിരഞ്ഞടുപ്പിൽ കൂടുതൽ ജാഗ്രത പാലിക്കാൻ പൊലിസിന് പ്രേരണയായിട്ടുണ്ട്. പോളിങ് സ്റ്റേഷനുകൾക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇക്കുറി ഏർപ്പെടുത്തിയിട്ടുള്ളത്.

അതീവസുരക്ഷ പ്രശ്നങ്ങളുള്ള ബൂത്തുകളിൽ ബാരിക്കേഡ് കെട്ടി അർധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. കള്ളവോട്ടും സംഘർഷവും തടയാൻ സി ആർ പിഎഫും ദ്രുതകർമ സേനയും കണ്ണൂരിൽ എത്തിയിട്ടുണ്ട്.
കണ്ണൂർ, വടകര, കാസർകോട് ലോക്സഭ മണ്ഡലങ്ങളിലെ ചില നിയമസഭ മണ്ഡലങ്ങളിലാണ് അതിപ്രശ്ന സാധ്യത ബൂത്തുകൾ ഉള്ളത്. കണ്ണൂർ ജില്ലയിലെ മലയോരത്തെ 34 ബൂത്തുകൾ മാവോവാദി ഭീഷണിയും നേരിടുന്നുണ്ട്.

വടകര ലോക്സഭ മണ്ഡലത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ തളിപ്പറമ്പ്, പേരാവൂർ, ഇരിക്കൂർ, കാസർകോട് മണ്ഡലത്തിലെ പയ്യന്നൂർ മണ്ഡലങ്ങളിലാണ് പ്രശ്ന സാധ്യത ബൂത്തുകൾ. ഇവിടങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന് രണ്ട് കമ്പനി സി ആർ പി എഫും രണ്ട് കമ്പനി ദ്രുതകർമ സേനയും ജില്ലയിലെത്തിയിട്ടുണ്ട് ലോക്കൽ പൊലീസുമായി ചേർന്ന് ഇവർ റൂട്ട് മാർച്ച് നടത്തിയിട്ടുണ്ട്.

കർണാടക പൊലീസിന്റെ മൂന്ന് കമ്പനി പൊലീസും സ്ഥലത്തെത്തി. ദ്രുതകർമസേനയുടെ 831 സേനാംഗങ്ങൾ പിലാത്തറയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കേന്ദ്ര സായുധ പൊലീസിന്റെ 91 അംഗ സംഘം മാവോവാദി സാന്നിധ്യ മേഖലയായ ആറളത്തെത്തി. ഐ ടി ബി പി പൊലീസ് കമ്പനിയുടെ 86 പേരടങ്ങുന്ന സംഘവും ജില്ലയിലെത്തിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ രണ്ടു നാൾ മുൻപ് കൂടുതൽ കേന്ദ്ര സേന കണ്ണൂരിലെത്തിയേക്കും. തലശേരി താലൂക്കിലെ രാഷ്ട്രീയാ അതിക്രമ കേസുകളിൽ പ്രതികളായ ഗുണ്ടാ സംഘങ്ങളിലെ ഭൂരിഭാഗം പേരെ പൊലിസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് ഇവർ വീണ്ടും നാട്ടിലെത്താതിരിക്കാനുള്ള പഴുതടച്ച പരിശോധനയാണ് പൊലിസ് നടത്തി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP