Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

കണ്ണൂരിൽ കളി ഇനി വേറെ ലെവൽ; ന്യൂനപക്ഷ സംഘടനാ നേതാക്കളെ സന്ദർശിച്ചു വോട്ടു തേടി എം വി ജയരാജൻ; മൃദുസമീപനമുള്ള സമസ്തയുടെ ചായ് വ് നിർണായകം; മുസ്ലിം ലീഗ് വോട്ടു ചോർത്താൻ കരുനീക്കവുമായി സിപിഎം

കണ്ണൂരിൽ കളി ഇനി വേറെ ലെവൽ; ന്യൂനപക്ഷ സംഘടനാ നേതാക്കളെ സന്ദർശിച്ചു വോട്ടു തേടി എം വി ജയരാജൻ; മൃദുസമീപനമുള്ള സമസ്തയുടെ ചായ് വ് നിർണായകം; മുസ്ലിം ലീഗ് വോട്ടു ചോർത്താൻ കരുനീക്കവുമായി സിപിഎം

അനീഷ് കുമാർ

 കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ സാമുദായിക വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചു എൽ.ഡി.എഫ് സ്ഥാനാർത്ഥി എം വിജയരാജൻ. സകല തെരഞ്ഞെടുപ്പ് പ്രചരണങ്ങളും മാറ്റിവെച്ചുകൊണ്ടു ജയരാജൻ, അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെയും സന്ദർശിച്ചു പിൻതുണ അഭ്യർത്ഥിച്ചു. കാരന്തൂർ മർക്കസിലെത്തിയാണ് കാന്തപുരത്തെ കണ്ടത്. എടവണ്ണപ്പാറ മുണ്ടക്കുളത്തെ ജാമിഅ ജലാലിയ്യ അറബിക് കോളേജിലായിരുന്നു ജിഫ്രി തങ്ങളുമായുള്ള കൂടിക്കാഴ്‌ച്ച നടത്തിയത്.

തികച്ചും സൗഹൃദപരമായിരുന്നു സന്ദർശനമെന്ന് എം വി ജയരാജൻ പറഞ്ഞു. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലത്ത് അവ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

എ.പി. വിഭാഗം സുന്നികളുടെ ആത്മീയാചാര്യനായ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ പൊതുവെ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കാന്തപുരം ഇടതുസ്ഥാനാർത്ഥികളെയാണ് പിൻതുണച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ സാഹചര്യത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ കാരന്തൂർ മർക്സിൽ കാന്തപുരത്തെ സന്ദർശിച്ചു പിൻതുണ തേടിയത്. മതനിരപേക്ഷ മൂല്യങ്ങൾ തകർക്കപ്പെടുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മതനിരപേക്ഷത ഉൾപ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ ഇടതുപക്ഷത്തിന് സാധിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കുന്നവരാണ് ഇത്തവണ പാർലമെന്റിൽ എത്തേണ്ടത്. ഇടതുപക്ഷ നിലപാടിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും കാന്തപുരം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ടാൽ പാർലമെന്റിനകത്തും മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത ഇടപെടുമെന്നും ജനകീയ വിഷയങ്ങൾക്ക് മുൻപിൽ നിശബ്ദനാകാൻ കഴിയില്ലെന്നും എം.വി ജയരാജൻ കാന്തപുരത്തിന് ഉറപ്പു നൽകി. ഏകദേശം ഒരു മണിക്കൂറോളം കൂടിക്കാഴ്‌ച്ച നടത്തിയാണ് ഇരുവരും പിരിഞ്ഞത്. ഇതേ സമയം മുസ്ലിംലീഗുമായി അകൽച്ചയിലായ സമസ്തയുമായി കൂടിക്കാഴ്‌ച്ച നടത്തിയത് രാഷ്ട്രീയ പരമായ കരുനീക്കമായാണ് വിലയിരുത്തുന്നത്.

കേന്ദ്രത്തിലും കേരളത്തിലും ഇടതുപക്ഷത്തോടു മൃദുസമീപനമാണ് സമസ്ത കഴിഞ്ഞ കുറച്ചുകാലമായി സ്വീകരിച്ചുവരുന്നത്. കണ്ണൂരിൽ അതിശക്തമായ വോട്ടുബാങ്കുള്ള സമസ്തയുടെ പിന്തുണയോടെ കണ്ണൂരിലെ മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ നിന്നും വോട്ടുചോർത്താനാണ് എൽ. ഡി. എഫ് ലക്ഷ്യമിടുന്നത്. മുസ്ലിം ലീഗുമായുള്ള അഭിപ്രായഭിന്നത ശക്തമായ സാഹചര്യത്തിൽ സമസ്ത ഇടതുപക്ഷത്തോട്ടു ചാഞ്ഞാൽ കണ്ണൂർ ഉൾപ്പടെയുള്ള പലമണ്ഡലങ്ങളും എൽ. ഡി. എഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. വരുംദിവസങ്ങളിൽ ഇസ്ലാം മതവിഭാഗത്തിലെ മറ്റു സംഘടനകളമായും എൽ. ഡി. എഫ് സ്ഥാനാർത്ഥി കൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് വിവരം. എന്നാൽ എസ്. ഡി.പി. ഐ, വെൽഫെയർ പാർട്ടി എന്നീ സംഘടനകൾ യു.ഡി. എഫിനെയും പി.ഡി.പി ഇടതുപക്ഷത്തെയുമാണ് പിൻതുണയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP