Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുമാസത്തെ വരുമാനമായി ലഭിക്കുന്നത് മൂന്നര കോടി രൂപ മാത്രം! സുരക്ഷക്കായി നിയോഗിച്ച സിഐഎസ്എഫുകാർക്ക് സാലറിയായി മാത്രം വേണം പ്രതിമാസം 2.85 കോടി; ബാങ്കിൽ പലിശ അടയ്‌ക്കേണ്ടത് 7.5 കോടി; ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും പരിഗണിക്കുമ്പോൾ പ്രതിമാസ നഷ്ടം പത്ത് കോടിയോളം രൂപ; വിരലിൽ എണ്ണാവുന്ന അന്താരാഷ്ട്ര സർവീസുകൾ മാത്രമെങ്കിലും സ്വർണക്കടത്തുകരുടെ സ്വർഗ്ഗം; കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ആറ് മാസം പിന്നിടുമ്പോഴുള്ള പ്രോഗ്രസ് റിപ്പോർട്ട് ഇങ്ങനെ

ഒരുമാസത്തെ വരുമാനമായി ലഭിക്കുന്നത് മൂന്നര കോടി രൂപ മാത്രം! സുരക്ഷക്കായി നിയോഗിച്ച സിഐഎസ്എഫുകാർക്ക് സാലറിയായി മാത്രം വേണം പ്രതിമാസം 2.85 കോടി; ബാങ്കിൽ പലിശ അടയ്‌ക്കേണ്ടത് 7.5 കോടി; ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും പരിഗണിക്കുമ്പോൾ പ്രതിമാസ നഷ്ടം പത്ത് കോടിയോളം രൂപ; വിരലിൽ എണ്ണാവുന്ന അന്താരാഷ്ട്ര സർവീസുകൾ മാത്രമെങ്കിലും സ്വർണക്കടത്തുകരുടെ സ്വർഗ്ഗം; കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ആറ് മാസം പിന്നിടുമ്പോഴുള്ള പ്രോഗ്രസ് റിപ്പോർട്ട് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഉത്തര മലബാറിന്റെ സ്വപ്‌ന പദ്ധതിയാണ് കണ്ണൂർ വിമാനത്താവളം. ഉദ്ഘാടനം തുടങ്ങി ആറ് മാസം പിന്നിടുമ്പോൾ കണ്ണൂർ വിമാനത്താവളം പതിയ വച്ചടി കയറി വരുന്നേയുള്ളൂ. ഓരോ സംവിധാനങ്ങളും ഏർപ്പെടുത്തി വരുന്നതേയുള്ളൂ ഈ വിമാനത്താവളത്തിൽ. എന്നാൽ, തിവുപോലെ സ്വർണ്ണക്കടത്തുകാരുടെ ഇഷ്ടകേന്ദ്രമായി മാറിയ എയർപോർട്ടാണ് കണ്ണൂരിലേത്. വിരലിൽ എണ്ണാവുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ മാത്രമേയുള്ളൂ എങ്കിലും സ്വർണ്ണക്കടത്തുകാർ ഈ വിമാനത്താവളത്തെ കേന്ദ്രമാക്കുന്നത് വിമാനത്താവള അധികാരികളുടെ ഒത്താശയോടെ ആണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ദോഹ, ദുബായ്, അബുദാബി, മസ്‌ക്കറ്റ്, കുവൈത്ത്, ഷാർജ എന്നിവിടങ്ങളിലേക്ക് മാത്രമാണ് നിലവിൽ കണ്ണൂരിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ. അടുത്തുള്ള മാസങ്ങളിൽ യൂറോപ്പിലേക്ക് അടക്കം സർവീസുകൾ ആരംഭിക്കാനുമിരിക്കയാണ്. ഇതോടെ വിമാനത്താവളത്തിന്റെ വരുമാനം വർദ്ധിക്കുമെന്നുമുള്ള പ്രതീക്ഷയുണ്ട്. എന്നാൽ, സ്വർണക്കടത്തുകാരുടെ കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറുന്നത് അത്ര ആശാവഹമായ കാര്യമല്ല. അബുദാബിയിൽ നിന്നും ദുബായിൽ നിന്നുമുള്ള പല പ്രമുഖർക്കും വിമാനത്താവളത്തിൽ ഓഹരി അടക്കം കൈവശം വെക്കുന്നവരാണ്. ഇവരിൽ ചിലർക്ക് സ്വർണ്ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

സ്വർണ്ണക്കടത്തുകാരെ സഹായിക്കുന്ന ചിലർ കണ്ണൂർ വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നു എന്ന സൂചനയുമുണ്ട്. സ്വർണ്ണക്കടത്ത് പിടിക്കപ്പടെുന്ന സംഭവങ്ങൾ കുറച്ചു മാത്രമേയൂള്ളൂ. പിടിക്കപ്പെടാതെ സുരക്ഷിതമായി സ്വർണ്ണക്കടത്ത് വിമാനത്താവളം വഴി നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. സ്വർണക്കടത്തുകാരുടെ മാഫിയാ കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറുന്നു എന്ന ചീത്തപ്പേരാണ് ഇപ്പോൾ കിയാലിനുള്ളത്. അതേസമയം നിലവിലെ സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ വരുമാനത്തിൽ അടക്കം ആശങ്കയുണ്ട്.

നിലവിൽ വിമാനത്താവളം പ്രവർത്തിക്കുന്നത് പത്ത് കോടിയോളം രൂപ പ്രതിമാസ നഷ്ടത്തിലാണ്. വിമാന സർവീസുകളിൽ നിന്നും മറ്റുമായി 3.5 കോടി രൂപ മാത്രമാണ് പ്രതമാസം വരുമാനം ലഭിക്കുന്നത്. ചെലവാകട്ടെ ഇതിന്റെ മൂന്നിരട്ടിയും. സ്വർണ്ണക്കടത്തു സംഭവങ്ങൾ വർദ്ധിക്കുമ്പോഴും സിഐഎസ്എഫിന് ശമ്പള ഇനത്തിൽ നൽകുന്നത് 2.85 കോടി രൂപയാണ്. ബാങ്കിൽ പലിശ ഇനത്തിൽ 7.5 കോടിയും നൽകണം. കെ എസ് ഇബി ബില്ലായി ഒരു കോടി രൂപയും കിയാൽ സ്റ്റാഫിന്റെ ശമ്പള ഇനത്തിൽ 75 ലക്ഷം ചെലവാകും. ഹൗസ് കീപ്പിംഗിനും മറ്റു ചെലവ്ക്കുമായും ചെലവാക്കുന്നത് കോടികളാണ്. 13 കോടിയോളം രൂപയാണ് പ്രതിമാസം കിയാലിനായി ചെലവാക്കുന്നത്.

നിലവിലെ നഷ്ടക്കണക്ക മറികടക്കണെങ്കിൽ മികച്ച മാനേജ്‌മെന്റ് വൈദഗ്ധ്യം വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, കഴിവുള്ളവരെ തഴഞ്ഞ് വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് തലത്തിൽ സിപിഎമ്മിന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയ അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇവരെ കൊണ്ട് എങ്ങനെ വിമാനത്താവളത്തെ ലാഭകരമാക്കി മാറ്റാമെന്ന ആശങ്കയും ശക്തമാണ്. ഇവരുടെ കെടുകാര്യസ്ഥതക്കെതിരെ ചില ഉദ്യോഗസ്ഥരിലും പ്രതിഷേധമുണ്ട്.

പ്രവർത്തനം തുടങ്ങി ആറുമാസം പിന്നിടുമ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിലു അത് ലാഭകരമായ നിലയിലേക്ക് മാറിയിട്ടില്ല. ഏപ്രിലിൽ 1,41,372 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. പ്രവർത്തനം തുടങ്ങിയ ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 31,264 മാത്രമായിരുന്നു. ഡിസംബറിൽ ആകെ വിമാനസർവീസുകൾ 235 ആയിരുന്നത് ഇപ്പോൾ 1250 ആയും വർധിച്ചു.

ആഭ്യന്തരയാത്രക്കാരാണ് കണ്ണൂർ വിമാനത്താവളത്തിൽ കൂടുതലായി എത്തുന്നത്. ഏപ്രിലിൽ 81,036 ആഭ്യന്തരയാത്രക്കാരും 60,336 അന്താരാഷ്ട്ര യാത്രക്കാരുമാണ് വിമാനത്താവളം ഉപയോഗിച്ചത്. 853 ആഭ്യന്തരസർവീസുകളും 366 അന്താരാഷ്ട്രസർവീസുകളുമാണ് കഴിഞ്ഞമാസം കണ്ണൂരിൽനിന്ന് നടത്തിയത്.

വിമാനക്കമ്പനികളുടെ വേനൽക്കാല ഷെഡ്യൂൾ നിലവിൽവന്ന ഏപ്രിൽ മുതൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. മാർച്ചിൽ ആകെ 837 സർവീസുകളുണ്ടായിരുന്നത് 1250 ആയി വർധിച്ചു. 558 ആഭ്യന്തരസർവീസുകളും 249 അന്താരാഷ്ട്രസർവീസുകളുമാണ് മാർച്ചിൽ നടത്തിയത്. പ്രവർത്തനം തുടങ്ങിയ ഡിസംബറിൽ 130 ആഭ്യന്തരസർവീസുകളും 91 അന്താരാഷ്ട്രസർവീസുകളുമാണ് നടത്തിയത്.

മാർച്ചിൽ 83,572 യാത്രക്കാരുണ്ടായിരുന്നതാണ് ഏപ്രിലിൽ ഒന്നരലക്ഷത്തോളമായത്. എയർഇന്ത്യയടക്കം കൂടുതൽ കമ്പനികൾ വന്നതും പല സ്ഥലങ്ങളിലേക്കും അധികസർവീസുകൾ തുടങ്ങിയതുമാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം. എയർഇന്ത്യ എക്സ്‌പ്രസ്, ഇൻഡിഗോ, ഗോ എയർ തുടങ്ങിയ കമ്പനികൾ അന്താരാഷ്ട്ര സർവീസുകളുൾപ്പെടെ കൂടുതൽ സർവീസുകൾക്ക് തയ്യാറെടുക്കുകയാണ്. ഇതെല്ലാം കൂടിയാകുമ്പോൾ വിമാനത്താവളം മികച്ച നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ ആകുമെന്നാണ് പ്രതീക്ഷ. കാർഗോ സർവീസ് അടക്കമുള്ളവ വിപുലമാക്കിയാൽ മാത്രമേ കിയാലിന്റെ വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP