Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാർജയ്ക്കുള്ള വിമാനം വൈകിയത് ഒമ്പത് മണിക്കൂർ; പുലർച്ചെ അഞ്ചുമുതൽ യാത്രക്കാർ പട്ടിണി; റിയാദ് ബഹ്‌റിൻ ഫ്‌ളൈറ്റുകളും മണിക്കൂറുകൾ വൈകി; റീഷെഡ്യൂൾ ചെയ്ത ഫ്‌ളൈറ്റുകൾ അറിയാതെ വിമാനത്താവളത്തിൽ കുടുങ്ങുമ്പോൾ ബഹളം കൂട്ടി യാത്രക്കാർ; സ്വപ്‌നം യാഥാർഥ്യമായ സന്തോഷം മായും മുമ്പേ കണ്ണൂർ എയർപോർട്ടിൽ നിന്ന് ദുരിതകഥകൾ; സാങ്കേതിക പിഴവിനെ പഴിചാരി അധികൃതർ

ഷാർജയ്ക്കുള്ള വിമാനം വൈകിയത് ഒമ്പത് മണിക്കൂർ; പുലർച്ചെ അഞ്ചുമുതൽ യാത്രക്കാർ പട്ടിണി; റിയാദ് ബഹ്‌റിൻ ഫ്‌ളൈറ്റുകളും മണിക്കൂറുകൾ വൈകി; റീഷെഡ്യൂൾ ചെയ്ത ഫ്‌ളൈറ്റുകൾ അറിയാതെ വിമാനത്താവളത്തിൽ കുടുങ്ങുമ്പോൾ ബഹളം കൂട്ടി യാത്രക്കാർ; സ്വപ്‌നം യാഥാർഥ്യമായ സന്തോഷം മായും മുമ്പേ കണ്ണൂർ എയർപോർട്ടിൽ നിന്ന് ദുരിതകഥകൾ; സാങ്കേതിക പിഴവിനെ പഴിചാരി അധികൃതർ

രഞ്ജിത്ത് ബാബു

കണ്ണൂർ:ഏറെ പ്രതീക്ഷയോടെ വ്യോമയാന യാത്രികർ കണ്ട കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇപ്പോൾ ദുരിത കഥകളുടെ പ്രവാഹം. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി എയർ ഇന്ത്യാ എക്സപ്രസ്സിന്റെ വിമാനങ്ങൾ വൈകിയത് യാത്രക്കാർക്ക് കടുത്ത ദുരിതമായി മാറി. കഴിഞ്ഞ ദിവസം രാവിലെ ഷാർജയിലേക്കുള്ള സർവ്വീസിന് ചെക്ക്-ഇൻ ആരംഭിച്ചത് ഉച്ചക്ക് ഒരുമണിക്കാണ്. ഒമ്പത് മണിക്കൂർ വൈകിയാണ് ഈ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. അതിരാവിലെ അഞ്ച് മണിമുതൽ എത്തിയ യാത്രക്കാർക്ക് മണിക്കൂറുകളോളം പട്ടിണി കിടക്കേണ്ടിയും വന്നു. സ്ത്രീകളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നത്. യാത്രക്കാർ ബഹളം വച്ചതോടെ വിമാന കമ്പനി ഭക്ഷണം എത്തിക്കുകയായിരുന്നു.

റിയാദ്, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നും എത്തേണ്ട വിമാനങ്ങളും മണിക്കൂറുകൾ വൈകി. വൈകീട്ട് 6.45 ന് പുറപ്പെടേണ്ട മസ്‌ക്കറ്റിലേക്കുള്ള വിമാനം രാത്രി 10.50 നാണ് പുറപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രി കണ്ണൂരിലേക്കെത്തേണ്ട വിമാനം ഞായറാഴ്ച ഉച്ചക്ക് 2.50 നാണ് എത്തിച്ചേർന്നത്. സാങ്കേതിക തകരാർ കാരണം ശനിയാഴ്ച രണ്ട് സർവ്വീസുകൾ വൈകിയതിനാലാണ് തുടർ ദിവസങ്ങളിലെ വിമാന സർവ്വീസുകൾ താളം തെറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. വിമാന യാത്രികർക്ക് മാത്രമല്ല അവരെ യാത്രയയക്കാൻ എത്തുന്നവർക്കും തിരിച്ച് വീട്ടിലെത്തിക്കുന്നവർക്കും കണ്ണൂർ വിമാനത്താവളം വിലങ്ങ് തടിയാവുകയാണ്. വിമാന യാത്രാ സമയം മുൻകൂട്ടി റി-ഷെഡ്യൂൾ ചെയ്യുന്നുണ്ടെങ്കിലും യാത്രക്കാരിലധികം പേരും അതറിയുന്നില്ലെന്നാണ് ആരോപണം.

എന്താണ് കണ്ണൂർ വിമാനത്താവളത്തിന്റെ സാങ്കേതിക പിഴവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളം സജ്ജമായിട്ട് മാസങ്ങളായിട്ടും അത് പരിഹരിക്കാൻ കഴിയാത്തത് യാത്രക്കാരെ വലക്കുകയാണ്. വെയിൽ, മഴ, കാറ്റ്, ആർദ്രത, അന്തരീക്ഷ ഊഷ്മാവ് എന്നിവ രേഖപ്പെടുത്തിയുള്ള പരിശോധനയും ഇവിടെ നേരത്തെ നടത്തിയിരുന്നു. ഐ. എൽ.എസ്. കാലിബ്രേഷൻ, ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജർ പരിശോധന എന്നിവയെല്ലാം ഇവിടെ നിരവധി തവണ നടത്തിയിരുന്നു. തുടർന്നാണ് വിമാനത്താവളത്തിന് അംഗീകാരം നൽകിയത്. കണ്ണൂർ എയർപോർട്ട് പ്രവർത്തന ക്ഷമമായതോടെ ഓരോ മാസവും യാത്രക്കാരുടെ എണ്ണം കൂടുക്കൂടി വരികയാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഏപ്രിൽ മാസം 1,41,426 യാത്രികർ കണ്ണൂർ വിമാനത്താവളം വഴി വരികയും പോവുകയും ചെയ്തു. ഇന്ത്യയിലെ വ്യോമയാന മേഖല കൃത്യമായ വളർച്ച നേരിടാത്ത സമയത്തും കണ്ണൂർ വിമാനത്താവളം യാത്രികരുടെ കാര്യത്തിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സമയ നിഷ്ട പാലിക്കാത്ത വിധം വിമാനങ്ങളുടെ വരവും പോക്കും കണ്ണൂരിനെ കളങ്കം ചാർത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ആഴ്ചകൾക്കകം അത് പ്രവർത്തനക്ഷമമാകും. ടൂറിസം മേഖലയിലും യാത്രാ ഇനത്തിലും വരുമാനം പ്രതീക്ഷിക്കുന്ന വിമാനത്താവളത്തിന് സമയനിഷ്ടയുടെ കാര്യത്തിൽ കൃത്യത പാലിക്കാനായില്ലെങ്കിൽ കനത്ത തിരിച്ചടിയാകും. കണ്ണൂർ ജില്ലയിലെ മാത്രമല്ല കാസർഗോഡ്, കോഴിക്കോട് ജില്ലകളിലേയും കർണ്ണാടകത്തിലെ കുടക് ,മൈസൂർ ജില്ലകളിലേയും യാത്രികരെക്കൂടി ആകർഷിച്ച് കൊണ്ടുവരണമങ്കിൽ സമയനിഷ്ടയും ഉത്തരവാദിത്വവും കൃത്യമായി പരിഗണിക്കേണ്ടതുണ്ട്. ഇപ്പോൾ സംഭവിക്കുന്ന ദുരിത കഥകൾ ആവർത്തിക്കാതിരിക്കാൻ വിമാനത്താവള അധികാരികൾ അടിയന്തിരമായി ശ്രദ്ധ ചെലുത്തേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP