ശൈത്യകാല സമയക്രമത്തിനേക്കാളും സർവ്വീസുകളിൽ 12% വർദ്ധനവ് വേനൽക്കാലത്ത്; വരാണസിയിലേക്കും നേരിട്ടുള്ള ഫ്ളൈറ്റ്; ആഴ്ചയിൽ ദുബായിലേക്ക് 14 സർവ്വീസ് എന്നുള്ളത് 28 ആയി കൂടും; കോവിഡിന്റെ മാന്ദ്യത മാറുന്നു; കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം; മൂർഖൻപറമ്പിലേക്ക് യാത്രക്കാർ വീണ്ടുമെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ഈ വർഷത്തെ വേനൽക്കാല സമയക്രമം വിമാന കമ്പനികൾ പുറത്തിറക്കിയപ്പോൾ കണ്ണൂർ മൂർഖൻപറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ. ശീതകാല സമയക്രമത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 239 സർവ്വീസുകളാണ് നടത്തിയിരുന്നതെങ്കിൽ വേനൽക്കാല സമയക്രമത്തിൽ ഇത് 268 സർവ്വീസുകളായി ഉയർന്നു.
കോവിഡിന്റെ മാന്ദ്യതക്ക് ശേഷം പതിയെ വിമാനത്താവളത്തിലെ ഫ്ളൈറ്റുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നു എന്നത് ശുഭ സൂചകമാണ്. ശൈത്യകാല സമയക്രമത്തിനേക്കാളും 12% വർദ്ധനവ് വേനൽക്കാല സമയക്രമത്തിൽ ഉണ്ട്. കഴിഞ്ഞ വേനൽക്കാല സമയക്രമത്തേക്കാളും 15% വർദ്ധനവ് ഈ വർഷം വേനൽക്കാല സമയക്രമത്തിൽ ഉണ്ടായിട്ടുണ്ട്. വേനൽക്കാല സമയക്രമത്തിൽ ആഭ്യന്തര സർവ്വീസുകളിൽ ആഴ്ചയിൽ 142 സർവ്വീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ശീതകാല സർവ്വീസുകളെക്കാളും 20% കൂടുതലാണ്. കഴിഞ്ഞ വേനൽക്കാല സമയക്രമത്തേക്കാളും 24% വർദ്ധനവാണ് ആഭ്യന്തര സർവ്വീസുകളിൽ കാണുന്നത്.
ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ടുള്ള ഫ്ളൈറ്റ് വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരാണസിയിലേക്കും കൂടി വിമാന സർവ്വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരിൽ നിന്ന് വിമാന സർവ്വീസ് ഉണ്ടാകും. ഇതിൽ തെക്കേ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളും ഉൾപ്പെടും. ബാംഗ്ളൂർ, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, വരാണസി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആഭ്യന്തര സർവ്വീസ് നടത്തുന്നത്.
കൂടാതെ അഗർത്തല, അഹമ്മദാബാദ്, അമൃത്സർ, ഭുവനേശ്വർ, ഗുവാഹത്തി, ഇൻഡോർ, ചാണ്ഡിഗഡ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മധുര, നാഗ്പൂർ, പാറ്റ്ന, പോർട്ട് ബ്ളെയർ, പൂനൈ, റായ്പൂർ, റാഞ്ചി, സൂററ്റ്, തൃച്ചി, വിസാഗ് തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും കണക്ഷൻ സർവ്വീസുകൾ ഉണ്ട്. ഇൻഡിഗോ എയർലൈൻ ആണ് ഏറ്റവും കൂടുതൽ സർവ്വീസ് നടത്തുന്നത്. ആഴ്ചയിൽ 114 സർവ്വീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അവരുടെ ശീതകാല സമയക്രമത്തെ താരതമ്യം ചെയ്യുമ്പോൾ 33% വർദ്ധനവാണ്.
ബാംഗ്ളൂരിലേക്കും മുംബൈയിലേക്കും ഓരോ ഫ്ളൈറ്റുകൾ കൂടുതലായി ഇൻഡിഗോ എയർലൈൻസ് വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നിലവിൽ ആഴ്ചയിൽ ബാംഗ്ളൂരിലേക്കുള്ള 30 സർവ്വീസ് 44 ആയി വർദ്ധിപ്പിക്കും. ഗോ ഫസ്റ്റും ഇൻഡിഗോ എയർലൈൻസും മുംബൈയിലേക്ക് ദിവസവും വിമാന സർവ്വീസ് നടത്തുന്നതോടു കൂടി ആഴ്ചയിൽ മുംബൈയിലേക്കുള്ള 14 സർവ്വീസ് 28 സർവ്വീസ് ആയി വർദ്ധിപ്പിക്കും. ആഴ്ചയിൽ 126 അന്താരാഷ്ട്ര സർവ്വീസുകളാണ് വേനൽക്കാല സമയക്രമത്തിൽ ആരംഭിക്കുന്നത്.
കോവിഡിനു മുമ്പുള്ള യാത്രക്കാരുടെയും ഫ്ളൈറ്റുകളുടെയും അത്ര തന്നെ എണ്ണം ഇതോടു കൂടി കൈവരിക്കാൻ സാധിക്കും. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും മിഡിൽ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനൽ ഷെഡ്യൂളിൽ ഫ്ളൈറ്റുകൾ ഉണ്ട്. ബഹ്റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്കറ്റ്, ദമാം, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്ളൈറ്റുകൾ ഉണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്ളൈറ്റുകളും ഉണ്ട്.
ആഴ്ചയിൽ 70 സർവ്വീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് അന്താരാഷ്ട്ര സർവ്വീസുകളിൽ ഏറ്റവും മുന്നിൽ. എയർ ഇന്ത്യ എക്സ്പ്രസ് വേനൽക്കാല സമയക്രമത്തിൽ ദുബായിലേക്ക് ദിവസ സർവ്വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയിൽ ദുബായിലേക്ക് 14 സർവ്വീസ് എന്നുള്ളത് 28 ആയി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനൽക്കാല സമയക്രമത്തിൽ ഫ്ളൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്ലി സർവ്വീസ് നടത്തും. മസ്കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സർവ്വീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് ദോഹയിലേക്കുള്ള സർവ്വീസ് ദിവസേനയാക്കും.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവ്വീസുകൾ നടത്താൻ പോകുന്ന വിമാനങ്ങളുടെ എണ്ണം:
അബുദാബി -24
ബഹ്റൈൻ-2
ദമാം-4
ദോഹ-24
ദുബായ്-28
ജിദ്ദ-4
കുവൈറ്റ്-10
മസ്കറ്റ്-12
റിയാദ്-4
ഷാർജ-14
വ്യോമയാന രംഗം കുറച്ചു വർഷങ്ങളിലായി പുരോഗതിയുടെ പാതയിലാണ്. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം ഉണ്ടാക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള വിമാന സർവ്വീസ് വർദ്ധിപ്പിക്കുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തിയത് യാത്രക്കാരുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് ഉണ്ടാക്കാൻ സാധിച്ചു.
കണ്ണൂർ വിമാനത്താവളം വ്യത്യസ്തങ്ങളായ വിമാന കമ്പനികളുമായി ആശാവഹമായ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സർവ്വീസ് തുടങ്ങുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ലക്നൗ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് വിമാന സർവ്വീസ് തുടങ്ങുന്നതിനെക്കുറിച്ചുമാണ് ചർച്ചകൾ പുരോഗമിച്ചു വരുന്നത്.
ഇതോടൊപ്പം മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനും വിമാന കമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തി വരികയാണ്. ഈ കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ വരും മാസങ്ങൾ കണ്ണൂർ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യാശ നൽകുന്നതും നിർണ്ണായക വളർച്ച സൂചിപ്പിക്കുന്നതുമായ മാസങ്ങളാണ്.
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ആറു വയസുകാരി മകളെ പിതാവ് വെട്ടിക്കൊന്നത് മദ്യലഹരിയിൽ; അമ്മയുടെ മാതാപിതാക്കളെ കാണാൻ നക്ഷത്ര വാശിപിടിച്ചത് പ്രകോപനമായി; മകളെ മഴുകൊണ്ട് വെട്ടി കൊലപാതകം; സോഫയിൽ ഒരുവശം ചരിഞ്ഞുകിടക്കുന്ന ചേതനയറ്റ കുഞ്ഞു ശരീരം കണ്ട് വാവിട്ടു നിലവിളിച്ചു സ്ത്രീകൾ; പുന്നമൂട് ഗ്രാമത്തിന് കണ്ണീരായി നക്ഷത്ര മോൾ
- ആറു വയസുകാരിയായ മകളെ പിതാവ് ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച്; ബഹളം കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ; പുറത്തേക്കോടിയ സുനന്ദയെയും പിന്തുടർന്നെത്തി ആക്രമിച്ചു; സമീപവാസികളെയും മഴു കാട്ടി ഭീഷണിപ്പെടുത്തി; മാവേലിക്കരയെ നടുക്കി അരുംകൊല
- പിണറായി - മോദി സംഭാഷണം മിമിക്രിയാക്കി കയ്യടി നേടിയ അതുല്യ കലാകാരൻ; 'വിക്രം' സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി; കാറപകടത്തിൽ മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത് മുഖത്ത്; ഒമ്പതു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ പൂർത്തിയായി; ബിനു അടിമാലിയുടെ ആരോഗ്യനിലയിലും പുരോഗതി
- പ്രതിച്ഛായ മാറ്റിവെച്ച് മുഖ്യമന്ത്രിയെ സംരക്ഷിക്കാനുള്ള റിയാസിന്റെ നിർദ്ദേശം നടപ്പിലാക്കാൻ പാർട്ടി; സഹമന്ത്രിമാരെ ശകാരിച്ച നടപടി അച്ചടക്ക ലംഘനമായി കാണാതെ ഗോവിന്ദൻ മാഷും; ആ തുറന്നടി പാർട്ടിയിലും സർക്കാരിലും റിയാസ് കൂടുതൽ സ്വാധീനം ഉറപ്പിച്ചതിന്റെ ലക്ഷണമായി കണ്ട് നേതാക്കളും; കുടുംബ രാഷ്ട്രീയം കത്തിച്ച് പ്രതിപക്ഷവും
- എംഡിഎംഎയുമായി യുവ നടനും സുഹൃത്തും പിടിയിൽ; ലഹരി വാങ്ങാൻ പണം ഇല്ലാതെ വന്നതോടെ കടത്തുകാരായെന്ന് യുവാക്കൾ
- എം കെ സ്റ്റാലിനിൽ നിന്നും ഉദയനിധിയിലേക്കുള്ള ഡിഎംകെയിലെ അധികാര കൈമാറ്റത്തിന് വെല്ലുവിളി വിജയ്! രജനീകാന്ത് രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയദളപതി; നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിപാടികളുമായി വിജയ് മക്കൾ ഇയക്കം; വെല്ലുവിളി തമിഴകത്തെ സ്റ്റാലിൻ വാഴ്ച്ചയ്ക്ക്
- ഗിൽഡ മുലകൊടുത്തപ്പോൾ എം പിമാർ അങ്ങോട്ട് നോക്കി കൈയടിച്ചു; ഇറ്റാലിയൻ പാർലമെന്റിൽ ചരിത്രം തിരുത്തിയത് വനിത എം പി; സ്ത്രീകൾക്ക് മുലയൂട്ടാൻ അനുമതി നൽകിയ നിയമത്തിന് ശേഷം ആദ്യത്തെ മുലയൂട്ടൽ ആഘോഷമാക്കി ഇറ്റാലിയൻ പാർലമെന്റ്
- മെസ്സിയുടെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും റൊണാൾഡോക്ക് പിന്നാലെ അനേകം സൂപ്പർ താരങ്ങൾ സൗദിയിലെക്കെത്തും; സ്വപനം കാണാൻ കഴിയാത്ത ആഡംബര വസതിയും കോടികളുടെ വാച്ചും ഇട്ടുമൂടാൻ പറ്റുന്ന ശമ്പളവും വാഗ്ദാനം ചെയ്ത് സൗദി രംഗത്ത്
- 'എന്നാലും എന്റെ വിദ്യേ' എന്ന് പി.കെ ശ്രീമതിയുടെ പോസ്റ്റ്; ഫേസ്ബുക്ക് പോസ്റ്റ് എത്തിയത് വ്യാജ സർട്ടിഫിക്കറ്റുമായി മുൻ എസ്എഫ്ഐ നേതാവ് ജോലി നേടിയ വിഷയത്തിൽ വിവാദം മുറുകവേ; പിന്നാലെ ശ്രീമതി ടീച്ചർ വിദ്യയ്ക്ക് പുരസ്ക്കാരം സമ്മാനിക്കുന്ന ചിത്രം കുത്തിപ്പൊക്കി കോൺഗ്രസുകാരും
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്