Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും

നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ''നഴ്സ്സ്, ലാബ് ടെക്‌നിഷ്യൻ, അറ്റെന്റർ ഇവരൊന്നും മെഡിക്കൽ ഫീൽഡിൽ ഒരു ഉണ്ടയുമല്ല എന്നത് സമൂഹം ചിലപ്പോഴൊക്കെ മറക്കുന്നു''-കണ്ണൻ സി അമേരിക്ക എന്ന ഫെസ് ബുക്ക് പ്രൊഫൈലിൽ നിന്നുള്ള വീഡിയോ ആണിത്. മെഡിക്കൽ രംഗത്തുള്ള നേഴ്‌സുമാരേയും ലാ്ബ് ടെക്‌നീഷ്യന്മാരേയും അറ്റൻഡർമാരേയും അപമാനിക്കുന്ന വീഡിയോ. ഇതിനെതിരെ നേഴ്‌സിങ് സംഘടനകൾ പൊലീസിന് പരാതിയും നൽകി കഴിഞ്ഞു. നേഴ്‌സുമേരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും തീർത്തും ഇകഴ്‌ത്തി കെട്ടുന്നതാണ് ഈ വീഡിയോ. തനിക്ക് ആരോടും എതിർപ്പില്ലെന്ന് പറഞ്ഞ് കണ്ണൻ സി അമേരിക്ക നടത്തുന്ന ഈ വീഡിയോ കോവിഡുകാലത്ത് ജീവൻ മറന്ന് രോഗികൾക്കൊപ്പം കഷ്ടപ്പെടുന്നവരെ അപമാനിക്കൽ തന്നെയാണ്.

സമൂഹം അർഹതപ്പെട്ടവർക്ക് അംഗീകരാം നൽകുന്നില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് കണ്ണന്റെ വീഡിയോ. ഇതിന് ഉദാഹരണമാണ് മെഡിക്കൽ ഫീൽഡിൽ നേഴ്‌സുമാർക്ക് കിട്ടുന്ന പരിഗണന. ഡോക്ടർമാരുടെ കഷ്ടപ്പാടിനെ ആരും കാണുന്നില്ലെന്ന തരത്തിലാണ് വീഡിയോ. വിദേശത്ത് ആരും മക്കളെ നേഴ്‌സിങ് പഠിപ്പിക്കില്ല. അത്രയും കൊള്ളരുതാത്ത ജോലിയാണ് നേഴ്‌സെന്ന് വ്യാഖ്യാനിച്ചാണ് വീഡിയോ. ലാബ് ടെക്‌നീഷ്യന്മാരുടെ വിചാരം ജനിതക എൻജിനിയർമാരാണെന്നും ആശുപത്രികളിൽ അറ്റൻഡർമാർ പ്രവർത്തിക്കുന്നത് ഐഎഎസുകാരെ പോലെയാണെന്നും കുറ്റപ്പെടുത്തുന്നു.

നേഴസുമാരെ വെറുതെ പൊക്കി പിടിക്കുകയാണ്. രോഗികളുടെ രോഗം കണ്ടെത്തുന്നതും മരന്ന് എന്തുകൊടുക്കണമെന്ന് തീരുമാനിക്കുന്നതും ഡോക്ടറാണ്. എത്ര അളവിൽ മരുന്ന് കൊടുക്കണമെന്നും ഡോക്ടർ പറയുന്നു. ഇത് എടുത്തു നൽകുന്നവർ മാത്രമാണ് നേഴ്‌സുമാർ. എന്നിട്ടും കൊറോണക്കാലത്ത് നേഴ്‌സുമാരെ അരിയും പൂവും ഇട്ട് സ്വീകരിക്കുന്നു. വലിയ വിദ്യാഭ്യാസം ഇല്ലാത്തവരാണ് നേഴ്‌സുമാർ. ഡോക്ടർമാരും പൊരി വെയിലത്ത് ജോലിയെടുക്കുന്ന പൊലീസുകാരും കൊറോണക്കാലത്ത് വലിയ സേവനങ്ങൾ നടത്തുന്നു. ഇതൊന്നും കാണാതെ വെറുതെ നേഴ്‌സുമാരെ പുകഴ്‌ത്തുന്നുവെന്ന കുറ്റപ്പെടുത്തലും പരിഹാസവുമാണ് വീഡിയോയിലുള്ളത്.

ആർക്കും അറ്റൻഡറാകാം. ആശുപത്രിയിൽ പോയി തൂക്കുക, കക്കൂസ് കഴുകുക, ഛർദ്ദിൽ വാരുക എന്നിവയാണ് ചെയ്യുന്നത്. അവർക്കും അനാവശ്യമായ പ്രോത്സാഹനം നൽകുന്നുവെന്നാണ് കണ്ണന്റെ പരിഭവം. നേഴ്‌സുമാരെ സേവനത്തിന്റെ മാലാഖമാർ എന്നു പറയുന്നു. ചുരുങ്ങിയ ചെലവിൽ ആർക്കും നേഴ്‌സിങ് പഠിക്കും. സ്വകാര്യ കോളേജുകൾ ഏറെയുണ്ട്. ഈ സ്വകാര്യ കോളേജ് മാനേജ്‌മെന്റിന്റെ പരസ്യമായിരുന്നു സേവനത്തിന്റെ മാലാഖമാരാകാൻ പഠിക്കാം എന്നത്. ഈ പരസ്യവാചകത്തെ ഇപ്പോഴും അറിവില്ലായ്മ കൊണ്ട് പൊക്കി കൊണ്ടു നടക്കുന്നു-വീഡിയോയിൽ കുറ്റപ്പെടുത്തുന്നു.

ഡോക്ടർ എഴുതി കൊടുക്കുന്ന കുറുപ്പടി നോക്കി മരുന്ന് എടുത്തു കൊടുക്കുന്ന വെറും ഹെൽപ്പർ മാത്രമാണ് നേഴ്‌സ് എന്നാണ് വ്യാഖ്യാനിക്കൽ. അധികം വിദ്യാഭ്യാസമൊന്നും അവർക്കില്ല. നേഴ്‌സും ലാബ് ടെക്‌നീഷ്യനും അറ്റൻഡറും വലിയ തസ്തികയെന്നാണ് ഏവരും കരുതുന്ന്. അവർ തമ്പുരാന്മാരോ തമ്പുരാട്ടിമാരോ അല്ല. അവർ പഠിച്ചത് ശാസ്ത്രത്തിന്റെ മറ്റേ അറ്റത്തിന്റെ സംഭവമാണെന്ന് പലരും കരുതുന്നു. ആതുര സേവനത്തിന്റെ മാലാഖമാർ എന്നത് കച്ചവടത്തിന്റെ ഭാഗമായുള്ള പരസ്യം മാത്രം.

പ്ലസ് ടു കഴിഞ്ഞാൽ ജനറൽ നേഴ്‌സിങ് പഠിക്കാം. കൂടുതൽ പഠിച്ച് അദ്ധ്യാപകരും മറ്റും ആകാൻ പറ്റില്ലെന്ന് ഉറപ്പായവരാണ് ഇത് പഠിക്കാൻ പോകുന്നത്. വിദേശത്ത് ജോലി സാധ്യതയുണ്ട്. ഇതിന് കാരണം വിദേശത്ത് ആരും മക്കളെ ഈ കോഴ്‌സിന് വിടില്ല. വിദേശ ജോലി മോഹിച്ച് പലരും നേഴ്‌സിങ് പഠിക്കുന്നു. പാവാട വിസയ്ക്കായി ഇവരെ കെട്ടുന്നവരുമുണ്ട്. അങ്ങനെ വിദേശത്തെ അടിമപ്പണിയാണ് അവർ ചെയ്യുന്നത്. അതുകൊണ്ടാണ് വിദേശത്ത് എത്തുന്ന നേഴ്‌സുമാർ ആരും നാട്ടിലേക്ക് തിരിച്ചു വരാത്തതുമെന്ന് തെറ്റിധരിപ്പിക്കൽ വീഡിയോയിൽ വിശദീകരിക്കുന്നു,

പ്രസവ വാർഡിൽ മാലാഖമാരാണ് നേഴ്‌സുമാരെന്ന് പറയുന്നു. അമ്മ മയങ്ങി കിടക്കുമ്പോൾ കുട്ടിയെ എടുക്കുന്നത് നേഴ്‌സുമാരാണെന്നും പറയുന്നു. എന്നാൽ അത് സത്യമല്ലെന്നും ഡോക്ടർമാരാണ് കുട്ടിയെ എടുക്കുന്നതെന്നും കളിയാക്കുന്നു. ഈ സാഹചര്യത്തിലാണ് നേഴ്‌സിങ് അസോസിയേഷനുകൾ പരാതിയുമായി എത്തുന്നത്.

കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യമെമ്പാടുമുള്ള നേഴ്‌സുമാർ രാപകൽ വിശ്രമമില്ലാതെ പ്രവർത്തിക്കുയാണ്. ഈ ഘട്ടത്തിലാണ് കണ്ണൻ സി അമേരിക്ക എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെ നേഴ്‌സുമാരേയും ആരോഗ്യ പ്രവർത്തകരേയും അവരുടെ കുടുംബങ്ങളേയും അപമാനിക്കും വിധം വീഡിയോ പബ്ലിഷ് ചെയ്യുന്നതെന്നാണ് കേരളാ നേഴ്‌സിങ് യൂണിയൻ ഡിജിപിക്ക് നൽകിയ പരാതിയിലുള്ളത്.

കോവിഡിൽ മുന്നണി പോരാളികളായ നേഴ്‌സുമാരെ ഉൾപ്പെടെ അപമാനിക്കുന്ന പോസ്റ്റുകൾ ഇനി പബ്ലിഷ് ചെയ്യാത്ത തരത്തിൽ സൈബർ നിയമം അനുസരിച്ച് നടപടികൾ എടുക്കണമെന്നാണ് ആവശ്യം. പത്തനംതിട്ട പൊലീസിന് ഇന്ത്യൻ നേഴ്‌സസ് യൂണിയനും പരാതി നൽകിയിട്ടുണ്ട്. സ്വന്തം ജീവൻ പണം വച്ച് ജോലിയിൽ സന്നിദ്ധരായി പ്രതിഫല ഇച്ഛയില്ലാതെ ആരോഗ്യ മേഖലയുടെ നെടുംതൂണുകളായ നേഴ്‌സുമാരെ അപമാനിക്കുന്നതാണ് വീഡിയോ എന്നാണ് അവരുടെ പരാതി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP