Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാരത്തിൽ എത്തുന്നതോടെ പെരുമാറുന്നത് പ്രത്യയശാസ്ത്ര മൂല്യങ്ങൾ മറന്ന്; കാലോചിതമായ പരിഷ്‌കരണത്തിന് തയ്യാറായില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തിരിച്ച് വരവുണ്ടാകില്ല; സമ്പൂർണ സാക്ഷരതയുണ്ടെങ്കിലും ലിംഗവിവേചനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം; ഇടതിനെ എടുത്തുടുത്ത് കനയ്യയുടെ പ്രസംഗം കേരളത്തിൽ

അധികാരത്തിൽ എത്തുന്നതോടെ പെരുമാറുന്നത് പ്രത്യയശാസ്ത്ര മൂല്യങ്ങൾ മറന്ന്; കാലോചിതമായ പരിഷ്‌കരണത്തിന് തയ്യാറായില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തിരിച്ച് വരവുണ്ടാകില്ല; സമ്പൂർണ സാക്ഷരതയുണ്ടെങ്കിലും ലിംഗവിവേചനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം; ഇടതിനെ എടുത്തുടുത്ത് കനയ്യയുടെ പ്രസംഗം കേരളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ഇടത് പക്ഷത്തെ രൂക്ഷമായി വിമർശിച്ച് സിപിഐയുടെ യുവ നേതാവ് കനയ്യകുമാർ. അധികാരത്തിലെത്തുന്നതോടെ ഇടത് പക്ഷം പലപ്പോഴും പ്രത്യശാസ്ത്ര മൂല്യങ്ങൾ മറന്ന പെരുമാറുന്നു എന്നായിരുന്നു ജെൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റിന്റെ വിമർശനം. വർഗീയ ശക്തികളെ അധിാകരത്തിലെത്തിക്കാൻ സഹായിക്കുന്നത് ഈ നിലപാടുകളാണ് എന്നും പാലക്കാട് ചിറ്റൂരിൽ പാഞ്ചജന്യം ലൈബ്രറി സംഘടിപ്പിച്ച സംവാദപരിപാടിയിൽ അദ്ദേഹം പറഞ്ഞു.

കാലോചിതമായ പരിഷ്‌കരണത്തിന് തയ്യാറാകാത്ത ഇടതുപക്ഷത്തിന്റെ നയവ്യതിയാനങ്ങളെ കനയ്യകുമാർ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ഇടത് പാർട്ടികൾ അധികാരത്തിലേറുമ്പോൾ പ്രത്യയ ശാസ്ത്രത്തിൽനിന്ന് നിന്ന് അകന്നുപോയതാണ് ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾക്ക് അടിത്തറയിട്ടത്. എല്ലാത്തരം ജനവിഭാഗങ്ങളെയും ഉൾക്കൊണ്ട് ഇടതുപാർട്ടികൾ അടിത്തറ വിപൂലീകരിക്കണം. കാലോചിതമായ പരിഷ്‌കാരമില്ലാതെ ഇടതിന് തിരിച്ചുവരവ് സാധ്യമല്ലെന്നും കനയ്യ പറഞ്ഞു. നേതാക്കളിലേക്ക് കേന്ദ്രീകരിക്കപ്പെടേണ്ടതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. സമ്പൂർണ്ണ സാക്ഷരത കൈവരിച്ചെങ്കിലും ലിംഗവിവേചനം ഏറ്റവും കൂടുതലുള്ള ഇടമാണ് കേരളമെന്നും കനയ്യ പറഞ്ഞു.

ഇടത് പക്ഷത്തിന്റെ യുവ നേതാവായ കനയ്യകുമാർ കേരളത്തിൽ എത്തി ഇടതുപക്ഷത്തിനെതിരെ നടത്തിയ വിമർശനങ്ങൾക്ക് ഏറെ രാഷ്ട്രീയ പ്രസക്തിയാണുള്ളത്. പാർട്ടി നേതൃത്വം കാലനുസൃതമായ മാറ്റങ്ങളെ ഉൾക്കൊള്ളുന്നില്ല എന്ന വിമർശനം കനയ്യ നേരത്തേയും ഉയർത്തിയിരുന്നു. കൊല്ലത്ത് നടന്ന പാർട്ടി കോൺഗ്രസിൽ പോലും പാർട്ടിയുടെ നിലവിലെ നിലപാടുകൾക്കെതിരെ ശക്തമായ ഭാഷയിലായിരുന്നു കനയ്യയുടെ വിമർശനം.

സിപിഐ കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യയായെന്നാണ് കനയ്യകുമാർ പാർട്ടി കോൺഗ്രസിൽ അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ബന്ധത്തെ കുറിച്ച് നടത്തിയ ചർച്ചക്കിടെയായിരുന്നു കനയ്യ ഇങ്ങനെ വിശേഷിപ്പിച്ചത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിലവിലെ നേതൃത്വം പരാജപ്പെട്ടു. കോൺഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതിനല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ശക്തിപ്പെടുന്നത് അനുസരിച്ച് കോൺഗ്രസ് പാർട്ടിയെ തേടി വരണം. ഇക്കാര്യത്തിൽ വ്യക്തയില്ലാത്ത കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യയായി സിപിഐ എന്നും കനയ്യകുമാർ പറഞ്ഞു.

2016 ഫെബ്രുവരിയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായിരിക്കെ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ നടന്ന പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യയെ അറസ്റ്റ് ചെയ്തിരുന്നു. ദേശവിരുദ്ധ മുദ്രവാക്യമുയർത്തി എന്നതായിരുന്നു പരാതി. എന്നാൽ കനയ്യകുമാറിനെതിരെ തെളിവായി നൽകിയ വീഡിയോ വ്യാജമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.

ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ കനയ്യകുമാർ രാജ്യത്തെ ഇടത് പക്ഷത്തിന്റെ ആകെ നേതാവായാണ് പരിഗണിക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യമാറ്റങ്ങൾ എന്ന വിഷയത്തിലാണ് കനയ്യകുമാർ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയായി ബീഹാറിൽ നിന്നും മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. നിലവിൽ എഐഎസ്എഫിന്റെയും സിപിഐയുടെയും ദേശീയ കൗൺസിൽ അംഗമാണ് കനയ്യകുമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP