Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഒരുമാസത്തിലേറെയായി അനധികൃതമായി ജോലിക്കെത്താതിരുന്നിട്ടും പൊലീസ് അകമ്പടിയോടെ വീണ്ടും ജോലിക്കെത്തിയ കനകദുർഗയെ തിരികെ കയറ്റി അധികൃതർ; ആക്രമണം ഭയന്ന് അങ്ങാടിപ്പുറത്തെ സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ സ്ഥലംമാറ്റവും നൽകി; വൻ പൊലീസ് സന്നാഹത്തോടൊപ്പം എത്തിയ കനകദുർഗ വീട്ടിലേക്ക് പോയതും പൊലീസ് അകമ്പടിയിൽ; വീട്ടിൽ കയറാനാവാതെ കനകദുർഗ ജോലിക്ക് പോകുന്നത് മന്ത്രിയെ പോലെ

ഒരുമാസത്തിലേറെയായി അനധികൃതമായി ജോലിക്കെത്താതിരുന്നിട്ടും പൊലീസ് അകമ്പടിയോടെ വീണ്ടും ജോലിക്കെത്തിയ കനകദുർഗയെ തിരികെ കയറ്റി അധികൃതർ; ആക്രമണം ഭയന്ന് അങ്ങാടിപ്പുറത്തെ സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ സ്ഥലംമാറ്റവും നൽകി; വൻ പൊലീസ് സന്നാഹത്തോടൊപ്പം എത്തിയ കനകദുർഗ വീട്ടിലേക്ക് പോയതും പൊലീസ് അകമ്പടിയിൽ;  വീട്ടിൽ കയറാനാവാതെ കനകദുർഗ ജോലിക്ക് പോകുന്നത് മന്ത്രിയെ പോലെ

മറുനാടൻ മലയാളി ബ്യൂറോ

 പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ കനകദുർഗ ഇപ്പോൾ കഴിയുന്നത് വിവിഐപിക്ക് സമാനമായ സുരക്ഷയിലാണ്. സിഐ. അടക്കം 15 പൊലീസുകാരാണ് സംരക്ഷണത്തിനുള്ളത്. രാത്രി ഐ.ജിയുടെ പ്രത്യേക സംഘമാണ് സുരക്ഷയൊരുക്കുന്നത്. അങ്ങാടിപ്പുറത്തെ വീടിനും പൊലീസ് കാവലുണ്ട്. മുഖ്യമന്ത്രിക്ക് പോലും എസ് പി തല സുരക്ഷയാണ് കേരളത്തിൽ ഒരുക്കുന്നത്. അവിടെയാണ് കനകദുർഗയ്ക്ക് ഐജിയുടെ മേൽനോട്ടത്തിലെ സുരക്ഷ.

Stories you may Like

അതിനിട കനത്ത സുരക്ഷയിൽ തന്നെ കനകദുർഗ സപ്ലൈകോ ഡിപ്പോയിൽ ജോലിക്കെത്തി. അങ്ങാടിപ്പുറത്തുള്ള സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിലാണ് ഇന്നലെ രാവിലെ 10.20-ന് ഇവരെത്തിയത്. പെരിന്തൽമണ്ണ വൺസ്റ്റോപ്പ് സംരക്ഷണകേന്ദ്രത്തിൽനിന്നാണ് ഇവർ ഓഫീസിലെത്തിയത്. ശബരിമല ദർശനത്തിന്റെ പേരിൽ കനകദുർഗയ്ക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മുൻകരുതൽ. കനകദുർഗയ്ക്കും ബിന്ദുവിനും മതിയായ സുരക്ഷ നൽകണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശവുമുണ്ട്.

ശബരിമല ദർശനത്തിനുമുൻപ് ആനമങ്ങാട് സപ്ലൈകോ ഔട്ട്ലെറ്റിൽ അസിസ്റ്റന്റ് സെയിൽസ്മാനായിട്ടായിരുന്നു ഇവർ ജോലിചെയ്തിരുന്നത്. എന്നാൽ ഇവിടെ നിരന്തരം ജനസമ്പർക്കമുണ്ടാകുന്ന സ്ഥാപനമായതിനാലും പൊലീസ് സംരക്ഷണം സ്ഥാപനത്തിന്റെ നടത്തിപ്പിന് പ്രയാസമാകുമെന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് മാറ്റിയത്.

സപ്ലൈകോയുടെ സംഭരണകേന്ദ്രമടക്കം പ്രവർത്തിക്കുന്ന ഈ ഓഫീസിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികൾ ഇല്ലെന്നതാണ് ഇവിടേക്കു മാറ്റുന്നതിന് കാരണമെന്നാണ് വിവരം. ഇതേ തസ്തികയിൽ അങ്ങാടിപ്പുറം ഡിപ്പോയിൽ ഒഴിവില്ലെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മാറ്റിയത്. ഒരുമാസത്തിലേറെയായി അവധിയിലായിരുന്്‌ന കനകദുർഗ ഓഫീസിലെത്തിയതോടെ വീണ്ടും അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരുമാസത്തിലേറെ അവധിയിലായിരുന്നതിനാൽ റീജണൽ ഓഫീസറാണ് അവധി അനുവദിക്കേണ്ടത്. ജോലി കഴിയുന്നതുവരെ കനകദുർഗയ്ക്ക് പൊലീസ് സുരക്ഷയൊരുക്കി. ഒന്നാംനിലയിലുള്ള ഓഫീസിനുമുന്നിലും സമീപത്തും വനിതാപൊലീസുകാർ ഉൾപ്പെടെയുള്ളവരെ നിയോഗിച്ചിരുന്നു.പൊലീസ് സംരക്ഷണത്തിൽ ഓഫീസിലെത്തിയ കനകദുർഗയെ കണ്ട് ഡിപ്പോയിലെ മറ്റു തൊഴിലാളികൾ അമ്പരന്നു. വൈകിട്ട് പൊലീസ് സംരക്ഷണത്തിൽതന്നെയാണ് കനകദുർഗ പെരിന്തൽമണ്ണയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മടങ്ങി.

ഭർതൃവീട്ടിലേക്കുള്ള പ്രവേശനത്തിനും കുട്ടികളെ കാണുന്നതിനുമുള്ള അപേക്ഷ പുലാമന്തോൾ ഗ്രാമകോടതി 28-ന് പരിഗണിച്ചങ്കിലു ംഫെബ്രുവരി നാലിലേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യത്തിൽ ഭർത്താവിനും ഭർത്തൃമാതാവിനും ബോധ്യപ്പെടുത്താനുള്ള കാര്യങ്ങൾ രേഖാമൂലം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും അതീവ സുരക്ഷതന്നെ കനകദുർഗയ്ക്കായി ഒരുക്കും.

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജായി എത്തിയ കനകദുർഗ്ഗയെ സർക്കാർ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ആശ്രയകേന്ദ്രത്തിന് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിപ്പിച്ച പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെങ്കിലും അത് ഫലംകാണാഞ്ഞതിനെ തുടർന്നാണ് കനകദുർഗ്ഗയെ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കേസിൽ തീർപ്പാകാതെ വന്നതോടെ അങ്ങാടിപ്പുറം സ്വദേശിനിക്ക് കുറച്ചു ദിവസം കൂടി സർക്കാർ അഭയ കേന്ദ്രത്തിൽ കഴിയേണ്ടി വരുമെന്ന് ഉറപ്പാണ്. ഭർതൃവീട്ടിൽ കയറാൻ അനുവദിക്കണം, കുട്ടിയെ കൂടെ വിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പെരിന്തൽമണ്ണ കോടതിയിൽ നൽകിയ ഹർജി പുലാമന്തോൾ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ഭർത്താവും കുടുംബാംഗങ്ങളും വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് കേസിനും മറ്റും കാരണം. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റാൻ ഭർത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. കോടതി നിർദ്ദേശിച്ചാൽ കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും താമസം മാറ്റി. കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശിച്ചാൽ നിയമപരമായി നേരിടാൻ ആണ് ഇവരുടെയും തീരുമാനം. കനക ദുർഗ സുമതിയമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതി ഇപ്പോഴും നില നിൽക്കുന്നുണ്ട്. അമ്മയെ സംരക്ഷിക്കാൻ മറ്റാരും ഇല്ലെന്നും ഈ സാഹചര്യത്തിൽ കനക ദുർഗയെ ഒപ്പം താമസിപ്പിക്കാൻ സാധിക്കില്ലെന്നും ആണ് കൃഷ്ണനുണ്ണിയുടെ നിലപാട്.

ഭർതൃമാതാവിൽനിന്ന് മർദ്ദനമേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കനകദുർഗ. തിരികെ എത്തിയപ്പോൾ ഭർതൃകുടുംബം ഇവരെ പുറത്താക്കിയെന്നാണ് ആരോപണം. പൊലീസ് സുരക്ഷയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലാണ് കനകദുർഗ്ഗ ഇപ്പോൾ കഴിയുന്നത്. ശബരിമല ദർശനം കഴിഞ്ഞയാഴ്ച പുലർച്ചെ വീട്ടിലത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പരാതി.സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.തുടർന്ന് കനകദുർഗയുടെ പരാതിയെത്തുടർന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിർത്തിയതിനും മർദ്ദിച്ചതിനും ഭർതൃമാതാവിനെതിരേ പൊലീസ് കേസെടുത്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP