Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല ക്ഷേത്രത്തിൽ കയറിയതിൽ അടക്കം ഇതുവരെ ചെയ്ത കാര്യങ്ങളിൽ എനിക്ക് തെറ്റിപോയി എന്നു തോന്നിയിട്ടില്ല; കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു പോയതിനാൽ ഞാൻ കുമ്പസാരിക്കുമെന്ന് കരുതിയാൽ അതും തെറ്റി; വിശ്വാസത്തിന്റെ അന്ധതയിൽ സാധാരണക്കാർ എടുത്ത തെറ്റായ താൽക്കാലിക നിലപാട് മാത്രമാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു തോൽവിക്ക് ഇടയാക്കിയത്: ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് അലമുറയിടുന്ന സഖാക്കളോട് കനകദുർഗ്ഗയ്ക്ക് പറയാനുള്ളത്

ശബരിമല ക്ഷേത്രത്തിൽ കയറിയതിൽ അടക്കം ഇതുവരെ ചെയ്ത കാര്യങ്ങളിൽ എനിക്ക് തെറ്റിപോയി എന്നു തോന്നിയിട്ടില്ല; കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും ഒറ്റപ്പെട്ടു പോയതിനാൽ ഞാൻ കുമ്പസാരിക്കുമെന്ന് കരുതിയാൽ അതും തെറ്റി; വിശ്വാസത്തിന്റെ അന്ധതയിൽ സാധാരണക്കാർ എടുത്ത തെറ്റായ താൽക്കാലിക നിലപാട് മാത്രമാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു തോൽവിക്ക് ഇടയാക്കിയത്: ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് അലമുറയിടുന്ന സഖാക്കളോട് കനകദുർഗ്ഗയ്ക്ക് പറയാനുള്ളത്

ജംഷാദ് മലപ്പുറം

മലപ്പുറം: ശബരിമല യുവതീ പ്രവേശന വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായി മാറിയപ്പോൾ സിപിഎം ഈ പ്രശ്‌നത്തിൽ നിന്നും പിന്നോട്ടു പോകുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഇക്കാര്യം പാർട്ടി ഫോറങ്ങളിൽ തന്നെ പാർട്ടി വ്യക്തമാക്കി കഴിഞ്ഞു. നവോത്ഥാന മതിൽ തീർത്തതിന്റെ അടുത്ത ദിവസമാണ് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചത്. കനകദുർഗ്ഗയും ബിന്ദുവുമാണ് ക്ഷേത്രദർശനം നടത്തിയവരും. ശബരിമല ക്ഷേത്രത്തിൽ കയറിയതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് കനകദുർഗ്ഗ പറയുന്നത്. വിശ്വാസികളടങ്ങുന്ന സാധാരണക്കാരുടെ യാഥാസ്ഥിതികത്വമെന്ന അന്ധതയാൽ തെറ്റായി എടുത്ത താൽക്കാലിക നിലപാട് മാത്രമാണ് ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലമെന്നാാണ് കനകദുർഗയുടെ പക്ഷം. തെറ്റുപറ്റി പോയി, വീഴ്ച പറ്റി പോയി എന്ന് പറയുന്നവരോട് ശബരിമല കയറിയ കനകദുർഗക്ക് പറയാനുള്ളത് ഇതൊക്കെയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 20 ൽ 1 സീറ്റ് കിട്ടിയൊള്ളൂ ഒക്കെ നഷ്ടപെട്ടില്ലെ എന്ന് അപലപിക്കുന്നവരോടും പരിഹസിക്കുന്നവരോടും തനിക്ക് പറയാനുള്ളത് 1997ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് മോഹൻലാൽ തകർത്തഭിനയിച്ച 'ഗുരു' എന്ന സിനിമ മനസ്സിരുത്തി ഒന്നൂടെ കാണണമെന്നാണ്, അന്ധതയാൽ തെറ്റായി എടുത്ത താൽക്കാലിക നിലപാട് മാത്രമാണ് ഇതെന്ന് സിനിമ കണ്ടാൽ വ്യക്തമാകുമെന്നാണ് കനകദുർഗ പറയുന്നത്. ഒരു ജനതക്ക് വേണ്ടി ഇത്രയധികം ആത്മാർത്ഥമായി പ്രവർത്തിച്ച ഈ ഭരണകൂടത്തെ 'ശബരിമല' വിഷയം മാത്രമെടുത്തുവെച്ച് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത് ജനങ്ങൾ അതാണ് മനസ്സിലാവാത്തത്. വ്യക്തിപരമായി പറയട്ടെ ഞാൻ ഇത് വരെ ചെയ്ത കാര്യങ്ങൾ എനിക്ക് തെറ്റി പോയി എന്ന് തോന്നിയിട്ടില്ല.

തോന്നുകയുമില്ല, ഇടതുപക്ഷത്തെ നിരാകരിച്ച വോട്ടർമാരെ പോലെ തന്നെ എന്നെ നിരാകരിച്ച് ,കുടുംബത്ത്വത്തിൽ നിന്നും ബന്ധുത്വത്തിൽ നിന്നും നിഷ്‌കാസിതയാക്കി മനോവീര്യമങ്ങ് ചോർത്തി കളയാമെന്നും ഒറ്റപെടുമ്പോൾ ചെയ്തു പോയതിനെ ചൊല്ലി കുമ്പസരിക്കുമെന്നും വല്ല ധാരണയെങ്കിലും ആർക്കെങ്കിലും ഉണ്ടെങ്കിൽ പ്രിയപ്പെട്ടവരോടടക്കം പറയുകയാണ് എന്നിൽ നിന്നുമത് പ്രതീക്ഷീക്കണ്ട എന്നാണെന്നും കനകദുർഗ പറയുന്നു. കാരണം ഞാൻ ഹിന്ദു സമൂഹത്തിന്റെ എന്നല്ല ഒരു മനുഷ്യ കുഞ്ഞിന്റെയും വിശ്വാസങ്ങളെയോ ആചാരങ്ങളെയോ തകർത്തിട്ടില്ല. അതോടൊപ്പം ഞാനെന്റെ ഈശ്വര വിശ്വാസത്തേയും സ്ത്രീയെന്ന അഭിമാനസത്വത്തേയും ഇത്തിരി പരിഗണിച്ചു അത്ര മാത്രമാണെന്നും കനകദുർഗ പറയുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് കനകദുർഗ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

കനകദുർഗയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ:

തെറ്റി പറ്റി പോയി / വീഴ്ച പറ്റി പോയി എന്ന് പറയുന്നവരോട്..

ലോകസഭ തിരഞ്ഞെടുപ്പിൽ 20 ൽ 1 സീറ്റ് കിട്ടിയൊള്ളു ഒക്കെ നഷ്ടപെട്ടില്ലെ എന്ന് അപലപിക്കുന്നവരോടും പരിഹസിക്കുന്നവരോടും പറയാനുള്ളത് .. 1997ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് മോഹൻലാൽ തകർത്തഭിനയിച്ച 'ഗുരു' എന്ന സിനിമ മനസ്സിരുത്തി ഒന്നൂടെ കാണുന്നത് നല്ലതെന്നാണ്. വിശ്വാസികളടങ്ങുന്ന സാധാരണക്കാരുടെ യാഥാസ്ഥിതികത്വമെന്ന അന്ധതയാൽ തെറ്റായി എടുത്ത താൽക്കാലിക നിലപാട് മാത്രമാണ് ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം.

ഇടതുപക്ഷ ഭരണം നടപ്പിലാക്കിയ എന്തെല്ലാം നല്ല പദ്ധതികൾ .. സാമൂഹിക സേവനങ്ങൾ ... ആരോഗ്യ മേഖലയിലെ .. നിഷ്‌കാമ കർമ്മ പദ്ധതികൾ എന്നിട്ടുമെന്തെ ഒരു ജനതക്ക് വേണ്ടി ഇത്രയധികം ആത്മാർത്ഥമായി പ്രവർത്തിച്ച ഈ ഭരണകൂടത്തെ 'ശബരിമല' വിഷയം മാത്രമെടുത്ത് വച്ച് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത് ജനങ്ങൾ അതാണ് മനസ്സിലാവാത്തത് വ്യക്തിപരമായി പറയട്ടെ ഞാൻ ഇത് വരെ ചെയ്ത കാര്യങ്ങൾ എനിക്ക് തെറ്റി പോയി എന്ന് തോന്നിയിട്ടില്ല. തോന്നുകയുമില്ല
ഇടതുപക്ഷത്തെ നിരാകരിച്ച വോട്ടർമാരെ പോലെ തന്നെ എന്നെ നിരാകരിച്ച് ,കുടുംബത്ത്വത്തിൽ നിന്നും ബന്ധുത്വത്തിൽ നിന്നും നിഷ്‌കാസിതയാക്കി.

മനോവീര്യമങ്ങ് ചോർത്തി കളയാമെന്നും ഒറ്റപെടുമ്പോൾ ചെയ്തു പോയതിനെ ചൊല്ലി കുമ്പസരിക്കുമെന്നും വല്ല ധാരണയെങ്കിലും ആർക്കെങ്കിലും ഉണ്ടെങ്കിൽ പ്രിയപ്പെട്ടവരോടടക്കം പറയുകയാണ് എന്നിൽ നിന്നുമത് പ്രതീക്ഷീക്കണ്ട ..

കാരണം ഞാൻ ഹിന്ദു സമൂഹത്തിന്റെ എന്നല്ല ഒരു മനുഷ്യ കുഞ്ഞിന്റെയും വിശ്വാസങ്ങളെയോ ആചാരങ്ങളെയോ തകർത്തിട്ടില്ല. അതോടൊപ്പം ഞാനെന്റെ ഈശ്വര വിശ്വാസത്തേയും സ്ത്രീയെന്ന അഭിമാനസത്വത്തേയും ഇത്തിരി പരിഗണിച്ചു അത്ര മാത്രം. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ വിശ്വാസം ( ഏതിലുള്ളതാണെങ്കിലും) അത് അയാളെ മാത്രം ബാധിക്കുന്നതും നിലനിൽക്കുന്നത് മാണ്. അത് തകരുകയോ വളരുകയോ വേണമെങ്കിൽ അയാൾ തന്നെ കരുതണം .അതായത് എന്റ അയപ്പൻ/എൻ മഹാദേവൻ/എന്റ ഗുരുവായൂരപ്പൻ ... ഇങ്ങിനെയുള്ള ദൈവങ്ങളെയൊക്കെ ഞാൻ ഇങ്ങിനെയൊക്കെ പൂജിച്ചാലെ, പ്രാർത്ഥിച്ചാലെ ,കാര്യങ്ങൾ ആചരിച്ചാലെ എന്നിൽ സംപ്രീതനാവു ..

എന്ന് കരുതുന്നുണ്ടെങ്കിൽ അതു പോലെ അവനവൻ കാര്യങ്ങൾ കൃത്യമായി നിർവഹിച്ച് ആത്മ തൃപ്തി നേടുക എന്നല്ലാതെ മറ്റുള്ളവൻ കൂടി ഞാൻ ചെയ്യുന്നത് പോലെ മാത്രമേ കാര്യങ്ങൾ ചെയ്യാവൂ എന്ന് പറയുന്നതിലെ ഔചിത്യമെന്താണ് .നമ്മുടെ സൗകര്യങ്ങൾക്കനുസരിച്ച് ,കാല ഗതികൾക്ക് അനുസരിച്ച് .. ദൈനംദിന പല വിധ ആചാരങ്ങളും മൗനസമ്മതത്തോടു കൂടി തന്നെ നാം മാറ്റുന്നുണ്ട് .പിന്നെന്തിനാണ് ചില സാഹചര്യങ്ങളെ ,ചില ന്യൂനപക്ഷങ്ങളെ മാത്രം ആചാരത്തിന്റെ അഴിയാക്കുരുക്കിൽ ശ്വാസം മുട്ടിക്കുന്നു ???

വിശ്വാസി സുഹൃത്ത് ക്കളോട് എനിക്ക് പറയാനുള്ളത് അയപ്പനി ലുള്ള നിങ്ങടെയൊക്കെ അടിയുറച്ച വിശ്വാസമെന്താണ് ശബരിമലയിൽ നിങ്ങൾക്ക് കിട്ടുന്ന ആശ്വാസമെന്താണ് അതെന്ത് തന്നെയായാലും നിങ്ങടെ മനസിലുള്ളത് മാറ്റാർക്കും കവർന്നെടുക്കാനകും നിങ്ങൾ വിചാരിക്കാതെ.

ശാസ്താവിനെ സ്തുതിക്കമ്പോഴും സന്നിധിയിൽ നിങ്ങൾ വിശ്വസിക്കുന്ന ആചാരപ്രകാരം ചെന്ന് നിൽക്കുമ്പോൾ നിങ്ങൾ നിങ്ങളിലേക്ക് ശ്രദ്ധിക്കുമ്പോൾ 'തത്വമസി'യിൽ വിശ്വസിക്കുമ്പോൾ അടുത്ത് നിൽക്കുന്നവനെ / നിൽക്കുന്നവളെകുറിച്ച് നിങ്ങളെന്തിന് ബോധവാനാകണം? അവന്റെ ഉള്ളിലെ വിശ്വസത്തെ കുറിച്ച് ,വേഷഭൂഷാദികളെ കുറിച്ച് .ജാതി മത വർണ്ണ ലിംഗഭേദങ്ങളെ കുറിച്ച് നിങ്ങൾ എന്തിന് ആകുലപ്പെടണം ?? അവനൊ/ അവളൊ നിങ്ങളെ പോലെ തന്നെ അവർക്കനുവദനീയമായ സ്വാതന്ത്യം ഉപയോഗിച്ചു കൊള്ളട്ടെ
സുഹൃത്ത് ക്കളെ ..

വിശ്വസികളാണെങ്കിൽ നിങ്ങൾ ക്ഷേത്ര സന്നിധികളിൽ ചെന്ന് ആക്രോശ സ്വരത്തിൽ നാമജപഹുങ്കാരം മുഴക്കാതെ.. ശാന്തരായി ഒന്ന് ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുത്ത് ഈശ്വരനെ ധ്യാനിച്ച് ഓരോരുത്തരും അവിടെ നിന്ന് മടങ്ങിപോരുകയാണെങ്കിൽ ഇനിയുമിങ്ങനെ ശാന്തസുന്ദരമായ ചൈതന്യ കേന്ദ്രമായ് ശബരിമല കാലാതിവർത്തിയായ് നിലകൊള്ളും എന്നുറപ്പാണ് അതു കൊണ്ട് ആവർത്തിച്ച് പറയട്ടെ വീണ്ടുവിചാരമില്ലാതെ ജനങ്ങൾ സമ്മതിദാനവകാശം ഉപയോഗപെടുത്തി എന്നുള്ളതുകൊണ്ടോ .ചിലപ്പോൾ ഭരണം നഷ്ടപെടുമെന്ന് ള്ളതു കൊണ്ടോ ,കേരളത്തിലെ പുരോഗമന ശയങ്ങൾക്ക് അടിതെറ്റി പോയി വീണുപോയി എന്ന് ഒരു കാലത്തും വിശ്വസിക്കാനാവില്ല ...
കനകദുർഗ്ഗ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP