Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യപ്പ ദർശനം നടത്തി അഭയാർത്ഥിയായി കനകദുർഗ്ഗ! വീട്ടിലേക്ക് കയറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഭർത്താവ്; ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞ് സഹോദരനും; അമ്മായിയമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കനകദുർഗയെ വീട്ടുകാർ കൈവിട്ടതോടെ പെരിന്തൽമണ്ണയിലെ 'വൺ സ്റ്റോപ് സെന്ററിൽ' പ്രവേശിപ്പിച്ച് പൊലീസ്; എടുത്തുചാട്ടത്തിൽ ഭാവി ജീവിതം അവതാളത്തിലായി കനകദുർഗ്ഗ

അയ്യപ്പ ദർശനം നടത്തി അഭയാർത്ഥിയായി കനകദുർഗ്ഗ! വീട്ടിലേക്ക് കയറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് ഭർത്താവ്; ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞ് സഹോദരനും; അമ്മായിയമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കനകദുർഗയെ വീട്ടുകാർ കൈവിട്ടതോടെ പെരിന്തൽമണ്ണയിലെ 'വൺ സ്റ്റോപ് സെന്ററിൽ' പ്രവേശിപ്പിച്ച് പൊലീസ്; എടുത്തുചാട്ടത്തിൽ ഭാവി ജീവിതം അവതാളത്തിലായി കനകദുർഗ്ഗ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ ശേഷം വീട്ടുകാർക്കും നാട്ടുകാർക്കും വേണ്ടാതായ കനകദുർഗ്ഗയുടെ ജീവിതം അഗതിമന്ദിരത്തിൽ. ശബരിമല ദർശനം നടത്തിയ ശേഷം വീട്ടിൽപ്രവേശിപ്പിക്കാൻ ഭർത്താവും വീട്ടുകാരും വിസമ്മതിച്ചതോടെ പെരുവഴിയിലാണ് അവരുടെ ജീവിതം ഇപ്പോൾ. ജീവിതത്തിൽ തീർത്തും ഒറ്റപ്പെട്ടതോടെ കനകദുർഗ്ഗയെ പെരിന്തൽമണ്ണയിലെ 'വൺ സ്‌റ്റോപ് സന്റെറിൽ' പ്രവേശിപ്പിച്ചു. മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പെരിന്തൽമണ്ണയിൽ എത്തിയ കനകദുർഗയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് വിസമ്മതിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകീട്ടെത്തിയ കനകദുർഗയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് കൃഷ്ണനുണ്ണിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. തുടർന്ന് എസ്‌ഐ ടി.എസ്. ബിനു ഇടപെട്ടാണ് 'വൺ സ്‌റ്റോപ് സന്റെറിൽ' രാത്രി വൈകി എത്തിച്ചത്. അതിക്രമത്തിനിരയാകുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും താൽകാലിക സംരക്ഷണവും നിയമബോധവത്കരണവും ലഭ്യമാക്കുന്നതിനുള്ളതാണ് ഈ സെന്റർ.

ആചാര ലംഘനം നടത്തിയെന്ന് ആരോപിച്ച് ശബരിമല ദർശനം നടത്തിയ കനകദുർഗയെ ബന്ധുക്കളും തള്ളികളഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടന്ന അയ്യപ്പമഹാ സംഗമത്തിൽ സംബന്ധിച്ച കനകദുർഗയുടെ സഹോദരൻ സഹോദരിയുടെ ആചാര ലംഘനത്തിന് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. വീട്ടിലേക്ക് വരേണ്ടെന്ന് കനകദുർഗ്ഗയോട് സഹോദരൻ പറയുകയുണ്ടായി. നേരത്തെ അമ്മയിയമ്മയുടെ മർദ്ദനമേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു അവരെ. കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വേളയിൽ കനകദുർഗയെ എംആർഐ സ്‌കാനിങ്ങിനു വിധേയയാക്കിയിരുന്നു.

നേരത്തെ അമ്മായിയമ്മ പട്ടികയ്ക്ക് തലയ്ക്കടിച്ചു എന്നാണ് കനകദുർഗ്ഗ ആരോപിച്ചത്. എന്നാൽ, ഇത് കള്ളക്കഥയാണെന്ന് വീട്ടുകർ പറയുന്നു. ഒരു കൂട്ടുകുടുംബം തന്നെ വളരെ ആരാധനയോട് കണ്ട 70 വയസുള്ള സുമതിയമ്മയെ തള്ളിയിട്ട് കള്ളക്കഥയുണ്ടാക്കി പൊലീസ് കേസിൽ പെടുത്തിയെന്നാണ് ആരോപണം. വയസാം കാലത്ത് അമ്മയെ ഇങ്ങനെ കേസിൽപ്പെടുത്തിയതിനാൽ നാട്ടുകാർക്ക് പോലും അമർഷമുണ്ട്. ഇതോടെ കനകദുർഗ്ഗ വീട്ടുകാരും തള്ളിപ്പറഞ്ഞു.

ശബരിമല ദർശനം നടത്തി കനകദുർഗ അങ്ങാടിപ്പുറത്തെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൈയാങ്കളിയുണ്ടായത്. ഭർതൃമാതാവ് സുമതിയമ്മപട്ടികക്കഷണംകൊണ്ടു തലയ്ക്കടിച്ചെന്ന് ആശുപത്രിയിൽവച്ച് കനകദുർഗ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തത്. അതേസമയം കനകദുർഗ തന്നെ തള്ളിയിട്ട് പരുക്കേൽപ്പിച്ചെന്നാരോപിച്ച് സുമതിയമ്മയും ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പൊലീസ് അന്വേഷിച്ച് കേസെടുത്തത്.വീട്ടിലെത്തിയ തന്നെ അടുക്കളയിൽനിന്നു വന്ന സുമതിയമ്മ പട്ടികകൊണ്ടു തലയ്ക്കടിച്ചെന്നാണ് കനകദുർഗയുടെ മൊഴി. തലകറക്കമുണ്ടായ തന്നെ വീടിനു പുറത്താക്കി വാതിലടച്ചെന്നും അവർ പറഞ്ഞു. വീടിനു കാവലിനായി നിയോഗിച്ചിരുന്ന പൊലീസുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തി. തലയ്ക്കു ക്ഷതമുണ്ടെന്നും ചെവിക്കു പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തിയതോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. മഞ്ചേരിയിൽ ന്യൂറോ സർജൻ ഇല്ലാത്തതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP