Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

നിങ്ങടെ പരിഹാസായുധങ്ങൾക്ക് മൂർച്ച കൂട്ടുന്നതിനനുസരിച്ച് എന്റെ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതേയുള്ളൂ; കരച്ചിലും ചിരിയുമൊക്കെ സാധാരണ മനുഷ്യരുടെ സ്വാഭാവിക വികാരം; അകറ്റി നിർത്തപ്പെട്ട സ്വന്തം കുഞ്ഞുങ്ങളെ ഓർത്ത് ഇടറിപ്പോയ ഒരമ്മയുടെ കണ്ണീരിനെയാണ് അയ്യപ്പന്റെ വിജയമെന്ന് നിങ്ങൾ കരുതുന്നതെങ്കിൽ അതിനെയൊക്കെ എടുത്ത് കുപ്പത്തൊട്ടിയിലിടേണ്ട സമയം കഴിഞ്ഞു; ഇതൊക്കെയാണ് ഭക്തിയെങ്കിൽ ഭ്രാന്ത് പിന്നെന്താണ്? ബിബിസിയിലെ 'കരച്ചിൽ' ആഘോഷിക്കുന്നവരോട് കനകദുർഗ്ഗയ്ക്കും സുഹൃത്തുക്കൾക്കും പറയാനുള്ള

നിങ്ങടെ പരിഹാസായുധങ്ങൾക്ക് മൂർച്ച കൂട്ടുന്നതിനനുസരിച്ച് എന്റെ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതേയുള്ളൂ; കരച്ചിലും ചിരിയുമൊക്കെ സാധാരണ മനുഷ്യരുടെ സ്വാഭാവിക വികാരം; അകറ്റി നിർത്തപ്പെട്ട സ്വന്തം കുഞ്ഞുങ്ങളെ ഓർത്ത് ഇടറിപ്പോയ ഒരമ്മയുടെ കണ്ണീരിനെയാണ് അയ്യപ്പന്റെ വിജയമെന്ന് നിങ്ങൾ കരുതുന്നതെങ്കിൽ അതിനെയൊക്കെ എടുത്ത് കുപ്പത്തൊട്ടിയിലിടേണ്ട സമയം കഴിഞ്ഞു; ഇതൊക്കെയാണ് ഭക്തിയെങ്കിൽ ഭ്രാന്ത് പിന്നെന്താണ്? ബിബിസിയിലെ 'കരച്ചിൽ' ആഘോഷിക്കുന്നവരോട് കനകദുർഗ്ഗയ്ക്കും സുഹൃത്തുക്കൾക്കും പറയാനുള്ള

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിബിസിയുടെ അഭിമുഖത്തിൽ കനക ദുർഗ കരഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് വാർത്തയുമായി. എന്നാൽ ആ കരച്ചിലിൽ ആരും സന്തോഷിക്കേണ്ടതില്ലെന്നാണ് കനക ദുർഗ്ഗ പറയുന്നത്. അമ്മ എന്ന നിലയിൽ മക്കളെ കാണാൻ പറ്റാത്തിന്റെ വിഷമാണ് ആ കരച്ചിൽ. അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്നാണ് സപ്ലൈകോയിലെ ജീവനക്കാരി കൂടിയായ കനക ദുർഗ്ഗ പറയുന്നത്. ശബരിമല ദർശന വിവാദത്തിന് ശേഷം വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിൻ തോലണിഞ്ഞ സുഹൃത്തുക്കളുടെ പ്രചരണങ്ങൾ വിലപോവില്ലെന്നാണ് കനക ദുർഗ്ഗ കുറിക്കുന്നത്. കനക ദുർഗ്ഗയ്ക്ക് അനുകൂലമായി സുഹൃത്തുക്കളും ഫെയ്‌സ് ബുക്ക് പോസ്റ്റുകളുമായി എത്തുന്നുണ്ട്.3

കരച്ചിലും ചിരിയുമൊക്കെ സാധാരണ മനുഷ്യരുടെ സ്വാഭാവിക വികാരമാണ്. അകറ്റി നിർത്തപ്പെട്ട സ്വന്തം കുഞ്ഞുങ്ങളെ ഓർത്ത് ഇടറിപ്പോയ ഒരമ്മയുടെ കണ്ണീരിനെയാണ് അയ്യപ്പന്റെ വിജയമെന്ന് നിങ്ങൾ കരുതുന്നതെങ്കിൽ അതിനെയൊക്കെ എടുത്ത് കുപ്പത്തൊട്ടിയിലിടേണ്ട സമയം കഴിഞ്ഞു. ഇതൊക്കെയാണ് ഭക്തിയെങ്കിൽ ഭ്രാന്ത് പിന്നെന്താണ് ? കനകദുർഗ്ഗയെ കാണുമ്പോഴൊക്കെയും എനിക്ക് സ്വയം ലജ്ജിക്കാനാണ് വിധി കാരണം അവരുടെ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റേയും തീയിൽ ഞാൻ കത്തിപ്പോകുന്ന പോലെ തോന്നിയിട്ടുണ്ട് . തോൽപ്പിക്കാനാവില്ല എന്ന് ഹെമിങ് വേ പറഞ്ഞ ഗണത്തിലാണ് കനകദുർഗ്ഗ . ഇതിനിടക്ക് അവർ കടന്നുപോയിട്ടുള്ള സംഘർഷങ്ങളുടെ ചെറിയൊരംശം പോലും മനസ്സിലക്കാൻ സങ്കിക്ക് കഴിഞ്ഞിരുന്നെങ്കിൽ അവർ സങ്കിയല്ലാതായിത്തീരും . എന്തക്രമവും കാട്ടി അതൊക്കെ അയ്യപ്പന്റെ പണിയാണ് പറഞ്ഞാൽ മതിയല്ലോ ഈ നെറികെട്ട ഭക്ത വർഗ്ഗത്തിന് !-ഇങ്ങനേയും സോഷ്യൽ മീഡിയ ചോദ്യങ്ങൾ ഉന്നയിക്കുന്നു,

എന്നാൽ ഒന്നോർക്കുന്നത് നന്ന് , ലോകത്തെല്ലായിടത്തും മതങ്ങളും അതിന്റെ പ്രാകൃതരീതികളും ചോദ്യങ്ങൾ നേരിട്ട് തകരുകയാണ് . സ്ത്രീകളാണ് എവിടേയും മതത്തിന് വെല്ലുവിളി തീർത്തു കൊണ്ടിരിക്കുന്നത് . അവരെ നേരിടാൻ ആശയപരമായി ഒന്നുമില്ലാത്ത ഭക്ത ഭ്രാന്തരാണ് കല്ലും കൊട്ടത്തേങ്ങയുമായി തെരുവിലിറങ്ങുന്നത് . കനകദുർഗ്ഗയും ബിന്ദു അമ്മിണിയും രഹന ഫാത്തിമയും ലിബിയുമൊക്കെ എടുക്കുന്ന ജീവിത നിലപാടുകൾക്കു മുന്നിൽ പിടുക്ക് വിറച്ചു നിൽകാനേ സങ്കിക്ക് കഴിയൂ. !എന്നും കനകദുർഗ അനുകൂലികൾ കുറിക്കുന്നു. അങ്ങനെ വിശ്വാസികളെ വെല്ലുവിളിക്കുകയാണ് കനകദുർഗ്ഗയും സുഹൃത്തുക്കളും വീണ്ടും. നിരവധി പേരാണ് കനകദുർഗയെ പിന്തുണച്ച് പോസ്റ്റുകൾ ഇടുന്നത്. കനക ദുർഗ എഴുതുന്നു എന്ന പേരിൽ അവരുടെ കുറിപ്പും നിരവധി പേർ ഷെയർ ചെയ്യുന്നു.

വൃശ്ചികം ഒന്ന് പിറന്ന ഞായറാഴ്ച ബിബിസി തമിഴ് പതിപ്പ് പുറത്തു വിട്ട ശബരിമല വിവാദ നായികാ കനകദുർഗെയുടെ ഏറ്റുപറച്ചിലുകൾ ആഘോഷമാക്കുകയാണ് ഇന്ത്യൻ മാധ്യമ ലോകവും സോഷ്യൽ മീഡിയയും. ധീരയും ഉറച്ച നിലപാടുകൾ ഉള്ളവളും എന്ന നിലയിൽ വനിതാ ശാക്തീകരണത്തിന്റെ പ്രതീകമായി വാർത്തകളിൽ നിറഞ്ഞു നിന്നവൾ ബിബിസിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത് ഏറെ ചർച്ചയായി. ഈ സാഹചര്യത്തിലാണ് കനകദുർഗ്ഗ പോസ്റ്റുമായി എത്തുന്നത്. രണ്ട് പോസ്റ്റുകളാണ് വിഷയത്തിൽ ഇട്ടത്.

കനക ദുർഗ്ഗ എഴുതുന്നു

ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യത്ത് ,പരമോന്നത നീതിപീഠമായ സുപ്രീം കോടതി സ്ത്രീക്കും പുരുഷനും മൗലീകവകാശങ്ങൾ തുല്ല്യമായി അനുവദിച്ചിട്ടുണ്ടെങ്കിൽ അത് പ്രയോജനപെടുത്തേണ്ടത് ഒരു ഇന്ത്യൻ പൗര എന്ന നിലക്ക് എന്റ അവകാശമാണ് . ആ നിലക്ക് ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച ഉത്തരവിൻ പ്രകാരം ശബരിമല യാത്ര പണ്ടു തൊട്ടേ ആഗ്രഹിച്ചിരുന്ന ഞാൻ ആ ഉത്തരവ് പ്രയോജനപ്പെടുത്തിയതിൽ ഇത്രത്തോളം അസഹിഷ്ണുത കാട്ടേണ്ട ഒരു കാര്യവുമില്ല. വിശ്വാസികളെന്ന കപടവാദത്തിന്റെ ആട്ടിൻ തോലണിഞ്ഞ സുഹൃത്ത് ക്കളെ ...

ശബരിമല ദർശനത്തിന് ശേഷം എന്നെ പല വിധത്തിലും ഗതികേടിലാക്കാനും അപകീർത്തിപ്പെടുത്താനും RSS ഉം BJP ക്കാരും ഒരു വർഷത്തോളമായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കയാണ് .പക്ഷെ നിങ്ങൾ നിങ്ങടെ പരിഹാസായുധങ്ങൾക്ക് മൂർഛ കൂട്ടുന്നതിനനുസരിച്ച് എന്റ ആത്മവീര്യത്തിന്റെ തിളക്കം കൂടുന്നതെയുള്ളൂ സുഹൃത്ത് ക്കളെ നിങ്ങൾ എത്ര പരിഹസിച്ചാലും ദുഷിപ്പിച്ചാലും തളർന്നു പോകുന്നതല്ല എന്റ നിലപാടുകൾ .കാരണം അതെന്റ പുരോഗമനാശയങ്ങളുടെ അടിയുറച്ച കാഴ്ചപാടിൽ നിലയുറച്ചതാണ് .നിങ്ങൾക്കത് പിഴുതെറിയാനാവില്ല .

ആചാര സംരക്ഷണമെന്ന പേരിൽ തിരിയും തെളിച്ച് റോഡിലിറങ്ങി സാധാരണക്കാരുടെ ദൈനംദിന യാത്രകളിൽ തടസ്സം വരുത്തി .. നാമജപത്തെ ആക്രോശമാക്കിയോരൊക്കെയും വിശ്വാസികളും അതേ സമയം ക്ഷേത്ര ദർശനം നടത്താൻ ശ്രമിച്ച എന്നെ പോലുള്ളവരെ അവിശ്വാസിയെന്നും ആക്ടിവിസ്റ്റന്നും പേരിടാനും അടയാളപ്പെടുത്താനും മാത്രം നിങ്ങൾക്കെന്ത് പ്രമാണ പ്രതങ്ങളാണ് കൈയിലുള്ളത് .നിങ്ങൾക്കതിനുള്ള അധികാരവും യോഗ്യതയും അധികാരവും ആരാണ് തന്നേൽപ്പിച്ചത്. ഇന്ന് ഞാൻ ഇതെല്ലാം പോസ്റ്റ് ചെയ്യാൻ കാരണം കുറച്ച് മണിക്കുറുകളായ് നിങ്ങൾ ആഘോഷിക്കുന്ന എന്നെ കുറിച്ചുള്ള ഒരു വാർത്തയുണ്ടല്ലൊ അതിനെ കുറിച്ചൊന്ന് പറയാനാണ് .BBC എന്നെ കുറിച്ച് എടുത്ത interview .. ചില ഭാഗങ്ങൾ വെട്ടിയെടുത്ത് നിങ്ങൾക്ക് വേണ്ടി News ഒണ്ടാക്കിയ ജന്മഭൂമിക്കാരോട് പറയാൻ വേണ്ടിയാണ്

'നാണമില്ലെ ജന്മഭൂമി പത്രമെ ' സ്വന്തമായി നല്ല നാല് വാർത്ത കണ്ടു പിടിക്കാനോ പ്രസിദ്ധീകരിക്കാനോ കഴിയാതെ .. മറ്റുള്ള ചാനലിലേക്ക് ഒളിഞ്ഞും വലിഞ്ഞും നോക്കി വാർത്തകളുടെ കഷണങ്ങൾ തിരഞ്ഞ് തെരുവ് പട്ടികളെ പോലെ അലഞ്ഞ് ഒടുവിൽ അവനവന്റെ മനസ്സിലെ വിസർജ്യങ്ങൾ തന്നെ അതിൽ തേച്ച് പിടിപ്പിച്ച് ആസ്വദിച്ച് ആഹരിക്കുവാൻ ..... കഴിഞ്ഞ ആഴ്ച ഞാൻ BBC ക്ക് കൊടുത്ത interview അവരുടെ പെർമിഷനില്ലാതെ കട്ടെടുത്ത് ചില ഭാഗങ്ങൾ മാത്രം കോർത്തിണക്കി നിങ്ങൾ ഉണ്ടാക്കിയ News നിങ്ങളെ പോലുള്ള മഞ്ഞ പത്രങ്ങൾ വായിക്കുന്ന ചുരുക്കം ചിലരെ വിശ്വസിക്കു

അമ്മ എന്ന നിലയിൽ മക്കളെ കാണൻ പറ്റാത്തതിന്റെ വിഷമം BBC യുമായി പങ്ക് വച്ചപ്പോൾ ഞാൻ കരഞ്ഞെന്നു കരുതി .. നിങ്ങൾക്കാഘോഷിക്കാനുള്ള തൊന്നും അതിലില്ല .. അതിന് ശേഷവും അതിന് മുൻപും ഉള്ള എന്റെ സംസാരവും കേൾക്കാൻ ഇത്തിരി നേരും നെറിയും ആർജവും വേണം .. എന്നിട്ടഹ്ലാദിപ്പിൻ മിത്രങ്ങളെ ... പ്രായപൂർത്തിയാകാത്ത മക്കളെ പറഞ്ഞ് പേടിപ്പിച്ച് എന്നിൽ നിന്ന് അകറ്റി നിർത്തുന്ന സൂത്രം അധികനാൾ വില പോവില്ല..

എന്നെ കുറിച്ച് നിങ്ങൾ കൊടുത്ത ആ അഴകൊഴമ്പൻ വാർത്തയുണ്ടല്ലൊ ജന്മഭൂമി അതിനെ വഴിയരികിൽ കിടക്കുന്ന 'ചാണക 'ത്തെയെന്നപോലെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിച്ച് കടന്നു പോകും എന്നെ അറിയുന്ന കേരളീയർ .എന്റെ നിലപാടുകളെ അറിയുന്ന കേരളീയർ

നിലപാടുകളിൽ കാലിടറതെ ....
കനക ദുർഗ്ഗ .കെ

Kanaka Durga

വിഷയത്തിൽ കനകദുർഗ്ഗയ്ക്ക് അനുകൂലമായി സോഷ്യൽ മീഡിയയിൽ എത്തിയ പോസ്റ്റുകളിൽ ഒന്ന്

കരച്ചിലും ചിരിയുമൊക്കെ സാധാരണ മനുഷ്യരുടെ സ്വാഭാവിക വികാരമാണ്. അകറ്റി നിർത്തപ്പെട്ട സ്വന്തം കുഞ്ഞുങ്ങളെ ഓർത്ത് ഇടറിപ്പോയ ഒരമ്മയുടെ കണ്ണീരിനെയാണ് അയ്യപ്പന്റെ വിജയമെന്ന് നിങ്ങൾ കരുതുന്നതെങ്കിൽ അതിനെയൊക്കെ എടുത്ത് കുപ്പത്തൊട്ടിയിലിടേണ്ട സമയം കഴിഞ്ഞു. ഇതൊക്കെയാണ് ഭക്തിയെങ്കിൽ ഭ്രാന്ത് പിന്നെന്താണ് ?
കനകദുർഗ്ഗയെ കാണുമ്പോഴൊക്കെയും എനിക്ക് സ്വയം ലജ്ജിക്കാനാണ് വിധി കാരണം അവരുടെ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റേയും തീയിൽ ഞാൻ കത്തിപ്പോകുന്ന പോലെ തോന്നിയിട്ടുണ്ട് . തോൽപ്പിക്കാനാവില്ല എന്ന് ഹെമിങ് വേ പറഞ്ഞ ഗണത്തിലാണ് കനകദുർഗ്ഗ . ഇതിനിടക്ക് അവർ കടന്നുപോയിട്ടുള്ള സംഘർഷങ്ങളുടെ ചെറിയൊരംശം പോലും മനസ്സിലക്കാൻ സങ്കിക്ക് കഴിഞ്ഞിരുന്നെങ്കിൽ അവർ സങ്കിയല്ലാതായിത്തീരും .
എന്തക്രമവും കാട്ടി അതൊക്കെ അയ്യപ്പന്റെ പണിയാണ് പറഞ്ഞാൽ മതിയല്ലോ ഈ നെറികെട്ട ഭക്ത വർഗ്ഗത്തിന് !
എന്നാൽ ഒന്നോർക്കുന്നത് നന്ന് , ലോകത്തെല്ലായിടത്തും മതങ്ങളും അതിന്റെ പ്രാകൃതരീതികളും ചോദ്യങ്ങൾ നേരിട്ട് തകരുകയാണ് . സ്ത്രീകളാണ് എവിടേയും മതത്തിന് വെല്ലുവിളി തീർത്തു കൊണ്ടിരിക്കുന്നത് . അവരെ നേരിടാൻ ആശയപരമായി ഒന്നുമില്ലാത്ത ഭക്ത ഭ്രാന്തരാണ് കല്ലും കൊട്ടത്തേങ്ങയുമായി തെരുവിലിറങ്ങുന്നത് . കനകദുർഗ്ഗയും ബിന്ദു അമ്മിണിയും രഹന ഫാത്തിമയും ലിബിയുമൊക്കെ എടുക്കുന്ന ജീവിത നിലപാടുകൾക്കു മുന്നിൽ പിടുക്ക് വിറച്ചു നിൽകാനേ സങ്കിക്ക് കഴിയൂ. !
ഒന്നുകൂടി പറയട്ടെ
അവർ മക്കളെയോർത്ത് കരഞ്ഞിട്ടുണ്ടെങ്കിൽ അത് മനുഷ്യയായതുകൊണ്ടാണ് അത് വിജയമായി നിങ്ങൾക്കാഘോഷിക്കാൻ
തോന്നുന്നെങ്കിൽ
നിങ്ങൾ മനുഷ്യരല്ലാത്തതുകൊണ്ടുമാണ്.!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP