Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202227Tuesday

കാമസൂത്ര വിദ്യകളിൽ പരിശീലനം നേടിയ യുവതികളുടെ വേശ്യാലയം; വ്യത്യസ്ത പ്രമേയവുമായി അമേരിക്കൻ മലയാളികളുടെ ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി റിജു ആർ. സാം; മലയാളികളുടെ ആദ്യ ഹോളിവുഡ് ചിത്രം കാമസൂത്ര ഗാർഡൻ ഇന്ത്യയിൽ പ്രദർശനത്തിന് തയ്യാറെടുക്കുന്നു; ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ഹിറ്റ് ചാർട്ടിലേക്ക്

കാമസൂത്ര വിദ്യകളിൽ പരിശീലനം നേടിയ യുവതികളുടെ വേശ്യാലയം; വ്യത്യസ്ത പ്രമേയവുമായി അമേരിക്കൻ മലയാളികളുടെ ഹോളിവുഡ് ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി റിജു ആർ. സാം; മലയാളികളുടെ ആദ്യ ഹോളിവുഡ് ചിത്രം കാമസൂത്ര ഗാർഡൻ ഇന്ത്യയിൽ പ്രദർശനത്തിന് തയ്യാറെടുക്കുന്നു; ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ഹിറ്റ് ചാർട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിലുള്ള ഡ്രീം മർച്ചന്റ് എന്റർടൈന്മെന്റ് എൽഎൽസി നിർമ്മിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം കാമസൂത്ര ഗാർഡൻ ട്രെയിലർ പുറത്ത്. റിജു ആർ. സാം എഴുതിയ കാമസൂത്ര ഗാർഡൻ എന്ന നോവലാണ് 140 മിനിറ്റ് ദൈർഘ്യമുള്ള സിനിമയ്ക്ക് ആധാരം. റിജു തന്നെയാണ് സംവിധാനവും. എ.വി.അനൂപും ബ്ലസൻ മണ്ണിലുമാണ് നിർമ്മാണം. ചിത്രം അടുത്തമാസം ഇന്ത്യയിൽ പ്രദർശനത്തിനെത്തും.

മലയാളികളുടെ ആദ്യ ഹോളിവുഡ് ചിത്രമെന്ന് പ്രത്യേകതയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ റിജു ആർ സാം ആണ്. യുട്യൂബിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം ഒന്നേകാൽ കോടിയോളം വ്യൂസ് നേടി കഴിഞ്ഞു. കൂടാതെ നൂറു കണക്കിന് യൂട്യൂബ് ചാനൽസും ട്രെയിലർ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്ത്യൻ കൾച്ചറും വെസ്‌റ്റേൺ കൾച്ചറും ഇടകലർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രസംയോജനം എന്നിവ ചെയ്തിരിക്കുന്നതും ചിത്രത്തിന്റെ സംവിധായകനായ റിജു സാം തന്നെയാണ്. കാമസൂത്ര ഗാർഡൻ ഉടൻ തന്നെ ഇന്ത്യയിൽ പ്രദർശനത്തിന് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ഹോളിവുഡിലേയും ഇന്ത്യൻ സിനിമയിലേയും ശ്രദ്ധേയരായ അഭിനേതാക്കൾ ചിത്രത്തിലെത്തുന്നു. ക്രിസ്സ് ഷ്രൂലി, ക്ലാസിയാ സനോലി, അനൂപ് വാസവൻ, കരോൾ വുഡ്ഡ്, ഇസ്ലിൻ ഗർബ്ഹോൾഡ്, ബ്ലസൻ മണ്ണിൽ, റേച്ചൽ സെഡോറി, നാരായണീ മഹാരാജ്, ജോസഫ് ഔസോ, അന്നാ ഗയിൻസ് തുടങ്ങിയവർക്കൊപ്പം പ്രഫഷണൽ റസ്ലറും ഹൾക്ക് ഹോഗനൊപ്പം ഒട്ടേറെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരവുമായ ബിൽ ഡിമോട്ടും ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡേവ് പാവ്ലിനയുടേതാണു ക്യാമറ. കാമസൂത്ര വിദ്യകളിൽ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയവും അവിടെ അരങ്ങേറുന്ന ദുരൂഹസംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP