Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രജുലയെ ഇപ്പോൾ കമലേഷിന്റെ 'സ്വപ്ന പദ്ധതി' എന്നാണ് വിളിക്കുന്നത് എന്ന സൈബർ സഖാക്കളുടെ വ്യാജ പ്രചരണം; പരിധികൾ എല്ലാം വിട്ട് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചവരെ കളിയാക്കി അധിക്ഷേപം; നിഷാ പുരുഷോത്തമന്റെ നാക്കു പിഴയെ അഞ്ച് ഡാം തകർന്ന് കൂട്ടമരണം കാണാനുള്ള ആർത്തിയെന്നും എന്നിട്ട് ചേച്ചി എവിടെ നിന്ന് മത്സരിക്കുമെന്നും ചോദിച്ച് പരിഹാസത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പഴയ ദേശാഭിമാനിക്കാരൻ പിഎം മനോജ് തന്നെ; എല്ലാം പരിധി വിടുമ്പോൾ

പ്രജുലയെ ഇപ്പോൾ കമലേഷിന്റെ 'സ്വപ്ന പദ്ധതി' എന്നാണ് വിളിക്കുന്നത് എന്ന സൈബർ സഖാക്കളുടെ വ്യാജ പ്രചരണം; പരിധികൾ എല്ലാം വിട്ട് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചവരെ കളിയാക്കി അധിക്ഷേപം; നിഷാ പുരുഷോത്തമന്റെ നാക്കു പിഴയെ അഞ്ച് ഡാം തകർന്ന് കൂട്ടമരണം കാണാനുള്ള ആർത്തിയെന്നും എന്നിട്ട് ചേച്ചി എവിടെ നിന്ന് മത്സരിക്കുമെന്നും ചോദിച്ച് പരിഹാസത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പഴയ ദേശാഭിമാനിക്കാരൻ പിഎം മനോജ് തന്നെ; എല്ലാം പരിധി വിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്നത് അതിരൂക്ഷമായ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളോടു മുഖ്യമന്ത്രി പിണറായി വിജയൻ രോഷാകുലനായി ആണ് ഉത്തരങ്ങൾ നൽകിയത്. മാധ്യമപ്രവർത്തകരെ മുതലാളിമാർ ചോദ്യങ്ങൾ ചോദിക്കാനായി പറഞ്ഞു വിടുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. പരസ്യമായി അപമാനിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഇടപെടൽ. ഇത് വാർത്തായി. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആഖ്രമണം.

വ്യക്തിപരമായി അശ്ലീല പരാമർശങ്ങൾ നടത്തിയുള്ളതാണ് സൈബർ സഖാക്കളുടെ പോസ്റ്റുകൾ. അടുത്തിടെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുന്നതിനിടെ സംസ്ഥാനത്തെ നാലു ഡാമുകൾ തുറന്നു എന്നതിനു പകരം മനോരമ ന്യൂസ് മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനിൽ നിന്ന് ഡാമുകൾ തകർന്നു എന്ന് നാക്കുപിഴ സംഭവിച്ചിരുന്നു. ഇതു പിന്നീട് അവർ തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, പൊതുവേ ചർച്ചകളിൽ സർക്കാരിനെ വിവിധ വിഷയങ്ങളിൽ വിമർശിക്കുന്ന മാധ്യമപ്രവർത്തകയായ നിഷയെ സൈബർ സഖാക്കൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കൾ നടത്തുന്നത്. നിഷയുടെ ഭർത്താവ് മരിച്ചു ആദാരാഞ്ജലികൾ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ. മരിച്ചിട്ടില്ലെങ്കിൽ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട്.

ഈ ആക്രമണത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജാണ്. ഇത് അബദ്ധമല്ല - നശിച്ച് നാമാവശേഷമാകട്ടെ എന്ന ശാപമാണ്. ഇനിയൊരു പ്രളയം, പിന്നെ വരൾച്ച, സാമ്പത്തികത്തകർച്ച എന്ന് പ്രവചിച്ച അളിഞ്ഞ സ്വഭാവത്തിന്റെ മറ്റൊരു പതിപ്പാണ്. അഞ്ച് ഡാം തകർന്ന് കൂട്ടമരണം കാണാനുള്ള ആർത്തി. എന്നിട്ട് ചേച്ചി എവിടെ നിന്ന് മത്സരിക്കും??!-ഇതായിരുന്നു പിഎം മനോജിന്റെ വിമർശനം. ഇതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം സജീവമാകുന്നത്.

മുഖ്യമന്ത്രിയോട് വാർത്തസമ്മേളനത്തിൽ സർക്കാരിനെതിരേ ഉയരുന്ന വിമർശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവർത്തകരായ അജയ്ഘോഷ്, കമലേഷ് എന്നിവർക്കെതിരേ സൈബർ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവർത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്ന് സ്വർണക്കടത്തിലെ പ്രതി സ്വപ്നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്.

ഇതിൽ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ജീവനക്കാരനും ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രണ്ടു പേർ വാർത്താസമ്മേളനത്തിൽ എത്തുന്നതിനേയും ഒന്നിലേറെ ചോദ്യങ്ങൾ ചോദിക്കുന്നതിനേയും പരസ്യമായി വിമർശിച്ചു രംഗത്തുവന്നിരുന്നു. മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന നീചമായ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരേ പത്രപ്രവർത്തക യൂണിയൻ ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP