Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോടിന്റെ സൗമ്യമുഖം ഇനി കേരളത്തിന്റെ മാധ്യമ നേതൃത്വം! ലക്ഷ്യം വേങ്ങരയിലെ സ്ഥാനാർത്ഥിത്വമോ അതോ രാജ്യസഭാ സീറ്റോ? പത്രപ്രവർത്തക നേതാവിന്റെ ഫ്‌ലക്‌സ് രാഷ്ട്രീയം കണ്ട് ഞെട്ടിയത് ലീഗിലെ സ്ഥാനാർത്ഥി മോഹികൾ; കമാൽ വരദൂരിന്റെ 'പൊങ്ങച്ചം' കണ്ട് ഞെട്ടി കേരളത്തിലെ പത്രക്കാരും

കോഴിക്കോടിന്റെ സൗമ്യമുഖം ഇനി കേരളത്തിന്റെ മാധ്യമ നേതൃത്വം! ലക്ഷ്യം വേങ്ങരയിലെ സ്ഥാനാർത്ഥിത്വമോ അതോ രാജ്യസഭാ സീറ്റോ? പത്രപ്രവർത്തക നേതാവിന്റെ ഫ്‌ലക്‌സ് രാഷ്ട്രീയം കണ്ട് ഞെട്ടിയത് ലീഗിലെ സ്ഥാനാർത്ഥി മോഹികൾ; കമാൽ വരദൂരിന്റെ 'പൊങ്ങച്ചം' കണ്ട് ഞെട്ടി കേരളത്തിലെ പത്രക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരഞ്ഞടുപ്പ് വിജയത്തിൽ നന്ദി പറഞ്ഞ് നാടൊട്ടുക്കും കൂറ്റൻ ഫ്ളക്സ് ബോർഡുകൾ വയ്ക്കുന്നത് രാഷ്ട്രീയ നേതാക്കളുടെ ഇടയിൽ പതിവുകാഴ്ചയാണ്.അതിന് മുന്നണി വ്യത്യാസമൊന്നും ഇല്ല.

പക്ഷെ സമൂഹത്തെ നേർവഴിയിലേക്ക് നയിക്കാൻ മുന്നിൽനിൽക്കുന്ന പത്രപ്രവർത്തകരും ആ വഴിക്ക് നീങ്ങിയാലോ? ഇത് കണ്ട് ഞെട്ടുന്നത് മുസ്ലിംലീഗിലെ നേതാക്കളാണ്. ചന്ദ്രികയിൽ ശമ്പളം കിട്ടിയിട്ട് പത്രക്കാർക്ക് മാസങ്ങൾ ഏറെയായി. എല്ലാവരും പട്ടിണിയിലാണെന്നാണ് വയ്‌പ്പ്. ഇതിനിടെയാണ് ചന്ദ്രികയിലെ ന്യൂസ് എഡിറ്റർ കമാൽ വരദൂരിന്റെ ഫ്‌ലകസുകൾ നഗരം മുഴുവൻ നിറഞ്ഞത്. ഇതിന് പിന്നിൽ എന്തോ ഒരു മറ്റൊരു മോഹം ഉണ്ടെന്ന് മുസ്ലിംലീഗിലെ പ്രമുഖർ കരുതുന്നു.

ജനാധിപത്യത്തിലെ നാലാംതൂണുകാരിൽ ഇത്തരം പൊങ്ങച്ചങ്ങളും അരുതായ്മകളും ഇതുവരെ ഉണ്ടായിരുന്നില്ല. പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമാൽ വരദൂർ പക്ഷെ എല്ലാറ്റിനും ഒരു മാറ്റം സൃഷ്ടിക്കുകയാണ്. ജയിച്ചുവന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ തട്ടകമായ കോഴിക്കോട് നഗരത്തിൽ തലയെടുപ്പോടെ കുറെ കൂറ്റൻ ഫ്ളക്സ് ബോർഡുകൾ ഉയർന്നു. ഒന്നും രണ്ടുമല്ല,ആറിടത്ത്. റെയിൽവെ സ്റ്റേഷൻ, മലയാള മനോരമ ഓഫീസ്, കോംട്രസ്റ്റ് തുടങ്ങിയവയുടെ സമീപത്താണ് വലിയ ബോർഡുകൾ ഉയർന്നിരിക്കുന്നത്.

കോഴിക്കോടിന്റെ സൗമ്യമുഖം ഇനി കേരളത്തിന്റെ മാധ്യമ നേതൃത്വം എന്ന തലക്കെട്ടിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമാൽ വരദൂരിന് മലബാറിന്റെ അഭിവാദ്യം എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്.

ഈ ടാഗ് ലൈനാണ് മുസ്ലിംലീഗുകാരെ വേദനിപ്പിക്കുന്നത്. പാർട്ടി പത്രത്തിലെ ജീവനക്കാരന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നാണ് സംശയം. വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ലീഗിലെ മുതിർന്ന നേതാക്കളെ സ്വാധീനിച്ച് വേങ്ങര സീറ്റ് നേടാനുള്ള ശ്രമമാണോ എന്ന് പോലും സംശയമുണ്ടെന്ന് അവർ പറയുന്നു. വേങ്ങരയിലെ സീറ്റിന് വേണ്ടി വലിയ അടി നടക്കുകയാണ്. ഈ സാഹചര്യത്തിൽ സമവായ സ്ഥാനാർത്ഥിയായി ഈ പത്രക്കാരൻ എത്തുമോ എന്നതാണ് അവരിൽ ചിലരുടെ സംശയം. അല്ലെങ്കിൽ അടുത്ത രാജ്യസഭാ സീറ്റിലാകും കണ്ണെന്നും അവർ പറയുന്നു.

കമാൽ വരദൂരിന്റെ ബോർഡിന് ആരും പിതൃത്വം ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ ആരാണ് കാശ് മുടക്കിയതെന്നും വ്യക്തമല്ല.പത്രപ്രവർത്തക യൂണിയന്റെ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സംസ്ഥാന-ജില്ലാ ഭാരവാഹികൾ ഫ്ളക്സ് ബോർഡുകൾ വയ്ക്കുന്ന പതിവ് സംഘടനയിൽ ഇല്ല. ഇന്നുവരെ ആരം വെച്ചിട്ടുമില്ല. മലപ്പുറം പി.മൂസയും എൻ.പി.രാജേന്ദ്രനെയും പോലുള്ളവർ യൂണിയന്റെ സംസ്ഥാന ഭാരവാഹികളായിരുന്നിട്ടുണ്ട്. അവരോ അവർക്ക് ശേഷം വന്നവരോ ഈ രീതിയിൽ പൊങ്ങച്ചം വിളമ്പാൻ ഒരു മാർഗവും സ്വീകരിച്ചിട്ടില്ലെന്ന് മുതിർന്ന പത്രപ്രവർത്തകർ പറയുന്നു.മുൻഗാമികളെയെല്ലാം കടത്തിവെട്ടുകയാണ് കമാൽ വരദൂർ.

തിരഞ്ഞെടുപ്പിൽ ജയിച്ചതിന് നന്ദി പറഞ്ഞ് കമാൽ വരദൂർ ഇട്ട മുഖപുസ്തക പോസ്റ്റിൽ മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല നന്ദി പറഞ്ഞിരുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് തങ്ങൾ, കോഴിക്കോട്ടെ രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർക്കും നന്ദി പറഞ്ഞിരുന്നു. വോട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് നന്ദി പറയുന്നത് മനസ്സിലാക്കാം. പക്ഷെ രാഷ്ട്രീയക്കാർക്ക് നന്ദി പറയുന്നതിന്റെ ഗുട്ടൻസ് എങ്ങനെ ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ലെന്ന് പത്രക്കാർ ചോദിക്കുന്നു. ഇതും ലീഗിലെ രാഷ്ട്രീയക്കാരെ വേദനിപ്പിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് തങ്ങളേയും നന്ദി അറിയിച്ചതിന് പിന്നിലെ രാഷ്ട്രീയമാണ് ഇതിന് കാരണം.

കമാൽ വരദൂരിന്റെ നടപടിക്കെതിരെ മാധ്യമപ്രവർത്തകർക്കിടയിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്. വാട്ട്സ് ആപ്പിലും ഫെയ്സ് ബുക്കിലും ഇതുസംബന്ധിച്ച വിമർശനങ്ങളും പരക്കുന്നുണ്ട്. സെൽഫ് മാർക്കറ്റിങ് നല്ലതാണ്. ഫെയ്സ് ബുക്കിലും വാട്ട്സ് ആപ്പിലും ഇടാം. പക്ഷെ പൊതു ഇടങ്ങളിൽ യൂണിയന്റെ പേരിൽ വൻ ബാനറുകൾ ഉയർത്തുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണെന്നാണ് ഒരു വിമർശനം. ബാംഗ്ളൂരിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ഇട്ട ഒരു ഓഡിയോ സന്ദേശത്തിൽ ലങ്ക ജയേഷ് എന്നാണ് പരമാർശിച്ചിരുന്നത്. ഇതിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP