Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാങ്ക് ജീവനക്കാരെല്ലാം കള്ളന്മാരാണെന്നും കള്ളന്മാരെല്ലാം കറുത്ത നിറമുള്ളവരാണെന്നും സൂചിപ്പിക്കുന്ന പരസ്യവുമായി കല്യാൺ ജുവല്ലറി; പരസ്യത്തിനെതിരെ നിയമ നടപടി എടുക്കുമെന്ന് മുന്നറിയിപ്പു നൽകി ബാങ്ക് ജീവനക്കാരുടെ സംഘടന; വിവാദമായതോടെ മാപ്പു പറഞ്ഞു പരസ്യം പിൻവലിച്ചു കല്യാണ രാമൻ; ജീവനക്കാരുടെ സംഘടിത ശക്തിക്ക് മുമ്പിൽ അമിതാബ് ബച്ചനും മഞ്ജു വാര്യരും ചേർന്ന് അഭിനയിച്ച പരസ്യം അപ്രത്യക്ഷമായത് ഇങ്ങനെ

ബാങ്ക് ജീവനക്കാരെല്ലാം കള്ളന്മാരാണെന്നും കള്ളന്മാരെല്ലാം കറുത്ത നിറമുള്ളവരാണെന്നും സൂചിപ്പിക്കുന്ന പരസ്യവുമായി കല്യാൺ ജുവല്ലറി; പരസ്യത്തിനെതിരെ നിയമ നടപടി എടുക്കുമെന്ന് മുന്നറിയിപ്പു നൽകി ബാങ്ക് ജീവനക്കാരുടെ സംഘടന; വിവാദമായതോടെ മാപ്പു പറഞ്ഞു പരസ്യം പിൻവലിച്ചു കല്യാണ രാമൻ; ജീവനക്കാരുടെ സംഘടിത ശക്തിക്ക് മുമ്പിൽ അമിതാബ് ബച്ചനും മഞ്ജു വാര്യരും ചേർന്ന് അഭിനയിച്ച പരസ്യം അപ്രത്യക്ഷമായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്യാൺ ജുവല്ലറി ഇന്ത്യൻ മുഴുവൻ അറിയപ്പെടുന്ന വിധത്തിൽ കച്ചവടം വളർത്തിയത് വമ്പൻ താരങ്ങളെ അണി നിരത്തി കൊണ്ടുള്ള പരസ്യങ്ങളിലൂടെയാണ്. അമിതാബ് ബച്ചനും മഞ്ജുവാര്യരും പ്രഭുവും അടക്കം സിനിമ രംഗത്തെ വമ്പന്മാർ തന്നെയാണ് ഈ പരസ്യങ്ങളിൽ അണിനിരന്നിരുന്നത്. വിശ്വാസം അതല്ലേ, എല്ലാം.. എന്ന പരസ്യവാചകം ശരിക്കും ആളുകൾക്കിടയിൽ ഇടംപിടിക്കുകയും ചെയ്തു. എന്നാൽ,. അടുത്തിടെയുണ്ടായ വിവാദങ്ങളെല്ലാം കല്യാണിനെ പ്രതിരോധത്തിലാക്കുന്നതാണ്. എന്നാൽ പരസ്യത്തിലൂടെ ആളെ പിടിക്കാനുള്ള കല്യാണിന്റെ തന്ത്രത്തിന് ഒടുവിൽ തിരിച്ചടിയായി.

കല്യാൺ ജുവല്ലറിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പരസ്യം ഏറെ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ബാങ്ക് ജീവനക്കാരെയും ബാങ്കിങ് മേഖലയെയും അപഹസിക്കുന്ന വിധത്തിലാണ് പരസ്യമെന്ന ആക്ഷേപം ഉയരുകയും നിയമനടപടികളിലേക്ക് നീങ്ങുമെന്ന് ജീവനക്കാർ ആവശ്യപ്പെടുകയും ചെയ്തതോടെ പരസ്യം പിൻവലിച്ച് കല്യാണ രാമൻ തടിതപ്പി. കല്യാൺ ജൂവലറി പരസ്യം പിൻവലിക്കണമെന്ന് ബെഫി (ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടിരുന്നു. അമിതാഭ് ബച്ചനന്റെ കഥാപാത്രവും മകളും പ്രധാന കഥാപാത്രങ്ങളായാണ് പരസ്യം. ഇരുവരും ബാങ്കിലെത്തുകയും ബാങ്ക് ജീവനക്കാരുടെയും മാനേജരുടെ മോശം പെരുമാറ്റം നേരിടേണ്ടിവരികയും ചെയ്യുന്നതും പരസ്യത്തിൽ കാണിക്കുന്നു.

കല്യാൺ ജുവലറിയുടെ ഒട്ടുമിക്ക പരസ്യങ്ങൾക്കും പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയാണുള്ളത്. കൂടതെ ജനങ്ങൾക്കിടയിൽ നല്ല ആശയത്തിലൂടെ കാര്യങ്ങൾ അവതരിപ്പിരിപ്പിക്കുക എന്ന ഒരു രീതിയാണ് ഇവർ തുടർന്നിരുന്നത്. എന്നാൽ ഇതിനിടെയാണ് ഇപ്പോൾ അവർ വിവാദത്തിൽ പെട്ടിരിക്കുന്നത്. പെൻഷൻ പാസ്ബുക്കിൽ രണ്ട് തവണ തുക വരവ് വെച്ച തകരാർ ചൂണ്ടിക്കാണിച്ചപ്പോൾ മാനേജർ അത് ലാഭമായല്ലോ എന്ന് ചോദിക്കുന്നുണ്ട്. ഇത് അഹാസ്യകരമാണെന്നാണ് ബെഫി പറയുന്നത്.
അലസരും ഉത്തരവാദിത്വ ബോധമില്ലാത്തവരുമായാണ് ബാങ്ക് ജീവനക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് മാനേജരെയാകട്ടെ സത്യസന്ധതയില്ലാത്ത വ്യക്തിയായും. അറിഞ്ഞോ അറിയാതെയോ പരസ്യനിർമ്മാതാക്കൾ ഈ കഥാപാത്രങ്ങളെയെല്ലാം കറുത്ത തൊലിനിറമുള്ളവരാക്കിയിരിക്കുന്നു.

പലപ്പോഴും പരസ്യം ജനങ്ങളുടെ മനസിൽ പതിയുന്ന തരത്തിലുള്ള സംഭവങ്ങളിലൂടെയാണ് കല്യാൺ പരസ്യം പുറത്തിക്കുന്നത്. എന്നാൽ ഇത്തവണ അത് അബദ്ധമാവുകയായിരുന്നു. പുതിയ പരസ്യത്തിൽ മലയാളത്തിൽ മഞ്ജുവാര്യർ ബച്ചന്റെ മകളായി എത്തുമ്പോൾ ഹിന്ദിയിൽ സ്വന്തം മകൾ ശ്വേതയാണ് ബച്ചന്റെ കൂടെ എത്തുന്നത്. ശ്വേതയും ബച്ചനുമായുള്ള പരസ്യമാണ് ബാങ്ക് ജീവനക്കാരുടെ എതിർപ്പിന് കാരണമായത്. ഈ ഹിന്ദി പരസ്യമാണ് പിൻവലിച്ചത്.

തന്റെ അക്കൗണ്ടിൽ അധികമായി ക്രെഡിറ്റ് ചെയ്യപ്പെട്ട പെൻഷൻ തുക മടക്കി നൽകാനാണ് വെളുത്തവരായ അച്ഛനും മകളും എത്തിയിരിക്കുന്നത്. അത് ഇനി തിരിച്ചടയ്ക്കുന്നതിന് ധാരാളം പ്രക്രിയകൾ ആവശ്യമാണെന്നും ആരും ഇത് അറിയാൻ പോകുന്നില്ലെന്നും പറഞ്ഞ് ബാങ്കിനെ പറ്റിക്കാനാണ് കറുത്തവനായ മാനേജരുടെ ഉപദേശം. എന്നാൽ ഇത് തനിക്കറിയാമെന്നും അതിനാൽ പണം തിരിച്ചെടുക്കണമെന്നുമാണ് വൃദ്ധന്റെ സത്യസന്ധമായ നിലപാട്. ഇതോടെ മാനേജർ വഴങ്ങുകയും പണം തിരിച്ചെടുക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു.

പരസ്യം പിൻവലിച്ച് കല്യാൺ ജൂവലറി മാപ്പ് പറയാൻ തയ്യാറാകണമെന്നും ബെഫി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം സൈബർ ലോകത്തും ശക്തമാകുകയുണ്ടായി. ഇതോടെയാണ് ബച്ചൻ അഭിനയിച്ച പരസ്യം പിൻവലിച്ചതായി കാണിച്ച് കല്യാൺ ബാങ്ക് ജീവനക്കാർത്ത് കത്തു നൽകിയത്. ഇതാദ്യമായല്ല കല്യാണിന്റെ പരസ്യങ്ങൾ വിവാദത്തിലാകുന്നത്. മുമ്പ് ഐശ്വര്യ റായിയെ വെച്ചെടുത്ത പരസ്യവും വിവാദത്തിലായിരുന്നു. അന്നും വിവാദം ഉയർന്നപ്പോൾ പരസ്യ പിൻവലിച്ച് തടിയൂരുകയാണ് കമ്പനി അധികൃതർ ചെയ്തത്.

മധ്യകാലീന സുന്ദരിയും സുന്ദരിക്ക് കുട പിടിക്കുന്ന കറുത്ത നിറമുള്ള ബാലനും, അതായിരുന്നു കല്യാൺ ജൂവലറിയുടെ ഏറ്റവും പുതിയ പരസ്യം. ഐശ്വര്യാ റായ് ബച്ചൻ മോഡലായ ഈ പരസ്യം വന്നത് ഹിന്ദു ദിനപത്രത്തിലായിരുന്നു. എന്നാൽ ഈ പരസ്യം സ്വീകരിക്കപ്പെട്ടത് വിമർശനങ്ങളോടെ. ബാലവേല ,വംശീയാധിക്ഷേപം എന്നിവയാൽ പരസ്യം ആക്റ്റിവിസ്റ്റുകളുടെ കണ്ണിലെ കരടാവാൻ അധികം സമയം വേണ്ടി വന്നില്ല. വിമർശനങ്ങൾ ഉയർന്നതോടെ താൻ ഈ കാര്യത്തിൽ നിരപരാധിയാണെന്നും ഫോട്ടോഷൂട്ടിനുശേഷമാണ് കുട്ടിയുടെ ചിത്രം കൂട്ടിച്ചേർത്തതെന്നുമുള്ള പ്രസ്താവനയുമായി ഐശ്വര്യയും രംഗത്തുവന്നു. സംഗതി വിവാദമായതോടെ ഈ പരസ്യം പിൻവലിക്കാനുള്ള തീരുമാനത്തിലാണ് കല്യാൺ. കല്യാണിന്റെ പരസ്യങ്ങൾക്ക് തുടർച്ചയായി തിരിച്ചടി നേരിടുകയയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP