Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

കെഎസ്ആർടിസുമായി ഒത്തുകളിച്ചു വളർന്ന അന്തർസംസ്ഥാന ബസ് ലോബിക്കാണ് കടിഞ്ഞാണ് വേണ്ടത്; കല്ലട സുരേഷ് ട്രാവൽ സർവീസ് തുടരട്ടെ; പക്ഷേ, ഈ വ്യവസായം റെഗുലറൈസ് ചെയ്ത് ഉപഭോക്തൃ സൗഹൃദമായി മാറ്റിയെടുക്കുകയാണ് വേണ്ടത്; യാത്രക്കാരെ മർദ്ദിക്കുന്നവരെ ജനം കൊണ്ടു നടക്കുന്ന അവസ്ഥക്ക് മാറ്റം വരണം; പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കുത്തകകളും ഉണ്ടാവുന്നത് എങ്ങനെ?

കെഎസ്ആർടിസുമായി ഒത്തുകളിച്ചു വളർന്ന അന്തർസംസ്ഥാന ബസ് ലോബിക്കാണ് കടിഞ്ഞാണ് വേണ്ടത്; കല്ലട സുരേഷ് ട്രാവൽ സർവീസ് തുടരട്ടെ; പക്ഷേ, ഈ വ്യവസായം റെഗുലറൈസ് ചെയ്ത് ഉപഭോക്തൃ സൗഹൃദമായി മാറ്റിയെടുക്കുകയാണ് വേണ്ടത്; യാത്രക്കാരെ മർദ്ദിക്കുന്നവരെ ജനം കൊണ്ടു നടക്കുന്ന അവസ്ഥക്ക് മാറ്റം വരണം; പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കുത്തകകളും ഉണ്ടാവുന്നത് എങ്ങനെ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കല്ലട ട്രാവൽസിനെതിരായ പ്രതിഷേധം സൈബർ ലോകത്ത് ശക്തമായി കൊണ്ടിരിക്കയാണ്. ഓരോ ദിവസവു പുതിയ വെളിപ്പെടുത്തലുകളുമായി ആളുകൾ രംഗത്തുവരുന്നു. യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഈ ആക്രമണം ശക്തമായത്. ഇതിനിടെ ഹിന്ദുവായതു കൊണ്ടാണ് കല്ലടക്കെതിരെ ആക്രണം ഉണ്ടാകുന്നതെന്ന് വർഗീയ തിയറുയുായി ചിലർ രംഗത്തെത്തുകയും ചെയത്ു. എന്നാൽ, ഈ തിയറി വിലപ്പോയില്ല.

എല്ലാ മാധ്യമങ്ങളും കൂട്ടത്തോടെ കല്ലടക്കെതിരെ രംഗത്തിറങ്ങുന്നതിന് പിന്നിലുമുണ്ട് ചില കാര്യങ്ങൾ. അത് മാധ്യമങ്ങൾക്ക് പരസ്യം നൽകാത്ത സ്ഥാപനമാണ് കല്ലട എന്നതു കൊണ്ടാണ്. പല ചാനലുകളും ഈ വിഷയം ആവേശത്തോടെ ഏറ്റുപിടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അതേസമയം ഈ വിഷയത്തിൽ പലപ്പോഴായി ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയായി വരുന്ന വിഷയം ഇത്തരം വ്യവസായങ്ങളിൽ കുത്തകയായി മാറിയാൽ പിന്നെ ഒരു റെഗുലേഷൻ സംവിധാനമോ മറ്റോ ഇല്ലെന്ന കാര്യമാണ്.

കെഎസ്ആർടിസിയുടെ മേഖലയിലേക്ക് ചുവടു വെച്ചു കൊണ്ടാണ് പലപ്പോഴും കല്ലട പോലുള്ള അന്തർസംസ്ഥാന ബസ് സർവീസുകൾ ഇടം പിടിച്ചത്. പലപ്പോഴായി കെഎസ്ആർടിയിലെ ഉന്നത സ്വാധീനം കല്ലട സുരേഷിനെ പോലുള്ളവർക്ക് അവരുടെ സാമ്രാജ്യം വലുതാക്കാനും ഇട നൽകി. ചുരുക്കത്തിൽ കെഎസ്ആർടിസിയുടെ ചുവടു പിടിച്ചു വളർന്ന മാഫിയാ സംവിധാനമായി മാറുകയായിരുന്നു അന്തർസംസ്ഥാന ബസ് സർവീസുകൾ. ചട്ടങ്ങളൊന്നു ബാധകമല്ലാതെ പ്രവർത്തിക്കുന്ന കല്ലട ബസിനെതിരെ കാര്യമായ നടപടിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല.

കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റും അന്തർസംസ്ഥാന ബസ് സർവീസ് ലോബിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും ശക്തമായി നിലനിൽക്കുനന്ുണട്്. നിയമവിരുദ്ധമായാണ് സ്വകാര്യബസുകൾ അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതെന്നറിഞ്ഞിട്ടും നിയമനടപടി സ്വീകരിക്കാൻ കെഎസ്ആർടിസി തയാറായിട്ടില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ കട്ടപ്പുറത്താക്കുന്നതാണ് അന്തർസംസ്ഥാന സർവീസുകളിലെ വരുമാനനഷ്ടം.

സ്വകാര്യബസ് ഓപ്പറേറ്റർമാർ നിയമവിരുദ്ധമായി അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതുമൂലം കെ.എസ്.ആർ.ടി.സി. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതിനെതിരെ സംസ്ഥാന സർക്കാരിന് പേരിന് ഒരു പരാതി നൽകിയതല്ലാതെ, നിയമനടപടി സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സി. തയാറായില്ല. കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് വിവരാവകാശ പ്രവർത്തകരുടെ ആക്ഷേപം. അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസ് ലോബിക്ക് ഒത്താശചെയ്ത കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.

കല്ലട അടക്കം വിവാദമായ പശ്ചാത്തലത്തിലാണ് അന്തർസംസ്ഥാന ബസ് സർവീസുകളുടെ ലൈസൻസിന് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. അപേക്ഷകന് ക്രിമിനൽ പശ്ചാത്തലം പാടില്ലെന്നതാണ് പ്രധാന മാർഗ്ഗ നിർദ്ദേശം. നിയമ ലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിൽ കുടുങ്ങിയ ബസുകളുടെ എണ്ണം എഴുന്നൂറ് കടന്നു. അംഗീകൃത സർവ്വീസിനുള്ള എൽ.എ.പി.ടി ലൈസൻസ് ഗതാഗതവകുപ്പ് നിർബന്ധമാക്കി. ബുക്കിങ് ഓഫീസിൽ യാത്രക്കാർക്കുള്ള എല്ലാ സൗകര്യങ്ങളും വേണമെന്നതാണ് മറ്റൊരു നിർദ്ദേശം.

ക്രിമിനൽ കേസിൽ ഉൾപ്പെട്ടവർക്ക് അന്തർ സംസ്ഥാന സർവീസ് ലൈസൻസ് ഇനിമുതൽ നൽകില്ല. ബസ് ജീവനക്കാരിൽ ക്രിമിനലുകൾ കയറി കൂടാതിരിക്കാനും നിർദ്ദേശം വച്ചിട്ടുണ്ട്. കർണാടക സർക്കാരുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകൾ നടത്താനും ആലോചിക്കുന്നു. ഇതിനായി ഗതാഗത സെക്രട്ടറിമാർ ഉടൻ ചർച്ച നടത്തും. സ്വകാര്യമേഖലയിൽ നിന്ന് ബസുകൾ വാടകയ്‌ക്കെടുത്ത് സർവ്വീസ് നടത്താനാണ് നീക്കം. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിൽ 200 അന്തർസംസ്ഥാന ബസുകൾക്കെതിരെ കൂടി മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നു. 644000 രൂപ പിഴ ചുമത്തി. മൂന്ന് ദിവസങ്ങളിലായി 706 ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസില്ലാത്ത 41 ബുക്കിങ് ഓഫീസുകൾക്കെതിരെ നോട്ടീസയക്കുകയും ചെയ്തു.

എന്നാൽ, ഇത്തരം നടപടികളൊക്കെ എത്രകാലം നിലനിൽക്കുമെന്ന ചോദ്യമാണ് സൈബർ ലോകത്തു നിന്നും ഉയരുന്നത്. ഈ മേഖല മാത്രമല്ല, മറ്റ് സമാനമായ മേഖലകളിലും പരിഷ്‌ക്കാരങ്ങൾ ആവശ്യപ്പെടുന്ന സമയമാണിത്. ഇതുമായി ബന്ധപ്പെട്ട് റെഗുലേഷൻ വേണമെന്ന നിർദ്ദേശം വെച്ചു കൊണ്ട് ബൈജു സ്വാമിയെന്ന വ്യക്തി ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:

കല്ലട എന്ന സ്ഥാപനത്തെ നശിപ്പിക്കുന്നെയെന്ന് വിലപിക്കുന്ന കുറേ പോസ്റ്റുകൾ കണ്ടു. കല്ലട എന്ന സ്ഥാപനത്തെയല്ല, അവർ ഉൾപ്പെടുന്ന കുറച്ച് സംരംഭകർ നടത്തുന്ന അത്യന്താപേക്ഷിതമായ ഒരു വ്യവസായം ആണ് റെഗുലറൈസ് ചെയ്ത് ഉപഭോക്തൃ സൗഹൃദമായി മാറ്റിയെടുത്തു സംരക്ഷിക്കേണ്ടത്. പൊതുമേഖലയുടെ ഇൻഫിഷ്യന്‌സി മൂലം ഉയർന്ന് വരുന്ന സ്വകാര്യ മേഖല വെറുക്കപ്പെടെണ്ടതാണെന്നു പറഞ്ഞാൽ അംഗീകരിക്കാൻ സാധിക്കില്ല. കേരളത്തിൽ പ്രത്യേകിച്ച് ഇങ്ങനെ ധാരാളം ഉദാഹരണങ്ങളുണ്ട്. Kseb എന്ന കുത്തകയുടെ തേർവാഴ്‌ച്ച മൂലം ആണ് വിഗാർഡ് ഉണ്ടായത്. സരിതയുടെ സോളാർ തട്ടിപ്പിന്റെയും പിറകോട്ടു പോയി അനലൈസ് ചെയ്താൽ അത് തന്നെ മൂല കാരണം.

ഇപ്പോൾ തന്നെ kseb യുടെ തട്ടിപ്പ് ഒരു വാർത്തയായി വരുന്നുണ്ട്. പഴയ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമിക്ക് മുകളിലൂടെ ലൈൻ പോകുന്നത് ഒഴിവാക്കാൻ ശാന്തി വനത്തിലൂടെ 110 kv ലൈൻ വലിക്കാൻ കുറേ മരങ്ങൾ വെട്ടിനിരത്തി റൂട്ട് മാറ്റുന്ന തട്ടിപ്പ്. ഇത് വഴിയുണ്ടാകുന്ന അധിക ചിലവും പരിസ്ഥിതി നാശവും ഒരു സമരം വന്നതുകൊണ്ട് അറിഞ്ഞു. ഇങ്ങനെ എത്രയോ നടന്നിട്ടുണ്ടാവും?

ഇന്ത്യൻ സാഹചര്യത്തിൽ എല്ലാവരും ഒന്നോർക്കുക. അധികാരവും പൊതുമേഖല സ്ഥാപനങ്ങളിലെ തുരപ്പൻ മാരും ചേർന്നുണ്ടാക്കുന്ന തട്ടിപ്പിന്റെയും കെടുകാര്യസ്ഥതയുടെയും മറുപിള്ള ആണ് എത്തിക്‌സ് ഇല്ലാത്ത സ്വകാര്യ ചൂഷക ബിസിനസുകാർ.

മിക്കവാറും സന്ദർഭങ്ങളിൽ ഇങ്ങനെ പൊതുമേഖലയുടെ കാവലാൾ ആയ സാമൂഹ്യ വിരുദ്ധനായ രാഷ്ട്രീയക്കാരന്റെയോ അതിലെ ഉന്നത ഉദ്യോഗസ്ഥന്റെയോ ബിനാമി, ബന്ധു ഒക്കെയാവും ഇപ്പറഞ്ഞ സ്വകാര്യ കുത്തക. അയാൾ മാന്യരായ മറ്റു സ്വകാര്യ കമ്പനികളെയും unfair competition നടത്തിയും ഭീഷണിയിലൂടെയും പുറത്താക്കി സ്വകാര്യ സാമ്രാജ്യം ഉണ്ടാക്കും. പിന്നെ ഇക്കൂട്ടർ ഒരു 'മുതലാളി യൂണിയൻ ' ഉണ്ടാക്കി സർക്കാരിനെയും ജനങ്ങളെയും മുൾമുനയിൽ നിർത്തും. ആൾട്ടർനേറ്റീവ് ഇല്ലാതെയാകുമ്പോൾ ഈ ചൂഷകരെങ്കിലും മതിയെന്ന് പൊതു ജനങ്ങൾ പറയും. ചെറിയവനായ എത്തിക്കൽ ബിസിനസുകാരൻ ഒറ്റപ്പെടാതെ ഇരിക്കാൻ ഇവരെ യൂണിയൻ തീരുമാനം ശരിവെച്ചു സമരത്തിൽ പങ്കാളിയാകും.

സ്വകാര്യ കുത്തകകൾ ഇങ്ങനെയാണ് വേരുറപ്പിക്കുന്നത്. അത് റിലയൻസ് നോസിലിനെയും IPCL നെയും അവസാനം bnsl നെയും കൊന്നു ദേശീയ തലത്തിൽ ആയാലും കല്ലട, ശരണ്യ എന്നിവ കേരളത്തിൽ ആയാലും.

ഒന്നോർക്കുക. Bad money will chase good money out only to take society to ransom by holding the scruff of the neck.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP