Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ട സംഭവം; കുടുംബം കടുത്ത ദാരിദ്രത്തിൽ; രോഗങ്ങൾക്ക് ചികിത്സിക്കാത്തതുപോലെത്തന്നെ കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകാതിരുന്നത് സാമ്പത്തിക പ്രയാസമുള്ളതിനാൽ; മന്ത്രവാദികളെ സമീപിച്ചത് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് പുറമേ സാമ്പത്തിക പരാധീനത മാറികടക്കാൻ; ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റത് മകളുടെ വിവാഹ ബാധ്യതകൾ തീർക്കാൻ; പേരക്കുട്ടികളെയും മകളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുത്തച്ഛനും മുത്തശ്ശിയും പൊലീസ് സ്റ്റേഷനിൽ

കുട്ടികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ട സംഭവം; കുടുംബം കടുത്ത ദാരിദ്രത്തിൽ; രോഗങ്ങൾക്ക് ചികിത്സിക്കാത്തതുപോലെത്തന്നെ കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകാതിരുന്നത് സാമ്പത്തിക പ്രയാസമുള്ളതിനാൽ; മന്ത്രവാദികളെ സമീപിച്ചത് കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് പുറമേ സാമ്പത്തിക പരാധീനത മാറികടക്കാൻ; ആകെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റത് മകളുടെ വിവാഹ ബാധ്യതകൾ തീർക്കാൻ; പേരക്കുട്ടികളെയും മകളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുത്തച്ഛനും മുത്തശ്ശിയും പൊലീസ് സ്റ്റേഷനിൽ

മറുനാടൻ ഡെസ്‌ക്‌

കാളികാവ്: കുട്ടികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തിനുപിന്നിൽ കുടുംബത്തിന്റെ കടുത്ത ദാരിദ്ര്യവുമുണ്ടെന്ന് കണ്ടെത്തൽ. നാലു കുട്ടികളേയും മാതാവിനേയുമാണ് ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് സർക്കാരിന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.രോഗങ്ങൾക്ക് ചികിത്സിക്കാത്തതുപോലെത്തന്നെ സാമ്പത്തിക പ്രയാസമുള്ളതിനാലാണ് കുട്ടികൾക്ക് വിദ്യാഭ്യാസവും നൽകാതിരുന്നത്.ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തിന്റെ അജ്ഞതയാണ് അന്ധവിശ്വാസങ്ങളിലേക്ക് നയിച്ചത്. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് പുറമേ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മാറിക്കിട്ടാൻ കൂടിയാണ് കുടുംബം മന്ത്രവാദികളെ സമീപിച്ചതെന്നാണ് പറയുന്നത്.

അതേസമയം ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് അഭയകേന്ദ്രത്തിലേക്ക് മാറ്റിയ പേരക്കുട്ടികളെയും മകളെയും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുത്തച്ഛനും മുത്തശ്ശിയും പൊലീസ് സ്റ്റേഷനിലെത്തി. തിങ്കളാഴ്ചയായിരുന്നു പൊലീസിന്റെ സഹായത്തോടെ നാല് കുട്ടികളെയും മാതാവിനെയും അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. പൊലീസാണ് കൊണ്ടുപോയതെന്ന ധാരണയിലാണ് ചൊവ്വാഴ്ച മുത്തച്ഛനും മുത്തശ്ശിയും കാളികാവ് സ്റ്റേഷനിലെത്തിയത്. പേരക്കുട്ടികളെ കിട്ടാതെ മടങ്ങില്ലെന്ന് ഇരുവരും വാശിപിടിച്ചു.

കുട്ടികളെ മർദിക്കാറില്ലെന്നും അനുസരണക്കേട് കാണിക്കുമ്പോൾ രക്ഷിതാക്കൾ എന്ന നിലയിൽ കൈകര്യം ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കുട്ടികളുടെ ആരോഗ്യനില മോശമായിട്ടുണ്ടെന്നും ചികിത്സ നൽകാനായി കൊണ്ടുപോയതാണെന്നും പൊലീസ് ഇവരെ ബോധ്യപ്പെടുത്തി. പൊലീസിന്റെ ഉത്തരവാദിത്വത്തിലല്ല നടപടിയെന്നും പൊലീസ് പറഞ്ഞു. ആരോഗ്യനില വീണ്ടെടുത്ത ശേഷം മാതാവിനെയും കുട്ടികളെയും കാണാൻ സൗകര്യം ഒരുക്കിക്കൊടുക്കുമെന്നും പൊലീസ് ഇരുവരോടും പറഞ്ഞു. കുട്ടികൾക്ക് ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് കാളികാവ് എസ്‌ഐ. പി.ജെ. കുര്യാക്കോസ് പറഞ്ഞു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത ചൈൽഡ് ലൈനും കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടറും നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയേക്കുറിച്ച് ആലോചിക്കുമെന്നും എസ്‌ഐ. പറഞ്ഞു.

കരുവാരക്കുണ്ട് കേമ്പിൻകുന്നിൽ താമസിച്ചിരുന്ന കുടുംബം മകളുടെ കല്യാണത്തോടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടത്. ചാവക്കാട്ടേക്ക് കല്യാണം കഴിച്ചുവിട്ട മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ ബാധ്യത തീർക്കാൻ ആകെയുണ്ടായിരുന്ന രണ്ട് സെന്റും വീടും വിൽക്കേണ്ടിവന്നു. 50,000 രൂപ കടംവീട്ടിയ കുടുംബം വഴിയാധാരമാവുകയും ചെയ്തു.

മകൾക്ക് ഒരു കുട്ടി ഉണ്ടായതോടെ ബന്ധം പിരിഞ്ഞ മകൾ കുട്ടിയുമൊത്ത് മാതാപിതാക്കൾക്കൊപ്പമായി താമസം. വിവിധ സ്ഥലങ്ങളിൽ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. നാലുമക്കളുടെ അമ്മയായ യുവതിയുടെ പിതാവിന് ജോലിചെയ്യാനുള്ള ആരോഗ്യവുമില്ല. ഇയാൾ യാചിച്ചാണ് കുടുംബം നോക്കിയിരുന്നത്.

ചെമ്പ്രശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ മകൾ മറ്റൊരാളുമായി അടുപ്പത്തിലാവുകയും ഇതിൽ മൂന്നു കുട്ടികൾ ഉണ്ടാവുകയും ചെയ്തതോടെ കുടുംബത്തിന്റെ നിലനിൽപ്പ് കടുത്ത പ്രതിസന്ധിയിലായി. മകളുടെ പരിചയക്കാരൻകൂടി കൈവിട്ടതോടെ കുടുംബത്തിന് വാടക വീടും ഉപേക്ഷിക്കേണ്ടി വന്നു.

വാടക നൽകാതെ താമസിക്കാൻ ഒരിടം എന്ന നിലയിലാണ് കാളികാവ് പൂങ്ങോട് നാല് സെന്റ് കോളനിയിൽ കുടുംബം എത്തിയത്. കോളനിയിൽ രേഖകളൊന്നുമില്ലാതെ പ്ലാസ്റ്റിക് ഷെഡ് കെട്ടിയാണ് താമസം തുടങ്ങിയത്. കുടുംബനാഥൻ ശാരീരികമായി അവശതയിലായതോടെയാണ് കുടുംബം പട്ടിണിയിലായത്.

ഭക്ഷണസാധനങ്ങൾ സന്നദ്ധസംഘടനാ പ്രവർത്തകർ നൽകാറുണ്ടെങ്കിലും കുടുംബത്തിന്റെ സ്ഥിതികളെക്കുറിച്ച് ആർക്കും അറിയുമായിരുന്നില്ല. ആരോഗ്യപരമായി തളർച്ചയുള്ള കുട്ടിയെ പുറമേയുള്ളവർ കണ്ടതോടെയാണ് നാട്ടുകാർ ചൈൽഡ് ലൈനിൽ പരാതിപ്പെട്ടത്. ദാരിദ്ര്യത്തിനിടയിൽ മറ്റു വിഷയങ്ങളെക്കുറിച്ച് കുടുംബം ചിന്തിച്ചില്ലെന്നാണ് മനസ്സിലാവുന്നതെന്ന് അധികൃതർ പറഞ്ഞു. ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബത്തെക്കുറിച്ച് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ബന്ധപ്പെട്ട ആരും ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP