Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാരിസ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് ആശുപത്രി അധികൃതർ; ഐസിയുവിൽ ഒരേസമയം നാലോ അഞ്ചോ ഡോക്ടർമാരുണ്ടാകും; ഇവരിൽ ഒരാളുടെ കണ്ണിൽപെടാതെ ഒരുപാട് സമയമൊന്നും ഒന്നും സംഭവിക്കില്ല; വിവാ​ദങ്ങൾ സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാ​ഗമെന്നും കളമശേരി മെഡിക്കൽ കോളജ് അധികൃതർ

ഹാരിസ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് ആശുപത്രി അധികൃതർ; ഐസിയുവിൽ ഒരേസമയം നാലോ അഞ്ചോ ഡോക്ടർമാരുണ്ടാകും; ഇവരിൽ ഒരാളുടെ കണ്ണിൽപെടാതെ ഒരുപാട് സമയമൊന്നും ഒന്നും സംഭവിക്കില്ല; വിവാ​ദങ്ങൾ സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാ​ഗമെന്നും കളമശേരി മെഡിക്കൽ കോളജ് അധികൃതർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കോവിഡ് ചികിത്സയിലായിരുന്ന രോഗി മരിച്ചത് അധികൃതരുടെ അനാസ്ഥ മൂലമല്ലെന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് വെന്റിലേറ്റർ മാറിക്കിടന്ന് ഓക്സിജൻ ലഭിക്കാതെയെന്ന ആരോപണം തള്ളി നോഡൽ ഓഫിസർ ഡോ. ഫത്താഹുദീൻ രം​ഗത്തെത്തി. ഹാരിസിന്റെ മരണ കാരണം ഹൃദയാഘാതമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.സതീഷ് ആരോപിച്ചു.

നഴ്സിങ് ഓഫിസർ ജലജ ദേവിയുടേതായി പുറത്തു വന്ന ഓഡിയോ സന്ദേശം തള്ളിയ ഇരുവരും, പുറത്തുവരുന്ന വാർത്തകൾ കെട്ടിച്ചമച്ചതാണെന്ന നിലപാടിലാണ്. നഴ്സിങ് ഓഫിസർ ഈ രോഗിയെ കണ്ടിട്ടില്ല. ഇവർ കോവിഡ് കെയർ ടീമിലില്ലെന്നു മാത്രമല്ല, ഐസിയുവിൽ പോയിട്ടുമില്ലാത്തയാളാണ്. നഴ്സിങ് ഓഫിസറുടെ ഓഡിയോ സന്ദേശം ശരിവച്ച ഡോക്ടർ ജൂനിയറാണ്. ഹൃദയാഘാതം വന്ന് എത്രയോ രോഗികൾ മരിക്കുന്നുണ്ട് എന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഡോ. ഫത്താഹുദീന്റെ മറുപടി.

ഐസിയുവിൽ ഒരേസമയം നാലോ അഞ്ചോ ഡോക്ടർമാരുണ്ടാകും. ഇവരിൽ ഒരാളുടെ കണ്ണിൽപെടാതെ ഒരുപാട് സമയമൊന്നും ഒന്നും സംഭവിക്കില്ല. ഈ ഡോക്ടറും രോഗിയെ കണ്ടിട്ടില്ല. അവർ പറഞ്ഞ ജമീല, ബൈക്കി എന്നീ രോഗികളെയും കണ്ടിട്ടില്ല. ഇവർ കണ്ടെന്നു പറയുന്ന കാര്യങ്ങൾ ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചിട്ടില്ല. വാക്കാലോ അല്ലാതെയൊ ആരെയും അറിയിച്ചിട്ടില്ല. ഇവിടെ എല്ലാവരെയും അറിയുന്ന കുട്ടിയാണ് അവർ. അതുകൊണ്ടു തന്നെ ആരോടും പറയുന്നതിന് യാതൊരു സ്വാതന്ത്ര്യക്കുറവുമില്ല. അങ്ങനെ ചെയ്തിട്ടില്ലെന്നും നോഡൽ ഓഫിസർ മാധ്യമങ്ങളോടു പറഞ്ഞു. ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന വെളിപ്പെടുത്തൽ പുതിയ അറിവാണെന്ന് ബന്ധുക്കൾ പ്രതികരിച്ചു. പലപ്രാവശ്യം ചോദിച്ചിട്ടും മറുപടി നൽകാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ലെന്നും ഇവർ പറയുന്നു.

നഴ്സിങ് ഓഫിസർ ജലജ ദേവിയുടെ ശബ്ദ സന്ദേശം വിവാ​ദമായതിന് പിന്നാലെ അവരെ പിന്തുണച്ച് ആശുപത്രിയിലെ ഡോക്ടർ നജ്മയും രം​ഗത്തെത്തിയിരുന്നു. രോഗി മരിച്ചത് വെന്റിലേറ്ററിന്റെ ട്യൂബ് മാറിക്കിടന്നതിനാൽ ആണെന്നുള്ള നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ലെന്ന് വനിതാ ഡോക്ടർ വെളിപ്പെടുത്തി. സത്യംപറഞ്ഞ നഴ്‌സിങ് ഓഫീസറെ സസ്പെൻഡ് ചെയ്തത് നീതികേടാണെന്നും ഡോക്ടർ നജ്മ പറയുന്നു.

'രോഗിയുടെ മുഖത്ത് മാസ്‌ക് വെച്ചിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഇക്കാര്യം പറഞ്ഞിരുന്നു. മുതിർന്ന ഡോക്ടർമാരോട് ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ പ്രശ്നമാക്കേണ്ട എന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടി. ചില നഴ്‌സിങ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു'-ഡോക്ടർ പറഞ്ഞു. വിവരം പുറത്തുവരാതിരിക്കാൻ ജലജാദേവിക്കെതിരായ അച്ചടക്ക നടപടി തെറ്റാണെന്നും ഡോക്ടർ പറയുന്നു.

ഫോർട്ടുകൊച്ചി തുരുത്തി സ്വദേശി ഹാരിസ് വെന്റിലേറ്ററിന്റെ ട്യൂബ് മൂക്കിൽ നിന്ന് മാറിക്കിടന്നതു മൂലം മരിച്ചെന്നാണ് നഴ്‌സിങ് ഓഫീസർ നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞത്. നഴ്‌സുമാരുടെ വീഴ്ചമൂലം മറ്റു ചിലരും മരിച്ചെങ്കിലും ഡോക്ടർമാർ റിപ്പോർട്ട് ചെയ്യാത്തതിനാൽ നടപടി ഒഴിവായെന്നും പറയുന്നുണ്ട്. കേന്ദ്ര സംഘത്തിന്റെ ആശുപത്രി സന്ദർശനം സംബന്ധിച്ച സൂപ്രണ്ടിന്റെ യോഗവിവരങ്ങൾ അറിയിച്ചായിരുന്നു ശബ്ദ സന്ദേശം.വെളിപ്പെടുത്തലിന് പിന്നാലെ നഴ്‌സിങ് ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു.

കോവിഡ് രോഗി ഹാരിസ് മരിച്ചത് ഓക്സിജൻ ലഭിക്കാതെയാണെന്ന ശബ്ദസന്ദേശമാണ് ജലജ ദേവിയുടേതായി പുറത്തുവന്നിരുന്നത്. ഇവരെയാണ് സസ്‌പെൻഡ് ചെയ്തത്. അതേസമയം, പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഓഫീസറെ സസ്പെൻഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിഷയം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകുവാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചതായുള്ള നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരുന്നത്. 'ജീവനക്കാരുടെ അശ്രദ്ധമൂലം കോവിഡ് രോഗി മരിച്ചു. ഇത്തരത്തിൽ പല ജീവനുകളും നഷ്ടമായിട്ടുണ്ടെന്നുമാണ് നഴ്‌സിങ് ഓഫീസർ ശബ്ദ സന്ദേശത്തിൽ പറയുന്നത്.

സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തും നൽകിയിരുന്നു. കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിങ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസിന്റെ മരണത്തിലാണ് ഗുരുതര വീഴ്‌ച്ചകൾ സംഭവിച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ജൂലൈ 20ന് മരിച്ച ഹാരിസിന്റെ മരണകാരണം വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നതാണെന്നും സന്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP