Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരോമലും ആദിത്യനും കളിക്കുന്നതിനിടെ വഴക്കുണ്ടായപ്പോൾ ഓടിയെത്തിയ അമ്മ കണ്ടത് അജ്ഞാത വസ്തുവിനെ; കുട്ടികളുടെ അടിമാറ്റാൻ സാധനം വാങ്ങി വീട്ടിൽ സൂക്ഷിച്ചതും അമ്മ; ക്വാട്ടേഴ്സിന് മുകളിലൂടെ ഡ്രോൺ പറന്നുവെന്ന ചർച്ച സീനത്തിന്റെ മനസ്സിൽ എത്തിച്ചത് മെറ്റൽ ബോഡിയുള്ള ഉപകരണത്തിലേക്ക്; ഒറ്റ നോട്ടത്തിലെ ഗ്രനൈഡിന്റെ രൂപസാദൃശ്യം പൊലീസിനെ എത്തിച്ചത് ബോംബെന്ന വിലയിരുത്തലിലും; നിർവ്വീര്യമാക്കിയപ്പോൾ തിരിച്ചറിഞ്ഞത് ചൈനീസ് ലൈറ്ററെ; കളമശ്ശേരിയെ മുൾമുനയിൽ നിർത്തിയ 'ബോംബ് ആശങ്ക' മാറിയപ്പോൾ

ആരോമലും ആദിത്യനും കളിക്കുന്നതിനിടെ വഴക്കുണ്ടായപ്പോൾ ഓടിയെത്തിയ അമ്മ കണ്ടത് അജ്ഞാത വസ്തുവിനെ; കുട്ടികളുടെ അടിമാറ്റാൻ സാധനം വാങ്ങി വീട്ടിൽ സൂക്ഷിച്ചതും അമ്മ; ക്വാട്ടേഴ്സിന് മുകളിലൂടെ ഡ്രോൺ പറന്നുവെന്ന ചർച്ച സീനത്തിന്റെ മനസ്സിൽ എത്തിച്ചത് മെറ്റൽ ബോഡിയുള്ള ഉപകരണത്തിലേക്ക്; ഒറ്റ നോട്ടത്തിലെ ഗ്രനൈഡിന്റെ രൂപസാദൃശ്യം പൊലീസിനെ എത്തിച്ചത് ബോംബെന്ന വിലയിരുത്തലിലും; നിർവ്വീര്യമാക്കിയപ്പോൾ തിരിച്ചറിഞ്ഞത് ചൈനീസ് ലൈറ്ററെ; കളമശ്ശേരിയെ മുൾമുനയിൽ നിർത്തിയ 'ബോംബ് ആശങ്ക' മാറിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കളമശേരി കെഎസ്ഇബി ഓഫീസിന് സമീപം കണ്ടെത്തിയ ഗ്രനേഡിനോട് സാമ്യം തോന്നുന്ന വസ്തു കൊച്ചിയെ ആകെ ആശങ്കയിലാക്കിയത് മണിക്കൂറുകളിൽ. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ ഇത് എന്താണെന്ന് വ്യക്തമായില്ല. ഒടുവിൽ പൊട്ടിച്ച് നോക്കിയപ്പോഴാണ് ആശങ്ക ചിരിക്ക് വഴി മാറി.

രാവിലെ ഈ വസ്തു കണ്ടെത്തിയ ഉടനെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ബോംബാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു ഇവർ. ഇതോടെ ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെയും വിവരമറിയിച്ചു. ഇവരും സ്ഥലത്തെത്തി പരിശോധന നടത്തി. ആർക്കും പ്രത്യേകിച്ചൊന്നും മനസിലായില്ല. ഇതോടെ ആശങ്കയായി. ആളുകൾ തടിച്ചു കൂടി. ബോംബ് കാണാനായിരുന്നു ഇത്. ഇതോടെ പൊലീസ് വെട്ടിലായി.

തടിച്ചുകൂടിയവരെ ദൂരേക്ക് മാറ്റിയ ശേഷം പരിശോധന തുടർന്നു. കാക്കനാട് നിന്ന് വിദഗ്ദ്ധരെ എത്തിച്ച് വിശദമായ പരിശോധന നടത്തി. അപ്പോഴും എന്താണ് ഇതെന്ന് ആർക്കും മനസ്സിലായില്ല. ബോംബല്ലെന്ന നിഗമനത്തിൽ സംഭവം പൊട്ടിച്ച് നോക്കാൻ പൊലീസ് തീരുമാനിച്ചു. പൊട്ടിച്ച് കഴിഞ്ഞപ്പോഴാണ് അതൊരു ലൈറ്ററായിരുന്നുവെന്ന് മനസിലായത്. ഇതോടെ ആശങ്ക അവസാനിച്ചു. കൊച്ചി അടക്കമുള്ള കേരളത്തിലെ നഗരങ്ങളെ തീവ്രവാദികൾ ലക്ഷ്യമിടുന്നുവെന്ന് രഹസ്യാന്വേഷണ വിവരമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആശങ്ക പടർത്തിയ വസ്തുവിനെ ഭീതിയോടെ കണ്ടതും പരിശോധിച്ചതും. ഓൺലൈൻ വഴി വാങ്ങിയ ലൈറ്റർ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

ഗ്രീൻ ഹാൻഡ് എന്ന് എഴുതിയ ലൈറ്ററായിരുന്നു ഇത്. ഇതിന്റെ രൂപവും വലുപ്പവുമെല്ലാം സാധാരണ ലൈറ്ററിൽ നിന്ന് വ്യത്യാസമാണ്. ഏതായാലും ഈ ലൈറ്റർ എങ്ങനെ ഈ സ്ഥലത്ത് എത്തിയെന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നുണ്ട്. സംശയകരമായി എന്തു കണ്ടാലും പൊലീസിനെ അറിയിക്കണമെന്ന സന്ദേശം പൊലീസ് പുറത്തിറക്കിയിരുന്നു. കേരളത്തിലും ശ്രീലങ്കയിൽ ഉണ്ടായതിന് സമാനമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന സൂചനകൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് അജ്ഞാത വസ്തുവിനെ കരുതലോടെ പൊലീസ് കൈകാര്യം ചെയ്തത്.

ഒടുവിൽ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ഇതു ഗ്രനേഡ് മോഡലിലുള്ള ചൈനീസ് ലൈറ്ററാണെന്ന് മനസിലായത്. ഇതോടെ മൂന്ന് മണിക്കൂറോളം നാട്ടുകാർ അനുഭവിച്ച ആശങ്കയും ആശ്വാസത്തിന് വഴിമാറി. ഇക്കഴിഞ്ഞ 17ന് കെഎസ്ഇബി ജീവനക്കാരിയായ സീനയുടെ മക്കളായ പത്തും എട്ടും പ്രായക്കാരായ ആരോമൽ, ആദിത്യൻ എന്നിവർ ക്വാട്ടേഴ്‌സിനു സമീപം കളിച്ചു കൊണ്ടിരിക്കെ ഗ്രനേഡ് മോഡലിലുള്ള ലൈറ്റർ കിട്ടിയിരുന്നു.

മക്കൾ ഇതുപയോഗിച്ച് കളിക്കുന്നതിനിടെ വഴക്കിടുന്നത് കണ്ട് എത്തിയ സീന ഉപകരണം വാങ്ങി വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്ന് ഓഫീൽ എത്തിയ സീന, രണ്ടു ദിവസമായി കെ.എസ്.ഇ.ബി ക്വാട്ടേഴ്‌സിനു മുകളിലൂടെ ഡ്രോൺ പറക്കുന്നുണ്ടന്നത് സംബന്ധിച്ച് മറ്റു ജീവനക്കാർ ചർച്ച ചെയ്യുന്നത് കേട്ടതോടെയാണ്, തന്റെ വീട്ടിൽ മക്കൾക്ക് ഗ്രനേഡിന്റെ രൂപത്തിലുള്ള ഒരു വസ്തു കിട്ടിയ വിവരം ഓഫീസിൽ അറിയിച്ചത്.

തുടർന്ന് ജീവനക്കാർ കളമശേരി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മെറ്റൽ ബോഡിയുള്ള ഉപകരണം പരിശോധിക്കുകയും ചെയ്തു. തുടർന്ന് ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി. തുടർന്ന് നടന്ന പരിശോധനയിൽ ഗ്രനേഡ് മോഡലിലുള്ള ചൈനീസ് ലൈറ്ററാണെന്ന് മനസിലായി. പിന്നാലെ സ്‌ഫോടനം നടത്തി ഉപകരണം നിർവീര്യമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP