Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരാൾ തടിച്ചിട്ടാണ്; കാഴ്ചയിൽ കാലിന് എന്തോ തകരാർ ഉള്ളതുപോലെ തോന്നിയിരുന്നു; മറ്റെയാൾക്ക് കാര്യമായ വണ്ണമില്ല; തടിച്ചയാളാണ് ബൈക്ക് തള്ളിയിരുന്നത്; വെളിപ്പെടുത്തലിന് ശേഷം ദുസൂചനകൾ കണ്ടു തുടങ്ങി; ബാലഭാസ്‌കറിന്റേത് അപകടമരണമല്ലന്ന് ഉറപ്പിക്കാവുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വെളിപ്പെടുത്തൽ; പള്ളിപ്പുറത്തെ അപകടത്തിൽ ദുരൂഹത ആവർത്തിച്ച് മറുനാടനോട് കലാഭവൻ സോബി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ

ഒരാൾ തടിച്ചിട്ടാണ്; കാഴ്ചയിൽ കാലിന് എന്തോ തകരാർ ഉള്ളതുപോലെ തോന്നിയിരുന്നു; മറ്റെയാൾക്ക് കാര്യമായ വണ്ണമില്ല; തടിച്ചയാളാണ് ബൈക്ക് തള്ളിയിരുന്നത്; വെളിപ്പെടുത്തലിന് ശേഷം ദുസൂചനകൾ കണ്ടു തുടങ്ങി; ബാലഭാസ്‌കറിന്റേത് അപകടമരണമല്ലന്ന് ഉറപ്പിക്കാവുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വെളിപ്പെടുത്തൽ; പള്ളിപ്പുറത്തെ അപകടത്തിൽ ദുരൂഹത ആവർത്തിച്ച് മറുനാടനോട് കലാഭവൻ സോബി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വെളിപ്പെടുത്തലിന് ശേഷം ദു സൂചനകൾ കണ്ടു തുടങ്ങിയെന്ന് കലാഭൻ സോബി ജോർജ്. ബാലഭാസ്‌കറിന്റേത് അപകടമരണമല്ലന്ന് ഉറപ്പിക്കാവുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതുവരെ പൊലീസ് മൊഴിയെടുക്കാൻ എത്തിയിട്ടില്ല. സംരക്ഷണം നൽകിയാൽ പൊലീസ് ആവശ്യപ്പെടുന്നിടത്തെത്തി വിവരങ്ങൾ വെളിപ്പെടുത്തുന്നതിനും തയ്യാറെന്നും സോബി ജോർജ് മറുനാടനോട് പറഞ്ഞു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായ കാറപകടം നടന്നതിന് തൊട്ടുപിന്നാലെ സംഭവസ്ഥലത്തുനിന്നും രണ്ട് യുവാക്കൾ പോകുന്നതുകണ്ടു എന്ന് വെളിപ്പെടുത്തൽ നടത്തിയ കലാഭൻ സോബി ജോർജ് ഇപ്പോൾ ആശങ്കയിലാണ്. പല തരം ഭീഷണികൾ തനിക്ക് നേരിടേണ്ടി വരുന്നുണ്ടെന്നാണ് സോബി നൽകുന്ന സൂചന. ഇന്നലെയാണ് സോബി ജോർജ്ജ് മാധ്യമങ്ങൾക്ക് മുന്നിൽ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകൾ വെളിപ്പെടുത്തിയത്.

ഒരാൾ തടിച്ചിട്ടാണ്. കാഴ്ചയിൽ കാലിന് എന്തോ തകരാർ ഉള്ളതുപോലെ തോന്നിയിരുന്നു. മറ്റെയാൾക്ക് കാര്യമായ വണ്ണമില്ല. തടിച്ചയാളാണ് ബൈക്ക് തള്ളിയിരുന്നത്. ഇവർ രണ്ടുപേരും ആരെയും ശ്രദ്ധിക്കാതെ റോഡിന്റെ ഇരുവശങ്ങളിലൂടെയും മുന്നോട്ടു പോകുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ വാഹനം തരപ്പെടുത്താൻ പോകുന്നതാണെന്നാണ് ആദ്യം കരുതിയിത്. ഇവരുടെ മുഖഭാവങ്ങളും സംശയം ജനിപ്പക്കുന്നതായിരുന്നു. ബാലഭാസ്‌കറിന്റെ കാർ അപകടം നടന്ന രാത്രിയിൽ സംഭവസ്ഥലത്ത് താൻ കണ്ട കാഴ്ചയെക്കുറിച്ച് മറുനടനോട് കലാഭവൻ സോബി ജോർജ്ജ് വിശദീകരിച്ചത് ഇങ്ങനെയാണ്.

ഇതുവരെ ഇക്കാര്യം എന്തിന് മറച്ചുവച്ചു എന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്. മരണം നടന്ന് രണ്ട് മൂന്ന് ദിവങ്ങൾക്കുള്ളിലാണ് കാറപകടം സംബന്ധിച്ച് സംശയങ്ങൾ ഉണ്ടെന്ന വാർത്ത പുറത്തുവരുന്നത്. ഉടൻ ഞാൻ മധുബാലകൃഷ്ണനെ വിളിച്ചു വിവരങ്ങൾ പറഞ്ഞു. മധു നിർദ്ദേശിച്ചത് പ്രകാരമാണ് ഇപ്പോൾ സർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശ് തമ്പിയെ വിവരം അറിയിക്കുന്നത്. മധുവായി നല്ല അടുപ്പമായിരുന്നു ബാലഭാസ്‌കറിന് ഉണ്ടായിരുന്നത്. കോതമംഗലം സ്വദേശികൾ എന്നതും കലാഭവനിൽ എത്തുമ്പോഴുണ്ടായിരുന്ന അടുപ്പവും കണക്കിലെടുത്താണ് മധുവിനോട് വിവരങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചത്.

പ്രകാശ് തമ്പിയോട് വിവരങ്ങൾ പറഞ്ഞെങ്കിലും യാതൊരുപ്രതികരണവും ഉണ്ടായില്ല. പിന്നീട് ഇതേക്കുറിച്ച് ആരും സംസാരിച്ചിട്ടുമില്ല. പ്രകാശ് തമ്പി അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ ജീവനെടുത്ത അപകടം വീണ്ടും ചർച്ചയായത്. ഈ സാഹചര്യത്തിൽ അറിയാവുന്ന വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ശരിയല്ലന്ന് കണ്ടാണ് ബാലഭാസ്‌കറിന്റെ പിതാവിനെ നേരിൽ വിളിച്ച് വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇതിന് മുമ്പ് ഇത് വെളിപ്പെടുത്തേണ്ട ഒരു സാഹചര്യം മുന്നിലുണ്ടായിരുന്നില്ല. അറിയിക്കേണ്ടവരെന്ന് കരുതിയവരെ വിവരം ധരിപ്പിച്ചിട്ടും അവർ നിശബ്ദത പാലിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണ്. ഇതിനായി എന്റെ ഭാഗത്തുനിന്നും എല്ലാ സഹകരണവും ഉണ്ടാവും .സോബി ജോർജ്ജ് വ്യക്തമാക്കി.

ഇന്നലെ മാധ്യമങ്ങൾ വഴി വിവരങ്ങൾ പുറത്തുവന്നത് മുതൽ ചില ദുസ്സൂചനകൾ കിട്ടുന്നുണ്ട്. ഇത് എന്തൊക്കെയാണെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ല. നിലവിൽ ഉണ്ടായിട്ടുള്ള സംഭവ പരമ്പരകൾ ബാലഭാസകറിന്റെത് അപകടമരണമല്ലന്നുള്ള തോന്നലുകൾക്ക് ശക്തി പകരുന്നതാണ്. അതിനാൽ സുരക്ഷയൊരുക്കാതെ പുറത്തുപോകാൻ കഴിയാത്ത സാഹചര്യമുണ്ട്, ഇക്കാരണത്താലാണ് മൊഴി നൽകാൻ എത്താൻ പൊലീസ് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെടുന്നത്-സോബി ജോർജ്ജ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP