Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

ചേട്ടൻ പോയ നഷ്ടത്തേക്കാൾ വലുതായി ഒന്നുമില്ല; ചേട്ടന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ഞാനാണെന്നാണ് പലരും കരുതിയിരിക്കുന്നത്; അങ്ങനെയൊരു മേൽനോട്ട ചുമതല എനിക്കില്ല; അതിന് അർഹതയുള്ളത് ചേട്ടത്തിയമ്മയ്ക്കും മകൾക്കുമാണ്; അവർ തന്നെയാണ് നിലവിൽ അതു കൈകാര്യം ചെയ്യുന്നത്; മറ്റു രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്: വിവാദങ്ങൾക്ക് മറുപടിയുമായി കലാഭവൻ മണിയുടെ സഹോദരൻ; മലയാളിയുടെ പ്രിയതാരത്തിന്റെ വേർപാട് നാല് കൊല്ലം പിന്നിടുമ്പോൾ

ചേട്ടൻ പോയ നഷ്ടത്തേക്കാൾ വലുതായി ഒന്നുമില്ല; ചേട്ടന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ഞാനാണെന്നാണ് പലരും കരുതിയിരിക്കുന്നത്; അങ്ങനെയൊരു മേൽനോട്ട ചുമതല എനിക്കില്ല; അതിന് അർഹതയുള്ളത് ചേട്ടത്തിയമ്മയ്ക്കും മകൾക്കുമാണ്; അവർ തന്നെയാണ് നിലവിൽ അതു കൈകാര്യം ചെയ്യുന്നത്; മറ്റു രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്: വിവാദങ്ങൾക്ക് മറുപടിയുമായി കലാഭവൻ മണിയുടെ സഹോദരൻ; മലയാളിയുടെ പ്രിയതാരത്തിന്റെ വേർപാട് നാല് കൊല്ലം പിന്നിടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാടൻപാട്ടുകളും നർമവുമായി മലയാളികളെ രസിപ്പിച്ച കലാഭവൻ മണി ഓർമയായിട്ട് നാല് വർഷം. മലയാള സിനിമയിൽ കലാഭവൻ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടൻ.

വർഷങ്ങളാകുന്നു. മണിയുടെ വിയോഗത്തിലെ കാര്യകാരണങ്ങൾ ഇന്നും അജ്ഞാതം. കൊലപാതകമാണെന്ന് ബന്ധുക്കൾ സംശയിക്കുന്നു. സിബിഐ വരെ കേസ് അന്വേഷിച്ചു. എന്നാൽ കൊലപാതകത്തിന് തെളിവൊന്നും കിട്ടിയില്ല. ഇതിനൊപ്പം പല പ്രചരണങ്ങളും നടക്കുന്നു. കലാഭവൻ മണിയുടെ മരണത്തിൽ സംശയം ഉന്നയിച്ചതും പോരാട്ടം നടത്തിയതും മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണനാണ്. നൃത്താധ്യാപകനായ രാമകൃഷ്ണനെതിരെ നിരവധി പ്രചരണങ്ങൾ എത്തി. ഇതിനോടെല്ലാം പ്രതികരിക്കുകയാണ് ഇപ്പോൾ രാമകൃഷ്ണൻ.

സമൂഹമാധ്യമങ്ങളിലൂടെ ഓരോരുത്തരും അവർക്കു തോന്നുന്ന തരത്തിൽ പല വാർത്തകളും പ്രചരിപ്പിക്കുന്നു. ചേട്ടൻ പോയ നഷ്ടത്തേക്കാൾ വലുതായി ഒന്നുമില്ല. ചേട്ടന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ഞാനാണെന്നാണ് പലരും കരുതിയിരിക്കുന്നത്. അങ്ങനെയൊരു മേൽനോട്ട ചുമതല എനിക്കില്ല. അതിന് അർഹതയുള്ളത് ചേട്ടത്തിയമ്മയ്ക്കും മകൾക്കുമാണ്. അവർ തന്നെയാണ് നിലവിൽ അതു കൈകാര്യം ചെയ്യുന്നത്. മറ്റു രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. മണിചേട്ടന്റെ മകൾ ഇപ്പോൾ എൻട്രൻസ് പരിശീലനത്തിലാണ്. പാലായിലാണ് പരിശീലനം. മോളുടെ പഠനാവശ്യങ്ങൾക്കായി ചേട്ടത്തിയമ്മയും അങ്ങോട്ടു താമസം മാറ്റി. മോളെ ഒരു ഡോക്ടറാക്കണം എന്നത് ചേട്ടന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായുള്ള ശ്രമങ്ങളിലാണ് അവർ. ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ കോടതിയിലാണ്. സിബിഐ റിപ്പോർട്ട് സമർപ്പിച്ചു-വിവാദങ്ങളോട് രാമകൃഷ്ണൻ മനോരമയോട് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

മണി ചേട്ടൻ സത്യത്തിൽ സ്വന്തം കുടുംബത്തെപ്പോലെയാണ് തന്റെ മുന്നിൽ വരുന്ന ഓരോരുത്തരെയും കണ്ടിട്ടുള്ളത്. എല്ലാവർക്കും കൈത്താങ്ങ് ആയിരുന്നു. ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെയുള്ളവർ പറഞ്ഞാണ് അദ്ദേഹം ചെയ്ത കാര്യങ്ങൾ ഞാൻ അറിയുന്നത്. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന രീതിയായിരുന്നു ചേട്ടന്റേത്. ചില വീടുകളിൽ ചെല്ലുമ്പോൾ അവരുടെ വേണ്ടപ്പെട്ടവരുടെ ഫോട്ടോയേക്കാൾ വലിയ രീതിയിലാണ് മണി ചേട്ടന്റെ ഫോട്ടോ വച്ചിരിക്കുന്നതെന്നും രാമകൃഷ്ണൻ പറയുന്നത്.

തെലുഗ്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമ. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പല പല പകർന്നാട്ടങ്ങളാണ് കലാഭവൻ മണി നടത്തിയത്. തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് എത്തിയത്. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ മണിയെ തേടിയെത്തി. 2016 മാർച്ച് ആറിന് അപ്രതീക്ഷിതമായാണ് മണി ജീവിത തിരശ്ശീല താഴ്‌ത്തി രംഗമൊഴിഞ്ഞത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP