Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വല്ല്യമ്മയായ ആമിന താത്തയുടെ ശബ്ദാനുകരണത്തിലൂടെ വ്യത്യസ്തനായി; മമ്മൂട്ടിയുടെ ചതിയൻ ചന്തുവിനെ വേദിയിൽ ആവാഹിച്ച് മറക്കാനാവാത്ത താരമായി; ദേ മാവേലിക്കൊമ്പത്തിലൂടെ കാസ്റ്റ് പാരഡിയുടെ ഉസ്ദാതായി; നയം വ്യക്തമാക്കി മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു; രോഗമെത്തിയിട്ടും സുഹൃത്തുകളെ പോലും വേദന അറിയിച്ചില്ല; ചിരിപ്പിച്ച് മാത്രം സുഹൃത്തുക്കൾക്കിടയിൽ നിറഞ്ഞ കൂട്ടുകാരൻ; വിടവാങ്ങുന്നത് കലാഭവൻ മണിക്കും ദിലീപിനും നാദിർഷായ്ക്കുമൊപ്പം മിമിക്രയെ ജനകീയനാക്കിയ കലാകാരൻ: കലാഭവൻ അബിയെ ഓർക്കുമ്പോൾ

വല്ല്യമ്മയായ ആമിന താത്തയുടെ ശബ്ദാനുകരണത്തിലൂടെ വ്യത്യസ്തനായി; മമ്മൂട്ടിയുടെ ചതിയൻ ചന്തുവിനെ വേദിയിൽ ആവാഹിച്ച് മറക്കാനാവാത്ത താരമായി; ദേ മാവേലിക്കൊമ്പത്തിലൂടെ കാസ്റ്റ് പാരഡിയുടെ ഉസ്ദാതായി; നയം വ്യക്തമാക്കി മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു; രോഗമെത്തിയിട്ടും സുഹൃത്തുകളെ പോലും വേദന അറിയിച്ചില്ല; ചിരിപ്പിച്ച് മാത്രം സുഹൃത്തുക്കൾക്കിടയിൽ നിറഞ്ഞ കൂട്ടുകാരൻ; വിടവാങ്ങുന്നത് കലാഭവൻ മണിക്കും ദിലീപിനും നാദിർഷായ്ക്കുമൊപ്പം മിമിക്രയെ ജനകീയനാക്കിയ കലാകാരൻ: കലാഭവൻ അബിയെ ഓർക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജയറാമിൽ നിന്നാണ് അബി ബാറ്റൺ വാങ്ങിയത്. പിന്നീട് മിമിക്രിയെന്ന കലാരൂപത്തിന്റെ വഴി വേറിട്ടതായിരുന്നു. ട്രിയൻ ഓടലും പൂര ശബ്ദവുമെല്ലാം ശബ്ദാനുകരണത്തിന്റെ പുതിയ തലത്തിലേക്ക് വഴി മാറി. സ്ത്രീ വേഷം കെട്ടി ആമിന താത്തയായി വേദികളിലെത്തിയാണ് അബി മിമിക്രിയെ പുതിയ തലത്തിലേക്ക് എത്തിച്ചത്. ശബ്ദാനുകരണത്തിന്റെ പുതുവഴി വെട്ടിയ ദേ മാവേലിക്കൊമ്പത്തിന്റെ പാരഡി അനുകരണത്തിലും ശ്രദ്ധേയനായി. ദിലീപും നാദിർഷായും കലാഭവൻ അബിയും അങ്ങനെ പുതു വഴിയിലൂടെ മിമിക്രിയെ മുന്നോട്ട് നയിച്ചു. പിന്നീട് പുതിയ ഭാവവും തലവും ഈ കലാരൂപത്തിനെത്തി. മിമിക്രിയെ അഭിനയകലയുടെ സാധ്യതയാക്കി മാറ്റുകയായിരുന്നു അബി ചെയ്ത്.

ഹബീബീ അഹമ്മദ് എന്ന അബി 50ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയതിൽ വലിയൊരു പങ്ക് വഹിച്ച കലാകാരനാണ് അബി. അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങളുടെ ശബ്ദം മലയാളത്തിൽ ഡബ്ബ് ചെയ്ത് വലിയ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മഴവിൽക്കൂടാരം, സൈന്യം, രസികൻ, കിരീടമില്ലാത്ത രാജാക്കന്മാർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മകൻ ഷെയിൻ നിഗം അടുത്തിടെയാണ് സിനിമയിൽ സജീവമായി രംഗത്ത് വന്നത്. ചുരുങ്ങിയ കാലം കൊണ്ട് മകൻ സിനിമയിലെ ശ്രദ്ധേയ വേഷമായി. രോഗം എല്ലാവരിൽ നിന്ന് മറച്ചു വച്ച് അവസാനകാലം വരെ സ്‌റ്റേജ് ഷോയിൽ സജീവമായിരുന്നു അബി. മകന്റെ മികച്ച വേഷങ്ങൾ അച്ഛനെന്ന നിലയിൽ അഭിമാനം നൽകി. മകന് വേണ്ടിയും ആരുടെ മുമ്പിലും അബി അഭ്യർത്ഥനയുമായെത്തിയില്ല. അങ്ങനെ ആരുടെ മുമ്പിലും അവസരത്തിന് വേണ്ടി തലകുനിക്കാത്ത നടനാണ് വിടവാങ്ങുന്നത്.

ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ... ഒരു വടക്കൻ വീരഗാഥയിലെ മമ്മൂട്ടി ശബ്ദത്തെ അത്ര തന്നെ ഗാംഭീരത്തോടെ മിമിക്രി വേദികളിലെത്തിച്ചതോടെ ഈ കലാരൂപത്തിനും പ്രേക്ഷക ശ്രദ്ധ കൂടി. സിനിമാ താരങ്ങളുടെ അവതരണം ജയറാം കാലത്ത് തന്നെ തുടങ്ങിയിരുന്നു. എന്നാൽ കഥാപാത്രമായെത്തി വേദിയെ വിസ്മയിപ്പിക്കുന്ന രീതി ആവഷ്‌കിരിച്ചത് അബിയായിരുന്നു. ചതിയൻ ചന്തുവായി തന്നെ വേദികളിൽ അബിയെത്തി. പിന്നെ കാസറ്റ് ലോകത്തേക്ക്. ദേ മാവേലി കൊമ്പത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രങ്ങളിലൊരാൾ അബിയായിരുന്നു. കലാഭവനിൽ നിന്ന് കൊച്ചൻ സാഗറിലേക്ക് മാറി കലാരംഗത്ത് സജീവമായി. അക്കാലത്ത് ഗൾഫ് ഷോകളിലെ പ്രധാന ശ്രദ്ധാക്കേന്ദ്രമായിരുന്നു അബി. പക്ഷേ സിനിമയിലേക്കുള്ള വരവ് അബിയുടെ പ്രതിഭയ്ക്ക് അംഗീകാരമായില്ല.

ബാലചന്ദ്രമേനോന്റെ നയം വ്യക്തമാകുന്നു എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം പ്രേക്ഷകരുടെ മുന്നിൽ അബിയെത്തി. ഏറെ കൈയടി നേടിയ കഥാപാത്രം. പക്ഷേ എന്തുകൊണ്ടോ അബിയുടെ മുന്നിൽ സിനിമാക്കൾ കണ്ണടച്ചു. സുഹൃത്തുക്കളായ കലാഭവൻ മണിയും ദിലീപും വെള്ളിത്തിരയിൽ കയ്യടി നേടയമ്പോൾ ടിവി ചാനൽ ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അബി നറിഞ്ഞു. അതിനപ്പുറത്തേക്ക് ക്യാമറക്കണ്ണുകൾ അബിയെ വളർത്തിയില്ല. സൈന്യം, കിരീടം ഇല്ലാത്ത രാജാക്കന്മാർ തുടങ്ങിയ ഒരു പിടി സിനിമകളിൽ സഹതാരമായി അബിയെത്തി. അതിന് അപ്പുറത്തേക്ക് അബിയെ വളർത്താൻ മലയാള സിനിമയിലെ അദ്ദേഹത്തിന്റെ പ്രതിഭ അറിയാവുന്ന താരങ്ങൾ തുനിഞ്ഞില്ല. ശബ്ദം നൽകിയും സ്‌ക്രീനിന്റെ ഭാഗമായി. ഫ്‌ലെക്‌സിബിറ്റിയായിരുന്നു അബിയുടെ മിമിക്രിയിലെ കരുത്ത്.

കലാഭവൻ 1969-ലാണ് ആരംഭിച്ചതെങ്കിലും മലയാളിയുടെ നിത്യജീവിതത്തിൽ ഈ സ്ഥാപനം ഭാഗഭാക്കാകാൻ തുടങ്ങിയത് 1981 തൊട്ടാണ്. കലാഭവൻ അവതരിപ്പിക്കുന്ന ഗാനമേളകൾക്കിടയിൽ വീണുകിട്ടുന്ന സമയം കൊല്ലാനുള്ള 'ഗ്യാപ്പ് ഫില്ലർ' ആയി അവതരിപ്പിച്ച് കൊണ്ടിരുന്ന മിമിക്രി പ്രോഗ്രാമുകളെ കോർത്തിണക്കിക്കൊണ്ട് മുഴുനീള മിമിക്രി അവതരിപ്പിക്കാൻ കലാഭവൻ ആ വർഷം ധൈര്യം കാട്ടി. മിമിക്‌സ് പരേഡ് എന്ന പേരാണ് അതിനിട്ടത്.കലാഭവൻ സംഘത്തിലെ മിമിക്രി താരങ്ങളുടെ കഴിവിൽ തെല്ലും സംശയം ഇല്ലാതിരുന്ന ആബേലച്ചൻ 'ഗ്രീൻ സിഗ്‌നൽ' കാട്ടിയതോടെ കേരളത്തിലെ ആദ്യത്തെ മിമിക്‌സ് പരേഡ് കൊച്ചിയിലെ ഫൈൻ ആർട്‌സ് ഹാളിൽ അരങ്ങേറി. സിദ്ദിഖ്, ലാൽ, അൻസാർ, കെ എസ് പ്രസാദ്, കലാഭവൻ റഹ്മാൻ, വർക്കിച്ചൻ പേട്ട ഇവരൊക്കെക്കൂടി സദസ്സിനെ ചിരിപ്പിച്ച് കൊന്നു. ഇവരുടെ അടുത്ത തലമുറ കൂടുതല്ഡ കരുത്തുകാട്ടി.

കലാഭവൻ അങ്ങിനെ ഒരു മിമിക്രി പ്രസ്ഥാനമായി വളരാൻ തുടങ്ങിയതോടെ കഴിവുള്ള കലാകാരന്മാർ കലാഭവനിലേക്ക് ആകർഷിക്കപ്പെട്ടു. ജയറാം, ദിലീപ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, സലിം കുമാർ, ഹരിശ്രീ അശോകൻ, നാരായണൻ കുട്ടി, അബി, കലാഭവൻ നവാസ്, സലിം കുമാർ, തെസ്‌നി ഖാൻ എന്നിവരൊക്കെ ഇങ്ങനെ കലാഭവനിൽ വന്നവരാണ്. സ്‌കിറ്റുകളിൽ നിന്ന് ശബ്ദാനുകരണത്തിന്റെ പുതിയ തലത്തിലേക്ക് കലാരൂപമെത്തി. ജയറാമും ദിലീപും അബിയും സലിംകുമാറുമായിരുന്നു ഈ മാറ്റത്തിന് ചുക്കാൻ പിടിച്ചത്. കലാഭവൻ മണിയുടെ വേറിട്ട നമ്പരുകളും ശ്രദ്ധേയനായത്. അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. മലയാളികൾ നെഞ്ചേറ്റിയ താത്ത എന്ന ഹാസ്യകഥാപാത്രത്തിന്റെ ഉപജ്ഞാതാവ് അബിയെന്ന കലാകാരനായിരുന്നു.

അമ്പതിലേറെ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളും അബി ചെയ്തിട്ടുണ്ട്. ബിഗ് ബി അമിതാഭ് ബച്ചൻ, മെഗാ സ്റ്റാർ മമ്മൂട്ടി എന്നിവരെ തന്മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികൾക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്. അബിയുടെ വല്യമ്മയായിരുന്നു ആമിന താത്ത. ആമിന താത്തയെ സിനിമയിൽ മുഴുനീളം അബി അവതരിപ്പിച്ചു. അത് മലയാളിക്ക് പുതിയൊരു അനുഭവമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP