Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിക് ടോക്കിൽ സജീവമായത് അമ്മയുടെ ഫോണിലൂടെ; പഠിത്തത്തിലെ മിടുക്കി സോഷ്യൽ മീഡിയയിലും താരം; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് കാരണം പീഡനമെന്ന് കേട്ട് ഞെട്ടി നാട്ടുകാർ; സഹോദരിയുമായി വഴക്കുകൂടിയതിനെ തുടർന്ന് ബന്ധു ഇളയകുട്ടിയെ കൂട്ടികൊണ്ടു പോയതിനെ ചുറ്റിപ്പറ്റിയും തുമ്പില്ലാത്ത അന്വേഷണം; തൂങ്ങി മരിച്ച കുട്ടി നിരന്തര പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കടയ്ക്കലിലെ ക്രൂരൻ ഒളിച്ചിരിക്കുന്നത് ടിക് ടോക്കിന്റെ മറവിലോ?

എം എസ് ശംഭു

കൊല്ലം: കൊല്ലം കടയ്ക്കലിൽ ആത്മഹത്യ ചെയ്ത 13കാരി നിരന്തരം പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജനുവരി 23നാണ്. എട്ടാംക്ലാസുകാരിയായ പട്ടികജാതി പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്. പോസ്റ്റുമോർ്ട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ജനുവരി 23ന് വൈകീട്ടാണ് 13 കാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യയ്ക്ക് ഉത്തരവാദികളായ പ്രതികളെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

ആത്മഹത്യയിലെ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസ് സമഗ്രാന്വേഷണവുമായി മുന്നോട്ട് പോകുന്നത്.കാര്യമായ പുരോഗതിയില്ലാതെ അന്വേഷണം മുന്നോട്ട് പോയതോടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നത്. ഇതോടെ പുനലൂർ ഡി.വൈ.എസ്‌പി അന്വേഷണത്തിന് നേതൃത്വം ഏറ്റെടുത്തു. കടയ്ക്കൽ സിഐ ഉൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇൻക്വസ്റ്റ് വേളയിലും അസ്വഭാവികത പൊലീസ് കണ്ടെത്തിയിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പീഡനവിവരം പുറത്ത് വന്നതോടെയാണ് അന്വേഷണം ഊർജിതമാക്കി പൊലീസ് മുന്നോട്ട് പോകുന്നത്.

ആത്മഹത്യ ചെയ്യുന്ന ദിവസവും സമീപത്തെ അമ്മുമ്മവീട്ടിൽ മാത്രമാണ് കുട്ടിയുണ്ടായിരുന്നത്. സഹോദരിയുമായി പിണങ്ങിയ പെൺകുട്ടിയെ അമ്മുമ്മ വന്ന് കൂട്ടി കൊണ്ട് പോകുകയായിരുന്നു. കേസിൽ സംശയാസ്പതമായ രീതിയിൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കടക്കൽ എസ്‌ഐ സജീർ മറുനാടനോട് പ്രതികരിച്ചത്. ബന്ധുക്കളെ മുഴുവൻ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാൽ പ്രതി ആര് എന്നത് സംബന്ധിച്ച് പൊലീസിന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ ബന്ധുക്കളുൾപ്പടെയുള്ളവരെവിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യമാണ് നിലവിൽ.
പഠനത്തിൽ മിടുക്കിയായിരുന്നതിനാൽ പെൺകുട്ടി ട്യൂഷന് പോലും പോയിരുന്നില്ല. കുട്ടി വീട് വിട്ട് പുറം ലോകവുമായി സഹകരണം കുറവാണ്. അമ്മയുടെ ഫോൺ ഉപയോഗിച്ച ടിക്ക് ടോക്ക് ചെയ്യുന്നതും കുട്ടി പതിവായിരുന്നു.

സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവിന്റൈ ഫോണും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. മുൻപ് കുട്ടിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ച് എസ്,ടി എസ്.സി കമ്മീഷനും , മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

പുനലൂർ ഡിവൈഎസ്‌പി അനിൽ ദാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. അന്വേഷണം ശരിയായ ദിശയിലാണെന്നും, ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകളുൾപ്പടെ നടന്നുവരികയാണെന്നുമാണ് പൊലീസ് പറഞ്ഞു. ഫോറൻസിക്ക് പരിശോധന ഫലം ലഭിച്ച ശേഷം ഡി.എൻ.എ ഉൾപ്പടെയുള്ള പരിശോധനകൾ നടത്തി മു്‌ന്നോട്ട് പോകാനാണ് പൊലീസിന്റെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP