കടകംപള്ളി ബാങ്കിലെ കള്ളപ്പണ വാർത്ത പുറത്തായതോടെ അനഭിമതനായി; പാർട്ടി നേതൃത്വത്തെ ആദായ നികുതി വകുപ്പ് ഇടപെടൽ അറിയിച്ചെന്നും കണ്ടെത്തി; ഭൂമി തട്ടിപ്പും പിരിവും കൈയോടെ പിടിച്ച് മന്ത്രിയുടെ തിരിച്ചടി; കടകംപള്ളിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കുന്നത് മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനെ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടകംപള്ളി സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപവുമായി ഒരു മന്ത്രിയുടെ പേര് ചർച്ച വിഷയമായിരുന്നു. ഇതേ കുറിച്ചു അഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ ഒരു സിപിഐ(എം) പ്രാദേശിക നേതാവിന്റെ മരണവും ദുരൂഹതകൾ സജീവമായി. ഇപ്പോഴിതാ തലസ്ഥാത്ത് നിന്നുള്ള മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ഒരംഗത്തെ അഴിമതിയുടെ പേരിൽ പുറത്താക്കിയിരിക്കുന്നു. ഇതോടെ പിണറായി വിജയൻ മന്ത്രിസഭയിലും അഴിമതിക്കുള്ള സാധ്യതകളാണ് ചർച്ചയാകുന്നത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ഇടപെടലുകളാണ് കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫിന്റെ കള്ളത്തരം കണ്ടെത്തിയതെന്നാണ് സൂചന. വിജിലൻസ് നേരിട്ട് അന്വേഷിച്ച് പ്രഥാമിക വിവരങ്ങൾ ശേഖരിച്ചതയായും സൂചനയുണ്ട്. അതിന് ശേഷമാണ് കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വൽസല കുമാറിനെ പുറത്താക്കിയതിലും കടകംപള്ളി ബാങ്കിലെ പ്രശ്നങ്ങളുണ്ടെന്നാണ് സൂചന.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫംഗം ശ്രീവൽസ കുമാറിനെ പിരിച്ചുവിട്ടത്. മന്ത്രി കടകംപള്ളിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു ശ്രീവൽസ കുമാർ. ഒരു ഭൂമി ഇടപാടിൽ ശ്രീവത്സകുമാറിന്റെ പേരിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് പുറത്താക്കൽ നടപടിയെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ, യഥാർത്ഥ് കാരണം എന്താണെന്ന ആർക്കും വ്യക്തമായിട്ടില്ല. മന്ത്രിക്ക് അനഭിമതനായിട്ടാണ് പുറത്താകൽ എന്നതും വ്യക്തമല്ല. തുടർന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് കടകംപള്ളി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂറത്തു വന്നത്. ആദായ നികുതി വകുപ്പ് കടകംപള്ളി ബാങ്കിൽ പരിശോധന നടത്തിയെന്നത് പാർട്ടി കേന്ദ്രങ്ങൾ പോലും വിശ്വസിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരം പുറത്തു പോയത് ശ്രീവൽസ കുമാറിൽ നിന്നെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് പോലും കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഭൂമി തട്ടിപ്പ് പൊടിതട്ടിയെടുക്കുന്നത്.
നേമം മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ പഴ്സണൽ സ്റ്റാഫംഗമായിരുന്ന ഇയാളെ പ്രത്യേക ശിപാർശയോടെയാണ് കടകംപള്ളിയുടെ പഴ്സണൽ സ്റ്റാഫംഗമായി നിയമിച്ചത്. ഫാം ഇൻഫർമോഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണ് ശ്രീവൽസ കുമാർ. ബന്ധു നിയമനത്തിന്റെ പേരിൽ മുൻ വ്യവസായ മന്ത്രി ഇ.പി ജയരാജൻ രാജിവച്ചൊഴിഞ്ഞതിന്റെയന്ന് തന്നെയാണ്് സിപിഐ(എം) സംസ്ഥാന സമിതിയിലും ശ്രീവൽസകുമാറിനെതിരായ പരാതികൾ പരിഗണിച്ചത്. അന്ന് തന്നെ ഇയാൾക്കെതിരെ നടപടികൾക്കും തുടക്കമായതായാണ് സൂചന. പാർട്ടിയും മുഖ്യമന്ത്രിയും ശ്രീവൽസകുമാറിനെതിരെ കടുത്ത നടപടികളെടുക്കുമ്പോഴും കടകംപള്ളി ന്യായീകരിക്കാനാണ് ശ്രമിച്ചതെന്നാണ് സൂചന. എന്നാൽ കടകംപള്ളി ബാങ്കിലെ വിവരങ്ങൾ പുറത്തുവന്നതോടെ ഇത് മാറി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പഴ്സണൽ സ്റ്റാഫംഗമായിരിക്കെ ജില്ലയിലെ മറ്റൊരു നേതാവിനു വേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണമാണ് ഇതോടെ സജീവമാകുന്നത്.
പുറത്താക്കപ്പെട്ട ശ്രീവൽസ കുമാർ നടത്തിയ പ്രോട്ടോക്കോൾ ലംഘനം മന്ത്രിയുടെ ശ്രദ്ധയിൽ നേരത്തെ പെട്ടിരുന്നു. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റിയംഗം പറഞ്ഞതനുസരിച്ച് ഹൈക്കോടതിയിലെ ഒരു വക്കീലുമായി ഒരു കേസിനെക്കുറിച്ച് ഇയാൾ സംസാരിച്ചിരുന്നു. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫായിരിക്കെ ആ പദവി ഉപയോഗിക്കുകയും മന്ത്രിയുടെ അനുമതിയോ അറിവോ ഇല്ലാതെ കേസുകളെക്കുറിച്ച് സംസാരിച്ചുവെന്നതാണ് ലഭ്യമാകുന്ന വിവരങ്ങൾ. ഇതൊക്കെ മന്ത്രിക്ക് അനഭിമതനാക്കി എന്നാണ് അറിയുന്നത്. ഇതിന് പുറമേയാണ് കടകംപള്ളി ബാങ്കുമായ വിവാദങ്ങളുമെത്തുന്നത്. ഇതോടെ ശ്രീവൽസ കുമാറിനെ കൈവിടാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. പാർട്ടി ജില്ലാ കമ്മറ്റിയുടെയും സംസ്ഥാന സമിതിയുടേയും അംഗീകാരത്തോടെയാണ് ശ്രീവൽസ കുമാറിനെ നിയമിച്ചത്. അതുകൊണ്ട് തന്നെ പാർട്ടി തീരുമാനം അനുകൂലമാക്കി ശ്രീവൽസ കുമാറിനെ പുറത്താക്കുകയും ചെയ്തു.
കടകംപള്ളി വൈദ്യുതി മന്ത്രിയായിരിക്കെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ചില ഇടപാടുകൾ കണ്ടെത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കടകംപള്ളിയിലെ പ്രശ്നങ്ങൾ ഉയർന്നത്. ഇതോടെ പ്രതിരോധത്തിലായ മന്ത്രി പ്രതിച്ഛായ വീണ്ടെടുക്കാൻ കൂടിയാണ് പേഴ്സണൽ സ്റ്റാഫിലെ അംഗത്തെ പുറത്താക്കുന്നത്. അഴിമതിയുമായി ഒരു വിട്ടു വീഴ്ചയ്ക്കും താനില്ലെന്ന് വരുത്താൽ കുടിയാണ് ഇത്. എന്നാൽ സിപിഎമ്മിനുള്ളിലെ വിഭാഗിയതയും ഇതിന് കാരണമായി പറയപ്പെടുന്നു. പുറത്താക്കപ്പെട്ട വൽസല കുമാർ, മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ വിശ്വസ്തനും പേഴ്സണൽ സ്റ്റാഫ് അംഗവുമായിരുന്നു. കടകംപള്ളിയുടെ എതിർ ചേരിയിൽപ്പെട്ട ശിവൻകുട്ടിയുടെ വിശ്വസ്തൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന ആദ്യ സൂചനകൾ കടകംപള്ളിക്ക് കിട്ടിയത് കടകംപള്ളി സഹകരണ ബാങ്കിലെ ആദായ നികുതി വകുപ്പ് പരിശോധനയുമായി ബന്ധപ്പെട്ടാണ്. ഇതിന് പിന്നിൽ സിപിഎമ്മിലെ തിരുവനന്തപുരത്തെ ഗ്രൂപ്പ് പോരും ഉണ്ടെന്ന് കടകംപള്ളി വിലയിരുത്തി.
സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിപ്പിച്ചതും ബിജെപിയെ കൊണ്ട് അത് ആരോപണമായി ഉന്നയിച്ചതിന് പിന്നിലും ഇത്തരം ശക്തിയാണെന്ന് കടകംപള്ളി വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടേയും മറ്റും ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ ഇടപെടൽ വാർത്ത എത്തിച്ചതും തന്റെ ഓഫീസിലെ പ്രമുഖനാണെന്നും മന്ത്രി കണ്ടെത്തി. ഇതെല്ലാം കൂടിയായപ്പോൾ ശ്രീവൽസ കുമാറിനെ പുറത്താക്കാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. ഇനിയൊരു വിവാദം കൂടി ഉണ്ടായാൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന സൂചന കടകംപള്ളിക്ക് മുഖ്യമന്ത്രി നൽകിയതായും അറിയുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിൽ ശുദ്ധികലശം നടത്താൻ മന്ത്രി തയ്യാറാകുന്നത്. അഴിമതിയോ പിരിവോ ആരു നടത്തിയാലും മന്ത്രി സംരക്ഷിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ ഓഫീസിലെ ജീവനക്കാർക്ക് കടകംപള്ളി നൽകുന്നതെന്നാണ് സൂചന.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ അടിവേരിളക്കിയ വിവാദങ്ങളുടെ ഒരു വശത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫുകളുടെ പങ്ക് വളരെ വലുതായിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ജിക്കുമോൻ, ജോപ്പൻ, സലിംരാജ് തുടങ്ങിയവരെല്ലാം ഉമ്മൻ ചാണ്ടിക്കുണ്ടാക്കിയ തലവേദന ചെറുതല്ല. മന്ത്രിസഭയുടെ അടിത്തറ ഇളക്കുന്ന വിധത്തിലേക്ക് വിവാദങ്ങൾ എത്തുകയും ചെയ്തു. ഇതു കൂടി മനസ്സിലാക്കിയാണ് കടകംപള്ളിയുടെ ഇടപെടൽ. വൽസകുമാറിനെതിരായ ആരോപണങ്ങൾ പോലും ചർച്ചയാക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കി. എന്തായാലും മുൻ സർക്കാറിനെ ഒരിക്കലും മാതൃകയാക്കില്ലെന്നും ആ സർക്കാറിന്റെ അഴിമതികൾ ആവർത്തിക്കില്ലെന്നും ജനങ്ങളോട് സത്യം ചെയ്ത് അധികാരത്തിൽ കയറിയ ഇടതു സർക്കാർ ഉമ്മൻ ചാണ്ടിയുടെ അതേ പാതയിലാണോ സഞ്ചരിക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് വൽസകുമാറിന്റെ പുറത്താക്കലെന്ന് കടകംപള്ളിയുടെ ഓഫീസുൂം വിശദീകരിക്കുന്നു.
പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലേറ്റ ശേഷം ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചു. പിന്നാലെ മന്ത്രി മേഴ്സികുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫിനെ കൊലപാതക കേസിൽ അറസ്റ്റു ചെയ്തു. ഇപ്പോഴിതാ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒരു പേഴ്സണൽ സ്റ്റാഫ് അംഗത്തെ പിരിച്ചു വിട്ടിരിക്കുന്നു. ഇത് സർക്കാരിന് കടുത്ത വെല്ലുവിളിയാണ്. നേരത്തെ കടകംപള്ളി സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ചും ബാങ്കിലെ ഉദ്യോഗസ്ഥൻ എൽ.വി.ജയശങ്കർ മരിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഡിജിപിക്കു പരാതി നൽകിയതും കെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളും വിവാദത്തിലായിരുന്നു. കടകംപള്ളി സർവീസ് സഹകരണബാങ്കിലെ ശാഖാ മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരൻ മരിച്ച സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചത്.
സഹകരണബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്താനിരിക്കവേയാണ് ഈ ദുരൂഹമരണം. സിപിഐ(എം) നേതാക്കളുടെ കോടികളുടെ ഇടപാടുകൾ ഇദ്ദേഹത്തിന് അറിയാം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം മരണം ഹൃദയാഘാതത്താലാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.
- TODAY
- LAST WEEK
- LAST MONTH
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്