Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താഴമൺ കുടുംബത്തിലെ തന്ത്രിയെ മാറ്റിയ ചരിത്രമുണ്ട്; സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ല; തർക്കം പാരമ്പര്യ തന്ത്രിമാരെ കുറിച്ചല്ല; ദേവസ്വം ബോർഡ് നിയമിക്കുന്ന തന്ത്രിമാർ ദേവസ്വം നിയമവും മാന്വലും അനുസരിക്കുന്നുണ്ടോയെന്നാണ് ചോദ്യം; തെറ്റുചെയ്താൽ അച്ചടക്ക നടപടി എടുക്കാൻ ബോർഡിന് അധികാരമുണ്ട്; തങ്ങളുടെ അധികാരത്തെ സർക്കാരിനോ ബോർഡിനോ ചോദ്യം ചെയ്യാനാവില്ലെന്ന താഴമൺ മഠത്തിന്റെ അവകാശവാദത്തിന് മറുപടിയുമായി കടകംപള്ളി

താഴമൺ കുടുംബത്തിലെ തന്ത്രിയെ മാറ്റിയ ചരിത്രമുണ്ട്; സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ല; തർക്കം പാരമ്പര്യ തന്ത്രിമാരെ കുറിച്ചല്ല; ദേവസ്വം ബോർഡ് നിയമിക്കുന്ന തന്ത്രിമാർ ദേവസ്വം നിയമവും മാന്വലും അനുസരിക്കുന്നുണ്ടോയെന്നാണ് ചോദ്യം; തെറ്റുചെയ്താൽ അച്ചടക്ക നടപടി എടുക്കാൻ ബോർഡിന് അധികാരമുണ്ട്; തങ്ങളുടെ അധികാരത്തെ സർക്കാരിനോ ബോർഡിനോ ചോദ്യം ചെയ്യാനാവില്ലെന്ന താഴമൺ മഠത്തിന്റെ അവകാശവാദത്തിന് മറുപടിയുമായി കടകംപള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പുണ്ടായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലേതടക്കം ക്ഷേത്രാചാരങ്ങളിലെ അവസാന തീരുമാനം തന്ത്രിയുടേതാണെന്നും തന്ത്രിയെ മാറ്റാൻ സർക്കാരിന് അധികാരമില്ലെന്നുമുള്ള താഴ്മൺ കുടുംബത്തിന്റെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ല. തന്ത്രിമാരെ നിയമിക്കാനുള്ള അധികാരം ദേവസ്വം ബോർഡിന് മാത്രമാണ്. താഴ്മൺ കുടുംബത്തിൽ തന്നെ ദേവസ്വം ബോർഡ് ഇടപെട്ട് തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പുണ്ടായിട്ടുണ്ട്. നിലവിലെ പ്രശ്‌നം പാരമ്പര്യ തന്ത്രിമാരെ പറ്റിയല്ല. നിയമിക്കുന്ന തന്ത്രിമാർ ദേവസ്വം നിയമവും മാന്വലും അനുസരിക്കുന്നുണ്ടോയെന്നതാണ്. തെറ്റായ കാര്യങ്ങൾ മേൽ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ദേവസ്വം ബോർഡിൽ നിക്ഷിപ്തമായിട്ടുള്ളതാണെന്നും കടകംപള്ളി പറഞ്ഞു. ഇത്തരത്തിലുള്ള ഒരു പരാമർശവുമായി താഴമൺ കുടുംബം പൊതുസമൂഹത്തിന് മുമ്പിൽ വന്നത് അനാവശ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ശുദ്ധികലശം നടത്തിയതിന് ശബരിമല തന്ത്രിയോട് വിശദീകരണം ചോദിച്ചതിനെതിരെയാണ് താഴ്മൺ കുടുംബം രംഗത്തെത്തിയത്. ദേവസ്വം ബോർഡ് ജീവനക്കാരനല്ലാത്ത തന്ത്രിയോട് എങ്ങനെയാണ് ബോർഡിന് വിശദീകരണം ചോദിക്കാനാവുക. ദേവസ്വം ബോർഡിൽ നിന്നും തന്ത്രി ശമ്പളം കൈപ്പറ്റുന്നില്ല, ദക്ഷിണയാണ് സ്വീകരിക്കുന്നത്. ശബരിമലയിലേതടക്കം ക്ഷേത്രാചാരങ്ങളിലെ അവസാന തീരുമാനം തന്ത്രിയുടേതാണ്. തന്ത്രിയെ മാറ്റാൻ സർക്കാരിന് അധികാരമില്ലെന്നുമാണ് താഴ്മൺ കുടുംബം പ്രതികരിച്ചത്.

ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ൽ പരശുരാമ മഹർഷിയിൽ നിന്നുമാണ് ലഭിച്ചത്. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോർഡല്ല. തന്ത്രശാസ്ത്രപ്രകാരവും കീഴ്‌വഴക്കവുമനുസരിച്ച് ശബരിമല ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളിലെ പരമാധികാരവും അത് പ്രാവർത്തികമാക്കാനുള്ള അധികാരവും തന്ത്രിക്കാണ്. ഈ അവകാശത്തെ ചോദ്യം ചെയ്യാൻ സർക്കാരിനും ദേവസ്വം ബോർഡിനും കഴിയില്ലെന്നുമാണ് താഴമൺ മഠം പുറത്തിറക്കിയ വാർത്താക്കുറിപ്പിലുള്ളത്.

താഴ്മൺ കുടുംബം പുറത്തുവിട്ട വാർത്താക്കുറിപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധൃമങ്ങളിൽ ശബരിമല തന്ത്രിയെ പറ്റിനടത്തിയ പരാമർശങ്ങൾ പലതും തെറ്റിധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ്ചിലത് ചൂണ്ടിക്കാണിക്കാൻ താല്പരൃപ്പെടുകയാണ് ഇവിടെ.

1. AD.55 വരെ നിലയ്ക്കലായിരുന്ന താഴമൺമഠത്തിന് ശബരിമലതന്ത്രം BC100 ലാണ് നൽകപെട്ടത്. അത് ശ്രീ പരശുരാമ മഹർഷിയാൽ കല്പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോർഡ് നിയമിക്കുന്നതല്ല

2. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുള്ള പ്രത്യേക നിയമങ്ങൾ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങൾക്ക് അനുസൃതമാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനൂസരിച്ചാണ് അതിനാൽ അതിലെ പാണ്ഡിത്യം അനിവാരൃമാണ് ആയതിനാൽ ആചാരനുഷ്ഠാനങ്ങൾ സംബന്ധിച്ച് തന്ത്രിക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.

ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. അതിനാൽ തന്ത്രിയുടെ അവകാശത്തെ ചോദൃം ചെയ്യാൻ സർക്കാറിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുള്ള അന്തിമ തീരുമാനവും അത് പ്രാവർത്തികമാക്കുന്നതിനുള്ള അധികാരവും ശാസ്ത്രഗ്രന്ഥങ്ങൾപ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയിൽ മാത്രം നിക്ഷിപ്തമായിട്ടുള്ളതാണ്.

3.ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് പ്രതിഫലമായി ദേവസ്വംബോർഡിൽ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാർ സ്വികരിക്കുന്നതും. വസ്തുതകൾ ഇതായിരിക്കെ തെറ്റിധാരണ പരത്തുന്ന പ്രസ്ഥാവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോൾ അത് താഴമൺ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നതുകൊണ്ട് മാത്രമാണീ കുറിപ്പ്.

യുവതികൾ കയറിയതിന് പിന്നാലെ ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നടപടിയിൽ ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചിരുന്നു. 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. വിശദീകരണം തൃപ്തികരമാണോ എന്ന് പരിശോധിച്ച ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

സുപ്രീം കോടതിയുടെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ ദേവസ്വം ബോർഡിനും മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ. തന്ത്രി ശുദ്ധിക്രിയ ചെയ്യുന്നത് സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. അതിൽ അദ്ദേഹത്തിന്റെ മറുപടി ചോദിച്ചിട്ടുണ്ട്. അതിൽ മറുപടി തരട്ടെ. വിശദീകരണം തൃപ്തി കരമാണോ എന്ന് പരിശോധന ബാക്കി കാര്യങ്ങൾ തീരുമാനിക്കും.

ബിന്ദുവും കനകദുർഗയും ദർശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ വിവാദ തീരുമാനവും തുടർ നടപടികളും ചർച്ചചെയ്യാൻ വേണ്ടിയായിരുന്നു ദേവസ്വം ബോർഡ് പ്രത്യേക യോഗം ചേർന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ. ബോർഡ് നിയമാവലി പ്രകാരം നട അടയ്ക്കാൻ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP