Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജരായിരുന്ന കരാർ ജീവനക്കാരനെ നിയമിച്ചത് ഐഎഎസുകാരേയോ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരെയോ മാത്രം നിയമിക്കുന്ന പദവിയിൽ; ഖാദി ബോർഡിലെ നിർണ്ണായക പദവിയിലെത്തിയത് സിപിഎം സംസ്ഥാന കമ്മറ്റി അംഗം വരദരാജന്റെ മകൻ; നോർക്കയിൽ വൈസ് ചെയർമാനായ അച്ഛനൊപ്പം ഇനി മകനും സുഖ ജീവിതം; ശോഭനാ ജോർജിനെ നിയന്ത്രിക്കാനുള്ള ഖാദി ബോർഡിലെ ബന്ധു നിയമനം വിവാദത്തിൽ

കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജരായിരുന്ന കരാർ ജീവനക്കാരനെ നിയമിച്ചത് ഐഎഎസുകാരേയോ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരെയോ മാത്രം നിയമിക്കുന്ന പദവിയിൽ; ഖാദി ബോർഡിലെ നിർണ്ണായക പദവിയിലെത്തിയത് സിപിഎം സംസ്ഥാന കമ്മറ്റി അംഗം വരദരാജന്റെ മകൻ; നോർക്കയിൽ വൈസ് ചെയർമാനായ അച്ഛനൊപ്പം ഇനി മകനും സുഖ ജീവിതം; ശോഭനാ ജോർജിനെ നിയന്ത്രിക്കാനുള്ള ഖാദി ബോർഡിലെ ബന്ധു നിയമനം വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : വ്യവസായ വകുപ്പിൽ വീണ്ടും ബന്ധു നിയമന വിവാദം. കൊല്ലത്തു നിന്നുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകനെ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ഉന്നതപദവിയിൽ നിയമിച്ചതു മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണം പാർട്ടിയിലും ശക്തമായി. എൻജിഒ യൂണിയന്റെ പഴയ നേതാവ് കെ വരദരാജന്റെ മകനാണ് നിയമനം നൽകിയതെന്നാണ് ആരോപണം. പിണറായി വിജയന്റെ അതിവിശ്വസ്തനാണ് വരദരാജൻ.

സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ ചുമതലക്കാരനായിരുന്നു വരദരാജൻ. അതിന് ശേഷം നോർക്കയിൽ വൈസ് ചെയർമാനാക്കി. അങ്ങനെ നേട്ടമുണ്ടാക്കിയ നേതാവിന്റെ മകനെയാണ് കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ നിയമിച്ചത്. തിരുവനന്തപുരം ആസ്ഥാനമായ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ ഡെപ്യൂട്ടി പ്രോജക്ട് മാനേജരായിരുന്ന കരാർ ജീവനക്കാരനാണു സിപിഎം നേതാവിന്റെ മകൻ.

ഐഎഎസ് ഉദ്യോഗസ്ഥരെയോ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെയോ നിയമിക്കുന്ന കീഴ്‌വഴക്കം അട്ടിമറിച്ചാണു ഖാദി ബോർഡിന്റെ നിർണായക തസ്തികയിൽ വ്യവസായ വകുപ്പ് നിയമനം നടത്തിയത്. നിയമനം അതീവ രഹസ്യമാക്കി വച്ചെങ്കിലും പാർട്ടി ഘടകങ്ങളിൽ ചർച്ചയായതോടെ നേതൃത്വം വെട്ടിലായി. ബന്ധുത്വ നിയമനം പാടില്ലെന്ന തരത്തിൽ നേരത്തെ സിപിഎം തീരുമാനം എടുത്തിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് ഇപ്പോഴത്തെ നിയമനം.

ബന്ധു നിയമനത്തെച്ചൊല്ലി മുൻപു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന വ്യവസായ മന്ത്രി ഇ.പി ജയരാജനാണു ഖാദി ബോർഡ് ചെയർമാൻ. മുൻ എംഎൽഎ ശോഭനാ ജോർജ് വൈസ് ചെയർമാനും. മാനദണ്ഡങ്ങൾ ലംഘിച്ചു നടന്ന നിയമനത്തെച്ചൊല്ലി ഖാദി ബോർഡിലും അപസ്വരങ്ങൾ ഉയർന്നു. പ്രതിഷേധമെന്നോണം വൈസ് ചെയർമാൻ ഒന്നര മാസത്തോളം ഓഫിസിൽ നിന്നു വിട്ടുനിന്നുവെന്നും സൂചനയുണ്ട്. പിന്നീട് സിപിഎം നേതൃത്വത്തെ പിണക്കാൻ മടിച്ച് ശോഭനാ ജോർജ് സജീവമായി. ശോഭനാ ജോർജിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടു വരാനാണ് ഈ നിയമനം എന്ന് സൂചനയുണ്ട്.

ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് കേരള ക്ലയ്ഡ് ആൻഡ് സെറാമിക് ജനറൽ മാനേജർ സ്ഥാനം രാജിവച്ചത് ബന്ധു നിയമന വിവാദത്തെ തുടർന്നാണ്. ബന്ധു നിയമന വിവാദം പിടിമുറുകുമ്പോഴാണ് സുധീർ നമ്പ്യാർക്കു പിന്നാലെ ജയരാജന്റെ ബന്ധു ദീപ്തിയുടെ രാജി വച്ചത്. സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശം മാനിച്ചാണ് തീരുമാനം. ബന്ധുത്വ വിവാദത്തിൽ വ്യവസായ മന്ത്രി ഇപി ജയരാജൻ രാജിവയ്ക്കുകയും ചെയ്തു. വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ ശേഷമാണ് വീണ്ടും മന്ത്രിയായത്. പി.കെ. ശ്രീമതി എംപിയുടെ മകനും ജയരാജന്റെ ബന്ധുവുമായ സുധീർ നമ്പ്യാരെ കെ.എസ്‌ഐ.ഇ. മാനേജിങ് ഡയറക്ടറായി നിയമിച്ചതു വിവാദമായിരുന്നു.

പി.കെ.ശ്രീമതി എംപി.യുടെ മകൻ സുധീർ നമ്പ്യാർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയരക്ടറായി നിയമിച്ചതാണ് രാഷ്ട്രീയ രംഗത്തും പാർട്ടിക്കകത്തും പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ കോളിളക്കമുണ്ടാക്കിയത്. ഇതോടെ കരുതലുകൾ എടുക്കാൻ പാർട്ടി തീരുമാനിച്ചു. ഇനി ബന്ധു നിയമനങ്ങൾ വേണ്ടെന്നും പറഞ്ഞു. ഇതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP