Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

ഹൈബി ഈഡന് വേണ്ടി സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടഞ്ഞുനിന്ന കെ.വി.തോമസിനെ തേടി ഒടുവിൽ ഇരട്ടപദവികൾ; ജയ് ഹിന്ദ് ടിവിയുടെയും വീക്ഷണം പത്രത്തിന്റെയും ചുമതലകൾ തോമസ് മാഷിന്; കുമ്പളങ്ങിക്കാരൻ ഇനി തലസ്ഥാനത്തേക്ക്

ഹൈബി ഈഡന് വേണ്ടി സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഇടഞ്ഞുനിന്ന കെ.വി.തോമസിനെ തേടി ഒടുവിൽ ഇരട്ടപദവികൾ; ജയ് ഹിന്ദ് ടിവിയുടെയും വീക്ഷണം പത്രത്തിന്റെയും ചുമതലകൾ തോമസ് മാഷിന്; കുമ്പളങ്ങിക്കാരൻ ഇനി തലസ്ഥാനത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ്ഹിന്ദ് ടിവി ചാനലിന്റെയും വീക്ഷണം ദിനപത്രത്തിന്റെയും ചുമതല മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിനു നൽകുവാൻ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.ജയ്ഹിന്ദിന്റെ മാനേജിങ് ഡയറക്ടറായിരുന്ന എംഎം ഹസ്സൻ യുഡിഎഫ് കൺവീനർ ആയതിനാൽ തൽസ്ഥാനം ഒഴിഞ്ഞിരുന്നു. തുടർന്നാണ് പ്രൊഫ. കെ വി തോമസ് ജയ്ഹിന്ദിന്റെ പുതിയ എംഡിയായി ചുമതല ഏൽക്കുന്നത്.

എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജയ്ഹിന്ദിന്റെ ചെയർമാനായി തുടരും. പ്രൊഫ.കെ വി തോമസിനെ വീക്ഷണത്തിന്റെ സിഎംഡിയായി നിയോഗിക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.സംസ്ഥാന നേതൃത്വത്തിൽ ഒരു സ്ഥാനം വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് കെ വി തോമസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു, വീക്ഷണം, ജയ്ഹിന്ദ്, രാജീവ് ഗാന്ധി സെന്റർ എന്നീ മൂന്നു ചുമതലുകളും തന്നോട് ഏറ്റെടുക്കണമെന്ന് കെപിസിസി അഭ്യർത്ഥിച്ചിരുന്നു. ഏതെങ്കിലും സ്ഥാനം വേണമെന്ന് പറഞ്ഞതല്ലാതെ താൻ ഏതെങ്കിലും സ്ഥാനത്തിനായി വാശി പിടിച്ചിട്ടില്ല എന്നാണ് കെ.വി.തോമസ് നേരത്തെ പറഞ്ഞത്.

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ പാർട്ടിയിലും കെ വി തോമസിന് സ്ഥാനമൊന്നും കിട്ടിയിരുന്നില്ല. എ ഐ സി സി പുനഃസംഘടനയിലും കെപിസിസി പുനഃസംഘടനയിൽ അദ്ദേഹത്തിന് പ്രാതിനിധ്യം ലഭിച്ചിരുന്നില്ല.

എ.കെ. ആന്റണിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭയിൽ 2001മുതൽ 2004വരെ എക്‌സൈസ്, ടൂറിസം, ഫിഷറീസ് മന്ത്രിയായിരുന്നു. ദീർഘകാലം എറണാകുളം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രൊഫ. കെ. വി. തോമസ്, ഡോ. മന്മോഹൻ സിങ്ങിന്റെ മന്ത്രിസഭയിൽ ഭക്ഷ്യം, കൃഷി, പൊതുവിതരണം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ച കേന്ദ്ര മന്ത്രിയുമായിരുന്നു. 

പാർലമെന്ററി കമ്മിറ്റികളിൽ ചെയർമാനും അംഗവുമായിരുന്ന് അദ്ദേഹം നടത്തിയ അന്വേഷണ-പഠന റിപ്പോർട്ടുകൾ പാർലമെന്ററി പ്രവർത്തനങ്ങൾക്കുള്ള മുതൽക്കൂട്ടും അംഗീകരാങ്ങളുമാണ്. അറിയപ്പെടുന്ന എഴുത്തുകാരനാണ് എറണാകുളം കുമ്പളങ്ങി സ്വദേശിയായ പ്രൊഫ. കെ. വി. തോമസ്. സ്വന്തം ജന്മനാടിനെയും നാട്ടുകാരെയും കേന്ദ്ര ബിന്ദുവാക്കി അദ്ദേഹം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കുമ്പളങ്ങിക്കാരുടെ മാത്രമല്ല., പുരാതന കൊച്ചിയുടെ സാംസ്‌കാരിക പൈതൃകം പേറുന്ന രചനകളാണ് എല്ലാം.

എന്റെ ലീഡർ, സോണിയ പ്രിയങ്കരി, എന്റെ കുമ്പളങ്ങി, കുമ്പളങ്ങിവർണങ്ങൾ, എന്റെ കുമ്പളങ്ങിക്കു ശേഷം, അമ്മയും മകനും, കുമ്പളങ്ങി ഫ്‌ളാഷ് എന്നിവയാണു മറ്റു കൃതികൾ. ഷേർളി തോമസാണു ഭാര്യ മക്കൾ. ഡോ. ജോ, ബിജു, രേഖ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP