Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

ഇരുനില ഭവനത്തിൽ അത്യാർഭാടം നിറഞ്ഞ ആറ് ബെഡ്റൂമും; പാർട്ടീഷനായി വിലകൂടിയ മരങ്ങൾ; നക്ഷത്രങ്ങൾ പോലെ മിന്നിമറിയുന്ന ദീപാലങ്കാരങ്ങൾ സ്വീകരണ മുറികളിൽ; കോണിപ്പടികളും ഇരുത്തിയുമെല്ലാം സൂപ്പർ; രണ്ടു മക്കൾ മാത്രമുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം പണിതത് കോടികളുടെ ആഡംബര വസതി; ഷക്കീലിന്റെ പാലുകാച്ച് കൊഴുപ്പിക്കാൻ നേരിട്ടെത്തിയത് സാക്ഷാൽ പിണറായി; വളപട്ടണത്തെ കെവി പാലസ് ചർച്ചയാക്കുന്നത് പാർട്ടിനേതാക്കളുടെ ആഡംബരഭ്രമം; സിപിഎമ്മിനെ വെട്ടിലാക്കാൻ ഗൃഹപ്രവേശന ചിത്രങ്ങളും

ഇരുനില ഭവനത്തിൽ അത്യാർഭാടം നിറഞ്ഞ ആറ് ബെഡ്റൂമും; പാർട്ടീഷനായി വിലകൂടിയ മരങ്ങൾ; നക്ഷത്രങ്ങൾ പോലെ മിന്നിമറിയുന്ന ദീപാലങ്കാരങ്ങൾ സ്വീകരണ മുറികളിൽ; കോണിപ്പടികളും ഇരുത്തിയുമെല്ലാം സൂപ്പർ; രണ്ടു മക്കൾ മാത്രമുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം പണിതത് കോടികളുടെ ആഡംബര വസതി; ഷക്കീലിന്റെ പാലുകാച്ച് കൊഴുപ്പിക്കാൻ നേരിട്ടെത്തിയത് സാക്ഷാൽ പിണറായി; വളപട്ടണത്തെ കെവി പാലസ് ചർച്ചയാക്കുന്നത് പാർട്ടിനേതാക്കളുടെ ആഡംബരഭ്രമം; സിപിഎമ്മിനെ വെട്ടിലാക്കാൻ ഗൃഹപ്രവേശന ചിത്രങ്ങളും

രഞ്ജിത്ത് ബാബു

കണ്ണൂർ: സംസ്ഥാന -ജില്ലാ നേതാക്കളുടെ ആഡംബരഭ്രമം സിപിഎം. ന്റെ പ്രാദേശിക നേതാക്കളും അനുകരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ.വി. ഷക്കീലിന്റെ ആഡംബര വസതി. കെ.വി. പാലസ് എന്ന പേരിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വളപട്ടണം ഡിവിഷൻ മെമ്പറും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ കെ.വി. ഷക്കീൽ പണിത ആഡംബര വീടിന്റെയും ഗൃഹപ്രവേശനച്ചടങ്ങിന്റെയും വീഡിയോയാണു പുതിയ വിവാദത്തിനു തിരികൊളുത്തുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ബാർ ഡാൻസറുമായുള്ള വിവാദം പുറത്തു വന്നതോടെയാണ് ഈ ഫോട്ടോയും ചർച്ചയാകുന്നത്.

Stories you may Like

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു കാലത്ത് ഗൃഹപ്രവേശനം നടന്ന ഷക്കീലന്റെ വസതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം. നേതാക്കളും സന്നിഹിതരായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കെ.വി പാലത്ത് എന്ന പേരിൽ നിർമ്മിച്ച ഇരുനില ഭവനത്തിൽ ആറ് ബഡ്റൂമുകളാണ് അത്യാർഭാഢത്തോടെ രൂപകല്പന ചെയ്തത്. രണ്ടു മക്കൾ മാത്രമുള്ള ഷക്കീലിന് കോടികൾ ചെലവിട്ടാണ് ഈ ആർഭാഢ വസതി നിർമ്മിച്ചത്. അലംങ്കാരപണികൾക്കും പാർട്ടീഷനുമായി വിലകൂടിയ മരങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. നക്ഷത്രങ്ങൾ പോലെ മിന്നിമറിയുന്ന വൈദ്യുത ദീപാലംങ്കാരങ്ങളും വീടിന്റെ സ്വീകരണ മുറികളിലും സജ്ജമാക്കിയിട്ടുണ്ട്. കോണിപ്പടികളും ഇരുത്തിയുമെല്ലാം മരങ്ങളാൽ അലങ്കരിച്ചിരിക്കയാണ്.

നിരവധി ഫാക്ടറികളും തൊഴിൽ ശാലകളും ഉൾപ്പെടുന്ന മേഖലയാണ് വളപട്ടണം. ഇവിടെയുള്ള തൊഴിലാളികളിൽ സിഐ. ടി.യുവിന് ശക്തമായ വേരുകളുമുണ്ട്. ഇവിടെയാണ് സിപിഎം. ലോക്കൽ കമ്മിറ്റി അംഗമായ കെ.വി. ഷക്കീൽ ഇത്തരമൊരു ആർഭാഢ വസതി പിണിതീർത്തത്. സിപിഎം. നോട് അനുഭാവമുള്ള സാധാരണക്കാർ പാർട്ടി നേതാക്കളുടെ ഇത്തരം പ്രവണതക്കെതിരെ മുറുമുറുപ്പ് ആരംഭിച്ചിട്ടുണ്ട്. അനുഭാവികളെ പാർട്ടിയിൽ നിന്നും അകറ്റുമെന്ന ആശങ്കകൂടി അവർ പങ്കുവെക്കുന്നു. അടുത്ത ദിവസമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ വിവാദം പൊട്ടി പുറപ്പെട്ടത്. ഇങ്ങിനെ പ്രതിരോധത്തിലായ സമയത്താണ് പാർട്ടി പ്രാദേശിക നേതാവിന്റെ ആഡംബര വസതി കൂടി ചർച്ചയാവുന്നത്.

ഇവിടെ പാർട്ടിയുടെ സമുന്നത നേതാക്കൾ എത്തിച്ചേർന്നതും വിമർശനങ്ങൾക്ക് കാരണമാവുന്നു. എന്നാൽ ഷക്കീലന്റെ കുടുംബം പരമ്പരാഗതമായി സമ്പന്നരാണെന്നും അതുകൊണ്ടാണ് ഇത്തരമൊരു വസതി പണിതതെന്നും അദ്ദേഹത്തെ പിൻതുണക്കുന്നവർ പറയുന്നു. എന്നാൽ പാർട്ടി ശൈലി വിട്ട് നേതാക്കൾ തന്നെ പ്രവർത്തിക്കുന്നതിനെ അണികളിൽ ഭൂരിഭാഗവും അംഗീകരിക്കുന്നില്ല. പണക്കാരനായാലും കമ്യൂണിസ്റ്റുകൾ വലിയ വീടുകൾ നിർമ്മിക്കാമോ എന്നതാണ് ഉയർത്തുന്ന ചോദ്യം. പാലുകാച്ചൽ ചടങ്ങിലെ ഉന്നത നേതാക്കളുടെ സാന്നിധ്യവും ചിത്രീകരിച്ച വീഡിയോയാണു പ്രചരിക്കുന്നത്. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങ് നേതൃത്വത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ വെളിപ്പെടുത്തുന്നതാണെന്ന് അണികൾ ആരോപിക്കുന്നു. നേതാക്കളുടെ ജീവിതെശെലി സംബന്ധിച്ച് വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നത്. ഇത് സിപിഎമ്മിനോട് അനുഭാവമുള്ള സാധാരണക്കാരെ പാർട്ടിയിൽനിന്ന് അകറ്റുന്നുമെന്നാണു കുറ്റപ്പെടുത്തൽ.

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കൂടി സാഹചര്യത്തിൽ ആഡംബരഭ്രമത്തിനെതിരേ കടുത്ത വിമർശനങ്ങളുയരുന്നുണ്ട്. സിപിഎം. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയന്റെ വീട് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളും വിവാദങ്ങളും പാർട്ടിയെ ഉലച്ചിരുന്നു. എന്നാൽ അതെല്ലാം തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ കൂടുതൽ കരുതലെടുക്കണമെന്ന ആവശ്യവും എത്തി. പിണറായിയുടെ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ വീടു കാണാൻ പോയ ഒഞ്ചിയത്തെ അഞ്ചു പ്രവർത്തകരെ പുറത്താക്കിയിരുന്നു. പിന്നീട് പിണറായിയുടെ വീടെന്ന പേരിൽ കുന്നംകുളത്തെ ഒരു വിദേശമലയാളിയുടെ ആഡംബര വീടിന്റെ ദൃശ്യമാണ് പ്രചരിച്ചതെന്നും വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം വീട് പുതുക്കിപ്പണിപ്പോഴും വിവാദമായി. പിണറായിയും മകളും ബാങ്കിൽനിന്നു വായ്പയെടുത്തതിന്റെയും പി.എഫിൽനിന്നു ഭാര്യ വായ്പയെടുത്തതിന്റെയും വിവരങ്ങൾ പാർട്ടിപ്പത്രം പ്രസിദ്ധീകരിച്ചിരുന്നു.

കമ്യൂണിസ്റ്റ് ശൈലി വിട്ട് മക്കളെ വളരാൻ അനുവദിച്ചതിന്റെ ദുരന്തഫലമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ നേരിടുന്നത്. ഇ.കെ. നായനാരും ചടയൻ ഗോവിന്ദനും പിണറായി വിജയനുമൊക്കെ ഇരുന്ന പാർട്ടി നേതൃസ്ഥാനത്ത് ഇരിക്കുന്ന കോടിയേരി മക്കളുടെ പേരിൽ നേരിടുന്നത് കടുത്ത വിമർശമാണ്. പാർട്ടി നേതാക്കൾ മാതൃകയാക്കേണ്ടത് സിപിഎം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനേയും കുടുംബത്തേയുമാണെന്ന കാര്യം പാർട്ടി തലത്തിൽ ചർച്ചയായിരിക്കയാണ്. ജില്ലാ സെക്രട്ടറിയായിരുന്നുപ്പോഴും സ്വന്തം മക്കളുടെ ജോലിക്കാര്യത്തിലോ മറ്റോ ഇടപെട്ടുകൊണ്ട് ജയരാജൻ ഒന്നും ചെയ്തില്ല. അവർ ജോലിക്കു വേണ്ടി സ്വയം പ്രവർത്തിക്കുകയായിരുന്നു. കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും കഴിഞ്ഞ ജയരാജന്റെ മക്കൾ എന്തിന് ഇത്ര ത്യാഗം സഹിച്ചു എന്ന് പാർട്ടി അണികൾ തന്നെ ചോദിക്കുന്നു.

പാർട്ടിക്ക് ഇപ്പോഴും മാതൃകയായി പറയാൻ ഒരു പി.ജയരാജനെങ്കിലും അവശേഷിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ പ്രസക്തി. ഈ വിവാദത്തോടെ പാർട്ടിയിൽ കോടിയേരിയുടെ പ്രതിഛായായും ഗണ്യമായി ഇടിഞ്ഞിരിക്കയാണ്. ഇതിനൊപ്പമാണ് പുതിയ വിവാദം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP